Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിർബന്ധിത വിരമിക്കലിന് വഴിയൊരുക്കാൻ ഉപയോഗിക്കുന്നത് സ്വാമിയുടെ മനോനിലയിൽ സംശയം പ്രകടിപ്പിക്കുന്ന ഗുരുതര പരാമർശം; പാറ്റൂർ കേസിൽ പ്രതിസ്ഥാനത്താക്കിയ ഭരത് ഭൂഷണിന്റെ വൈരാഗ്യം പരിഗണിക്കാതെയുള്ള ഗൂഢാലോചന; സേവന മികവില്ലെന്ന കണ്ടെത്തലുമായി ഒന്നാം റാങ്കുകാരനെ ഐഎഎസിന് പുറത്താക്കാനുറച്ച് കരുനീക്കം; മോദി കൈവിട്ട ഉദ്യോഗസ്ഥന് പിണറായിയും രക്ഷകനാകില്ല; അഴിമതിക്കെതിരെ ശബ്ദിച്ച രാജുനാരായണ സ്വാമിയ്‌ക്കെതിരെ നടക്കുന്നത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്തനീക്കം

നിർബന്ധിത വിരമിക്കലിന് വഴിയൊരുക്കാൻ ഉപയോഗിക്കുന്നത് സ്വാമിയുടെ മനോനിലയിൽ സംശയം പ്രകടിപ്പിക്കുന്ന ഗുരുതര പരാമർശം; പാറ്റൂർ കേസിൽ പ്രതിസ്ഥാനത്താക്കിയ ഭരത് ഭൂഷണിന്റെ വൈരാഗ്യം പരിഗണിക്കാതെയുള്ള ഗൂഢാലോചന; സേവന മികവില്ലെന്ന കണ്ടെത്തലുമായി ഒന്നാം റാങ്കുകാരനെ ഐഎഎസിന് പുറത്താക്കാനുറച്ച് കരുനീക്കം; മോദി കൈവിട്ട ഉദ്യോഗസ്ഥന് പിണറായിയും രക്ഷകനാകില്ല; അഴിമതിക്കെതിരെ ശബ്ദിച്ച രാജുനാരായണ സ്വാമിയ്‌ക്കെതിരെ നടക്കുന്നത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്തനീക്കം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: രാജുനാരായണ സ്വാമിക്ക് നിർബന്ധിത വിരമിക്കൽ നൽകാനുള്ള ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ തീരുമാനം അംഗീകരിച്ചേക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഫയലിന് അംഗീകരാം നൽകിയാൽ ഉടൻ തീരുമാനം വരും. കേന്ദ്ര സർക്കാരും രാജു നാരായണ സ്വാമിക്ക് എതിരാണ്. ഇതാണ് വിനയാകുന്നത്. സേവന മികവില്ലെന്ന കണ്ടെത്തലോടെയാണ് രാജു നാരായണ സ്വാമിയെ പുറത്താക്കാൻ ചീഫ് സെക്രട്ടറി ശുപാർശ ചെയ്തത്. ഇദ്ദേഹത്തിന്റെ 27 വർഷത്തെ സേവനകാലത്തെ വാർഷിക പ്രവർത്തന അവലോകന റിപ്പോർട്ടുകൾ സമിതി പരിഗണിച്ചതായാണ് ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ സേവന പുനഃപരിശോധനാ സമിതി യോഗ മിനുട്ട്സിലുള്ളത്. ചീഫ് സെക്രട്ടറി ടോം ജോസിനു പുറമേ കർണാടക അഡീ. ചീഫ് സെക്രട്ടറി ബി.എച്ച്. അനിൽകുമാർ, ടി.കെ. ജോസ്, കമല വർധനറാവു, രാജൻ ഖോബ്രഗഡെ എന്നിവരടങ്ങിയ സമിതിയാണ് പ്രവർത്തന വിലയിരുത്തൽ നടത്തിയത്. അതിനിടെ പുറത്താക്കാൻ ശ്രമിക്കുന്നത് അഴിമതിക്കാരുടെ സംഘമെന്നാണ് രാജുനാരായണ സ്വാമി പറയുന്നത്.

രാജു നാരായണസ്വാമിയെ കൂടാതെ ഉഷ ടൈറ്റസ്, കെ.ആർ. ജ്യോതിലാൽ, രത്തൻ ഖേൽക്കർ, പി. വേണുഗോപാൽ, ബിജു പ്രഭാകർ, വി. രതീശൻ, എൻ. പത്മകുമാർ എന്നീ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ പ്രകടനവും യോഗം വിലയിരുത്തി. ഇതിൽ രാജുനാരായണ സ്വാമിക്കെതിരേ മാത്രമാണു നടപടി ശുപാർശ ചെയ്തത്. ഇതുവരെയുള്ള സർവീസിൽ രണ്ടുവർഷത്തെ പ്രവർത്തന അവലോകനത്തിൽ മാത്രമാണ് സ്വാമിക്ക് വിശിഷ്ടസേവനത്തിന് മാർക്ക് ലഭിച്ചതെന്നാണ് സമിതിയുടെ കണ്ടെത്തൽ. കഴിഞ്ഞ ജൂലായ് വരെ ഇദ്ദേഹം 755 ദിവസം അവധിയെടുത്തതായും മിനുട്ട്സിലുണ്ട്. 2013-14 വർഷത്തെ സ്വാമിയുടെ പ്രവർത്തനം വിലയിരുത്തിയ അന്നത്തെ ചീഫ് സെക്രട്ടറിയുടെ കുറിപ്പ് മിനുട്ട്സിൽ പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്. സ്വാമിയുടെ മനോനിലയിൽ തന്നെ സംശയം പ്രകടിപ്പിക്കുന്ന ഗുരുതര പരാമർശമാണ് ഇതിലുള്ളത്. ഭരത് ഭൂഷണാണ് ഈ റിപ്പോർട്ട് എഴുതിയതെന്നാണ് സൂചന.

നാളികേര വികസന ബോർഡ് (സിഡിബി) അധ്യക്ഷനായിരിക്കെ രാജു നാരായണസ്വാമി ക്രമക്കേട് നടത്തിയെന്നു കേന്ദ്ര സർക്കാർ ആരോപിച്ചിട്ടുണ്ട്. ജോലിയിലെ ഉത്തരവാദിത്തമില്ലായ്മയും ക്രമക്കേടും കാരണമാണ് നാരായണസ്വാമിയെ പദവിയിൽ നിന്നു മാറ്റുകയും മാതൃ കേഡറിലേക്ക് തിരിച്ചയക്കുകയും ചെയ്തത്. ലോക്‌സഭയിൽ ആന്റോ ആന്റണി എംപി ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായി കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറാണ് ഇക്കാര്യം അറിയിച്ചത്. രാജു നാരായണ സ്വാമിയുടെ പേരെടുത്ത് പറയാതെ മുൻ ചെയർമാൻ എന്ന് മാത്രമാണ് മന്ത്രി മറുപടിയിൽ സൂചിപ്പിച്ചത്. കാലവധി പൂർത്തിയാകും മുൻപാണ് നാളികേര വികസന ബോർഡിൽനിന്ന് രാജുനാരായണ സ്വാമിയെ ഒഴിവാക്കിയത്. ഇതിനിടെ പത്തുവർഷം സർവീസ് കാലാവധി ബാക്കിയിരിക്കെ രാജുനാരായണ സ്വാമിയെ നിർബന്ധിത പിരിച്ചുവിടലിനും ശുപാർശ ചെയ്തിരുന്നു. ഈ ശുപാർശ വിവാദമായതോടെ അദ്ദേഹത്തിനെതിരായ ഫയൽ മുഖ്യമന്ത്രി കൂടുതൽ വിശദീകരണം ആവശ്യപ്പെട്ട് മടക്കുകയായിരുന്നു. ഈ ഫയൽ ഉടൻ മുഖ്യമന്ത്രിക്ക് തിരിച്ചു നൽകും. ഇതോടെ തീരുമാനവും വരും.

ടോം ജോസിനും കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയ്ക്കുമെതിരെ ആഞ്ഞടിച്ച് രാജു നാരായണ സ്വാമി രംഗത്ത് വന്നിരുന്നു. അഴിമതിക്ക് കൂട്ടു നിൽക്കാത്തതിന്റെ പേരിലാണ് തന്നെ നാളികേര ബോർഡിന്റെ ചെയർമാൻ സ്ഥാനത്ത് നിന്നും പുറത്താക്കിയതെന്നും ഇതിനു പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത് സദാനന്ദ ഗൗഡയാണെന്നും രാജുനാരായണ സ്വാമി ആരോപിച്ചിരുന്നു. അഴിമതിക്ക് കൂട്ടു നിൽക്കാത്തതിന്റെ പേരിൽ തന്നെ പുറത്താക്കുകയും അതിനു ശേഷം തന്റെ കാലഘട്ടത്തിൽ അഴിമതി നടന്നുവെന്ന് പറയുകയും ചെയ്യുന്നത് കഷ്ടമാണ്.നാളികേര ബോർഡിലെ മുൻ ചെയർമാൻന്മാരുടെ കാലഘട്ടത്തിൽ നടന്ന ചില ക്രമക്കേടുകൾ പുറത്തുകൊണ്ടുവരിക മാത്രമാണ് താൻ ചെയ്തത്. കേന്ദ്രസർക്കാരിൽ നിന്നും സംസ്ഥാന സർക്കാരിൽ നിന്നും താൻ ഒരു നീതിയും പ്രതീക്ഷിക്കുന്നില്ല.നിയമസംവിധാനത്തിൽ തനിക്ക് പരിപൂർമായ വിശ്വാസമുണ്ടെന്നും രാജു നാരായണ സ്വാമി വിശദീകരിച്ചിട്ടുണ്ട്. പലരും രാജു നാരായണ സ്വാമിക്കെതിരെ കേരളത്തിൽ കരുനീക്കം നടത്തിയിട്ടുണ്ട്. അന്നൊന്നും കേന്ദ്ര സർക്കാരിന്റെ പിന്തുണ ഉണ്ടായിരുന്നില്ല. എന്നാൽ ബിജെപിയെ പിണക്കിയതോടെ സ്വാമി ഒറ്റപ്പെട്ടു. ഈ സാഹചര്യം മനസ്സിലാക്കിയാണ് സർവ്വീസിൽ നിന്ന് നിർബന്ധിത വിരമിക്കൽ നൽകാനുള്ള നീക്കം.

അഴിമതിക്കു കൂട്ടുനിൽക്കാത്തതിന്റെ പേരിൽ, അഴിമതിക്കാരുടെ ഒരു സംഘമാണ് തന്നെ സർവീസിൽനിന്നു പുറത്താക്കാൻ നീക്കം നടത്തുന്നതെന്ന് രാജുനാരായണ സ്വാമി പറഞ്ഞു. അവധിയെടുത്തത് സർക്കാർ അനുമതിയോടെയാണ്. അഞ്ചും ഏഴും വർഷം അവധിയെടുത്തവർ സർവീസിൽ തുടരുന്നുണ്ട്. കൃഷിവകുപ്പിൽ തന്റെ പ്രവർത്തനം മികച്ചതായിരുന്നുവെന്ന് മന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. അവിടെനിന്ന് ഒന്നും ചെയ്യാനില്ലാത്ത ഔദ്യോഗിക ഭാഷാവകുപ്പിലേക്ക് മാറ്റിയതിൽ മനംനൊന്താണ് അവധിയെടുത്തതെന്ന് രാജു നാരായണ സ്വാമി പറയുന്നു. 2013-14ലെ റിപ്പോർട്ടിലൊഴികെ തന്റെ എല്ലാ കോൺഫിഡൻഷ്യൽ റിപ്പോർട്ടിലും പ്രകടനം 'ഔട്ട്സ്റ്റാൻഡിങ്' എന്നോ 'വെരി ഗുഡ്' എന്നോ ആണുള്ളത്. അന്നത്തെ റിപ്പോർട്ട് തയ്യാറാക്കിയ ആളിന്റെ അഴിമതിക്കേസ് പുറത്തുകൊണ്ടുവന്നിരുന്നു. അതിന്റെ പകപോക്കുകയായിരുന്നു അദ്ദേഹം. 2016-ലാണ് ഒടുവിൽ സ്ഥാനക്കയറ്റം ലഭിച്ചത്. പ്രകടനം മോശമായിരുന്നെങ്കിൽ സ്ഥാനക്കയറ്റം കിട്ടുമായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു. നോട്ടീസ് നൽകിയാൽ എല്ലാ ആരോപണങ്ങൾക്കും മറുപടി നൽകും.

പണ്ടൊരു കോട്ടയം കളക്ടർക്ക് ഒരു പരാതി ലഭിക്കുന്നു. വീട്ടിലേക്ക് പോകാൻ അയൽപക്കക്കാരൻ വഴിതടയുന്നു എന്നായിരുന്നു പരാതി. അന്വേഷിച്ചപ്പോൾ വഴിതടയുന്നയാൾ കളക്ടറുടെ അമ്മായിയപ്പൻ തന്നെ. മരുമകന്റെ മര്യാദയുടെ ഭാഷ അമ്മായിയപ്പന് മനസ്സിലാകാതെ പോയപ്പോൾ കളക്ടറുടെ അധികാരം ഉപയോഗിച്ച് മതിലുപൊളിച്ച് ആവലാതിക്കാരന് നീതി നടത്തിക്കൊടുത്തൊരു കളക്ടർ. പത്താംക്‌ളാസ് മുതൽ പഠിച്ച കോഴ്‌സുകൾക്കും ഐഎഎസിനുമെല്ലാം ഒന്നാം റാങ്ക് നേടിയ രാജു നാരായണസ്വാമി എന്ന ഈ മിടുക്കനെയാണ് സർവ്വീസിൽ നിന്ന് പുറത്താക്കാൻ ഒരു പറ്റം ഐഎഎസുകാർ കള്ളക്കളികൾ നടത്തുന്നത്. അഴിമതിക്കെതിരെ സംസാരിക്കുന്നവരും പ്രവർത്തിക്കുന്നവരും സർവ്വീസിൽ വേണ്ടെന്ന ചിലരുടെ മാനസികാവസ്ഥയാണ് ഇതിന് കാരണം. ജേക്കബ് തോമസിനെ പുറത്തിരുത്തിയ അതേ മാനസികാവസ്ഥ. ഇതോടെ അഴിമതിക്കെതിരെ നിലപാട് എടുക്കാൻ ഉദ്യോഗസ്ഥരും മടിക്കും. ഇത് തന്നെയാണ് രാജു നാരായണ സ്വാമിയെ പുറത്താക്കാനുള്ള നീക്കത്തിന്റെ ചേതോവികാരവും.

കേരളത്തിലെ ഐഎഎസ് ലോബിയാണ് ഈ നീക്കത്തിന് പിന്നിൽ. ഐ.എ.എസ്. ഉദ്യോഗസ്ഥനെന്ന നിലയിലെ പ്രവർത്തനങ്ങൾ വിശദമായി വിലയിരുത്തിയാണു കേന്ദ്ര, സംസ്ഥാന സർവീസുകളിലെ ഉയർന്ന ഉദ്യോഗസ്ഥരടങ്ങിയ സമിതിയുടെ തീരുമാനം. കേരളത്തിൽ ഐ.എ.എസ്. ഉദ്യോഗസ്ഥനെ പിരിച്ചുവിടാനുള്ള സർക്കാർ നീക്കം ആദ്യമായാണ്. സർവീസിൽ ഒൻപത് വർഷം കൂടി ശേഷിക്കെയാണു പുറത്താക്കാനുള്ള നീക്കം. സംസ്ഥാന, കേന്ദ്ര സർവീസുകളിലിരിക്കെ നിരുത്തരവാദപരമായും അച്ചടക്കമില്ലാതെയും പ്രവർത്തിച്ചെന്നു സമിതി കണ്ടെത്തി. സുപ്രധാന തസ്തികകൾ വഹിക്കുമ്പോഴും പലപ്പോഴും ഓഫീസിൽ എത്തിയിരുന്നില്ല. അടുത്തിടെ കേന്ദ്ര സർവീസിൽനിന്ന് സംസ്ഥാന സർവീസിലേക്കു തിരിച്ചുവന്ന കാര്യം സർക്കാരിനെ അറിയിച്ചില്ല. ഡൽഹിയിൽ നാളികേര വികസന ബോർഡ് ചെയർമാൻ പദവിയിൽനിന്ന് മൂന്നു മാസംമുമ്പ് വിരമിച്ച അദ്ദേഹം എവിടെയാണെന്നു സർക്കാർ രേഖകളിലില്ല എന്നീ ന്യായങ്ങളാണ് സർക്കാർ മുമ്പോട്ട് വച്ചു. ഒളിവുജീവിതത്തെപ്പറ്റി ഇതുവരെ വിവരമൊന്നുമില്ലെന്നു സമിതി നിരീക്ഷിച്ചു. അങ്ങനെ രാജു നാരായണ സ്വാമിയെ പുറത്താക്കാൻ വിചിത്ര വാദങ്ങളാണ് സമിതി മുന്നോട്ട് വയ്ക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP