Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

10 വയസുള്ള കുട്ടിയെ ഭർത്താവിന്റെ വീട്ടുപടിക്കൽ ഉപേക്ഷിച്ച് തന്നേക്കാൾ പ്രായക്കുറവുള്ള കാമുകനൊപ്പം ഒളിച്ചോടിയത് 29 ന്: പൊലീസ് കണ്ടുപിടിച്ചപ്പോൾ തിരികെ സ്വീകരിക്കാൻ ഭർത്താവ് തയ്യാർ; വേണ്ടെന്ന് പറഞ്ഞ് ജയിലിലേക്ക് പോയ ശൂരനാട്ടുകാരി രാഖി കുറിക്കുന്നത് പുതിയ പ്രണയചരിത്രം

10 വയസുള്ള കുട്ടിയെ ഭർത്താവിന്റെ വീട്ടുപടിക്കൽ ഉപേക്ഷിച്ച് തന്നേക്കാൾ പ്രായക്കുറവുള്ള കാമുകനൊപ്പം ഒളിച്ചോടിയത് 29 ന്: പൊലീസ് കണ്ടുപിടിച്ചപ്പോൾ തിരികെ സ്വീകരിക്കാൻ ഭർത്താവ് തയ്യാർ; വേണ്ടെന്ന് പറഞ്ഞ് ജയിലിലേക്ക് പോയ ശൂരനാട്ടുകാരി രാഖി കുറിക്കുന്നത് പുതിയ പ്രണയചരിത്രം

ശ്രീലാൽ വാസുദേവൻ

ശാസ്താംകോട്ട: പത്തു വയസുള്ള മകനെ ഭർത്താവിന്റെ വീട്ടുപടിക്കൽ ഉപേക്ഷിച്ച് തന്നെക്കാൾ രണ്ടു വയസ് കുറവുള്ള കാമുകനൊപ്പം ഒളിച്ചോടിയ യുവതി മൂന്നു ദിവസത്തിന് ശേഷം പൊലീസ് പിടിയിൽ. എല്ലാം മറന്ന് സ്വീകരിക്കാൻ ഭർത്താവ് തയാറായെങ്കിലും യുവതിക്ക് വേണ്ട. ഒടുവിൽ കാമുകീ-കാമുകന്മാരെ കോടതി റിമാൻഡ് ചെയ്തു.

ശൂരനാട് വടക്ക് തെക്കേമുറി ഹരിപ്പാട്ട് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന രാഖി(30), കാമുകൻ കോഴിക്കോട്ട് ഹോട്ടലിൽ ജീവനക്കാരനായ തെക്കേമുറി പുഷ്പമംഗലം വീട്ടിൽ സജിത്ത് (28) എന്നിവരെയാണ്് ശൂരനാട് എസ്ഐ പി ശ്രീജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ 29 ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഭർത്താവിന്റെ വീട്ടുപരിസരത്ത് 10 വയസുള്ള കുട്ടിയെ ഉപേക്ഷിച്ച ശേഷം ഇരുവരും നാടുവിട്ടത്.

ഒന്നിന് ഉച്ചയ്ക്ക് ഒരു മണിയോടെ യുവതിയുടെ ഭർത്താവ് പ്രദീപിന്റെ പരാതിയിൽ ഇരുവരെയും ശൂരനാട് പൊലീസ് പൊക്കി. കണ്ണമം വനിതാ ഹോട്ടലിലെ ജീവനക്കാരനായ പ്രദീപ് രാഖിയും സജിത്തും തമ്മിലുള്ള ബന്ധം നേരത്തേ അറിഞ്ഞിരുന്നു. ഭർത്താവിന്റെയും വീട്ടുകാരുടെയും എതിർപ്പുണ്ടായിട്ടും രാഖി ബന്ധം തുടർന്നു പോന്നു. വിവിധ സ്ഥലങ്ങളിൽ ഒളിച്ചു കഴിയുന്നതിനിടെയാണ് കമിതാക്കൾ പിടിയിലാകുന്നത്. തിരിച്ചു സ്റ്റേഷനിൽ കൊണ്ടു വന്നപ്പോൾ രാഖിയെ സ്വീകരിക്കാൻ പ്രദീപ് തയാറായിരുന്നു.

എന്നാൽ യുവതി ഇതിന് ഒരുക്കമായിരുന്നില്ല. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പൊലീസ് ഇൻസ്പെക്ടർ വി വിജയചന്ദ്രൻ അന്വേഷണത്തിന് നേതൃത്വം നൽകി. സിപിഓമാരായ വിനയൻ, ബീന എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP