Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

രമ്യ ഹരിദാസ് തകർത്ത് വാരും.. പോക്കറ്റിൽ ഇടാവുന്ന ശമ്പളവും ആനുകൂല്യങ്ങളും ആലത്തൂരുകാർക്ക് നൽകുമെന്നെ രമ്യ ഹരിദാസ്; താൻ ജീവിച്ചത് കഞ്ഞിയും പയറും കഴിച്ചാണ്; എന്നെ ജനപ്രതിനിധി ആക്കിയത് ആലത്തൂരുകാരാണ്; എനിക്ക് എന്തൊക്കെ ആനുകൂല്യങ്ങൾ ലഭിക്കുന്നോ അതെല്ലാം ജനങ്ങൾക്ക് അവകാശപ്പെട്ടതാണ്; താൻ എംപിയാകുന്നത് ലക്ഷങ്ങൾ സമ്പാദിച്ചു കൂട്ടാനല്ലെന്ന് വ്യക്തമാക്കി ആലത്തൂരുകാരുടെ പ്രിയപ്പെട്ട പെങ്ങളൂട്ടി

രമ്യ ഹരിദാസ് തകർത്ത് വാരും.. പോക്കറ്റിൽ ഇടാവുന്ന ശമ്പളവും ആനുകൂല്യങ്ങളും ആലത്തൂരുകാർക്ക് നൽകുമെന്നെ രമ്യ ഹരിദാസ്; താൻ ജീവിച്ചത് കഞ്ഞിയും പയറും കഴിച്ചാണ്; എന്നെ ജനപ്രതിനിധി ആക്കിയത് ആലത്തൂരുകാരാണ്; എനിക്ക് എന്തൊക്കെ ആനുകൂല്യങ്ങൾ ലഭിക്കുന്നോ അതെല്ലാം ജനങ്ങൾക്ക് അവകാശപ്പെട്ടതാണ്; താൻ എംപിയാകുന്നത് ലക്ഷങ്ങൾ സമ്പാദിച്ചു കൂട്ടാനല്ലെന്ന് വ്യക്തമാക്കി ആലത്തൂരുകാരുടെ പ്രിയപ്പെട്ട പെങ്ങളൂട്ടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദാരിദ്ര്യത്തോട് പടവെട്ടിയതാണ് ഇന്നത്തെ ആലത്തൂരുകാരുടെ എംപി രമ്യ ഹരിദാസിന്റെ ജീവിതകഥ. അതുകൊണ്ട് ദാരിദ്ര്യം എന്തെന്ന് അറിഞ്ഞു തന്നെ വളർന്നുവന്ന വ്യക്തിത്വമാണ് അവരുടേത്. ആലത്തൂരുകാരുടെ പ്രിയപ്പെട്ട പെങ്ങളൂട്ടി തന്നെയാകും താൻ എന്നാണ് വിജയലഹരിയിൽ നിൽക്കുമ്പോഴും അവർ മറുനാടനോട് വ്യക്തമാക്കിയ കാര്യം. എംപിയെന്ന നിലയിൽ ലക്ഷങ്ങളുടെ ആനുകൂല്യങ്ങൾ ലഭിക്കുമ്പോഴും താൻ ജനങ്ങളെ മറക്കില്ലെന്നാണ് അവർ വ്യക്തമാക്കിയത്.

എംപിയെന്ന നിലയിൽ വലിയ പ്രതിഫലം ലഭിക്കുമ്പോഴും അതിൽ നിന്നും ഒരു പങ്ക് മണ്ഡലത്തിലുള്ള സാധാരണക്കാരുടെ ക്ഷേമത്തിനായി മാറ്റിവെക്കുമെന്നാണ് രമ്യ മറുനാടനോട് പറഞ്ഞത്. തന്നെ ഒരു ജനപ്രതിനിധി ആക്കിയത് ആലത്തൂരൂകാരാണ്. വോട്ടുകൾ നൽകിയത് രമ്യയെന്ന വ്യക്തിക്ക് വേണ്ടിയല്ല. അതുകൊണ്ട് തന്നെ ഒരു എംപിയെന്ന നിലയിൽ എന്തൊക്കെ ആനുകൂല്യം ലഭിക്കുന്നോ അതെല്ലാം ആലത്തൂരുകാർക്ക് അവകാശപ്പെട്ടതാണ്- രമ്യ വ്യക്തമാക്കി.

ചെറുപ്പം മുതൽ താൻ ഏറ്റവും അധികം കഴിച്ചിട്ടുള്ളത് കഞ്ഞിയും പയറുമാണ്. തെരഞ്ഞെടുപ്പു പ്രചരണ വേളയിൽ പലരും പലവിധത്തിലുള്ള ഭക്ഷണവും തന്നിട്ടുണ്ട്. ക്രൗഡ് ഫണ്ടിങ് നടത്തിയപ്പോൾ ആശുപത്രിയിൽ അച്ഛന് ചികിത്സിക്കാൻ സ്വരൂപിച്ച പണം നൽകിയിട്ടുണ്ട്. പെൻഷന് തുക പോലും നൽകിയവരുണ്ട്. അങ്ങനെ ആലത്തൂരൂകാരായ ജനങ്ങളാണ് എന്നെ എംപിയാക്കിയത്. തെരഞ്ഞെടുത്ത ജനപ്രതിനിധിയായ ഞാൻ ആലത്തൂരുകാർക്ക് വേണ്ടതെല്ലാം നൽകാൻ പരമാവധി ശ്രമിക്കുമെന്നും രമ്യ പറയുന്നു. എല്ലാവരുടെയും ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കില്ല എന്നറിയാം. എങ്കിലും ഒരാൾ ഒരു വിഷയം ഉന്നയിക്കുമ്പോൾ ആ ആവശ്യം ശരിയാണോ എന്നു പരിശോധിച്ചു വേ്ണ്ടതു ചെയ്യുമെന്നും രമ്യ ഹരിദാസ് വ്യക്തമാക്കുന്നു.

ഈ തെരഞ്ഞെടുപ്പിൽ ആലത്തൂരിൽ നാമനിർദേശ പത്രിക സമർപ്പിച്ച ഘട്ടത്തിൽ രമ്യ ഹരിദാസിന്റെ ആസ്തിവിവരങ്ങൾ കണ്ട് ഞെട്ടിയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിട്ടും അവരുടെ കൈയിൽ ഒന്നുമില്ലാത്ത അവസ്ഥയാണ് ഉണ്ടായത്. രമ്യ ഹരിദാസിന്റെ പേരിൽ ആകെ 22,816 രൂപയുടെ സ്വത്താണുള്ളത്. രണ്ടു ബാങ്ക് അക്കൗണ്ടുകളിലായി 12,816 രൂപയും 10,000 രൂപ വിലമതിക്കുന്ന 4 ഗ്രാം സ്വർണവുമുണ്ട്.കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന രമ്യയ്ക്ക് ശമ്പളവും അലവൻസും ഉൾപ്പെടെ 1,75,200 രൂപയാണു വാർഷിക വരുമാനം. കൃഷിഭൂമി, കാർഷികേതര ഭൂമി, വാണിജ്യാവശ്യത്തിനുള്ള ഭൂമി എന്നിവ സ്വന്തമായില്ലെന്നും വ്യക്തമാക്കിയിരുന്നു.

എൽഐസി ഏജന്റായ അമ്മ രാധയുടെ വാർഷിക വരുമാനം 12,000 രൂപ. അമ്മയ്ക്കു 40,000 വിലമതിക്കുന്ന 16 ഗ്രാം സ്വർണമുണ്ട്. പിതാവിന്റെ പേരിൽ 20 സെന്റ് ഭൂമിയും 1,000 ചതുരശ്രടി വീടുമാണ് ആകെയുള്ള സമ്പാദ്യം. സമ്പാദ്യക്കണക്കിൽ ഏറെ പിന്നിലാണ് നിലവിൽ രമ്യ ഹരിദാസ് എംപിയെന്ന നിലയിൽ ആനുകൂല്യങ്ങൾ നിരവധി ലഭിക്കും. ഇങ്ങനെ ലഭിക്കുന്ന ആനുകൂല്യങ്ങളിൽ പരമാവധി മണ്ഡലത്തിന് വേണ്ടി ചിലവഴിക്കുമെന്നാണ് രമ്യ ഹരിദാസ് വ്യക്തമാക്കുന്നത്.

പാർലമെന്റ് അംഗങ്ങളുടെ ശമ്പളം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഇരട്ടിയിലധികമായി വർധിപ്പിക്കണമെന്നു പാർലമെന്റ് സമിതി ശിപാർശ ചെയ്തിരുന്നെങ്കിലും ഈ ശുപാർശ സർക്കാർ തള്ളിയിരുന്നു. നിലവിൽ 50,000 രൂപയാണ് എംപിമാരുടെ മാസശമ്പളം. പെൻഷൻ 20,000 രൂപയും. എന്നാൽ, ശമ്പളം ഒരു ലക്ഷം രൂപയും പെൻഷൻ 35,000 രൂപയുമാക്കി ഉയർത്തണം എന്നാതായിരുന്നു ശുപാർശ. സർക്കാർ ആരോഗ്യ പദ്ധതികളിൽനിന്ന് എംപിമാർക്കു ലഭിക്കുന്ന ആനുകൂല്യങ്ങൾ ഇവരുടെ മക്കളുടെ മക്കൾക്കു കൂടി ലഭ്യമാക്കണമെന്നതാണു മറ്റൊരു ശ്രദ്ധേയ ശിപാർശ.

എംപിമാർക്കു ലഭിക്കുന്ന പ്രതിദിന അലവൻസ് വർധിപ്പിക്കണം. വിമാനയാത്രയിൽ 20 മുതൽ 25 ശതമാനം വരെ സൗജന്യം അനുവദിക്കണം. ഈ സൗജന്യം മുൻ എംപിമാർക്കു കൂടി അനുവദിക്കണമെന്നും സമിതി ശിപാർശ ചെയ്യുന്നു. ട്രെയിൻ യാത്രയിലാണെങ്കിൽ കൂടെ വരുന്ന പേഴ്‌സണൽ സെക്രട്ടറിക്കു കൂടി സൗജന്യ എസി ക്‌ളാസ് ടിക്കറ്റ് അനുവദിക്കണം. വിമാനത്താവളങ്ങളിൽ എംപിമാർക്കു ലഭിക്കുന്ന സൗകര്യങ്ങൾ വർധിപ്പിക്കണമെന്നും ശിപാർശ ചെയ്തിരുന്നു. 2010 ലാണ് എംപിമാരുടെ ശമ്പളത്തിൽ അവസാനമായി വർധന വരുത്തിയത്. നിലവിൽ ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി ഒരു എംപിക്കു വേണ്ടി മാസം 14 ലക്ഷത്തിലധികം രൂപയാണ് സർക്കാർ ചെലവഴിക്കുന്നത്.

രാജ്യത്തെ എംപിമാർക്ക് 50,000 രൂപ അടിസ്ഥാന ശമ്പളവും 45,000 രൂപ മണ്ഡല അലവൻസുമാണ് നിലവിൽ ലഭിക്കുന്നത്. എല്ലാം ചേർത്ത് 2,70,000 രൂപ ഒരു എംപിക്കായി സർക്കാർ ചെലവിടുന്നുണ്ട്. എംപിമാരുടെ ശമ്പളം അടക്കം അധികം താമസിയാതെ പുതുക്കി നിശ്ചയിക്കാനും സാധ്യതയുണ്ട്. ഇങ്ങനെ മാറ്റങ്ങൾ വരുത്തുമ്പോൾ ലഭിക്കുന്ന ആനൂകൂല്യങ്ങൾ അടക്കം ആലത്തൂരുകാർക്കായി ചിലവഴിക്കാം എന്നാണ് രമ്യ ഹരിദാസ് നൽകുന്ന പ്രധാന വാഗ്ദാനം.

ആലത്തൂരിലെ എംപി പികെ ബിജുവും മാവേലിക്കരയിലെ കോൺഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷുമെല്ലാം ആദ്യ അങ്കത്തിനെത്തുമ്പോൾ പറഞ്ഞത് ഇല്ലായ്മയുടെ കഥകളായിരുന്നു. എന്നാൽ ഇന്ന് അതല്ല അവരുടെ സ്ഥിതി. അതിവേഗം അവർ വളർന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പു വേളയിലും രമ്യയെ സോഷ്യൽ മീഡിയ ഉപദേശിച്ചിരുന്നു. അപ്രതീക്ഷിതമായാണ് തിരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് രമ്യാ ഹരിദാസിന്റെ പേരും ഉയർന്ന് വന്നത്. നിലവിൽ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് രമ്യാ ഹരിദാസ്. 29ാമത്തെ വയസിലാണ് രമ്യ ഈ പദവിയിൽ എത്തുന്നത്. ആറ് വർഷം മുൻപ് ഡൽഹിയിൽ നടന്ന ടാലന്റ് ഹണ്ട് വഴിയാണ് രമ്യയുടെ നേതൃത്വ മികവ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തിരിച്ചറിയുന്നത്. രാഹുലിന്റെ ഈ തെരഞ്ഞെടുപ്പു തെറ്റിയില്ലെന്നാണ് വ്യക്തമാകുന്ന വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP