Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇരുചക്രവാഹന റാലിയോടെ തുടക്കം; പിന്നാലെ കണ്ണിനും മനസിനും സന്തോഷം പകർന്ന് ഘോഷയാത്ര; മുണ്ടപ്പുഴ കടവിൽ വെച്ച് മത്സരവള്ളംകളിയുടെ ഫ്ളാഗ് ഓഫ്; നടി മിത്ര കുര്യനൊപ്പം സെൽഫിയെടുക്കാൻ തിരക്കു കൂട്ടി ആരാധകർ: ഡെൽറ്റാ ട്രോഫിക്ക് വേണ്ടിയുള്ള വള്ളംകളി റാന്നിക്കാർ ആഘോഷമാക്കിയത് ഇങ്ങനെ

ഇരുചക്രവാഹന റാലിയോടെ തുടക്കം; പിന്നാലെ കണ്ണിനും മനസിനും സന്തോഷം പകർന്ന് ഘോഷയാത്ര; മുണ്ടപ്പുഴ കടവിൽ വെച്ച് മത്സരവള്ളംകളിയുടെ ഫ്ളാഗ് ഓഫ്; നടി മിത്ര കുര്യനൊപ്പം സെൽഫിയെടുക്കാൻ തിരക്കു കൂട്ടി ആരാധകർ: ഡെൽറ്റാ ട്രോഫിക്ക് വേണ്ടിയുള്ള വള്ളംകളി റാന്നിക്കാർ ആഘോഷമാക്കിയത് ഇങ്ങനെ

അരുൺ ജയകുമാർ

റാന്നി:ഉച്ചയോടെ തന്നെ എല്ലാ നാട്ടുകാരും റാന്നിയുടെ ഉത്സവത്തിന് സാക്ഷ്യം വഹിക്കാനായി മറ്റ് പരിപാടികളൊക്കെ അവസാനിപ്പിച്ച് വള്ളംകളി നടക്കുന്ന ഡെൽറ്റാ കടവിലേക്കും സാംസ്‌കാരിക ഘോഷയാത്ര കാണുന്നതിനുമുള്ള തയ്യാറെടുപ്പിലായിരുന്നു.തുറന്ന് ജീപ്പിൽ ഘോഷയത്രയിൽ അണിനിരന്ന സിനിമ താരങ്ങളായ മിത്രാ കുരിയൻ നരേൻ എന്നിവരെ വലിയ ആവേശത്തോടെയാണ് റോഡിന് ഇരുവശത്തുനിന്നുള്ളവർ സ്വീകരിച്ചത്. ഓണം ഒരുമയുടേയും മതസൗഹാർദ്ദത്തിന്റേയും ഉത്സവമാണെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയായിരുന്നും ഇന്നലെ റാന്നി നിവാസികൾ. അവിട്ടം ജലോത്സവ സമിതിയും ഡെൽറ്റാ ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിച്ച റാന്നി അവിട്ടം ജലോത്സവം റാന്നിക്കാർ ഒന്നടങ്കം വിജയിപ്പിക്കുകയായിരുന്നു.

വള്ളംകളി ആരംഭിക്കുന്നതിന് മണിക്കൂറുകൾ മുൻപുതന്നെ ഫിനിഷിങ് പോയിന്റും ഘോഷയാത്ര കടന്നുപോകുന്ന വീഥികളുടെ ഇരുവശവും നാട്ടുകാർ കൈയടക്കിയിരുന്നു. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് പരിപാടികൾ ആരംഭിച്ചത്. പരിപാടിയിൽ പങ്കെടുക്കാനെത്തിയവർക്ക് ഓണസദ്യ വിളമ്പിയ ശേഷം ഇരുചക്രവാഹന റാലിയായിരുന്നു ആദ്യം സംഘടിപ്പിച്ചത്. ആഘോഷങ്ങളുടെ തുടക്കവും വിളമ്പരവുമെന്നോളം മുന്നൂറോളം ബൈക്കുകൾ പങ്കെടുത്തതായിരുന്നു റാലി. വള്ളംകളി മത്സരം ആരംഭിക്കുന്ന ഡെൽറ്റാകടവിലേക്കാണ് റാലി എത്തിയത്.

ഈ സമയം റാന്നി പെരുമ്പുഴ സ്റ്റാന്റിൽ നിന്നും സാംസ്‌കാരിക ഘോഷയാത്ര ആരംഭിച്ചിരുന്നു. മലയാള നാടിന്റെ സംസ്‌കാരവും പൈതൃകവും വിളിച്ചോതുന്നതായിരുന്നു ഘോഷയാത്ര.ചെണ്ടമേളത്തിന്റേയും വാദ്യ താളങ്ങളുടേയും അകമ്പടിയോടെ കാഴ്‌ച്ചക്കാരന്റെ കണ്ണിനും മനസ്സിനും ഒരുപോലെ സന്തോഷം പകരുന്നതായിരുന്നു ഘോഷയാത്ര കാഴ്ചകൾ. ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ ഘോഷയാത്രയുടെ ഭാഗമായി എന്നത് കൗതുകമുള്ള കാഴ്ചയായിരുന്നു. മലനാടിന്റെ റാണി എന്നതല്ലാതെ റാന്നിക്കായി ഒരു കൂട്ടായ്മയും ഇല്ലാ എന്ന പോരായ്മയാണ് ഈ കൂട്ടായ്മയിലൂടെ റാന്നി ജലോത്സവ സമിതി പരിഹരിക്കുന്നത്.


ഘോഷയാത്ര മുണ്ടപ്പുഴ കടവിൽ എത്തിയ ശേഷമായിരുന്നു മത്സരവള്ളംകളിയുടെ ഫ്ളാഗ് ഓഫ്. തുറമുഖവകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനാണ് വള്ളംകളി ഫ്ളാഗ്ഓഫ് ചെയ്തത്. റാന്നി എംഎൽഎ രാജു എബ്രഹാം, പത്തനംതിട്ട എംപി ആന്റോ ആന്റണി , മാർത്തോമ സഭയുടെ വലിയ മെത്രാപ്പൊലീത്ത ഫിലിപ്പോസ് മാർ ക്രിസ്റ്റോസം ചലച്ചിത്ര താരങ്ങളായ നരേൻ, മിത്ര കുരിയൻ, ഡെൽറ്റാ ഗ്രൂപ്പ് മേധാവിയും ജലോത്സവ സമിതി ചെയർമാനുമായ തോമസ് ഫിലിപ്പ് എന്നിവരാണ് ഫ്ളാഗ് ഓഫ് കർമ്മങ്ങൾക്ക് നേതൃത്വം നൽകിയത്.

പിന്നീട് മൂന്ന് തുറന്ന ജീപ്പുകളിലായാണ് വിശിഷ്ട അതിഥികളെയും കൊണ്ട് റാലിയായി പൊതുസമ്മേളന വേദിയും ഫിനിഷിങ്ങ് പോയിന്റ് പവിലിയണുമായ മുണ്ടപ്പുഴ കടവിലേക്ക് എത്തിയത്. മുൻപിലെ ജീപ്പിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും, രാജു എബ്രഹാമും, ആന്റോ ആന്റണിയും ഒരുമിച്ചപ്പോൾ സ്ഥലം എംഎൽഎ എംപി എന്നിവരെ വലിയ ആവേശത്തോടെയാണ് നാട്ടുകാർ സ്വീകരിച്ചത്.രണ്ടാമത്തെ ജീപ്പിൽ നടി മിത്രാ കുര്യനും മൂന്നാമത്തെ ജീപ്പിൽ നടൻ നരേനും അണിനിരന്നു 15 കരകളിൽനിന്നായി പള്ളിയോടങ്ങൾ പമ്പാ നദിയിലെത്തിയപ്പോൾ തന്നെ വലിയ ആവേശത്തലായിരുന്നു നാട്ടുകാർ. പൊതുസമ്മേളനം ആരംഭിച്ചപ്പോൾ തന്നെ വള്ളംകളിയും മറുകടവിൽ ആരംഭിച്ചിരുന്നു.


ചലച്ചിത്ര താരങ്ങളുൾപ്പടെ വലിയ ആവേശത്തോടെയാണ് വള്ളംകളി വീക്ഷിച്ചത്. അതിനിടയിൽ ചലച്ചിത്ര താരങ്ങളെ കാണാനും സെൽഫിയെടുക്കാനും നിരവധി യുവാക്കൾ മത്സരിക്കുന്നുണ്ടായിരുന്നു. ഫഓണിൽ സെൽഫി കിട്ടിയവർ സുഹൃത്തുക്കളെ വലിയ ആവേശത്തോടെയാണ് അത് കാണിച്ചത്.പിന്നീട് ഡെൽറ്റാ ട്രോഫിക്ക് വേണ്ടിയുള്ള വള്ളംകളി പൂർത്തിയായ ശേഷം എല്ലാ വള്ളങ്ങൾക്കും ഗ്രാൻഡും സമ്മാനങ്ങളും കൈമാറി.ജല നിരപ്പ് ഉയരുകയും അടിയൊഴുക്ക് ക്രമാതീതമായി വർദ്ധിച്ചത് കാരണം മത്സര വള്ളംകളി ഒഴിവാക്കി സൗഹൃദ മത്സരമായി നടത്തുകയായിരുന്നു. വരും വർഷങ്ങളിലും കൂടൂതൽ ആവേശത്തോടെയും ജനപങ്കാളിത്വത്തോടെയും റാന്നിയുടെ ഓണമുത്സവം സംഘടിപ്പിക്കാനുള്ള ആവേശമാണ് ഈ വർഷത്തെ ഉത്സവം തരുന്നതെന്നും ഡെൽറ്റാഗ്രൂപ്പ് മേധാവി തോമസ് ഫിലിപ്പ് മറുനാടൻ മലയാളിയോട് പറഞ്ഞു.
.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP