Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സണ്ണി ജോസഫിന്റെ വൈകിയുള്ള പ്രതികരണം സംശയത്തിന് ഇട നൽകുന്നുവെന്ന് ജയരാജൻ; പ്രതികരിക്കാൻ താമസിച്ചതിന് കാരണം നിയമസഭയിൽ ആയതിനാലെന്ന് സ്ഥലം എംഎൽഎ; പഞ്ചായത്തിൽ ഇടതിനായി പീഡന വീരൻ വോട്ട് പിടിച്ചെന്ന് പാച്ചേനി; ഫാ റോബിൻ വടക്കംചേരിയെ ചൊല്ലി കണ്ണൂരിൽ സി.പി.എം-കോൺഗ്രസ് പോര്

സണ്ണി ജോസഫിന്റെ വൈകിയുള്ള പ്രതികരണം സംശയത്തിന് ഇട നൽകുന്നുവെന്ന് ജയരാജൻ; പ്രതികരിക്കാൻ താമസിച്ചതിന് കാരണം നിയമസഭയിൽ ആയതിനാലെന്ന് സ്ഥലം എംഎൽഎ; പഞ്ചായത്തിൽ ഇടതിനായി പീഡന വീരൻ വോട്ട് പിടിച്ചെന്ന് പാച്ചേനി; ഫാ റോബിൻ വടക്കംചേരിയെ ചൊല്ലി കണ്ണൂരിൽ സി.പി.എം-കോൺഗ്രസ് പോര്

രഞ്ജിത് ബാബു

കണ്ണൂർ: കൊട്ടിയൂർ നീണ്ടു നോക്കി പള്ളി വികാരി ഫാദർ റോബിൻ വടക്കുംഞ്ചേരിയുടെ പീഡന വിഷയത്തിൽ കണ്ണൂരിൽ രാഷ്ട്രീയ വിവാദം തല പൊക്കി. പീഡന കേസിൽ പേരാവൂർ എംഎ‍ൽഎ. സണ്ണി ജോസഫിന്റെ വൈകിയുള്ള പ്രതികരണം സംശയത്തിന് ഇട നൽകുന്നതായി സിപിഐ.എം. ജില്ലാ സെക്രട്ടറി പി.ജയരാജൻ ആരോപിച്ചു.

ഹീന കൃത്യം നടത്തിയ വൈദികനെ രക്ഷപ്പെടുത്താനും പ്രസവിച്ച പതിനാറ്കാരിയുടെ പിതാവിന് മേൽ കുറ്റം കെട്ടി വെക്കാനും എംഎ‍ൽഎ. അടക്കമുള്ളവർ ശ്രമിച്ചിരുന്നു എന്ന സംശയം ജയരാജൻ ഉന്നയിക്കുന്നു. നിയമസഭയിൽ ഇക്കാര്യം സബ്മിഷനായി ഉന്നയിക്കാൻ എന്തു കൊണ്ട് എംഎ‍ൽഎ തയ്യാറായില്ലാ എന്നും ജനപ്രതിനിധി എന്ന നിലയിലുള്ള ഉത്തവാദിത്വം നിർവ്വഹിച്ചില്ല എന്നും ജയരാജൻ ആരോപിക്കുന്നു.

ഉത്തരവാദിത്വ നിർവ്വഹണത്തിൽ വീഴ്ച വരുത്തിയ എംഎ‍ൽഎ സമൂഹത്തോട് മാപ്പ് പറയമെന്ന് ജയരാജൻ ആവശ്യപ്പെട്ടു. നിയമസഭ നടക്കുന്നതു കൊണ്ട് താൻ നിയമസഭയിൽ ആയതിനാലാണ് യഥാസമയം ഇക്കാര്യത്തിൽ പ്രതികരിക്കാൻ താമസിച്ചത്. എന്നാൽ ഈ സംഭവത്തിലെ കുറ്റവാളികളെ പിടികൂടണമെന്ന് ശക്തമായി താൻ ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്ന് സണ്ണി ജോസഫ് പറഞ്ഞു.

സംഭവമിപ്പോൾ കോൺഗ്രസ്സ് ജില്ലാ നേതൃത്വം ഏറ്റെടുത്തിരിക്കയാണ്. നീണ്ടു നോക്കി പ്രശ്നത്തിൽ സിപിഐ.എം. ന്റെ പങ്കാണ് ആദ്യം അന്വേഷിക്കേണ്ടതെന്ന് ഡി.സി. സി. പ്രസിഡണ്ട് സതീശൻ പാച്ചേനി പറയുന്നു. വിവാദ വൈദികൻ ഫാദർ റോബിൻ വടക്കുംഞ്ചേരി കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും യു.ഡി.എഫ്. സ്ഥാനാർത്ഥികളെ പരസ്യമായി പരാജയപ്പെടുത്താൻ രംഗത്തിറങ്ങിയ ആളാണെന്ന് പാച്ചേനി പറയുന്നു.

എൽ.ഡി.എഫ് വിജയിച്ചപ്പോൾ ഇടവകക്കാരെ സാക്ഷി നിർത്തി മുഖ്യമന്ത്രിയെ വിളിച്ച് അഭിനന്ദിച്ച സംഭവവും ഉണ്ടായിരുന്നു. സി.പി.എം.ഉമായുള്ള ഫാദർ റോബിന്റെ ബന്ധം ഫാരിസ് അബൂബക്കറുമായുള്ള ഇടപാടുകളിലൂടെ ബാഹ്യലോകം അറിഞ്ഞതാണ്. മാത്രമല്ല നീണ്ടു നോക്കി പള്ളികമ്മിറ്റി ട്രസ്റ്റിയിൽ നാല് പേരിൽ രണ്ടു പേർ സിപിഐ.എം. ന്റെ അറിയപ്പെടുന്ന പ്രാദേശിക നേതാക്കളാണ്. പള്ളി സ്‌ക്കൂളിലെ പി.ടി.എ. ഭാരവാഹികൾ സി.പി.എം. കാരായുണ്ട്.

അതിനാൽ പ്രാദേശിക സി.പി.എം. നേതാക്കൾ ഫാദർ റോബിന്റെ കൃത്യങ്ങൾ മറച്ചു വെക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. പൊലീസിനെക്കൊണ്ട് അന്വേഷിപ്പിക്കാൻ നേതൃത്വം തയ്യാറാവണമെന്ന് പാച്ചേനി പറഞ്ഞു. ഫാദർ റോബിന് എല്ലാ ഒത്താശയും ചെയ്യുന്നത് സ്‌ക്കൂൾ പി.ടി.എ. പ്രസിഡണ്ടിന്റേയും ട്രസ്റ്റിമാരുടേയും തണലിലാണ്. കുട്ടി ഗർഭിണിയാണെന്ന വിവരം പണം നൽകി മറച്ചു വെക്കാൻ ഇവരുടെ സഹായം വൈദികന് ലഭിച്ചിട്ടുണ്ട്. സി.പി.എം. ഉം വിവാദ വൈദികനുമായുള്ള ബന്ധം ഇനിയും മറച്ചു വെക്കാനാകില്ല. സതീശൻ പാച്ചേനി പറഞ്ഞു.

കച്ചവട താത്പര്യമാണ് ഫാദർ റോബിന് സഭയേക്കാൾ വലുതെന്ന് തെളിയിക്കുന്ന കാര്യങ്ങൾ പുറത്ത് വന്നു കൊണ്ടിരിക്കയാണ്. ആലക്കോട്ടെ ഒരു പള്ളിയിൽ വികാരിയായിരിക്കേ പന്ത്രണ്ട് വർഷം മുമ്പ് സോളാർ കച്ചവടത്തിന് ഫാദർ ഒരുക്കം കൂട്ടിയിരുന്നു. പള്ളി വികാരി എന്ന പദവി ഉപയോഗിച്ചാണ് കച്ചവടത്തിനുള്ള പ്രാഥമിക ഒരുക്കങ്ങൾ നടന്നത്. ആലക്കോട്ടെ ന്യൂ ബസാറിലെ കെട്ടിടത്തിൽ ഇതിന്റെ ഓഫീസും പ്രവർത്തിച്ചു പോന്നിരുന്നു. അവിടെ ജോലിക്കായി ചില യുവതികളെ ഇന്റർവ്യൂവിന് വിളിച്ചിരുന്നു. എന്നാൽ ഈ ഇടവകയിൽ നിന്ന് സ്ഥലം മാറ്റം ചെയ്യപ്പെട്ടതോടെ സോളാർ കച്ചവടവുമായി മുന്നോട്ട് പോകാനായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP