Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

'സഭയ്ക്ക് പിന്നാലെ പൊലീസും ചതിച്ചു': ഇരയായ ഒരാളോട് പെരുമാറുന്നത് പോലെയല്ല എന്നോട് പെരുമാറിയത്; പൊലീസ് ഒത്തുകളി തുടങ്ങിയത് പരാതി ഒതുക്കി തീർക്കാൻ രൂപതാ ബിഷപ്പ് ശ്രമിച്ചെന്ന മൊഴി നൽകിയതോടെ; 164-ാം വകുപ്പ് പ്രകാരം മൊഴികൊടുക്കുന്നത് തടയിടാൻ കോടതി വളപ്പിൽ വൈദികർ; പൊലീസ് മൊഴിയെടുത്തത് സ്റ്റേഷൻ വരാന്തയിൽ മറ്റ് പ്രതികളുടെ മുന്നിൽവെച്ച്; വൈദികൻ പ്രതിയായ ചേവായൂർ ബലാത്സംഗ കേസിൽ പൊലീസിനെതിരെ വീട്ടമ്മ

'സഭയ്ക്ക് പിന്നാലെ പൊലീസും ചതിച്ചു': ഇരയായ ഒരാളോട് പെരുമാറുന്നത് പോലെയല്ല എന്നോട് പെരുമാറിയത്; പൊലീസ് ഒത്തുകളി തുടങ്ങിയത് പരാതി ഒതുക്കി തീർക്കാൻ രൂപതാ ബിഷപ്പ് ശ്രമിച്ചെന്ന മൊഴി നൽകിയതോടെ; 164-ാം വകുപ്പ് പ്രകാരം മൊഴികൊടുക്കുന്നത് തടയിടാൻ കോടതി വളപ്പിൽ വൈദികർ; പൊലീസ് മൊഴിയെടുത്തത് സ്റ്റേഷൻ വരാന്തയിൽ മറ്റ് പ്രതികളുടെ മുന്നിൽവെച്ച്; വൈദികൻ പ്രതിയായ ചേവായൂർ ബലാത്സംഗ കേസിൽ പൊലീസിനെതിരെ വീട്ടമ്മ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കോഴിക്കോട് ചേവായൂരിൽ സിറോ മലബാർ സഭാ വൈദികന്റെ ബലാത്സംഗത്തിനിരയായ വീട്ടമ്മ പൊലീസിനെതിരെ രംഗത്ത്. സഭയ്ക്ക് പിന്നാലെ പൊലീസും ചതിച്ചെന്നും പ്രതിയായ വൈദികനെ രക്ഷിച്ചെടുക്കാനാണ് ശ്രമം നടക്കുന്നത്. പരാതി ഒതുക്കിത്തീർക്കാൻ താമരശേരി രൂപതാ ബിഷപ്പ് ശ്രമിച്ചെന്ന് മൊഴി നൽകിയതോടെയാണ് പൊലീസ് ഒത്തുകളി തുടങ്ങിയതെന്നാണ് വിദേശ മലയാളിയായ വീട്ടമ്മയുടെ ആരോപണം. ഏഷ്യനെറ്റ് ന്യൂസിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ഇക്കഴിഞ്ഞ ഡിസംബർ നാലിനാണ് വിദേശ മലയാളിയായ വീട്ടമ്മയെ സിറോ മലബാർ സഭാ വൈദികനായ മനോജ് പ്ലാക്കൂട്ടത്തിൽ കോഴിക്കോട്ടെ വീട്ടിലെത്തി ബലാൽസംഗം ചെയ്‌തെന്ന് കാട്ടി ചേവയൂർ പൊലീസിൽ പരാതി നൽകിയത്. 2017 ജൂൺ 15 ന് നടന്ന സംഭവം സഭയുടെയും ബിഷപ്പിന്റെയും സമ്മർദ്ദത്തെ തുടർമ്മ് പുറത്ത് പറായാതിരുന്നതെന്നും വീട്ടമ്മ മൊഴി നൽകിയിരുന്നു. ശേഷം സഭക്കും പൊലീസിനും എതിരെ ഗുരുതരമായ ആക്ഷേപങ്ങളും ആരോപണങ്ങളുമാണ് വീട്ടമ്മയും ബന്ധുക്കളും ആരോപിച്ച് രംഗത്തെത്തിയിരിക്കുന്നത്. ബിഷപ്പിനെതിരെ മൊഴി നൽകിയതോടെയാണ് കേസ് അട്ടിമറിക്കാൻ പൊലീസ് ബോധപൂർവ്വം ഇടപെടൽ നടത്തിയത്. ഇരയെന്ന നിലയിലല്ല സ്ത്രീയെന്ന നിലയിലും പരാതിക്കാരിയെന്ന നിലയിലും കിട്ടേണ്ട അവകാശങ്ങളോ പരിഗണനയോ നീതിയോ കിട്ടിയിട്ടില്ലെന്നാണ് വീട്ടമ്മയുടെ ആരോപണം. കൂടാതെ, ക്രിമിനൽനടപടിച്ചട്ടം 164-ാം വകുപ്പ് പ്രകാരം കോടിയിൽ എത്തി മൊഴികൊടുക്കുന്നത് തടയിടാൻ കോടതി വളപ്പിൽ വൈദികർ എത്തുന്നുവെന്നും വീട്ടമ്മ ആരോപിക്കുന്നു. പ്രതിയായ വൈദികൻ മനോജ് പ്ലാക്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് വീട്ടമ്മയുടെ പ്രതികരണം വന്നിരിക്കുന്നത്.

വൈദികൻ മനോജ് പ്ലാക്കൂട്ടത്തിലിന് മുൻകൂർ ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയായ വീട്ടമ്മ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതി അറിയിക്കാനെത്തിയ തന്നെ താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ ഭീഷണിപ്പെടുത്തിയെന്നും പരാതിയുമായി മുന്നോട്ടുപോയാൽ സഭ സംരക്ഷിക്കില്ലെന്നും കുടുംബജീവിതം തന്നെ ഇല്ലാതായേക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി അന്ന് പറഞ്ഞിരുന്നു. ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചെന്നും പരാതിക്കാരി കോടതിയിൽ വ്യക്തമാക്കിയിരുന്നു. കുട്ടികളില്ലാതിരുന്ന സമയത്ത് വീട്ടിലെത്തിയ വൈദികൻ മനോജ് പ്ലാക്കൂട്ടം ബലാത്സംഗം ചെയ്തുവെന്നാണ് വീട്ടമ്മ നേരത്തെ നൽകിയ പരാതിയിൽ ആരോപിക്കുന്നത്. കേസിൽ മതപരമായ സംഘടനയിൽ നിന്നും നീതികിട്ടുമെന്ന് പ്രതിക്ഷിച്ചാണ് പരാതി വൈകിയതെന്നും വിശദീകരിക്കുന്നുണ്ട്.

കേസിൽ താമരശേരി ബിഷപ്പിനെതിരെ വീട്ടമ്മയുടെ മൊഴിയിൽ ഗുരുതര ആരോപണം വന്നിരുന്നു. വൈദികൻ മനോജ് പ്ലാക്കൂട്ടത്തിനെതിരായ കേസിൽ ബിഷപ് റെമിജിയോസ് ഇഞ്ചനാനായലിനെതിരെയാണ് വീട്ടമ്മ മൊഴി നൽകിയിരിക്കുന്നത്. ഇദ്ദേഹം രണ്ടുവൈദികരെ തന്റെ വീട്ടിലേക്ക് പറഞ്ഞുവിട്ടു. ആരോപണത്തിന് പരിഹാരമുണ്ടാക്കാമെന്നായിരുന്നു ഈ വൈദികരുടെ വാഗ്ദാനം. ഇത് വിശ്വസിച്ചാണ് പൊലീസിൽ പരാതിപ്പെടാതിരുന്നത്. എന്നാൽ ബിഷപ്പിന്റെ ഭാഗത്ത് നിന്ന് നീതി ലഭിച്ചില്ലെന്ന് മൊഴിയിൽ കുറ്റപ്പെടുത്തുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP