Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഏഴാം മാസത്തിലെ സ്‌കാനിങ്ങിൽ കുട്ടിയുടെ വളർച്ചയിൽ അസ്വാഭാവികത കണ്ടെത്തിയെങ്കിലും ആദ്യത്തെ കണ്മണിയെ ഉപേക്ഷിക്കാൻ മനസ് വന്നില്ല; തലയോടുകളുടെ വളർച്ച നിലച്ച ഒന്നരവയസുകാരനിൽ ഇതുവരെ നടത്തിയത് അഞ്ച് ശസ്ത്രക്രിയകൾ; അപൂർവരോഗത്തിന്റെ ചികിത്സയ്ക്ക് ചെലവ് 13 ലക്ഷം കവിഞ്ഞതോടെ വഴിമുട്ടി വാളകം സ്വദേശികളായ ബിബിയും റിൻസിയും; കരുണയുള്ളവർ കാണാതെ പോകരുത് ഈ കുരുന്നിനെ

ഏഴാം മാസത്തിലെ സ്‌കാനിങ്ങിൽ കുട്ടിയുടെ വളർച്ചയിൽ അസ്വാഭാവികത കണ്ടെത്തിയെങ്കിലും ആദ്യത്തെ കണ്മണിയെ ഉപേക്ഷിക്കാൻ മനസ് വന്നില്ല; തലയോടുകളുടെ വളർച്ച നിലച്ച ഒന്നരവയസുകാരനിൽ ഇതുവരെ നടത്തിയത് അഞ്ച് ശസ്ത്രക്രിയകൾ; അപൂർവരോഗത്തിന്റെ ചികിത്സയ്ക്ക് ചെലവ് 13 ലക്ഷം കവിഞ്ഞതോടെ വഴിമുട്ടി വാളകം സ്വദേശികളായ ബിബിയും റിൻസിയും; കരുണയുള്ളവർ കാണാതെ പോകരുത് ഈ കുരുന്നിനെ

എം എസ് ശംഭു

തിരുവനന്തപുരം: മസ്തിഷക രോഗത്തെതുടർന്ന് ചികിത്സയിൽ കഴിയുന്ന ഒന്നരവയസുകാരൻ അനുഭവിക്കുന്നത് തീരാ വേദന. വാളകം ആണ്ടൂർ അബി നിവാസിൽ ബിബി ചാക്കോ ഭാര്യ റിൻസി എന്നിവരുടെ ഒന്നരവയസുകാരൻ കെവിൻ എന്ന കുട്ടിക്കാണ് ഈ അപൂർവ രോഗം ബാധിച്ചിരിക്കുന്നത്. തലയോടുകളുടെ വളർച്ച നിലച്ചുപോയ അപൂർവ രോഗം മൂലം കുഞ്ഞിന്റെ തല പുറത്തേക്ക് തള്ളി വന്ന സ്ഥിതിയായിരുന്നു. ബിബിയുടെ ഭാര്യ റിൻസി ഗർഭിണിയായിരിക്കെ ഏഴാം മാസത്തിൽ നടത്തിയ സ്‌ക്നിങ്ങിലൂടെയാണ് കുട്ടിയുടെ വളർച്ചയിലെ അസ്വാഭാവികത തിരിച്ചറിഞ്ഞത്. തുടർന്ന് അൾട്രാ സ്‌ക്യാൻ, 4ഡി സ്‌ക്യാൻ എന്നിവയ്ക്ക് വിധേയമാക്കുകയായിരുന്നു.

സ്‌കാൻ റിസൾട്ടിലാണ് കുട്ടിക്ക് അസ്വാഭാവികത കണ്ടെത്തിയത്. തുടർന്ന് ചെന്നൈ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ക്യാരിയോ ടൈപ്പ് ചെക്കപ്പിന് വിധേയമാക്കുകയും ചെയ്തു. ഇവിടുത്തെ മെഡിക്കൽ റിപ്പോർട്ടിൽ കുട്ടിയുടെ ക്രോമോസോമിന് കുഴപ്പമില്ലെന്നത് കണ്ടെത്തുകയും അതിനാൽ തന്നെ കുട്ടി മരിച്ചുപോകാൻ ഇടയില്ലെന്ന് കണ്ടെത്തുകയും ചെയ്തു. എന്നാൽ കുട്ടിയെ ഈ അവസ്ഥയിൽ നിന്ന നിങ്ങൾക്ക് അബോർട്ട് ചെയ്ത് കളയാമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും ഇതിന് ബിബിയും റിൻസിയും തയ്യാറായതുമില്ല. കാത്തിരുന്ന് കിട്ടിയ ആദ്യത്തെ കൺമണിയെ സ്വീകരിക്കാൻ തന്നെയായിരുന്നു ഇവരുടെ തീരുമാനം.

ജനിച്ചപ്പോൾ മുതൽ കുട്ടിയുടെ മസ്തിഷ്‌ക വളർച്ചയിലെ പ്രശനങ്ങൾ മൂലം സർജറിക്ക് വിധേയമാകേണ്ടി വന്നു. ജനിച്ച ഉടനെ തന്നെ കുട്ടിയെ ഐ.സി.യുവിലേക്ക് മാറ്റിയാണ് ചികിത്സ നടത്തി വന്നത്. ശിശുരോഗ പരിചരണ വിഭാഗമായ കോട്ടയത്തെ ഐസി.എച്ച്.എസിലാണ് ആദ്യ സർജറികൾ നടത്തിയത്. പിന്നീട് ഇവിടുന്ന് അമൃതയിലേക്ക് മാറ്റണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചതോടെ കുട്ടിയുടെ ചികിത്സ അമൃതയിലാക്കുകയും ചെയ്തു. ലാപ്ടോട്രമി സർജറികൾ രണ്ടെണ്ണം കോട്ടയം ഐ.സി.എച്ചിൽ പൂർത്തിയാക്കിയ ശേഷം ബാക്കിയുള്ളവ അമൃതയിലും നടത്തി.

തലയോട്ടി ഇളക്കി നടത്തിയ മൂന്ന് സർജറികളാണ് അമൃതയിൽ നടത്തിയത്. ഇതിനായി ഭാരിച്ച തുകതന്നെ ചെലവാക്കുകയും ചെയ്തു. തലയോടുകളെ ബന്ധിപ്പിക്കുന്ന ക്ലിപ്പുകൾക്ക് തന്നെ 75,000 രൂപയ്ക്ക് മുകളിൽ ചെലവ് വരും ഇപ്പോൾ ചികിത്സയ്ക്ക് വഴിമുട്ടിയ അവസ്ഥയിലാണ് ഈ ദമ്പതികൾ. ഇതുവരെ അഞ്ചു ശസ്ത്രക്രിയകളാണ് ഈ ഒന്നരമാസം പ്രായമുള്ള കുഞ്ഞിൽ വിധേയമാക്കിയത്. തലയുടെ ഇരുഭാഗവും ഉന്തിനിന്ന് കണ്ണുകൾ പുറത്തേക്ക് തള്ളിയ നിലയിൽ നിന്ന് ഒരു പരിധി വരെ കുട്ടിയുടെ തലയുടെ ഘടന പൂർവസ്ഥിതിയിലേക്ക് എത്തിക്കാനും സാധിച്ചു. ഇതുവരെ കുഞ്ഞിന്റെ ചികിത്സയ്ക്കായി 13 ലക്ഷം രൂപയാണ് ബിബി ചാക്കോ ചെലവാക്കിയത്. അമൃതയിലേക്ക് യാത്ര നിരന്തരം ആയതോടെ വാളകത്ത് നിന്ന് ഭാര്യവീടായ പുതുപ്പള്ളിയിലേക്ക് മാറുകയും ചെയ്തു. ഇപ്പോൾ കുഞ്ഞിനെ പരിചരിച്ച് പോരുന്നത് പുതുപ്പള്ളിയിൽ നിന്നാണ്.

കൊല്ലത്തെ സ്വകാര്യ കശുവണ്ടി ഫാക്ടറിയിൽ മാനേജരായി ജോലി നോക്കിയിരുന്ന ബിബിക്ക് കുഞ്ഞിന്റെ രോഗാവസ്ഥ മൂലം ജോലിക്കും പ്രവേശിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോൾ. അടുത്ത സുഹൃത്തുക്കളും ബിബിയുടെ പള്ളിയും ചേർന്ന് നൽകിയ ചില സഹായങ്ങൾ കൊണ്ടാണ് ബിബി കുഞ്ഞിന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്തിയത്. തനിക്ക് കഴിയുന്നതിനലും അപ്പുറത്തേക്ക് ചികിത്സാ ചെലവ് വർദ്ധിച്ചതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ നിസ്സഹായവസ്ഥയിലാണ് ഈ ദമ്പതികൾ.

Account details :

Bibi chacko john
Valakom branch
A/C no. 12250100217683
IFSC:FDRL 0001225
Federal bank ltd
+919061518263
+918086002623

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP