Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവാഹവേദി പൊലീസ് സ്‌റ്റേഷനായപ്പോൾ വരണമാല്യം വധുവിനും വരനും കൈമാറിയത് എസ്‌ഐ; അനശ്വരമായ പ്രണയം വിവാഹത്തിലേക്ക് എത്തിയപ്പോൾ കൈചേർത്ത് പിടിച്ചത് പൊലീസുകാർ; വീട്ടുകാർ എതിർത്ത പ്രണയബന്ധത്തിന് ആശ്രയമായത് പൊലീസ് സ്റ്റേഷൻ; മനം പോലെ മംഗല്യവേദിയായി പൊലീസ് സ്റ്റേഷൻ മാറിയ കഥ ഇങ്ങനെ

വിവാഹവേദി പൊലീസ് സ്‌റ്റേഷനായപ്പോൾ വരണമാല്യം വധുവിനും വരനും കൈമാറിയത് എസ്‌ഐ; അനശ്വരമായ പ്രണയം വിവാഹത്തിലേക്ക് എത്തിയപ്പോൾ കൈചേർത്ത് പിടിച്ചത് പൊലീസുകാർ; വീട്ടുകാർ എതിർത്ത പ്രണയബന്ധത്തിന് ആശ്രയമായത് പൊലീസ് സ്റ്റേഷൻ; മനം പോലെ മംഗല്യവേദിയായി പൊലീസ് സ്റ്റേഷൻ മാറിയ കഥ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കാൻപൂർ: അനശ്വരമായ പ്രണയം വിവാഹത്തിലേക്ക് എത്തിയപ്പോൾ വിവാഹവേദിയായത് പൊലീസ് സ്റ്റേഷൻ. വരണമാല്യം വരനും വധുവിനും കൈമാറിയത് എസ്‌ഐയും. കാൻപൂരിൽ ഞയാറാഴ്ചയാണ്.ഞായറാഴ്ചയാണ് പൊലീസ് സ്റ്റേഷനിൽവെച്ച് യുവദമ്പതികൾ വിവാഹിതരായത്. സ്റ്റേഷനിലെത്തിയ കമിതാക്കളുടെ പ്രണയകഥ കേട്ടപ്പോൾ പൊലീസ് തന്നെ വിവാഹത്തിനാവശ്യമായ സൗകര്യം ഒരുക്കുകയായിരുന്നു.

അയൽവാസികളായ രാഹുലും നൈനയും ദീർഘനാളായി പ്രണയത്തിലാണ്. എന്നാൽ ഇരുവരുടെ കുടുംബം ഈ ബന്ധം അംഗീകരിച്ചില്ല. പലവട്ടം വിവാഹത്തിന് അനുമതി വേണമെന്ന് ആവശ്യപ്പെട്ട് ഇരുവരും കുടുംബാംഗങ്ങളെ കണ്ടെങ്കിലും ആരും ഇതിന് തയ്യാറായില്ല. തുടർന്ന ഇവർ കോടതിയെ സമീപിച്ചു. അതേസമയം ഇരുവരും അവരവരുടെ വീട്ടിൽ തന്നെ തുടരുകയും ചെയ്തു.

ഒരാഴ്ച മുൻപ് പെൺകുട്ടിയുടെ കുടുംബം മറ്റൊരു യുവാവുമായി വിവാഹം നടത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഇത് അറിഞ്ഞതോടെ രണ്ടുദിവസം മുൻപ് ഇരുവരും ഇരുവരും വീട്ടിൽ നിന്നും ഒളിച്ചോടി. ഇതേതുടർന്ന് പെൺകുട്ടിയുടെ കുടുംബം യുവതിയെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകി.

പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇരുവരെയും കണ്ടെത്തി. കമിതാക്കൾ തങ്ങളുടെ പ്രണയകഥ പൊലീസിനോട് പറഞ്ഞു. കഥ കേട്ടപ്പോൾ പൊലീസ് ഇരുവരുടെയും കുടുംബാംഗങ്ങളെ വിളിച്ചവരുത്തി കാര്യങ്ങൾ അവതരിപ്പിച്ചതോടെ ഇരുകുടുംബങ്ങളും കല്യാണത്തിന് സമ്മതം മൂളി.

കുടുംബം കല്യാണത്തിന് സമ്മതം നൽകിയതോടെ വിവാഹത്തിന് വേണ്ട സൗകര്യങ്ങൾ പൊലീസ് തന്നെ ഒരുക്കുകയായിരുന്നു. വിവാഹത്തിന് പിന്നാലെ രാഹുലും നൈനയും പൊലീസുകാർക്ക് നന്ദി പറയുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP