Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സമരത്തിന്റെ പേര് പറഞ്ഞ് ഇൻഡന്റ് കൊടുത്തില്ല; ഈ മാസത്തേക്കുള്ള സ്റ്റോക്കും കൈപ്പറ്റിയില്ലച കേരളത്തിലെ റേഷൻ കടകൾ മുഴുവൻ ഇപ്പോൾ പ്രവർത്തിക്കുന്നത് നിയമവിരുദ്ധമായി; കേസെടുത്ത് കടകൾ പൂട്ടിക്കാമെന്നിരിക്കേ സിവിൽ സപ്ലൈസിന് അനക്കമില്ല; റേഷൻ വ്യാപാരികൾക്ക് മുന്നിൽ മുട്ടിടിച്ച് സർക്കാർ

സമരത്തിന്റെ പേര് പറഞ്ഞ് ഇൻഡന്റ് കൊടുത്തില്ല; ഈ മാസത്തേക്കുള്ള സ്റ്റോക്കും കൈപ്പറ്റിയില്ലച കേരളത്തിലെ റേഷൻ കടകൾ മുഴുവൻ ഇപ്പോൾ പ്രവർത്തിക്കുന്നത് നിയമവിരുദ്ധമായി; കേസെടുത്ത് കടകൾ പൂട്ടിക്കാമെന്നിരിക്കേ സിവിൽ സപ്ലൈസിന് അനക്കമില്ല; റേഷൻ വ്യാപാരികൾക്ക് മുന്നിൽ മുട്ടിടിച്ച് സർക്കാർ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: നവംബർ ഒന്നു മുതൽ കേരളത്തിലെ മുഴുവൻ റേഷൻ കടകളും പ്രവർത്തിക്കുന്നത് നിയമവിരുദ്ധമായി. വ്യാപാരികൾക്കെതിരേ കേസെടുത്ത് കടകൾ സീൽ ചെയ്യാമെന്നിരിക്കേ ഇരട്ടച്ചങ്കുള്ള സർക്കാരിന് അതിന് ധൈര്യമില്ലെന്ന് ആരോപണം.

കഴിഞ്ഞ മാസത്തെ ഇൻഡന്റ് അതാത് സപ്ലൈ ഓഫീസുകളിൽ സമർപ്പിച്ച് പാസാക്കാതിരുന്നിട്ടും സംസ്ഥാനത്തെ റേഷൻ കടകൾ തുറന്നു പ്രവർത്തിക്കുകയാണ്. ഇൻഡന്റ് പാസാക്കാത്ത റേഷൻ കടകൾ തുറക്കരുതെന്ന നിയമം നിലനിൽക്കുമ്പോൾ തന്നെ സർക്കാർ ഇത് കണ്ടില്ലെന്ന് നടിച്ച് നടപടി എടുക്കാൻ മടിക്കുകയാണ്.

നാളെ മുതൽ സംസ്ഥാന വ്യാപകമായി റേഷൻ വ്യാപാരികൾ നടത്തുന്ന സമരത്തിന്റെ ഭാഗമായിട്ടാണ് ഇൻഡന്റ് സമർപ്പിക്കാതിരിക്കുന്നത്. മാത്രവുമല്ല, 15 വരെ വിൽക്കുന്നതിനുള്ള സാധനങ്ങൾ ഇവർ സ്റ്റോക്ക് ചെയ്തിട്ടുമുണ്ട്. കഴിഞ്ഞ 30 നായിരുന്നു അതാത് സപ്ലൈ ഓഫീസുകളിൽ ഇൻഡന്റ് സമർപ്പിച്ച് പാസാക്കേണ്ടിയിരുന്നത്. ഒന്നിന് നടക്കുന്ന സമരപ്രചാരണ വിളംബര ജാഥയുടെ ഭാഗമായി വ്യാപാരികൾ ഇൻഡന്റ് നൽകുകയോ പാസാക്കി വാങ്ങുകയോ ചെയ്തില്ല.

ഫലത്തിൽ, റേഷൻ കടകളിൽ ഇപ്പോൾ നടക്കുന്ന വ്യാപാരം നിയമവിരുദ്ധമാണ്. കള്ളക്കച്ചവടം എന്ന് ഇതിനെ കാണാമെന്ന് സപ്ലൈ ഓഫീസർമാരും ചൂണ്ടിക്കാണിക്കുന്നു. ഇങ്ങനെ തുറന്ന് പ്രവർത്തിക്കുന്ന കടകൾക്ക് എതിരേ നടപടി എടുക്കാൻ ഇവർക്ക് അധികാരമുണ്ടെങ്കിലും വ്യാപാരികളുടെ സമ്മർദം ഭയന്ന് അതിന് തുനിയുന്നില്ല. ഇൻഡന്റ് പാസാക്കിയെടുക്കുന്ന വ്യാപാരികൾക്ക് മാത്രമാണ് തൊട്ടടുത്ത മാസത്തേക്കുള്ള റേഷൻ സാധനങ്ങൾ അലോട്ട് ചെയ്യുന്നത്.

ഈ മാസം ഇതുവരെ ഒരു കടകളിലേക്കും സാധനങ്ങളുടെ അലോട്ട്മെന്റും ഉണ്ടായിട്ടില്ല. നാളെ തുടങ്ങുന്ന സമരം ദിവസങ്ങൾക്കുള്ളിൽ തീരുമെന്നും അതിന് ശേഷം ഇൻഡന്റ് നൽകി പാസാക്കാമെന്നുമാണ് വ്യാപാരികൾ കരുതുന്നത്. ഇതിന് വേണ്ടിയാണ് സാധനങ്ങൾ ഇവർ നേരത്തേ സ്റ്റോക്ക് ചെയ്തിട്ടുള്ളത്.

റേഷൻ വ്യാപാരികളുടെ കടുംപിടുത്തത്തിന് മുന്നിൽ സർക്കാർ മുട്ടുവിറച്ച് നിൽക്കുകയാണ്. നടപടി എടുത്താൽ എല്ലാ റേഷൻ കടകളും അടച്ചു പൂട്ടേണ്ടി വരുമെന്നത് തന്നെ കാരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP