1 usd = 75.52 inr 1 gbp = 93.22 inr 1 eur = 83.87 inr 1 aed = 20.56 inr 1 sar = 20.11 inr 1 kwd = 245.06 inr

May / 2020
31
Sunday

അന്ധേരിയുടെ യുവരാജാവായത് ബാലാസേഠിനെ കൊലപ്പെടുത്തി; ഡി കമ്പനിയിലെ പ്രധാനിയായിരിക്കെ തന്നെ ദാവീദിനെ ഇന്ത്യയിൽ നിന്നും പറത്തിയത് ബോംബെ സ്‌ഫോടനം ഹിന്ദുവിരുദ്ധമെന്ന പേരിൽ; പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ളവൻ പച്ചവെള്ളം പോലെ കൈകാര്യം ചെയ്യുന്നത് ഇംഗ്ലീഷും ഹിന്ദിയും മാത്രമല്ല, മലയാളമുൾപ്പെടെയുള്ള നിരവധി പ്രാദേശിക ഭാഷകളും; രവി പൂജാരി ദക്ഷിണാഫ്രിക്കയിൽ അറസ്റ്റിലായതോടെ സജീവമാകുക ഇന്ത്യയിലെ നൂറിലധികം കേസുകൾ

February 23, 2020 | 03:26 PM IST | Permalink



അന്ധേരിയുടെ യുവരാജാവായത് ബാലാസേഠിനെ കൊലപ്പെടുത്തി; ഡി കമ്പനിയിലെ പ്രധാനിയായിരിക്കെ തന്നെ ദാവീദിനെ ഇന്ത്യയിൽ നിന്നും പറത്തിയത് ബോംബെ സ്‌ഫോടനം ഹിന്ദുവിരുദ്ധമെന്ന പേരിൽ; പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ളവൻ പച്ചവെള്ളം പോലെ കൈകാര്യം ചെയ്യുന്നത് ഇംഗ്ലീഷും ഹിന്ദിയും മാത്രമല്ല, മലയാളമുൾപ്പെടെയുള്ള നിരവധി പ്രാദേശിക ഭാഷകളും; രവി പൂജാരി ദക്ഷിണാഫ്രിക്കയിൽ അറസ്റ്റിലായതോടെ സജീവമാകുക ഇന്ത്യയിലെ നൂറിലധികം കേസുകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദക്ഷിണാഫ്രിക്കയിൽ അറസ്റ്റിലായ രവി പൂജാരിക്ക് സ്വന്തമായുള്ളത് കേരളത്തിൽ ഉൾപ്പെടെ ശക്തമായ വേരോട്ടമുള്ള അധോലോക സംവിധാനം. ഹൈന്ദവ വർഗീയതിയൂന്നിയ ഗുണ്ടാ സംവിധാനവുമായാണ് അന്ധേരിയിലെ തെരുവുകളിൽ രവി പൂജാരി ചുവടുകളുറപ്പിക്കുന്നത്. കേരളത്തിൽ പോലും ശക്തമായ സമാന്തര സംവിധാനമാണ് രവി പൂജാരിയുടെ ഗുണ്ടാ സംഘത്തിനുള്ളത്. നേരിട്ട് വിളിച്ച് കാര്യങ്ങൾ പറയുന്ന രീതിയാണ് രവി പൂജാരി എന്നും അവലംബിക്കുന്നത്. ചന്ദ്രബോസ് കേസിൽ ജയിലിലായ നിസാമിന് വേണ്ടി രമേശ് ചെന്നിത്തലയെ വിളിച്ച് ഭീഷണിപ്പെടുത്തുകയും കൊച്ചിയിൽ നടി ലീന മരിയാ പോളിന്റെ ഉടസ്ഥതയിലുള്ള ബ്യൂട്ടി പാർലറിലേക്ക് നിറയൊഴിക്കുകയും അവരെ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവങ്ങളിലൂടെയാണ് രവി പൂജാരി കേരളത്തിലും സജീവ ചർച്ചയാകുന്നത്.

കൊച്ചി നഗരത്തിൽ അധോലോക സംഘം ആഡംബര ബ്യൂട്ടി പാർലറിലേക്ക് നിറയൊഴിച്ചതോടെയാണ് രവി പൂജാരിയുടെ പേര് കേരളത്തിൽ സജീവ ചർച്ചാകുന്നത്. പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാർലറിലേക്കാണ് രണ്ടംഗ സംഘം നിറയൊഴിച്ചത്. ലീന മരിയാ പോളിന്റെ ഉടസ്ഥതയിലുള്ളതാണ് ബ്യൂട്ടി പാർലർ. വൈകുന്നേരം മൂന്നരയ്ക്കാണു കൊച്ചി നഗരത്തെ നടുക്കിയ വെടിവെപ്പ് പനമ്പിള്ളി നഗറിൽ അരങ്ങേറിയത്. ബ്യൂട്ടിപാർലർ ഉടമയും ചലച്ചിത്ര നടിയുമായ ലീനയിൽ നിന്ന് പണം ആവശ്യപ്പെട്ട് പലതവണ മുംബൈ ആധോലോകത്തിൽ നിന്ന് ഫോൺ സന്ദേശം ലഭിച്ചിരുന്നു.

പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്നായിരുന്നു ക്വട്ടേഷൻ ആക്രമണം. രവി പൂജാരയുടെ പേരിലായിരുന്നു ഫോൺ സന്ദേശം ലഭിച്ചതെന്ന് പൊലീസിന് നടി മൊഴി നൽകിയെന്നാണ് വിവരം. 25 കോടി രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. എന്നാൽ, പണം നൽകാൻ ഉടമ തയ്യാറായില്ല. പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഇതിന്റെ വൈരാഗ്യം തീർക്കാനാണ് അക്രമികൾ വെടിവെപ്പ് നടത്തിയതെന്ന് അന്വേഷണസംഘം സൂചിപ്പിച്ചു. വെടിവെപ്പിനു ശേഷം രണ്ടംഗ അക്രമി സംഘം ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.

പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. പാർലറിലേക്ക് നിറയൊഴിച്ച ശേഷം രക്ഷപ്പെടുന്നതിനിടെ അക്രമി സംഘം മുംബൈ അധോലോക ഗുണ്ടയുമായി ബന്ധമുണ്ടെന്നു സൂചിപ്പിക്കുന്ന ഒരു പേപ്പർ സ്ഥലത്തു ഉപേക്ഷിച്ചിരുന്നു. ഇതിലും രവി പൂജാരിയുടെ പേരുണ്ടായിരുന്നു. ഇതോടെ കേരളത്തിലും രവി പൂജാരിക്ക് വേരുകളുണ്ടെന്ന കാര്യം പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു.

വിദേശത്തിരുന്നാണ് പ്രവർത്തനമെങ്കിലും കേരളത്തിൽ പോലും സജീവമാണ് രവി പൂജാരിയുടെ അധോലോക സംഘം. ലക്ഷ്യം തെറ്റാത്ത വെടിയുതിർത്തുന്ന പ്രൊഫഷണലുകൾ രവി പൂജാരിയുടെ സംഘത്തിന്റെ കരുത്താണ്. ദാവൂദ് ഇബ്രാഹിം ഇന്ത്യ വിട്ടതോടെ മുംബൈയിലും അധോലോക പ്രവർത്തനങ്ങൾ സജീവമാക്കിയ രവി പൂജാരി ബോളിവുഡ് സൂപ്പർതാരങ്ങളുടെ പേടി സ്വപ്നമാണ്. ആദ്യം ഒന്നു വിരട്ടുക. വഴങ്ങിയില്ലെങ്കിൽ വകവരുത്തുകഇതാണ് രവി പൂജാരിയെന്ന ഡോണിന്റെ പ്രവർത്തനം രീതി. ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടീസുള്ള രവി പൂജാരി വേഷം മാറി തട്ടകമായ മാംഗ്ലൂരിൽ എത്തുക പതിവാണ്. ഇത്തരത്തിൽ രാജ്യം തേടുന്ന കുറ്റവാളിയാണ് കൊച്ചിയിലെ വെടിവയ്‌പ്പ് കേസിലും പ്രതിസ്ഥാനത്ത് എത്തുന്നത്. ലീനാ മരിയാ പോളുമായി രവി പൂജാരിക്കുള്ളത് എത് തരത്തിലെ ബന്ധമാണെന്നതാണ് പൊലീസിനെ കുഴക്കുന്നത്.

ദാവൂദ് ഇബ്രാഹിമിനാണ് അധോലക നായകനെന്ന വിശേഷണം ആദ്യമായി കിട്ടുന്നത്. മുസ്ലിം വർഗ്ഗീയതയായിരുന്നു ദാവൂദിന്റെ പ്രധാന ദൗർബല്യം. തീവ്രവാദത്തിന്റെ വഴിയിലേക്ക് ദാവൂദിനെ എത്തിച്ചതും ബോംബെ സ്‌ഫോടനവുമെല്ലാം ഇതിന്റെ പ്രതിഫലനമായരുന്നു. ഇതിന് ഘടക വിരദ്ധമാണ് രവി പൂജാരിയുടെ പ്രവർത്തന ശൈലി. ഹൈന്ദവ തീവ്രവാദമാണ് രവി പൂജാരിയുടെ പ്രവർത്തന ശൈലി. അങ്ങനെ ദാവൂദിന്റെ ഇഷ്ടക്കാരെ രവി പൂജാരി നോട്ടമിട്ടു. മുംബൈയിലും കർണ്ണാടകയിലെ മംഗളുരുവിലുമാണ് പ്രധാന ശ്രദ്ധ. ഇവിടെ ഹൈന്ദവ വ്യവസായികളുടെ രക്ഷകനെന്ന നിലയിൽ ഗുണ്ടാ പ്രവർത്തനം സജീവമാക്കി. 'ഹിന്ദു' ഡോൺ എന്ന വിശേഷണം രവി പൂജാരിക്ക് എത്തിയത് അങ്ങനെയാണ്. ഹിന്ദിയും ഇംഗ്ലീഷും അനായാസം സംസാരിക്കും. ഒപ്പം മലയാളം അടക്കമുള്ള പ്രാദേശിക ഭാഷകളും രവി പൂജാരി കൈകാര്യം ചെയ്യും. അതുകൊണ്ട് തന്നെ രാജ്യത്ത് എവിടേയും ഗുണ്ടാ കച്ചവടത്തിന് രവി പൂജാരിക്ക് കഴിയുമായിരുന്നു. പത്താംക്ലാസിന് അപ്പുറം പഠിക്കാത്ത രവി പൂജാരി എങ്ങനെ ഈ ഭാഷകളെല്ലാം പഠിച്ചെന്നതിന് ആർക്കും ഉത്തരമില്ല. മുംബൈ അധോലോകത്തിലെ താഴെ തട്ടിലെ പ്രവർത്തനമാണ് രവി പൂജാരിയെ ഭാഷകളുമായി അടുപ്പിച്ചതെന്നാണ് വിലയിരുത്തൽ.

കാസർകോട് ജില്ലയിലെ ചെർക്കുള ബേവിഞ്ചയിൽ പൊതുമരാമത്ത് കരാറുകാരൻ എംപി.മുഹമ്മദ് കുഞ്ഞിയെ വെടിവച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് പിന്നിലും രവി പൂജാരിയാണെന്നായിരുന്നു സംശയം. അതേസമയം പൊലീസ് അന്വേഷണം നാടകീയമായി അട്ടിമറിക്കപ്പെട്ടു. രവി പൂജാരിയുടെ ആളുകൾ അന്വേഷണ ഉദ്യോഗസ്ഥരെ വിലയ്ക്കെടുത്തുവെന്ന് സംശയിക്കത്തക്കവിധത്തിലായിരുന്നു കാര്യങ്ങളുടെ പോക്ക്. കേരളത്തിലെ രാഷ്ട്രീയക്കാരുമായി രവി പൂജാരിക്ക് ബന്ധമുണ്ടെന്ന വിലയിരുത്തലുമെത്തി. സോളാർ കേസിനിടെ കുരുവിള തനിക്ക് രവി പൂജാരിയുടെ ഭീഷണിയുണ്ടെന്ന് ആരോപിച്ചിരുന്നു. ഇതോടെ യുഡിഎഫ് സർക്കാരിലെ ചിലർക്ക് രവി പൂജാരിയുമായി ബന്ധമുണ്ടെന്നും വിലയിരുത്തലെത്തി.

ഇതിന് കരുത്ത് പകരുന്നതാണ് മുഹമ്മദ് കുഞ്ഞ് കേസ്. മുഹമ്മദ് കുഞ്ഞിയുടെ വീടിന് നേരെ രണ്ടാംതവണ വെടിവെപ്പ് നടത്തിയതിന് പിന്നിൽ രവി പൂജാരിയാണെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. രവി പൂജാരിയെന്ന് സ്വയം പരിചയപ്പെടുത്തി കരാറുകാരൻ മുഹമ്മദ് കുഞ്ഞിയെ ഫോൺ ചെയ്യുകയും പണം ആവശ്യപ്പെടുകയും പണം നൽകിയില്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബംഗ്ലൂരു ജയിലിൽ തടവിൽ കഴിയുന്ന രവി പൂജാരി സംഘാംഗങ്ങളായ മൂന്നുപേരെ പൊലീസ് ചോദ്യം ചെയ്‌തെങ്കിലും അന്വേഷണത്തിന് സഹായകമായ വിവരങ്ങളൊന്നും കിട്ടിയില്ല. ഇതോടെ അന്വേഷണവും നലിച്ചു. മുഹമ്മദ് കുഞ്ഞിയുടെ വീടിന് നേരെ വെടിവെപ്പ് നടത്തിയ സംഭവത്തിന്റെ സൂത്രധാരൻ മഞ്ചേശ്വരം സ്വദേശിയാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തി. അതിന് ശേഷം ഒന്നും നടന്നില്ലെന്നതാണ് യാഥാർത്ഥ്യം.

കച്ചവടത്തിന് സ്വന്തം പേരു തന്നെ ഉപയോഗിക്കും. അറിയിക്കാനുള്ളത് നേരിട്ട് വിളിച്ചു പറയുകയും ചെയ്യുന്ന രീതിയാണ് രവി പൂജാരിക്ക്. ഇതിന് സമാനമായ ഭീഷണിയാണ് രമേശ് ചെന്നിത്തലയ്ക്ക് എത്തിയത്. ചന്ദ്രബോസ് കേസിൽ അകത്തുള്ള നിസാമിന് വേണ്ടിയായിരുന്നു ഭീഷണി. രമേശ് ചെന്നിത്തലയെ ഭീഷണിപ്പെടുത്തിയതോടെ രവി പൂജാരിയുടെ പേര് കേരളത്തിൽ ചർച്ചയായി. ജയിലിലുള്ള നിസാമിന് അധോലോക ബന്ധങ്ങളുണ്ടെന്ന നിഗമനങ്ങളെ ശക്തിപ്പെടുത്തുന്നതാണ് രവി പൂജാരിയുടെ ഈ സന്ദേശമയക്കലെന്നതും ചർച്ചായായി. രമേശ് ചെന്നിത്തലയെ നെറ്റ് ഫോണിൽ വിളച്ചതും രവി പൂജാരി തന്നെയാകുമെന്നാണ് വിലയിരുത്തൽ.

തുടക്കം ഗുണ്ടാപിരിവിൽ

മുംബൈയിൽ അന്ധേരിയിലാണ് രവി പൂജാരിയുടെ ഗുണ്ടാ പ്രവർത്തനം തുടങ്ങുന്നത്. സ്‌കൂളിൽ നിന്ന് തോറ്റ് പുറത്തായതോടെ ചെറിയ പണികളുമായി രവി പൂജാരി എത്തി. ബാലാ സേട്ടിനെ കൊന്നതോടെ ഗ്രാഫ് ഉയർന്നു. അങ്ങനെ ചോട്ടാ രാജന്റെ വിശ്വസ്തനായി. പതിയേ ദാവൂദ് ഇബ്രഹാമിന്റെ കണ്ണിലുമെത്തി. ഏൽപ്പിക്കുന്ന ജോലിയെല്ലാം കൃത്യമായി ചെയ്യുന്ന പയ്യനെ ദാവൂദിനും പിടിച്ചു. പിന്നെ അധോലോകത്ത് വച്ചടി വച്ചടി കയറ്റമായിരുന്നു. അപ്പോഴും ഹൈന്ദവ വർഗ്ഗീയതയോടായിരുന്നു രവി പൂജാരിക്ക് താൽപ്പര്യം. ചോട്ടാ രാജനും ഇതേ പക്ഷക്കാരനായിരുന്നു 1992ൽ ബാബറി മസ്ജിദ് തകർന്ന് വീണത് മുംബൈയിലെ അധോലോക ബന്ധങ്ങളെ മാറ്റി മറിച്ചു. ബോംബെ സ്‌ഫോടനം ദാവൂദ് ആസൂത്രണം ചെയ്തത് ചോട്ടാ രാജന്റേയും രവി പൂജാരിയുടേയും പിന്തുണ ഇല്ലാതെയായിരുന്നു. ചോട്ടാ ഷക്കീൽ മാത്രമായ ദാവൂദിന്റെ അനുയായി. രാജനും പൂജാരിയും ഒരുമിച്ചതോടെ ബോംബെ സ്ഫാടനത്തിലെ ചുരുൾ അഴിഞ്ഞു. ദാവൂദ് രാജ്യം വിടുകയും ചെയ്തു.

അജിത് ഡോവൽ നടത്തിയ ഇടപെടലുകളാണ് ദാവൂദിനെ കുടുക്കിയത്. ദാവൂദ് ഇന്ത്യ വിട്ടതോടെ മുംബൈ അധോലോകത്തിന്റെ നിയന്ത്രണം രവി പൂജാരിക്കും ചോട്ടാരാജനുമായി. ദാവൂദിനെ വക വരുത്തുകയായിരുന്നു പ്രധാന ലക്ഷ്യം. ചോട്ടാ ഷക്കീലിനെ കൊല്ലാൻ രാജൻ കരുക്കൾ നീക്കി. ഇതു പൊളിഞ്ഞത് രാജനേയും പൂജാരിയേയും അകറ്റി. അങ്ങനെ രണ്ടു പേരും രണ്ട് വഴിക്കായി. അത്യാഡംബരമാണ് നാൽപ്പത്തിയാറുകാരനായ രവി പൂജാരിയുടെ സ്‌റ്റൈൽ. അതുകൊണ്ട് തന്നെ അടിച്ചു പൊളിക്ക് യാത്രകൾ പ്രധാനവും. മെക്കാവുവും ഓസ്‌ട്രേലിയയും ആണ് ഇഷ്ട സ്ഥലങ്ങൾ. പക്ഷേ ഒരിടത്തും സ്ഥിരമാക്കില്ല. ചോട്ടാ രാജനെ തന്ത്രപരമായി അകത്താക്കിയ അജിത് ഡോവലിന്റെ അടുത്ത ലക്ഷ്യം രവി പൂജാരിയാണ്. ദാവൂദ് ഇബ്രാഹിം എന്ന ലക്ഷ്യത്തിലെത്താൻ രവി പൂജാരിയെ കുടുക്കണമെന്നാണ് ഡോവലിന്റെ വിലയിരുത്തൽ. ദാവുദുമായി തെറ്റിലാണെങ്കിലും ഡി കമ്പനിയുടെ ചലനമെല്ലാം രവി പൂജാരിക്ക് അറിയാമെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ.

ഗുണ്ടാ പിരിവിൽ തുടങ്ങി മുംബൈ അധോലോകത്ത് എത്തി ഡോണായി മാറിയ രവി പൂജാരി ബോളിവുഡിന്റെയും പേടി സ്വപ്നമാണ്. പലപ്പോഴും ബോളിവുഡ് താരങ്ങളെ അടക്കം നേരിൽ ഫോണിൽ വിൽച്ച് ഭീഷണിപ്പെടുത്തുകയാണ് പൂജാരിയുടെ ശൈലി.

പടർന്ന് പന്തലിച്ചത് കർണാടകയിൽ

മുംബൈയിലാണ് വേരുകളെങ്കിലും കർണ്ണാടകയിലായിരുന്നു കുറച്ചുകാലമായി രവി പൂജാരിയുടെ പ്രധാന ശ്രദ്ധ. മംഗളുരുവിലേയും മറ്റും സാധ്യതകൾ പരമാവധി ഉപയോഗിക്കാനായിരുന്നു അത്. ജനനം മുംബൈയിലാണെങ്കിലും കന്നഡക്കാരനാണ് രവി പൂജാരിയെന്ന വാദവും സജീവമാണ്. ഇതിന് സമാനമായി രവി പൂജാരി പണം ആവശ്യപ്പെട്ട് കൊണ്ട് ബോളിവുഡിലെ പ്രശസ്ത സംവിധായകനും നിർമ്മാതവുമായ കരൺ ജോഹറിന് ഭീഷണി സന്ദേശം അയച്ചിരുന്നു. ബോളിവുഡിലെ ശ്രദ്ധേയനായ നിർമ്മാതാവ് ബോണി കപൂറിനും ഇത്തരത്തിൽ പണം നൽകാൻ ആവശ്യപ്പെട്ട് കൊണ്ട് ഭീഷണി ഫോൺകോൾ വന്നിരുന്നു. ഷാരൂഖാനും സൽമാൻ ഖാനുമെല്ലാം രവി പൂജാരിയുടെ ഹിറ്റ് ലിസ്റ്റിലുണ്ട്. പൊലീസിന് കണ്ട് പിടിക്കാൻ കഴിയാത്ത തരത്തിൽ ഇന്റർനെറ്റ് ടെലിഫോണിംഗിലൂടെയാണ് പൂജാരി ഭീഷണിപ്പെടുത്തുന്നത്. ജെഎൻയുവിലെ പ്രതിഷേധങ്ങളുടെ ആസൂത്രകൻ എന്ന് പൊലീസാരോപിക്കുന്ന ഉമർ ഖാലിദിനെ വധിക്കുമെന്ന് രവി പൂജാരി ഭീഷണിപ്പെടുത്തിയിരുന്നു. ഉമറിന്റെ പിതാവ് ഇല്ല്യാസിനാണ് ഫോണിലൂടെയാണ് വധഭീഷണി സന്ദേശം ലഭിച്ചത്.

ഛോട്ടാ രാജനെ പിടികുടിയതിനു പിന്നാലെ അധോലോകത്ത് നടക്കുന്ന അധികാര വടംവലിയുടെ ഭാഗമായി രവി പൂജാരിയുടെ ഇടപെടലും പൊലീസിന് തലവേദനയായിരുന്നു. ദുബായിൽ ഛോട്ടാ രാജന്റെ അനുയായി ആയിരുന്നു വിക്കി ഷെട്ടിയുമായി പലപ്പോഴും കൊമ്പ് കോർത്തു. ഛോട്ടാ രാജന്റെ അറസ്റ്റോടെ ആ സ്ഥാനത്ത് എത്താനുള്ള കിട മത്സരം രവി പൂജാരി ശക്തമാക്കിയിരുന്നു.

ബണ്ണഞ്ചെ രാജ എന്ന കർണാടകയിലെ അധോലോകനായകനെ മൊറോക്കോയിൽ അറസ്റ്റു ചെയ്തതിന് പിന്നാലെ രവി പൂജാരി അടക്ക മുള്ളവരെ വലയിലാക്കാൻ കർണാടക പൊലീസ് തീവ്രശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. രവി പൂജാരിക്കെതിരേ കർണാടകയിലും മറ്റു സംസ്ഥാനങ്ങളിലുമായി 102 കേസുകളുണ്ട്. ഒന്നിലധികം പാസ്‌പോർട്ടുകളുള്ള പൂജാരി കുറച്ചു വർഷങ്ങൾക്കു മുമ്പ് ബംഗളൂരുവിലെത്തി പഞ്ചാബി പെൺകുട്ടിയെ വിവാഹം കഴിച്ചിരുന്നു. ആഫ്രിക്കയിലേക്ക് ഒളിച്ചുകടന്ന ഇയാൾ അവിടെയും പ്രദേശത്തെ പെൺകുട്ടിയെ വിവാഹം കഴിച്ചതായും സൂചനയുണ്ട്.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ഭർത്താവിന്റെ മദ്യപാനിയായ സഹോദരൻ ഒരിക്കൽ എന്നെ വേശ്യയെന്ന് വിളിച്ചു; ആ വീട്ടിലെ ആരും അത് കേട്ട് പ്രതികരിച്ചില്ല; എന്റെ ശരീരമാകെ വിറയ്ക്കാൻ തുടങ്ങി.. എന്താണിത് നിങ്ങൾ എല്ലാവരും മിണ്ടാതെ നിൽക്കുന്നത് എന്ന ചോദ്യത്തിന് അവർ തന്ന മറുപടി 'ഓ അവൻ മദ്യത്തിന്റെ പുറത്ത് പറയുന്നതല്ലേ വിട്ടു കള എന്നായിരുന്നു; ഞാൻ മടല് വെട്ടി അവനെ അടിച്ചു കലിയടങ്ങും വരെ; പിറകേ വന്ന ഭർത്താവ് ചോദിച്ചു എന്താണ് ഈ കാട്ടിയത്; പരമപുശ്ചത്തോടെ അയാളെ നോക്കി; കുറിപ്പുമായി ഭാഗ്യലക്ഷ്മി  
ഒരു രാത്രി മുഴുവൻ വട്ടംചുറ്റിച്ച പ്രതിയെ അടുത്ത ദിവസം പുലർച്ചെ പിടികൂടിയത് സഹോദരിയുടെ ആൺ സുഹൃത്തിന്റെ വീട്ടിൽ നിന്ന്; മൂർഖന്റെ കടി തിരിച്ചറിഞ്ഞെന്ന് ഉറപ്പായതോടെ പൊലീസിന്റെ നീക്കങ്ങൾ അപ്പപ്പോൾ അറിയിച്ചത് വാട്സാപ്, ബോട്ടിം തുടങ്ങിയ സാധ്യതകളിലൂടെ; വിവരം കൈമാറാൻ എംബിഎ സ്റ്റുഡന്റ് ഉപയോഗിച്ചത് ഇന്റർനെറ്റ് കോൾ മാത്രം; ഉത്രാ കൊലക്കേസിൽ രേണുകയും മകളും സംശയ നിഴലിൽ; മുൻകൂർ ജാമ്യത്തിന് ശ്രമിച്ച് സൂരജിന്റെ അമ്മയും സഹോദരിയും; ഷാഹിദാ കമാലിന്റെ ഇടപെടൽ നിർണ്ണായകമാകുമ്പോൾ
ഹൂസ്റ്റൺ നഗരത്തിൽ നിന്ന് ജീവിതം കരപിടിച്ച് കയറാൻ സ്വപ്നം കണ്ട് എത്തിയത് മിന്നെപോളിസിലേക്ക്; കറുത്തവർഗക്കാർ കൂടുതലായി താമസിക്കുന്ന തേർഡ് വാർഡിൽ ഓടിക്കളിച്ച് നടന്ന ബാല്യകാലം; സുരക്ഷാ ജീവനക്കാരനായും ട്രക്ക് ഡ്രൈവറുമായും ജോലിയെടുത്തു; എപ്പോഴും ചിരിക്കുന്ന, മകളുടെ നല്ല അച്ഛൻ; വലിപ്പമേറിയ ശരീരവും കറുത്തവരോടുള്ള വംശീയതയും കലർന്നപ്പോൾ ദാരുണമായി പിടഞ്ഞു മരണം; അമേരിക്കയിലെ വർണവെറിയുടെ ഒടുവിലത്തെ ഇരയായ ജോർജ് ഫ്ളോയിഡിന്റെ കഥ
പൊലീസിന്റെ ഊഴം കഴിഞ്ഞാൽ അടുത്തത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഊഴം! ഉത്രയുടെ കൊലപാതകിയായ ഭർത്താവിന് കുറച്ചുകാലം കൂടി ഉദ്യോഗസ്ഥർക്കൊപ്പം ഊരുചുറ്റാം; സൂരജിന്റെയും സുരഷിന്റെയും കസ്റ്റഡി അപേക്ഷയുമായി വനംവകുപ്പും രംഗത്ത്; പാമ്പിനെ അനധികൃതമായി കൈവശം വെച്ചതും പണത്തിനായി കൈമാറ്റം ചെയ്തതും അടക്കമുള്ള കേസുകളിലും ശക്തമായ നടപടി വരുന്നു; സ്ത്രീധനം കിട്ടിയ ബലേനോ കാറിൽ പാമ്പിനെ കൊണ്ടുപോയതും വനം വകുപ്പു സൂരജിനെതിരെ ചുമത്തിയ കുറ്റങ്ങളിൽ
സ്വന്തമായി ഒരു ഐ ടി വകുപ്പും വകുപ്പിന് ഒരു മന്ത്രിയും അതിനു കീഴെ ഐ ടി സെക്രട്ടറി . അതിന്നും കീഴെ നിരവധി ഐ ടി പ്രൊഫഷണലുകൾ; ഇവർക്കൊന്നും സാധിക്കാത്ത കാര്യം ഒരു സ്വകാര്യ കമ്പനിക്ക് കരാർ കൊടുത്തതിന്റെ ഗുട്ടൻസ് ആർക്കും മനസിലായിട്ടില്ല; ആപ്പിൽപ്പെട്ട പാവം മദ്യപാനി ഇത്രയൂം ദൂരം യാത്ര ചെയ്തു ആപ്പ് നിർദ്ദേശിച്ച സ്ഥലത്ത് എത്തിയാലോ? സാധനം തീർന്നു എന്നായിരിക്കും ഉത്തരം; നമ്മൾ ദൈവരാജ്യത്തോട് അടുക്കുന്നു; കുറിപ്പുമായി ജോയി മാത്യു
ബെവ് ക്യൂ ആപ്പ് വഴി ബുക്കു ചെയ്തു ബീവറേജസിൽ നിന്നു ഒരു ഫുള്ളുവാങ്ങി കൊണ്ടുവന്ന് നാലു സുഹൃത്തുക്കൾ ചേർന്ന് മദ്യപാനം; മദ്യം തീർന്നതോടെ രണ്ടു സുഹൃത്തുക്കൾ തമ്മിൽ തുടങ്ങിയ വഴക്കും വാക്കേറ്റവും കലാശിച്ചത് കത്തിക്കുത്തിൽ; രണ്ട് പേർക്ക് കുത്തേറ്റപ്പോൾ ഒരാൾ കൊല്ലപ്പെട്ടു; മരിച്ചത് കൂട്ടുകാർക്കായി മദ്യം എത്തിച്ച സുഹൃത്ത് തന്നെ; മദ്യ ലഹരിയിൽ ജീവൻ പൊലിഞ്ഞ സംഭവം താനൂരിൽ
ഇനി കോവിഡിനൊപ്പം ഇണങ്ങി ജീവിക്കുക.! അഞ്ചാം ഘട്ട ലോക്ക് ഡൗണിലേക്ക് രാജ്യം കടക്കുമ്പോൾ കേന്ദ്രസർക്കാർ നയം വ്യക്തമാക്കുന്നത് ഇങ്ങനെ; സാമൂഹിക അകലം പാലിച്ച്, മാസ്‌ക് ധരിച്ച് സാധാരണ ജീവിതം തുടരണം; മൂന്ന് ഘട്ടങ്ങളിലായി ലോക്ക്ഡൗൺ 'എക്‌സിറ്റ് പ്ലാൻ' തയ്യാറാക്കി കേന്ദ്രം; രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണത്തിൽ എഴുപത് ശതമാനവും 15 നഗരങ്ങളിൽ നിന്നായതിനാൽ മറ്റിടങ്ങളിൽ ജീവിതം സാധാരണ ഗതിയിലാക്കേണ്ടത് അത്യാവശ്യം; എല്ലാം തുറക്കാൻ മോദി തീരുമാനിച്ചത് സാമ്പത്തികനിലയും ഗുരുതരമായതോടെ
എക്‌സ്‌റെ ഉൾപ്പെടെയുള്ള പരിശോധനകൾക്ക് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നേരിട്ട കാലതാമസം ജോഷിയുടെ നില ഗുരുതരമാക്കാൻ ഇടയാക്കി; ആരോഗ്യനില വഷളായ ശേഷമാണ് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്; കോവിഡ് ചികിത്സ സൗജന്യമെന്ന സർക്കാർ പ്രഖ്യാപനത്തിന് വിരുദ്ധമായി ഇൻജക്ഷനും മറ്റ് മരുന്നുകൾക്കുമായി 85608 രൂപ കുടുംബാംഗങ്ങൾ ചെലവഴിക്കേണ്ടി വന്നു; ആരോഗ്യ വകുപ്പിന്റെ വീഴ്‌ച്ചകളെ കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് പരാതി നൽകി പി ടി ജോഷിയുടെ കുടുംബം
കറുത്ത വർഗക്കാരന്റെ പ്രതിഷേധം ഏറ്റെടുത്ത് വെള്ളക്കാരും; ലോക്ക്ഡൗൺ മറന്നും മിക്ക സംസ്ഥാനങ്ങളിലും ലക്ഷങ്ങൾ പ്രതിഷേധത്തോടെ തെരുവിൽ; വൈറ്റ്ഹൗസിന് മുൻപിലും ആയിരങ്ങൾ; ജോർജിന്റെ ബോധം പോയിട്ടും മൂന്ന് മിനിറ്റ് കഴുത്തിൽ മുട്ടുവച്ച് വംശീയ വെറി തീർത്ത് പൊലീസുകാരൻ; ജനരോഷം കനത്തപ്പോൾ കൊലപാതകത്തിന് കേസെടുത്ത് പൊലീസ്; മുറിവേറ്റ കറുത്തവന്റെ ആത്മാഭിമാനം വീണ്ടും അമേരിക്കയുടെ ഉറക്കം കെടുത്തുമ്പോൾ
അൽപം മന്ദതയുള്ള മകളെ പൊന്നു പോലെ നോക്കാൻ സ്ത്രീധനമായി നൽകിയത് അഞ്ചുലക്ഷം രൂപയും തൊണ്ണൂറ്റിയാറര പവൻ സ്വർണ്ണവും പുത്തൻ ബലേനോ കാറും മൂന്നേക്കർ റബ്ബർ എസ്റ്റേറ്റും; രണ്ടുവർഷത്തിനിടെ കൊടുത്തത് പതിനഞ്ച് ലക്ഷത്തോളം രൂപ; കല്യാണത്തിന് മുമ്പേ മകളുടെ കുറവുകൾ ഭർതൃ വീട്ടൂകാരെ അറിയിച്ചിരുന്നു; ഗുണ്ടാസംഘത്തിന്റെ നേതാവാണ് മരുമകനെന്ന് തിരിച്ചറിഞ്ഞത് ഈയിടെ; മകളെ ഭർത്താവ് കൊന്നതു തന്നെ; ഉത്രയുടെ പിതാവ് വിജയസേനൻ മറുനാടനോട്
പതിനായിരം രൂപയ്ക്ക് പാമ്പിനെ വാങ്ങി; ബാഗിൽ ഒളിപ്പിച്ച 'ആയുധവുമായി' ഭാര്യവീട്ടിൽ എത്തിയത് നിറ പുഞ്ചിരിയോടെ; എല്ലാവരും ഉറങ്ങിയപ്പോൾ മൂർഖനെ കൈയിലെടുത്ത് കിടന്ന കട്ടിലിൽ ഇരുന്ന് തൊട്ടടുത്ത കട്ടിലിൽ കിടന്ന ഉത്രയുടെ ഇടതു കൈയിൽ കടിപ്പിച്ചു; അലമാരയ്ക്ക് അടിയിൽ വിഷജന്തുവിനെ ഒളിപ്പിച്ച ശേഷം നേരം വെളുപ്പിച്ചത് ഭാര്യ വേദന കൊണ്ട് പിടഞ്ഞ് മരിക്കുന്നത് തൽസമയം കണ്ട്; ഒടുവിൽ മറുനാടന്റെ ഇടപെടൽ ഫലം കണ്ടു; ഉത്രയെ വകവരുത്തിയത് സ്വത്ത് സ്വന്തമാക്കാൻ; അഞ്ചലിലെ വില്ലൻ സൂരജ് തന്നെ
ഒരു രാത്രി മുഴുവൻ വട്ടംചുറ്റിച്ച പ്രതിയെ അടുത്ത ദിവസം പുലർച്ചെ പിടികൂടിയത് സഹോദരിയുടെ ആൺ സുഹൃത്തിന്റെ വീട്ടിൽ നിന്ന്; മൂർഖന്റെ കടി തിരിച്ചറിഞ്ഞെന്ന് ഉറപ്പായതോടെ പൊലീസിന്റെ നീക്കങ്ങൾ അപ്പപ്പോൾ അറിയിച്ചത് വാട്സാപ്, ബോട്ടിം തുടങ്ങിയ സാധ്യതകളിലൂടെ; വിവരം കൈമാറാൻ എംബിഎ സ്റ്റുഡന്റ് ഉപയോഗിച്ചത് ഇന്റർനെറ്റ് കോൾ മാത്രം; ഉത്രാ കൊലക്കേസിൽ രേണുകയും മകളും സംശയ നിഴലിൽ; മുൻകൂർ ജാമ്യത്തിന് ശ്രമിച്ച് സൂരജിന്റെ അമ്മയും സഹോദരിയും; ഷാഹിദാ കമാലിന്റെ ഇടപെടൽ നിർണ്ണായകമാകുമ്പോൾ
ആഡംബര വാഹനങ്ങളും സിക്സ് പായ്ക്കും കാണിച്ച് വലയിൽ വീഴ്‌ത്തിയത് നൂറിലധികം സ്ത്രീകളെ; കോഴിക്കച്ചവടക്കാരന്റെ മകനായ തൊഴിൽരഹിതന്റെ ഇരകൾ ഏറെയും ലേഡി ഡോക്ടർമാർ; നഗ്നഫോട്ടോകൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് തട്ടിയത് ലക്ഷങ്ങൾ; കെണിയിൽ പെട്ടവരിൽ മലയാളികളും; നാഗർകോവിലുകാരൻ പുരുഷവേശ്യയായും പണം സമ്പാദിച്ചു; കാശി എന്ന സുജിയുടെ വിദേശബന്ധങ്ങളും സംശയത്തിൽ; ഇന്ത്യ കണ്ട ഏറ്റവു വലിയ പീഡനക്കേസിന് ചുരുളഴിയുമ്പോൾ ഞെട്ടി തമിഴകം
ബസും പശു-ആട് ഫാമും ഉള്ള മുതലാളി; പാമ്പു പിടിത്തവും പ്രശസ്തിയും പണവും മോഹിച്ച്; പാമ്പിനെ കിട്ടിയാൽ ചാവറുകാവ് ക്ഷേത്രത്തിന്റെയും അർത്തുങ്കൽ പള്ളിയുടെയുമൊക്കെ സഹായമുള്ളതു കൊണ്ടാണ് പിടികൂടാൻ കഴിഞ്ഞത് എന്ന് കാണികളോട് തട്ടിവിടുന്ന ഷോ മാൻ; രാജവെമ്പാലയെ പിടിക്കാൻ വെമ്പിയ യൂട്യൂബ് മനസ്സും; വീട്ടിലെ പരിശോധനയിൽ വനംവകുപ്പിന് കിട്ടിയത് ജീവനുള്ള മുർഖനേയും; അഞ്ചലിൽ ഉത്രയെ കൊല്ലാൻ സൂരജിന് താങ്ങും തണലുമായ ചാവറുകാവ് സുരേഷിന് എല്ലാം ഒരു തമാശ
'ബാഗിലാക്കി നീ പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് ജാർ എവിടെ ഒളിപ്പിച്ചു'; ഒരൊറ്റ ചോദ്യത്തിൽ സൂരജിന്റെ ചങ്കിടിപ്പ് കൂടി..കണ്ണുകളിൽ വിറയലും; രഹസ്യമായി സൂരജിന്റെ ഫോൺ കൂടി പരിശോധിച്ചതോടെ അന്നേ ഉറപ്പിച്ചു: ഈ മരണം കൊലപാതകം തന്നെ; കൊവിഡ് കാലത്തെ തിരക്കേറിയ ജോലിക്കിടയിലും ഇരട്ട പാമ്പുകടിയിലെ ദുരൂഹത തിരിച്ചറിഞ്ഞ് ഉണർന്ന് പ്രവർത്തിച്ചത് അഞ്ചൽ എസ്ഐ പുഷ്പകുമാർ; 'മറുനാടനിൽ' വന്ന വാർത്തയും സംശയങ്ങൾ വർധിപ്പിച്ചു; ഉത്ര കൊലക്കേസിലെ യഥാർത്ഥ സൂപ്പർ ഹീറോ ഇവിടെയുണ്ട്
എന്റെ കുഞ്ഞെവിടെ? മാതാപിതാക്കളോട് സൂരജിന്റെ ചോദ്യം ഇങ്ങനെ; ഇവിടില്ലെന്ന് പറഞ്ഞപ്പോൾ മുഖംപൊത്തി പൊട്ടിക്കരച്ചിൽ; അണലിയെ സൂക്ഷിച്ച വിറകുപുര ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥരോട് കാര്യങ്ങൾ വിവരിച്ചു; ടെറസിൽ നിന്ന് വലിച്ചെറിഞ്ഞ രീതിയും കാണിച്ചു കൊടുത്തു; ഒന്നാം നിലയിലെ തെളിവെടുപ്പ് നീണ്ടത് അര മണിക്കൂറോളം; അമ്മ രേണുകയും സഹോദരി സൂര്യയും സൂരജിനെ കാണാൻ ഹാളിലെത്തിയപ്പോഴും പൊട്ടിക്കരച്ചിൽ; പറക്കോട്ടെ വീട്ടിൽ സൂരജിന്റെ തെളിവെടുപ്പ് ഇങ്ങനെ
അദ്യം പാമ്പിനെ ബാഗിൽ നിന്നും വാലിൽ തൂക്കി പുറത്തെടുത്തു; ദേഷ്യം പിടിപ്പിക്കാൻ വലതുകൈ മൂർഖന്റെ മുഖത്തിനുനേരെ പലതവണ വീശി; ഫണം വിടർത്തി ചീറ്റിയ പാമ്പിനെ പരമാവധി ഉയർത്തിപ്പിടിച്ച ശേഷം ഉത്രയുടെ ദേഹത്തേയ്ക്കിട്ടു; ഇട്ടപ്പോൾ തന്നെ ഒരുവട്ടം കടിച്ചു; കൈയ് അനങ്ങിയപ്പോൾ ഒന്നുകൂടി കടിച്ചു; കട്ടിലിൽ നിന്ന് ചാടിപ്പോയ മൂർഖനെ പിടികൂടി കാട്ടിൽ ഉപേക്ഷിക്കാൻ കഴിയാത്തതാണ് തന്റെ പരാജയം: അഞ്ചൽ കൊലപാതകക്കേസിലെ സൂരജിന്റെ കുറ്റസ്സമ്മത മൊഴി
ഉത്രയുടെ മരണം നടന്ന് അഞ്ചുദിവസം പിന്നിട്ടപ്പോൾ മകൾക്ക് വിവാഹസമ്മാനമായി നൽകിയ സ്വർണാഭരണങ്ങളും കാറും ഉത്രയുടെ പിതാവ് സൂരജിനോട് ആവശ്യപ്പെട്ടു; സംസാരത്തിനിടെ പെട്ടെന്ന് സൂരജിന്റെ അമ്മ രേണുകയ്ക്ക് ശ്വാസംമുട്ടൽ; ആശുപത്രിയിൽ കൊണ്ടുപോയ സമയത്ത് സൂരജിനെയും അമ്മയെയും വീട്ടുതടങ്കലിൽ ആക്കിയെന്ന് അടൂർ പൊലീസ് സ്‌റ്റേഷനിൽ സൂരജിന്റെ സഹോദരിയുടെ പരാതി; ഉത്രയുടെ സഹോദരൻ സ്വത്ത് തട്ടിയെടുക്കാൻ കൊലപാതകം നടത്തിയെന്നും പരാതി; അഞ്ചൽ കേസിൽ സംശയം ഉയർത്തിയ സംഭവങ്ങൾ
വീട്ടമ്മയെ കെണിയിൽ പെടുത്തി ദുരുപയോഗം ചെയ്ത ശേഷം വീഡിയോ എടുത്ത് മൊബൈലിൽ സൂക്ഷിച്ചത് ഇടുക്കിയിലെ മെത്രാൻ ആകാനുള്ളവരുടെ ലിസ്റ്റിൽ ഇടംപിടിച്ച വൈദികൻ; വെള്ളയാംകുടി ഫൊറോന പള്ളി വികാരിക്കു പണി കിട്ടിയത് മൊബൈൽ നന്നാക്കാൻ ഏൽപ്പിച്ചപ്പോൾ; ഇടവകയിലെ ആഭ്യന്തര പ്രശ്‌നങ്ങളും വിവാദത്തിന് വഴിമരുന്നിട്ടു; ആഴ്‌ച്ചകൾക്ക് മുമ്പ് മുങ്ങിയ വൈദികനെ തേടി വിശ്വാസ സമൂഹം; വീട്ടമ്മയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാൻ പൊലീസ്
കരിമൂർഖൻ കടിച്ചാൽ ഏതുറക്കത്തിൽ നിന്നും ഞെട്ടിയുണരും; വേദനാജനകമായ കടിയേറ്റിട്ടും ഉണരാതെ ഉത്ര ആണ്ടുപോയത് മയക്കത്തിലേക്കും മരണത്തിലേക്കും; ടൈലുകൾ പാകിയ എസി മുറിയിൽ എങ്ങനെ പാമ്പ് കയറിയെന്ന് യാതൊരു പിടിയുമില്ലാതെ വീട്ടുകാർ; സർപ്പദോഷത്തിനു ശാസ്ത്രീയമായ അടിത്തറയില്ലെന്നും മരണം പഠനവിഷയമെന്നും വിദഗ്ദർ; പകവെച്ച് പാമ്പുകൾ കൊത്തില്ലെന്നും സംഭവം പരിശോധിക്കേണ്ടതെന്നും മറുനാടനോട് വാവാ സുരേഷ്; വിശദീകരിക്കാൻ കഴിയാത്ത ദാരുണ മരണമായി അഞ്ചലിലെ ഉത്രയുടെ വിയോഗം
അൽപം മന്ദതയുള്ള മകളെ പൊന്നു പോലെ നോക്കാൻ സ്ത്രീധനമായി നൽകിയത് അഞ്ചുലക്ഷം രൂപയും തൊണ്ണൂറ്റിയാറര പവൻ സ്വർണ്ണവും പുത്തൻ ബലേനോ കാറും മൂന്നേക്കർ റബ്ബർ എസ്റ്റേറ്റും; രണ്ടുവർഷത്തിനിടെ കൊടുത്തത് പതിനഞ്ച് ലക്ഷത്തോളം രൂപ; കല്യാണത്തിന് മുമ്പേ മകളുടെ കുറവുകൾ ഭർതൃ വീട്ടൂകാരെ അറിയിച്ചിരുന്നു; ഗുണ്ടാസംഘത്തിന്റെ നേതാവാണ് മരുമകനെന്ന് തിരിച്ചറിഞ്ഞത് ഈയിടെ; മകളെ ഭർത്താവ് കൊന്നതു തന്നെ; ഉത്രയുടെ പിതാവ് വിജയസേനൻ മറുനാടനോട്
ഹൈറേഞ്ചിലെ ഫൊറോന പള്ളിയിലെ വികാരിയച്ചന്റെ പ്രണയ ലീലകളുടെ വീഡിയോയും ചിത്രങ്ങളും വാട്‌സ് ആപ്പിൽ പ്രചരിക്കുന്നു; ബിരുദങ്ങളുടെ നീണ്ട പട്ടികയുള്ള 'ജ്ഞാനി'യുടെ ദൃശ്യങ്ങൾ കണ്ട് തലയിൽ കൈവെച്ച് ഇടവകക്കാർ; ഹോളയിട്ട പുരോഹിതൻ വീട്ടമ്മയെ പാട്ടിലാക്കിയത് സാഹചര്യം മുതലെടുത്ത്; നാട്ടുകാർ വിവരം അറിഞ്ഞതോടെ നാടുവിട്ടു മുങ്ങി അച്ചൻ
ഹൈന്ദവ-ക്രൈസ്തവ വിശ്വാസങ്ങളെ നിരന്തരം അവഹേളിക്കുന്നു; ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടി പ്രചരണം നടത്തുന്നു; പിണറായിയെ പുകഴ്‌ത്തി കൈയടി നേടുമ്പോഴും മോദിക്കെതിരെ നിർത്താതെ തെറിവിളി; സ്ത്രീകളേയും കുട്ടികളേയും കുറിച്ച് അശ്ലീല പരമാർശങ്ങൾ നടത്തും; വിമർശിക്കുന്നവരുടെ വീട്ടിൽ ഇരിക്കുന്നവരെ പച്ചക്ക് തെറിവിളിക്കും; ചെകുത്താൻ എന്ന അപരനാമത്തിൽ നിയമ വിരുദ്ധ പ്രവർത്തനം നടത്തുന്ന തിരുവല്ലക്കാരനായ അജു അലക്‌സിനെതിരെ പരാതി പ്രവാഹം; പരാതി ഗൗരവമായെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ഭാര്യവീട്ടിൽ എത്തിയാൽ എട്ടു മണിക്ക് ഉണരുന്നത് പതിവുള്ള സൂരജ് ഉത്ര മരിച്ച ദിവസം എഴുനേറ്റത് രാവിലെ ആറു മണിക്ക്; മകളുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കുമ്പോൾ ദേഷ്യത്തോടെ പെരുമാറിയതും അസ്വഭാവിക തോന്നാൻ ഇടയാക്കി; സ്ത്രീധനമായി നൽകിയ 100 പവൻ രണ്ട് വർഷം കൊണ്ട് സൂരജ് വിറ്റഴിച്ചു; മരുമകന് പാമ്പു പിടുത്തക്കാരുമായി അടുത്ത ബന്ധമെന്നും ചില പ്രത്യേക സംഘത്തിന്റെ തലവനാണെന്നും ഉത്രയുടെ മാതാപിതാക്കൾ; പാമ്പുകടി മരണത്തിൽ സംശയമുണ്ടാകാൻ കാരണം സൂരജിന്റെ ദുരൂഹമായ പെരുമാറ്റം
കാർ മല്ലപ്പള്ളിയിൽ എത്തിയപ്പോൾ വനിതാ എസ്‌ഐയും സംഘവും കൈകാട്ടി; വാഹനത്തിൽ നാലുപേരുണ്ടെന്നും മൂന്നുപേരിൽ കൂടുതൽ കയറിയാൽ കേസെടുക്കാൻ വകുപ്പുണ്ടെന്നും വിരട്ടൽ; അഞ്ച് മിനിറ്റോളം ഉശിരൻ വിരട്ടൽ നീണ്ടതോടെ കാറിലെ പ്രമുഖൻ ഗ്ലാസ് താഴ്‌ത്തിയിട്ടും ആളെ പിടികിട്ടിയില്ല; ഒടുവിൽ മാസ്‌ക് മാറ്റിയതോടെ രണ്ടൂകൂട്ടർക്കും ചമ്മൽ
ഷെട്ടിയെ കുടുക്കിയത് ഭർത്താക്കന്മാരെന്ന് പുറത്തായതോടെ ഭാര്യമാർ ആശുപത്രിയിൽ വരാതെയായി; നെന്മാറയിലെ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് പിന്നിലും എൻഎംസി ഹെൽത്ത് കെയറിൽ നിന്നും ഒഴികിയെത്തിയ പണമെന്ന് സൂചന; ഭാര്യമാരെ എക്‌സിക്യൂട്ടീവ് ഡയറക്ടർമാരാക്കി നെന്മാറയിൽ പ്രശാന്ത് മങ്ങാട്ടും പ്രമോദ് മങ്ങാട്ടും പടുത്തുയർത്തിയത് സ്വന്തം ആശുപത്രി സാമ്രാജ്യം; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മോഹൻലാലും ഒരുമിച്ച് ഉദ്ഘാടനം ചെയ്ത ആശുപത്രിയും തട്ടിപ്പിന്റെ ആഗോള ചർച്ചയിൽ