Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു ചെറുമഴയെങ്ങാനും പെയ്താൽ നഗരം കുളമാകും; കുളമാക്കിയത് നഗരസഭയുടെ ഒത്താശയോടെ നടന്ന തോട് കയ്യേറ്റം; മഞ്ചേരിയിലെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ ചെറുവിരലനക്കാതെ അധികൃതർ

ഒരു ചെറുമഴയെങ്ങാനും പെയ്താൽ നഗരം കുളമാകും; കുളമാക്കിയത് നഗരസഭയുടെ ഒത്താശയോടെ നടന്ന തോട് കയ്യേറ്റം; മഞ്ചേരിയിലെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ ചെറുവിരലനക്കാതെ അധികൃതർ

ജാസിം മൊയ്‌ദീൻ

മഞ്ചേരി: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ സമീപത്ത് ഒരുപുഴപോലുമില്ലാത്ത മഞ്ചേരി നഗരവും വെള്ളത്തിലായിരുന്നു. മഞ്ചേരി നഗരത്തിലെ തുറക്കൽ ബൈപ്പാസടക്കം പ്രധാനപ്പെട്ട റോഡുകളും ഇടവഴികളിലുമെല്ലാം വെള്ളം കയറി ഗതാഗതം പൂർണ്ണമായും സ്തംഭിച്ച നിലയിലായിരുന്നു. ഇതിന്റെ കാരണങ്ങൾ തേടിയിറങ്ങിയാൽ വ്യക്തമാകുന്നത് നഗരത്തിലെ വെള്ളം പുറത്തേക്കൊഴുക്കിയിരുന്ന തോടുകളെല്ലാം തന്നെ സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളുമെല്ലാം കയ്യേറിയിരിക്കുന്നതായാണ്. ഇതിന് ഒത്താശചെയ്ത്കൊടുത്തതാകട്ടെ മഞ്ചേരി നഗരസഭയും.

മേലാക്കം ചാലിക്കൽ തോടാണ് മഞ്ചേരി നഗരത്തിലെ അധിക ജലം പുറത്തേക്കൊഴുക്കിയിരുന്നതിന് പ്രധാന പങ്ക് വഹിച്ചിരുന്നത്. എന്നാൽ ഈ തോട് ഇന്ന് തുടക്കം മുതൽ അവസാനം വരെവിവിധ സ്ഥാപനങ്ങളും വ്യക്തികളും രണ്ട് ഭാഗത്ത് നിന്നും കയ്യേറി കേവലം ഒരടി വീതിപോലുമില്ലാത്ത അവസ്ഥയിലെത്തിയിരിക്കുന്നു. ഇന്ന് ഒരു ഇടുങ്ങിയ ഓടയായി മേലാക്കം ചാലിക്കൽ തോട് മാറിയിരിക്കുന്നു. ഈ തോടിന് കുറുകെ നഗ്‌നമായി നിയമലംഘനം നടത്തി ഫർസ ഹോട്ടൽ നടത്തിയ നിർമ്മാണത്തിനെതിരെ നാട്ടുകാർ നൽകിയ പരാതിയുടെ അട്സ്ഥാനത്തിൽ നറുകര വില്ലേജ് ഓഫീസർ നാട്ടുകാരുടെ പരാതി സത്യസന്ധമാണെന്നും ഈ തോടിന് കുറുകയുള്ള നിർമ്മാണം നിയമലംഘനമാണെന്നും കാണിച്ച് റിപ്പോർട്ട് നൽകിയെങ്കിലും അതിനെതിരെ യാതൊരു നടപടിയും നഗരസഭയുടെ ഭാഗത്തുനിന്ന് നാളിതുവരെയുണ്ടായിട്ടില്ല. ഇത്തരത്തിൽ സമാനമായ രീതിയിൽ നിരവധി സ്ഥാപനങ്ങളും വ്യക്തികളും നടത്തിയ ചാലിക്കൽ തോട് കയ്യേറ്റങ്ങൾക്കെതിരെ നിരവധി പരാതികൾ ഉയർന്നിട്ടുണ്ടെങ്കിലും അതിനെതിരെയൊന്നും യാതൊരു നടപടിയും നഗരസഭയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.

ഇത്തരം കയ്യേറ്റങ്ങൾക്ക് പുറമേ വീതി കുറഞ്ഞ തോടുകളിലും ഓടകളിലും വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യനിക്ഷേപവും വെള്ളക്കെട്ടുണ്ടാകാൻ കാരണമായിട്ടുണ്ട്. മഴക്കാലത്തിന് മുമ്പ് എല്ലായിട്ടത്തും ഇത്തരം ഓടകളിലെല്ലാമുള്ള മാലിന്യങ്ങൾ നീ്ക്കം ചെയ്ത് വൃത്തിയാക്കിയിരുന്നെങ്കിലും മഞ്ചേരിയിൽ അതുണ്ടായിരുന്നില്ല. ഇത്തരത്തിൽ ഉള്ള സംവിധാനങ്ങളെങ്കിലും മഴക്കാലത്തിന് മുന്നേ നന്നാക്കിയിരുന്നെങ്കിൽ മഞ്ചേരി നഗത്തിൽ ഇത്തരത്തിലുള്ള വെള്ളക്കെട്ടുണ്ടാകുമായിരുന്നില്ല. ഇതെല്ലാം ചെയ്യേണ്ടിയിരുന്ന നഗരസഭക്കിപ്പോഴും താത്പര്യം അശാസ്ത്രീയമായ രീതിയിൽ കോൺക്രീറ്റ് കെട്ടിടങ്ങളുണ്ടാക്കുന്നതിലും പിന്നീടതുപൊളിച്ചുമാറ്റുന്നതിലുമാണ്. മഞ്ചേരി നഗരസഭയുടെ ഇത്തരം ആശാസ്ത്രീയ നിർമ്മിതികളുടെ മികച്ച ഉദാഹരണങ്ങളാണ് അരുകീഴായ ബസ്റ്റാന്റും, നേരത്തെ നഗരത്തിൽ നിർമ്മിക്കുകയും പിന്നീട് അശാസ്ത്രീയമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പൊളിച്ചുകളയുകയും ചെയ്ത അടിപ്പാതയും. ഇത് രണ്ടും നിർമ്മിച്ചപ്പോൾ കോൺട്രാക്ടർമാർക്കും രാഷ്ട്രീയക്കാർക്കും കിട്ടിയ കമ്മീഷനുകളല്ലാതെ നാ്ട്ടുകാർക്ക് യാതൊരു പ്രയോചനവുമുണ്ടായിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP