Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വയനാട് ചുരത്തിൽ തുരങ്കപാത നിർമ്മിക്കും; കനത്തമഴയെയും അതിജീവിക്കും വിധം ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് പുനർനിർമ്മിക്കും; പൊതുമരാമത്ത് വകുപ്പിന്റെ റോഡുകൾ മികച്ച നിലവാരത്തിൽ പുനർനിർമ്മിക്കാനാണ് ജർമ്മനിയുടെ വക കേരളത്തിന് 1400 കോടി രൂപ ധനസഹായം; പദ്ധതികൾ അഞ്ച് വർഷത്തിനകം പൂർത്തിയാക്കും; ജർമൻ സർക്കാരിന്റെ ധനകാര്യസ്ഥാപനമായ കെ.എഫ്.ഡബ്ല്യു.വിന്റെ വായ്പ സ്വീകരിക്കാൻ സംസ്ഥാനത്തിന് പച്ചക്കൊടി കാട്ടി കേന്ദ്രധനമന്ത്രാലയവും

വയനാട് ചുരത്തിൽ തുരങ്കപാത നിർമ്മിക്കും; കനത്തമഴയെയും അതിജീവിക്കും വിധം ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് പുനർനിർമ്മിക്കും;  പൊതുമരാമത്ത് വകുപ്പിന്റെ റോഡുകൾ മികച്ച നിലവാരത്തിൽ പുനർനിർമ്മിക്കാനാണ് ജർമ്മനിയുടെ വക കേരളത്തിന് 1400 കോടി രൂപ ധനസഹായം; പദ്ധതികൾ അഞ്ച് വർഷത്തിനകം പൂർത്തിയാക്കും; ജർമൻ സർക്കാരിന്റെ ധനകാര്യസ്ഥാപനമായ കെ.എഫ്.ഡബ്ല്യു.വിന്റെ വായ്പ സ്വീകരിക്കാൻ സംസ്ഥാനത്തിന് പച്ചക്കൊടി കാട്ടി കേന്ദ്രധനമന്ത്രാലയവും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രളയാനന്തര കേരള പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ കേരള സർക്കാറിന് ആശ്വാസമായി ജർമ്മൻ സർക്കാറിന്റെ ധനകാര്യ സ്ഥാപനത്തിൽ നിന്നുള്ള വായ്‌പ്പയും. കേരള പുനർനിർമ്മാണത്തിന് ജർമൻ സർക്കാരിന്റെ ധനകാര്യസ്ഥാപനമായ കെ.എഫ്.ഡബ്ല്യു.വിന്റെ വായ്പ സ്വീകരിക്കാൻ കേന്ദ്രധനമന്ത്രാലയം അംഗീകാരം നൽകി. ഏകദേശം 1,400 കോടി രൂപയാണ് (20 കോടി ഡോളർ) കേരളത്തിന് ലഭിക്കുക. ഇതിനുള്ള കരാറിൽ ഉടൻ സർക്കാർ ഒപ്പുവെക്കുന്നതോടെ സംസ്ഥാനത്തിന് നേട്ടമായി മാറും. നേരത്തെ ലോകബാങ്കിൽനിന്ന് 1,725 കോടി രൂപയുടെ സാമ്പത്തിക സഹായം കേരളത്തിന് ലഭിച്ചിരുന്നു. ഇതിന് പിന്നാലെ സുപ്രധാന വായ്‌പ്പ കൂടി ലഭിക്കുന്നത് സംസ്ഥാനത്തെ വികസനത്തിന് ഗുണകരമാഇായി മാറും.

ലാകബാങ്കിന്റെ പണം ഗ്രാമീണ റോഡ് പുനർനിർമ്മാണത്തിനാണ് ഉപയോഗിക്കുക. ജർമൻ ബാങ്ക് വായ്പ പൊതുമരാമത്ത് വകുപ്പിന്റെ റോഡ് വികസന പാക്കേജിനുമാണ് ഉപയോഗിക്കു. നാലരമുതൽ അഞ്ച് ശതമാനം വരെയാണ് ഈ വായ്പയുടെ പലിശ. ബാങ്ക് അനുവദിക്കുന്ന വായ്പയ്ക്ക് തുല്യമായ തുക സർക്കാരും പദ്ധതിക്ക് ചെലവിടണമെന്നാണ് കെ.എഫ്.ഡബ്ല്യു.വിന്റെ നിബന്ധന. ഇതംഗീകരിച്ചാണ് ചർച്ചകൾ തുടങ്ങിയതും ധാരണയായതും. ഇതോടെ സമയബന്ധിതമായി പദ്ധതികൾ പൂർത്തിയാക്കാൻ സാധിക്കുമെന്ന പ്രത്യേകതകളുമുണ്ട്.

പൊതുമരാമത്ത് വകുപ്പിന്റെ റോഡുകൾ മികച്ച നിലവാരത്തിൽ പുനർനിർമ്മിക്കാനാണ് ജർമൻ സ്ഥാപനം താത്പര്യം പ്രകടിപ്പിച്ചത്. വായ്പയായ 1400 കോടി രൂപയ്‌ക്കൊപ്പം സംസ്ഥാന വിഹിതമായ 1400 കോടി കൂടി ചേർത്ത് വിപുലമായ റോഡ് പുനർനിർമ്മാണത്തിന് പദ്ധതി തയ്യാറാക്കുമെന്ന് റീ ബിൽഡ് കേരള സിഇഒ.യും റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുമായ വി. വേണു പറഞ്ഞു. അഞ്ചുവർഷം കൊണ്ട് പൂർത്തിയാക്കും. വയനാട് ചുരത്തിൽ തുരങ്കം നിർമ്മിക്കുന്നതിനും എസി റോഡിന്റെ പുനിർമ്മാണത്തിനുമാണ് തുക ചെലവാക്കുക. ഇതോടെ സംസ്ഥാനത്തെ റോഡു നിർമ്മാണത്തിന് പുതുവേഗം കൈവരിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിലെ റോഡുകൾ പുനർനിർമ്മിക്കാൻ ലോകബാങ്ക് മുമ്പ് വായ്പ നൽകിയിരുന്നു. അതുപയോഗിച്ച് കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രോജക്ട് (കെ.എസ്.ടി.പി.) നടപ്പാക്കി. രണ്ടുഘട്ടമായി കെ.എസ്.ടി.പി.യിൽ 450 കിലോമീറ്റർ റോഡാണ് നിർമ്മിച്ചത്. ലോകബാങ്ക് വായാപ്പയിൽ നിർമ്മിച്ച റോഡുകളേക്കാൾ കൂടുതൽ റോഡു നിർമ്മാണമാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ജർമൻ വായ്പകൊണ്ട് നടപ്പാക്കുന്ന പദ്ധതിയിൽ 560 കിലോമീറ്ററെങ്കിലും റോഡ് ഏറ്റെടുക്കാനാവുമെന്നാണ് വിലയിരുത്തൽ. കെ.എസ്.ടി.പി.യിൽ 12 വർഷംകൊണ്ട് നിർമ്മിച്ചതിനെക്കാൾ കൂടുതൽ റോഡ് അഞ്ചുവർഷംകൊണ്ട് ഈ പദ്ധതിയിൽ നിർമ്മിക്കാനാവുമെന്ന പ്രതീക്ഷയുമുണ്ട്.

കനത്തമഴയിൽ തകരാറിലാവുന്ന ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് നന്നാക്കുന്നത് സർക്കാരിന് എന്നും വെല്ലുവിളിയാണ്. ഈ റോഡിന്റെ പുനർ നിർമ്മാണമാണ് പദ്ധതിൽ ഉൾപ്പെടുത്തുന്ന പ്രധാന കാര്യം. വയനാട് ചുരത്തിൽ ഉദ്ദേശിക്കുന്ന തുരങ്കപാതയ്ക്കും ഇതിൽനിന്ന് പണം വകയിരുത്തും. പ്രളയശേഷമുള്ള കണക്കെടുപ്പിൽ 1600 കിലോമീറ്റർ റോഡിന്റെ പുനർനിർമ്മാണത്തിന് മുൻഗണന നൽകണമെന്ന് തീരുമാനിച്ചിരുന്നു. കെ.എസ്.ടി.പി. റോഡുകളുടെ നിലവാരത്തിൽ ഇത്രയും റോഡ് പുനർനിർമ്മിക്കാൻ കിലോമീറ്ററിന് അഞ്ചുകോടി രൂപ നിരക്കിൽ 8,000 കോടി രൂപ വേണം. ഇതിൽ 560 കിലോമീറ്ററാണ് ജർമൻ സഹായത്തോടെ പുനർനിർമ്മിക്കുക.

മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വിദേശ പര്യടനത്തിന്റെ തുടർച്ചയായാണ് ജർമ്മൻ സംഘം കേരള പുനർനിർമ്മാണത്തിനായി പണം അനുവദിച്ചത്. ഇക്കാര്യത്തിൽ നേരത്തെ വിദേശ സഹായം സ്വീകരിക്കുന്നതിൽ കേന്ദ്രസർക്കാർ നിലപാട് തടസമായിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പിന് ശേഷം കേന്ദ്രസർക്കാർ വിദേശവായ്‌പ്പ എടുക്കാൻ കേരളത്തിന് അനുമതി നൽകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP