Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യത്തെ ഡ്രോൺ ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവന്ന് കേന്ദ്ര സർക്കാർ; ഡ്രോൺ നിർമ്മാതാക്കളേയും ഓപ്പറേറ്റർമാരേയും ഉൾപ്പെടുത്തി രജിസ്ട്രേഷൻ വിവരങ്ങൾ ശേഖരിക്കും; രാജ്യത്തെ എല്ലാ ഡ്രോണുകളും ജനുവരി 31നകം രജിസ്റ്റർ ചെയ്യണം; നടപടി പൂർത്തിയാക്കിയാൽ എല്ലാ ഡ്രോണുകൾക്കും ഒരു അംഗീകൃത ഡ്രോൺ നമ്പറും അംഗീകൃത ഉടമസ്ഥ നമ്പറും; ലൈസൻസില്ലാതെ ഡ്രോൺ പറത്തിയാൽ ഇനി അകത്തായേക്കും

രാജ്യത്തെ ഡ്രോൺ ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവന്ന് കേന്ദ്ര സർക്കാർ; ഡ്രോൺ നിർമ്മാതാക്കളേയും ഓപ്പറേറ്റർമാരേയും ഉൾപ്പെടുത്തി രജിസ്ട്രേഷൻ വിവരങ്ങൾ ശേഖരിക്കും; രാജ്യത്തെ എല്ലാ ഡ്രോണുകളും ജനുവരി 31നകം രജിസ്റ്റർ ചെയ്യണം; നടപടി പൂർത്തിയാക്കിയാൽ എല്ലാ ഡ്രോണുകൾക്കും ഒരു അംഗീകൃത ഡ്രോൺ നമ്പറും അംഗീകൃത ഉടമസ്ഥ നമ്പറും; ലൈസൻസില്ലാതെ ഡ്രോൺ പറത്തിയാൽ ഇനി അകത്തായേക്കും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ ഇറാനിയൻ സൈനിക കമാൻഡർ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്ത്യയിലെ ഡ്രോൺ നിയന്ത്രണങ്ങൾ കൊണ്ടുവാനൊരുങ്ങി കേന്ദ്ര സർക്കാർ. രാജ്യത്തെ ഡ്രോൺ പോളിസിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.

സുരക്ഷാ ഏജൻസിയുടെ മുന്നറിയിപ്പിനെ തുടർന്നാണ് നീക്കമെന്നത് സൂചനകളെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തെ എല്ലാ ഡ്രോൺ ഓപ്പറേറ്റർമാരും ജനുവരി 31ന് മുൻപായി ഡ്രോണുകൾ രജിസ്റ്റർ ചെയ്യണമെന്ന് വ്യോമയാന മന്ത്രാലയം അറിയിപ്പ് ലഭിച്ചിരിക്കുന്നത്. പുതിയ രജിസ്ട്രേഷൻ നിബന്ധന കർശനമാണെന്നും ജനുവരി 31നകം ഡ്രോണുകൾ രജിസ്റ്റർ ചെയ്യാത്തവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും വ്യോമയാന മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ് യുഎസ് ഡ്രോൺ ആക്രമണത്തിൽ ഇറാനിൽ ജനറൽ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് രാജ്യത്തെ എല്ലാ ഡ്രോണുകൾക്കും രജിസ്ട്രേഷൻ നിർബന്ധമാക്കാനുള്ള വ്യോമയാന മന്ത്രാലയത്തിന്റെ തീരുമാനമെന്ന് പിടിഐ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.

ഇതോടെ സുരക്ഷാ ശക്തമാക്കാനാണ് എല്ലാ ഡ്രോണുകൾക്കും രജിസ്ട്രേഷൻ നിർബന്ധമാക്കാൻ വ്യോമയാന മന്ത്രാലയം തീരുമാനമെടുത്തത്. കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ നിയമവിരുദ്ധമായി 50,000 അധികം ഡ്രോണുകൾ ഉണ്ടെന്നാണ് സൂചന. പുതിയ രജിസ്ട്രേഷൻ നിബന്ധന കർശനമാണെന്നും ജനുവരി 31നകം ഡ്രോണുകൾ രജിസ്റ്റർ ചെയ്യാത്തവർക്കെതിരേ നിയമനടപടികൾ സ്വീകരിക്കുമെന്നും വ്യോമയാന മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കിയാൽ എല്ലാ ഡ്രോണുകൾക്കും ഒരു അംഗീകൃത ഡ്രോൺ നമ്പറും (DAN) അംഗീകൃത ഉടമസ്ഥ നമ്പറും (OAN) ലഭിക്കും. ഡ്രോണുകളുടെ അംഗീകാരം തെളിയിക്കുന്ന നമ്പറുകളാണിവ. ഇവരണ്ടും ഇല്ലാതെ ജനുവരി 31ന് ശേഷം ഏത് തരം ഡ്രോണുകൾ ഉപയോഗിക്കുന്നതും ശിക്ഷാർഹമായിരിക്കും. ജനുവരി 14 മുതൽ വ്യോമയാന വിഭാഗമായ ഡിജിസിഎയുടെ ഡിജിറ്റൽ സ്‌കൈ എന്ന വെബ്സൈറ്റിലൂടെയാണ് ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടത്.

രാജ്യത്തിന്റെ ഡ്രോൺ പോളിസിയിൽ ആവശ്യമായ മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും നടത്തേണ്ടത് അനിവാര്യമായിരിക്കുകയാണെന്നും സുരക്ഷാ സംവിധാനങ്ങൾ അടിയന്തിരമായി മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും വ്യക്തമായ സാഹചര്യത്തിലാണ് തീരുമാനമെന്ന് അധികൃതർ പറഞ്ഞു. ലോകവ്യാപകമായി ഡ്രോൺ വ്യവസായത്തിൽ വൻ കുതിപ്പാണ് സമീപകാലത്തുണ്ടായിരിക്കുന്നത്. ഇന്ത്യൻ മാർക്കറ്റിലും ഡ്രോൺ വിൽപനയിൽ വർധനവുണ്ടെന്നാണ് റിപ്പോർട്ട്.

ഡ്രോൺ ഉപയോഗങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലവിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ലൈസൻസില്ലാതെ രാജ്യത്തിന്റെ ഒരു ഭാഗത്തും, ഡ്രോൺ പറത്താൻ അനുവാദമില്ല. ഭരണ സിരാ കേന്ദ്രങ്ങളിലും ഡ്രോൺ വേണ്ടെന്നാണ് നിയമം. ഇവയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് പുതിയ തീരുമാനം.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP