Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അറബ് രാഷ്ട്രങ്ങളിലും മതവിശ്വാസം കുറയുന്നയായി സർവേ റിപ്പോർട്ട്; വിശ്വാസ രഹിത ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവർ ഏറെയും യുവാക്കൾ; സ്ത്രീകൾ രാജ്യത്തിന്റെ നേതൃത്വം വഹിക്കുന്നതിനും ജനങ്ങളുടെ പിന്തുണ; പക്ഷേ കുടുംബകാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത് പുരുഷന്മ്മാർ തന്നെ; സ്വവർഗരതിയേക്കാൾ നല്ലത് ദുരഭിമാനക്കൊലയെന്നും സർവേഫലം; ട്രംപ് ഏറ്റവും ജനപ്രീതി കുറഞ്ഞ നേതാവ്; ബിബിസി അറബ് ലോകത്തത് നടത്തിയ സർവേയുടെ ഫലം ഇങ്ങനെ

അറബ് രാഷ്ട്രങ്ങളിലും മതവിശ്വാസം കുറയുന്നയായി സർവേ റിപ്പോർട്ട്; വിശ്വാസ രഹിത ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവർ ഏറെയും യുവാക്കൾ; സ്ത്രീകൾ രാജ്യത്തിന്റെ നേതൃത്വം വഹിക്കുന്നതിനും ജനങ്ങളുടെ പിന്തുണ; പക്ഷേ കുടുംബകാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത് പുരുഷന്മ്മാർ തന്നെ; സ്വവർഗരതിയേക്കാൾ നല്ലത് ദുരഭിമാനക്കൊലയെന്നും സർവേഫലം; ട്രംപ് ഏറ്റവും ജനപ്രീതി കുറഞ്ഞ നേതാവ്; ബിബിസി അറബ് ലോകത്തത് നടത്തിയ സർവേയുടെ ഫലം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ദുബൈ: അറബ് രാജ്യങ്ങളിൽ മത വിശ്വാസം ഗണ്യമായി കുറയുന്നതായി സർവേ റിപ്പോർട്ട്. 2013 മുതലുള്ള കണക്കുകൾ എടുക്കുമ്പോൾ മതവിശ്വാസികളല്ലാത്ത അറബികളുടെ എണ്ണം എട്ടിൽ നിന്ന് പതിമൂന്ന് ശതമാനത്തിലെക്ക് ഉയർന്നു. 30 വയസിൽ താഴെയുള്ളവരാണ് അവിശ്വാസികളിൽ കൂടുതൽ. 10 അറബ് രാജ്യങ്ങളിലും പാലസ്്തീൻ പ്രദേശങ്ങളിലും 2018 ലും 2019 ലുമായി നടത്തിയ സർവെയിൽ നിന്നാണ് പുതിയ കണ്ടെത്തൽ. മിഡിൽ ഈസ്റ്റ് രാഷ്ട്രമായ യെമൻ മാത്രമാണ് മതത്തിൽ വിശ്വാസമില്ലാത്തവരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയത്. 25000 ത്തിലേറെ പേരെയാണ് സർവ്വേയുടെ ഭാഗമായി അഭിമുഖം നടത്തിയത്. അറബ് ലോകത്തിലെ പൊതുവികാരം സംബന്ധിച്ച് ഗവേഷണം നടത്തുന്ന അറബ് ബാരോമീറ്റർ എന്ന ഗവേഷക സംഘടനയാണ് ബി.ബി.സിക്കുവേണ്ടി സർവ്വേ നടത്തിയത്.

പത്ത് അറബ് രാഷ്ട്രങ്ങളിലും ഫലസ്തീനിയൻ അതിർത്തിയിലുമായി 2018നും 2019നും ഇടയിലാണ് സർവ്വേ നടത്തിയത്.ടുണീഷ്യ, ലിബിയ, അൾജീരിയ, ലെബനൻ,മൊറോക്കോ, ഈജിപ്ത്, സുഡാൻ,ഫലസ്തീൻ, ജോർദാൻ, ഇറാക്ക്, യമൻ, തുടങ്ങിയ രാഷ്ട്രങ്ങളിലാണ് സർവേ നടന്നത്. നേരത്തെ യൂറോപ്യൻ രാജ്യങ്ങളിൽ നടന്ന വിവിധ സർവേകളിൽ 60 ശതമാനത്തിലേറെപേർ ആവിശ്വാസികൾ ആണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഭൂരിഭാഗവും ഇസ്ലാമിക വിശ്വാസികൾ ഉള്ള ഒരു രാജ്യങ്ങളിൽ അവിശ്വാസികളുടെ നിരക്ക് ക്രമാനുഗതമായി വർധിക്കുന്നത് അത്ഭുദകരമാണെന്നാണ് വിലയിരുത്തൽ.

സ്ത്രീകൾ രാജ്യത്തിന്റെ നേതൃത്വം വഹിക്കുന്നതും പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ ആകുന്നതും ഭൂരിഭാഗം ജനങ്ങളും പിന്തുണയ്ക്കുന്നുണ്ട്. ലെബനൻ ആണ് ഈ കാര്യത്തിൽ ഏറ്റവും കൂടുതൽ മുന്നിൽ നിൽക്കുന്നത്. എന്നാൽ അൾജീരിയയിൽ നിന്നും വളരെ കുറച്ച് ആൾക്കാർ മാത്രമെ സ്്ത്രീകളുടെ ഈ അവകാശത്തെ പിന്തുണയ്ക്കുന്നുള്ളൂ. പക്ഷേ കുടുംബകാര്യങ്ങളിൽ അവസാനത്തെ വാക്ക് ഭർത്താവിന് ആയിരിക്കണമെന്ന് പറയുന്നവർ അൾജീരിയയിൽ കൂടുതലാണ്.മറ്റ് അറബ് രാഷ്ട്രങ്ങളിലും വീട്ടു കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരം ഭർത്താവിന് തന്നെ നൽകണമെന്നാണ് ഭൂരിഭാഗവും പറയുന്നത്. ഇതിൽ കൂടുതലും സ്ത്രീകളാണ്. ചുരുക്കത്തിൽ ഉന്നത പദവികൾ സ്ത്രീകൾ വഹിക്കുന്നതിൽ പ്രശ്‌നമില്ലാത്തവർ കുടുംബകാര്യങ്ങൾ വരുമ്പോൾ വ്യത്യസ്തമായ നിലപാടാണ് സ്വീകരിക്കുന്നത്.

സ്വവർഗ പ്രേമത്തേക്കാൾ നല്ലത് ദുരഭിമാനക്കൊലയാണെന്ന് ചിന്തിക്കുന്നവരാണ് അറബ് രാഷ്ട്രങ്ങളിൽ കൂടുതലുമെന്നതാണ് സർവേയുടെ മറ്റൊരു കണ്ടെത്തൽ. ഒരേ ലിംഗത്തിൽപ്പെട്ടവർ തമ്മിലുള്ള ബന്ധം സ്വീകരിക്കാൻ ഭൂരിഭാഗം ആൾക്കാർക്കും സാധിക്കുന്നില്ല. തികഞ്ഞ എതിർപ്പാണ് സ്വവർഗ പ്രേമത്തോട് അറബ് രാഷ്ട്രങ്ങളിലുള്ളവർ പ്രകടിപ്പിക്കുന്നത്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങളോട് വിമുഖത പ്രകടിപ്പിക്കുന്നവരാണ് അറബ് ജനത. തുർക്കിഷ് പ്രസിഡന്റ് എർദോഗന്റെ നയങ്ങളോടാണ് കൂടുതൽ പേർക്കും പ്രിയം. ലെബനൻ, ലിബിയ, ഈജിപ്റ്റ് എന്നിവിടങ്ങളിലുള്ളവർ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻെ നടപടികളോട് താൽപര്യം പ്രകടിപ്പിക്കുന്നവരാണ്. അറബ് രാഷ്ട്രങ്ങൾക്ക് ഏറ്റവും വലിയ ഭീഷണിയായി അവിടത്തെ ജനങ്ങൾ കണക്കാക്കുന്നത് ഇസ്രായെലിനെയാണ്. ഇറാഖും ടുണീഷ്യയും മാത്രമാണ് അമേരിക്കയാണ് ഭീഷണി എന്ന് പറഞ്ഞിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP