Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'അച്ഛൻ ഞങ്ങളെയും കൂട്ടി സിഐയെ കണ്ടിരുന്നു'; എസ്‌ഐയുടെ ഉപദ്രവം തുടർന്നാൽ ജീവിച്ചിരിക്കില്ലെന്ന് കരഞ്ഞു പറഞ്ഞു; ആരും നടപടി എടുത്തില്ല; ഉദ്യോഗസ്ഥർ ഇടപെട്ടിരുന്നെങ്കിൽ ഇന്ന് അച്ഛൻ തങ്ങൾക്കൊപ്പം ഉണ്ടാവുമായിരുന്നു; ആത്മഹത്യ ചെയ്ത എഎസ്ഐയുടെ മക്കളെ നെ്‌ഞ്ചോട് ചേർത്ത് പ്രതിപക്ഷ നേതാവ്; ഈ മക്കൾക്കു വേണ്ടി ആവുന്നതും ചെയ്യുമെന്നും രമേശ് ചെന്നിത്തല; കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും എസ്‌ഐയുടെ സ്ഥലം മാറ്റം പ്രാഥമിക നടപടി മാത്രമെന്നും ആലുവ റൂറൽ എസ്‌പി

'അച്ഛൻ ഞങ്ങളെയും കൂട്ടി സിഐയെ കണ്ടിരുന്നു'; എസ്‌ഐയുടെ ഉപദ്രവം തുടർന്നാൽ ജീവിച്ചിരിക്കില്ലെന്ന് കരഞ്ഞു പറഞ്ഞു; ആരും നടപടി എടുത്തില്ല; ഉദ്യോഗസ്ഥർ ഇടപെട്ടിരുന്നെങ്കിൽ ഇന്ന് അച്ഛൻ തങ്ങൾക്കൊപ്പം ഉണ്ടാവുമായിരുന്നു; ആത്മഹത്യ ചെയ്ത എഎസ്ഐയുടെ മക്കളെ നെ്‌ഞ്ചോട് ചേർത്ത് പ്രതിപക്ഷ നേതാവ്; ഈ മക്കൾക്കു വേണ്ടി ആവുന്നതും ചെയ്യുമെന്നും രമേശ് ചെന്നിത്തല; കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും എസ്‌ഐയുടെ സ്ഥലം മാറ്റം പ്രാഥമിക നടപടി മാത്രമെന്നും ആലുവ റൂറൽ എസ്‌പി

മറുനാടൻ ഡെസ്‌ക്‌

ആലുവ; ഏതെങ്കിലും ഉദ്യോഗസ്ഥർ ഇടപെട്ടിരുന്നെങ്കിൽ അച്ഛൻ ഒരു പക്ഷേ നമുക്കൊപ്പം ഉണ്ടായിരുന്നെനെ..എന്ന് മേലുദ്യോഗസ്ഥന്റെ പീഡനത്തെ തുടർന്നു ജീവനൊടുക്കിയ തടിയിട്ടപറമ്പ് എഎസ്‌ഐ പി.സി. ബാബുവിന്റെ മക്കളായ കാർത്തികയും ഹിരണും പറയുമ്പോൾ മറുപടി നൽകാൻ വാക്കുകൾ തേടുകയായിരുന്നു. വിങ്ങലിന്റെ വക്കോളമെത്തിയ ചെന്നിത്തല അവരെ ചേർത്തുപിടിച്ചു. 'അച്ഛൻ ഞങ്ങളെയും കൂട്ടി സിഐയെ കണ്ടിരുന്നു. എസ്‌ഐയുടെ ഉപദ്രവം തുടർന്നാൽ ജീവിച്ചിരിക്കില്ലെന്ന് അദ്ദേഹത്തോടു കരഞ്ഞു പറഞ്ഞു. എന്നിട്ടും നടപടി ഉണ്ടായില്ലെന്നും കുട്ടികൾ പറഞ്ഞു. 4 മാസം കഴിഞ്ഞാൽ അച്ഛനു പ്രമോഷൻ കിട്ടുമായിരുന്നു. എസ്‌ഐ അതു തടസ്സപ്പെടുത്താൻ ശ്രമിക്കുന്നതായി അച്ഛൻ ഭയപ്പെട്ടിരുന്നു'വെന്നും കുട്ടികൾ വെളിപ്പെടുത്തി.

'ഈ മക്കൾക്കു വേണ്ടി ആവുന്നതു ചെയ്യണ''മെന്നു മുതിർന്ന കുടുംബാംഗങ്ങൾ അഭ്യർത്ഥിച്ചപ്പോൾ മുഖ്യമന്ത്രിയെ കണ്ടു സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുമെന്ന് അദ്ദേഹം ഉറപ്പു നൽകി. ബാബുവിന്റെ കുടുംബത്തിനു നീതി കിട്ടാനുള്ള പോരാട്ടത്തിൽ രാഷ്ട്രീയത്തിനതീതമായി നാട്ടുകാർ ഒന്നിച്ചു നിൽക്കണമെന്നും ചെന്നിത്തല പറഞ്ഞു. ബാബുവിന്റെ ആത്മഹത്യയിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും എസ്‌ഐയുടെ സ്ഥലം മാറ്റം പ്രാഥമിക നടപടി മാത്രമാണെന്നും ആലുവ റൂറൽ എസ്‌പി കെ കാർത്തിക് പറഞ്ഞിരുന്നു.

ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ എസ്‌ഐയെ സസ്‌പെൻഡ് ചെയ്ത് ആത്മഹത്യാ പ്രേരണയ്ക്കു കേസ് എടുക്കണമെന്ന് അദ്ദേഹം പിന്നീട് ആവശ്യപ്പെട്ടു. ''അതീവ ഗുരുതരമായ സംഭവമാണിത്. കർശനവും ശക്തവുമായ നടപടി വേണമെന്നു ഡിജിപിയോട് ആവശ്യപ്പെട്ടു. റിപ്പോർട്ട് കിട്ടട്ടെ എന്നാണു പറഞ്ഞത്. സഹപ്രവർത്തകരെ പീഡിപ്പിക്കുന്നവർ സർവീസിൽ തുടരാൻ യോഗ്യരല്ല. ജോലിയുമായി ബന്ധപ്പെട്ട സമ്മർദങ്ങളുടെ പേരിൽ ആത്മഹത്യ ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം കൂടി വരുന്നു. കഴിവുറ്റ കേരള പൊലീസിന് ഇതു കളങ്കമാണെന്നും അദ്ദേഹം പറഞ്ഞു.അൻവർ സാദത്ത് എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൽ മുത്തലിബ്, പഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശ് എന്നിവർ ഒപ്പമുണ്ടായിരുന്നു.

തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ. പി.സി. ബാബുവിനെ ആത്മഹത്യയിലേക്ക് നയിച്ചത് കടുത്ത മാനസിക സമ്മർദമായിരുന്നു. നടുവേദനയെ തുടർന്ന് കൃത്യമായി മെഡിക്കൽ സർട്ടിഫിക്കറ്റുകളും നൽകിയെങ്കിലും അവ അനുവദിക്കാതിരുന്നതും ബാബുവിനെ കൂടുതൽ സമ്മർദത്തിലാക്കി. നടുവേദനയെ തുടർന്നാണ് ബാബു ലീവെടുത്തിരുന്നത്. 15 ദിവസം മുൻപ് ചാർജെടുത്ത സിഐ., ബാബുവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. പൊലീസ് അസോസിയേഷൻ ഭാരവാഹികളും ബന്ധുക്കളും സുഹൃത്തുക്കളും ബാബുവിനൊപ്പം സിഐ.യെ കണ്ട് കാര്യങ്ങൾ സംസാരിച്ചു. പിന്നീട് ഡ്യൂട്ടിയിൽ പ്രവേശിച്ചു. സിഐ. ശബരിമല ഡ്യൂട്ടിക്കു പോയതോടെ സ്റ്റേഷനിലെ മറ്റ് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ പീഡനം തുടർന്നെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിച്ചു. ഇതിനെ തുടർന്നാണ് 18-ാം തീയതി മുതൽ ബാബു ലീവെടുക്കാൻ തീരുമാനിച്ചത്. ഇതിന് പിന്നാലെയാണ് ആത്മഹത്യ ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP