Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ചെന്നിത്തലയുടെ പേഴ്സണൽ സ്റ്റാഫ് ജോലിചെയ്യുന്നത് കോഴിക്കോട് ലീഗ് ഹൗസിൽ; അദ്ധ്യാപക ജോലിയിൽനിന്ന് ഡെപ്യൂട്ടേഷൻ വാങ്ങി പ്രതിമാസം 75,000 രൂപ ശമ്പളം കൈപ്പറ്റുന്ന സിദ്ദിഖ് തിരുവനന്തപുരത്തേക്ക് പോകാറില്ല; ലീഗ് ഓഫീസിന്റെ നടത്തിപ്പിന്റെ ചുമതല ഇയാൾക്ക്; ദൃശ്യങ്ങളടക്കം വാർത്ത പുറത്ത് വിട്ടത് ഏഷ്യാനെറ്റ് ന്യൂസ്; നിയമനത്തിൽ യാതൊരു തെറ്റുമില്ലെന്ന് ചെന്നിത്തല; മന്ത്രി ജലീലിന്റെ ബന്ധുനിയമനം പ്രക്ഷോഭത്തിനിടെ യുഡിഎഫിനെ പ്രതിരോധത്തിലാക്കി പുതിയ വിവാദം

ചെന്നിത്തലയുടെ പേഴ്സണൽ സ്റ്റാഫ് ജോലിചെയ്യുന്നത് കോഴിക്കോട് ലീഗ് ഹൗസിൽ; അദ്ധ്യാപക ജോലിയിൽനിന്ന് ഡെപ്യൂട്ടേഷൻ വാങ്ങി പ്രതിമാസം 75,000 രൂപ ശമ്പളം കൈപ്പറ്റുന്ന സിദ്ദിഖ് തിരുവനന്തപുരത്തേക്ക് പോകാറില്ല; ലീഗ് ഓഫീസിന്റെ നടത്തിപ്പിന്റെ ചുമതല ഇയാൾക്ക്; ദൃശ്യങ്ങളടക്കം വാർത്ത പുറത്ത് വിട്ടത് ഏഷ്യാനെറ്റ് ന്യൂസ്; നിയമനത്തിൽ യാതൊരു തെറ്റുമില്ലെന്ന് ചെന്നിത്തല; മന്ത്രി ജലീലിന്റെ ബന്ധുനിയമനം പ്രക്ഷോഭത്തിനിടെ യുഡിഎഫിനെ പ്രതിരോധത്തിലാക്കി പുതിയ വിവാദം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ജലീലിന്റെ ബന്ധുനിയമനം വിവാദമാക്കുന്ന പ്രതിപക്ഷത്തിന് തിരിച്ചടിയായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പേഴ്സണൽ സറ്റാഫിന്റെ പേരിലും വിവാദം.ചെന്നിത്തലയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി സിദ്ദിഖ് എം.വി കോഴിക്കോട് ലീഗ് ഹൗസിലാണ്ജോലിചെയ്യുന്നതെന്ന വാർത്തയാണ് വൻ വിവാദമായിരുക്കുന്നത്. കോഴിക്കോട് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപകനായിരുന്നു സിദ്ദിഖ്. ഡെപ്യൂട്ടേഷനിലാണ് ഇയാൾ രമേശ് ചെന്നിത്തലയുടെ സ്റ്റാഫിൽ എത്തിയത്. ശമ്പളവും മറ്റ് ആനൂകൂല്യങ്ങളുമായി പ്രതിമാസം 75,000 രൂപ കൈപ്പറ്റുന്ന സിദ്ദിഖ് പക്ഷേ ജോലി ചെയ്യുന്നത് മുസ്ലിം ലീഗിന്റെ സംസ്ഥാന കമ്മറ്റി ഓഫീസിയായ കോഴിക്കോട് ലീഗ് ഹൗസിൽ. ഈ ാഫീസിന്റെ നടത്തിപ്പ് ചുമതലയാണ് സിദ്ദിഖിന്. പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫംഗം എന്ന നിലയിൽ ചെന്നിത്തലയുടെ തിരുവനന്തപുരത്തെ ഓഫീസിലുണ്ടാകേണ്ട ആളാണ് സിദ്ദിഖ്. 

ഏഷ്യാനെറ്റ് ന്യൂസ് സീനിയർ കോർഡിറേറ്റർ ഷാജഹാൻ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് വെളിപ്പെട്ടത്. കോഴിക്കോട് ലീഗ് ഓഫീസിലേക്ക് ഫോൺ ചെയ്ത് ചോദിക്കുന്ന ലേഖകനോട്, സിദ്ദീഖ് കുറെക്കാലമായി ഡെപ്യൂട്ടേഷനിൽ ആയതിനാൽ സ്‌കൂളിൽ പോകറില്ലെന്നും, ലീഗ് ഹൗസിൽ തന്നെയാണ് ജോലിചെയ്യുന്നതെന്നും ഫോണെടുത്തയാൾ സ്ഥിരീകരിക്കുന്നുണ്ട്. സിദ്ദീഖ് ലീഗ് ഹൗസിൽ ജോലിചെയ്യുന്നതിന്റെ വിഷ്വലുകളും ചാനൽ പുറത്തുവിട്ടിട്ടുണ്ട്.

രേഖകൾ പ്രകാരം സിദ്ദിഖ് നിയമസസഭ സമ്മേളിക്കുന്ന ഈ സമയം പ്രതിപക്ഷ നേതാവിന്റെ തിരുവനന്തപുരത്തെ ഓഫീസിലാണ് ജോലി ചെയ്യേണ്ടത്. എന്നാൽ കഴിഞ്ഞ രണ്ടര വർഷമായി ലീഗ് ഓഫീസിന്റെ ചുമതല വഹിച്ചുകൊണ്ട് സിദ്ദിഖ് സർക്കാർ ശമ്പളം കൈപ്പറ്റുകയാണ്. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഒരു മന്ത്രിയുടെ സ്റ്റാഫിൽ ഉണ്ടായിരുന്ന സിദ്ദിഖ്, ഭരണം മാറിയപ്പോൾ പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫിൽ കടന്നുകൂടുകയായിരുന്നു.അതേസമയം സിദ്ദിഖ് തന്റെ പേഴ്സൺൽ സ്റ്റാഫ് അംഗംതന്നെയാണെന്ന് സ്ഥിരീകരിച്ച ചെന്നിത്തല നിയമനത്തിൽ യാതൊരു തെറ്റുമില്ലെന്നാണ് പ്രതികരിച്ചത്. അതേസമയം ലീഗ് ഹൗസിലെ ജീവക്കാരനായി പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫ് കഴിഞ്ഞുകൂടുന്നത് നാണക്കേടാണെന്നും യുഡിഎഫിന്റെ പോയ്മുഖം വ്യക്തമായിരക്കയാണെന്നും ഐഎൻഎൽ നേതാക്കൾ പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP