Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിന് മറക്കാനാവില്ല വാജ്‌പേയിയുടെ സന്ദർശനം; കവിതയും ആയുർവേദ ചികിൽസയും വായനയുമായി പ്രധാനമന്ത്രി കഴിഞ്ഞ ആ നാളുകൾ കുമരകത്തിന് സമ്മാനിച്ചത് അന്താരാഷ്ട്ര പ്രശസ്തി; ഇന്ത്യയുടെ ഭരണസിരാകേന്ദ്രം കോട്ടയത്തിലെ കൊച്ചു ഗ്രാമമായ എഴു ദിനങ്ങൾ ഓർമയിൽ സൂക്ഷിച്ച് നാട്ടുകാർ; കേരളാ ടൂറിസത്തിനും മറക്കാനാവില്ല വാജ്‌പേയിയെ

കേരളത്തിന് മറക്കാനാവില്ല വാജ്‌പേയിയുടെ സന്ദർശനം; കവിതയും ആയുർവേദ ചികിൽസയും വായനയുമായി പ്രധാനമന്ത്രി കഴിഞ്ഞ ആ നാളുകൾ കുമരകത്തിന് സമ്മാനിച്ചത് അന്താരാഷ്ട്ര പ്രശസ്തി; ഇന്ത്യയുടെ ഭരണസിരാകേന്ദ്രം കോട്ടയത്തിലെ കൊച്ചു ഗ്രാമമായ എഴു ദിനങ്ങൾ ഓർമയിൽ സൂക്ഷിച്ച് നാട്ടുകാർ; കേരളാ ടൂറിസത്തിനും മറക്കാനാവില്ല വാജ്‌പേയിയെ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ഇന്ത്യയുടെ തലസ്ഥാനം കോട്ടയും ജില്ലയിലെ കുമരകം എന്ന കൊച്ചു ഗ്രാമമായ ഒരാഴ്ചക്കാലം.രണ്ടായിരാമാണ്ടിലെ ഒരു ക്രിസ്തുമസിന് തൊട്ട് പിറ്റേന്നത്തെ ദിവസം കുമരകത്തെത്തിയ, അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി അടൽബിഹാരി വാജ്‌പേയി ഒരാഴ്ച താമസിച്ച് പുതുവൽസരത്തിന്റെ പിറ്റേന്നാണ് മടങ്ങിയത്.ആ ഒരാഴ്ച സത്യത്തിൽ കുമരകത്തിന്റെ ഭാഗ്യ ദിനങ്ങളായിരുന്നു. വാജ്‌പേയിക്കൊപ്പം കുമരകം ടൂറിസവും അന്താരാഷ്ട്ര പ്രശസ്തമായി.പിന്നീടങ്ങോട്ടേക്ക് ഈ സുന്ദര ഭൂമികയിലേക്ക് സഞ്ചാരികകളുടെ കുത്തൊഴുക്കുമായിരുന്നു. കുമരകത്തിനു മാത്രമല്ല കേരളത്തിനും കായൽടൂറിസത്തിനുമെല്ലാം ഈ സന്ദർശനം ഗുണം ചെയ്തു.ഇന്നും വാജ്‌പേയിയുടെ പേരിൽ തന്നെയാണ് കുമരകം അറിയപ്പെടുന്നതും.

കാൽമുട്ടിനുണ്ടായ ശസ്ത്രക്രിയയെ തുടർന്ന് അൽപ്പം വിശ്രമവും ആയുർവേദ ചികിൽസയുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രധാന അജണ്ട.തീർത്തും വെക്കേഷൻ മൂഡിലായിരുന്ന അദ്ദേഹം, കായൽയാത്രക്കും കവിതയെഴുതാനുമൊക്കെ സമയം കണ്ടെത്തി.താജ് ഹോട്ടലിലായിരുന്നു, കനത്ത സുരക്ഷയിൽ അദ്ദേഹത്തിന്റെ താമസം ഒരുക്കിയത്.പ്രധാനമന്ത്രി ഒരാഴ്ച ഇവിടെ എത്തിയതോടെ ഫലത്തിൽ ഭരണ സിരാകേന്ദ്രവും കേരളത്തിലായി.ഉയർന്ന ഉദ്യോഗസ്ഥരും സഹമന്ത്രിമാരും പാർട്ടി നേതാക്കളുമൊക്കെയായി കുമരകത്തുകാർക്ക് ഉറക്കമില്ലാത്ത ദിനങ്ങളായിരുന്നു അത്.അത്രക്ക് വിഐപികളാണ് ആ കാലത്ത് ഈ കൊച്ചു ഗ്രാമത്തിലേക്ക് ഒഴുകിയത്.ഇതെല്ലാം റിപ്പോർട്ട് ചെയ്യാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മാധ്യമപ്പടകൂടി എത്തിയതോടെ കുമരകം ശരിക്കും പൂരത്തിരക്കിലായി.

ഇന്ത്യയുടെ മൂന്നു സേനകളും ഇവിടെ തമ്പടിച്ചിരുന്നു. വാജ്പേയി വരുന്നതിന് ഒരു മാസം മുൻപേ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കി. പ്രധാനമന്ത്രിക്ക് ഹെലികോപ്റ്ററിൽവന്ന് ഇറങ്ങുന്നതിനു ഗവ. ഹൈസ്‌കൂൾ മൈതാനം തയാറാക്കിയിരുന്നു. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശത്തെത്തുടർന്നു പ്രധാനമന്ത്രി ഇവിടെ ഇറങ്ങിയില്ല.സന്ദർശനത്തിനു മുന്നോടിയായി റോഡിലെ കയ്യേറ്റങ്ങളെല്ലാം ഒഴിപ്പിച്ചിരുന്നു. വാജ്പേയി താമസിച്ച താജ് ഹോട്ടലിനു ചുറ്റും കരസേനയുടെ കാവലുണ്ടായിരുന്നു. കായലിൽ നാവിക സേന സുരക്ഷ ഒരുക്കി. വ്യോമസേനയുടെ ഹെലികോപ്റ്റർ വട്ടമിട്ടു പറന്നതു നാട്ടുകാർക്ക് കൗതുകക്കാഴ്ചയായി.

കുമരകത്തെ പ്രധാനമന്ത്രിയുടെ വാസം കാരണം സുരക്ഷ ശക്തമാക്കിയതിനാൽ നാട്ടുകാർ അന്ന് അൽപ്പം ബുദ്ധിമുട്ടുകയും ചെയ്തിരുന്നു. വേമ്പനാട്ട് കായലിലെ മൽസ്യബന്ധനവും അധികൃതർ നിരോധിച്ചു. ഇതു മൽസ്യത്തൊഴിലാളികളുടെ ഇടയിൽ ശക്തമായ പ്രതിഷേധത്തിന് കാരണമായി. പ്രധാനമന്ത്രി വരുന്നതിന് മുമ്പ് ഒരു കിലോ കരിമീന് 60 രൂപയായിരുന്നെങ്കിൽ പിന്നീട് വില കുതിച്ച് ഉയർന്ന് 150 രൂപയിലെത്തി. പ്രധാനമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങളാണ് കരിമീനിന്റെ വില ഉയരാൻ കാരണമായത്.മൽസ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തിയെങ്കിലും ചിലർ മീൻ പിടിക്കുന്നതിനായി കായലിൽ ഇറങ്ങി. ഇവരെ കായലിൽ റോന്ത് ചുറ്റിയ സുരക്ഷാസൈനികർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. അന്ന് നൂറുകണക്കിന് സുരക്ഷാ സൈനികരാണ് സ്പീഡ് ബോട്ടിൽ വേമ്പനാട്ട് കായലിൽ രാത്രിപകൽ ഭേദമന്യേ ചുറ്റിക്കറങ്ങിയത്.

പ്രധാനമന്ത്രിയുടെ വരവ് കേരളത്തിലെ കായൽ ടൂറിസത്തിന് അത് നൽകിയ ഉണർവ് വളരെ വലുതായിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി അവധിക്കാലം ചെലവിടുന്ന സ്ഥലമെന്ന തരത്തിൽ കുമരകത്തിന് അന്ന് ആഗോള വാർത്താപ്രാധാന്യം ലഭിച്ചത് പിന്നീട് ഗുണം ചെയ്തു.കുമരകത്തിന്റെ സൗന്ദര്യത്തെകുറിച്ച് ഏറെ പുകഴ്‌ത്തിയാണ് അദ്ദേഹം യാത്ര പറഞ്ഞതും..പ്രധാനമന്ത്രിയെ കാണാൻ അന്ന് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്ക് അവസരം നൽകിയിരുന്നു. വാജ്പേയി പുതുവൽസരപ്പിറവി ആഘോഷിച്ചു തിരികെ പോകുമ്പോൾ കുമരകം പാക്കേജും പ്രഖ്യാപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP