Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാമ്പത്തികമായും സാമൂഹികമായും പാർശ്വവൽക്കരിക്കപ്പെട്ട പശ്ചാത്തലത്തിൽ നിന്നുള്ള ഒരു പണക്കാരുടേയും സഹായമില്ലാതെ തിരഞ്ഞെടുപ്പിന് നിൽക്കുന്ന രമ്യ ഹരിദാസ് വിജയിക്കട്ടേ; എന്റെ വക 25,000 രൂപ ഞാൻ രമ്യയുടെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നൽകുന്നു; രമ്യയെ പോലുള്ളവർ ലോക്‌സഭയിൽ എത്തട്ടേ; രമ്യാ ഹരിദാസ് ഇലക്ഷൻ ചലഞ്ചിന് ഫണ്ടുമായി മുൻ യുഎൻ ഉദ്യോഗസ്ഥനും പ്രമുഖ സാമൂഹ്യ പ്രവർത്തകനുമായ ജെ എസ് അടൂർ; നിമിഷ നേരം കൊണ്ട് ചലഞ്ച് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

സാമ്പത്തികമായും സാമൂഹികമായും പാർശ്വവൽക്കരിക്കപ്പെട്ട പശ്ചാത്തലത്തിൽ നിന്നുള്ള ഒരു പണക്കാരുടേയും സഹായമില്ലാതെ തിരഞ്ഞെടുപ്പിന് നിൽക്കുന്ന രമ്യ ഹരിദാസ് വിജയിക്കട്ടേ; എന്റെ വക 25,000 രൂപ ഞാൻ രമ്യയുടെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നൽകുന്നു; രമ്യയെ പോലുള്ളവർ ലോക്‌സഭയിൽ എത്തട്ടേ; രമ്യാ ഹരിദാസ് ഇലക്ഷൻ ചലഞ്ചിന് ഫണ്ടുമായി മുൻ യുഎൻ ഉദ്യോഗസ്ഥനും പ്രമുഖ സാമൂഹ്യ പ്രവർത്തകനുമായ ജെ എസ് അടൂർ; നിമിഷ നേരം കൊണ്ട് ചലഞ്ച് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പ്രളയകാലത്ത് കേരളത്തിന് കൈതാങ്ങാകാൻ സാലറി ചലഞ്ച് അവതരിപ്പിച്ചത് ജെ എസ് അടൂരായിരുന്നു. മുൻ യുഎൻ ഉദ്യോഗസ്ഥനായ ജെ എസ് അടൂർ നടത്തിയ ഈ നീക്കം മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുത്തു. സർക്കാർ ജീവനക്കാരിൽ നിന്ന് നിർബന്ധിത പരിവിനുള്ള സർക്കാരിന്റെ തെറ്റായ തീരുമാനം അടൂരിന്റെ നല്ല ഉദേശ്യത്തെ തകർത്തു. ക്രൗഡ് ഫണ്ടിങ് എന്ന ആശയവും പിണറായിയ്്ക്ക് മുമ്പോട്ട് കൊണ്ടു പോകാനായില്ല. ഇത്തരം ആശയങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ജെ എസ് അടൂർ. സാമൂഹിക സാസ്‌കാരിക മണ്ഡലങ്ങളിൽ ഇടപെടൽ നടത്തുന്ന പ്രമുഖൻ. ആലത്തൂരിൽ രമ്യാ ഹരിദാസിനൊപ്പമാണ് ജെ എസ് അടൂരിന്റെ മനസ്സ്.

ഈ തിരെഞ്ഞെടുപ്പിൽ അടിസ്ഥാന തലത്തിൽ പ്രവർത്തിച്ചു സാമ്പത്തികമായും സാമൂഹികമായും പാർശ്വവൽക്കരിക്കപ്പെട്ട പശ്ചാത്തലത്തിൽ നിന്നുള്ള ഒരു പണക്കാരുടെടെയും സഹായമില്ലാതെ തിരഞ്ഞെടുപ്പിന് നിൽക്കുന്ന രമ്യ ഹരിദാസിനെപോലെയുള്ളവർ പാർലമെന്റിൽ എത്തണമെന്ന് തുറന്നു പറയുകയാണ് ജെ എസ് ആടൂർ. ആ ആഗ്രഹമുള്ളവർ അവരുടെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സഹായം ചെയ്യുക. 25000 രൂപ ഞാൻ രമ്യയുടെ തിരെഞ്ഞെടുപ്പ് ഫണ്ടിലേക്ക് നൽകും.

അതുപോലെ നൂറോ ആയിരമോ പതിനായിരമോ കൊടുക്കുവാൻ തയ്യാറുള്ളവർ ഇവിടോ, ഇൻബോക്‌സിലോ അറിയിക്കുക. പാർട്ടി അല്ല ഇവിടെ പ്രശ്നം. കേരളത്തിൽ നിന്ന് ആദ്യമായി താഴെ തട്ടിൽ നിന്ന് പ്രവർത്തന മികവ് കൊണ്ട് മുന്നിൽ വന്ന ഏക ദളിത് സ്ത്രീ നേതാവാണ് രമ്യ. രമ്യ മാത്രമാണ് അങ്ങനെയൂറൊരാൾ ഈ തിരെഞ്ഞെടുപ്പിൽ. അതുകൊണ്ട് തന്നെ അവർ പാർലമെന്റിൽ പോകുന്നത് ചരിത്രമാകും-ഫെയ്‌സ് ബുക്കിൽ ജെ എസ് അടൂർ രമ്യാ ഹരിദാസിന് പരസ്യ പിന്തുണ പ്രഖ്യാപിക്കുകയാണ്.

രമ്യ ഹരിദാസ് ഇലക്ഷൻ ചലഞ്ചു ഫണ്ടിലേക്ക് നിങ്ങൾ സംഭാവന നൽകാനുള്ള തുക ഇവിടെ പറയുക . രമ്യയുടെ ബാങ്ക് ഡീറ്റെയിൽസ് ഇവിടെ പിന്നീട് പങ്കു വക്കുമെന്നും ജെ എസ് അടൂർ പറയുന്നു. ലോകത്ത് അറിയപ്പെടുന്ന പോളിസി റിസർച്ചറാണ് ജെ എസ് അടൂർ. സോഷ്യൽ മീഡിയയിൽ നിരവധി ഫോളേവേഴ്‌സുള്ള വ്യക്തി. അടുത്ത അഞ്ചു കൊല്ലം തൊട്ട് ഏഴു കൊല്ലത്തിന് അകം ഇന്നത്തെ വന്ദ്യ വയോധികരിൽ മിക്കവരും അപ്രസ്‌കതമാകുകയോ കളം ഒഴിയുകയോ ചെയ്യും. രാഷ്ട്രീയം പാടെ മാറും. ഇപ്പോഴത്തെ മുന്നണി ബന്ധങ്ങൾ മാറും. എൽ ഡിഫ് യുഡിഫ് ദ്വിന്ദങ്ങളും മാറും. ഇപ്പോൾ കളത്തിൽ ഇല്ലാത്ത നേതാക്കൾ ഉയർന്നു വരും. കേരള രാഷ്ട്രീയത്തിൽ ഒരു തലമുറ മാറ്റവും ആശയ സംവാദങ്ങളും പുതിയ മുന്നേറ്റങ്ങളും അനിവാര്യമാകും. അതിൽ സംശയം ഇല്ലെന്ന് നേരത്തെ ജെ എസ് അടൂർ എഴുതിയിരുന്നു. ഇതിന് കരുത്ത് പകരുന്ന തരത്തിലാണ് രമ്യാ ഹരിദാസിനെ സ്ഥാനാർത്ഥിയായി കോൺഗ്രസ് പ്രഖ്യാപിച്ചത്. ഇടത് മുന്നണിക്ക് വലിയ സ്വാധീനമുള്ള മണ്ഡലമാണ് ആലത്തൂർ. അതുകൊണ്ട് തന്നെ ഇവിടെ രമ്യാ ഹരിദാസിന് ജയിച്ചു കയറാൻ വലിയ മത്സരം നടത്തേണ്ടി വരും. അതിന് കരുത്ത് പകരനാണ് ജെ എസ് അടൂർ മുന്നോട്ട് വരുന്നത്.

ലോകമെങ്ങും അറിയപ്പെടുന്ന സാമൂഹിക മനുഷ്യാവകാശ പ്രവർത്തന നേതാവാണ് ജെ എസ് അടൂർ എന്ന് അറിയപ്പെടുന്ന ജോൺ സാമുവൽ. അടിസ്ഥാന തലത്തിലും ആഗോള തലത്തിലും ഒരുപോലെ പ്രവർത്തന മികവ് കാണിക്കുന്ന സിവിൽ സൊസൈറ്റി ലീഡർ. മുൻ യു എൻ ഡയറക്റ്റർ. ഏകതാ പരിഷത്ത് എന്ന ഇന്ത്യയിലെ സാമൂഹ്യ പ്രസ്ഥാനത്തിന്റ സഹയാത്രികനാണ്. ഏകത കേരളത്തിന്റെ മുൻ പ്രസിഡണ്ട്. ബോധിഗ്രമടക്കം ഇന്ത്യയിലും അന്ത്രരാഷ്ട താഴ്‌ത്തി ളുമുള്ള പത്തോളം സ്ഥാപങ്ങളുടെ സ്ഥാപക നേതാവ്. ഇപ്പോൾ ഏഷ്യയിലെ ഏറ്റവും വലിയ മനുഷ്യ അവകാശ വികസന പ്രസ്ഥാനമായ ഫോറം ഏഷ്യയുടെ സീ ഈ ഒയാണ്. രമ്യാ ഹരിദാസും ഏകതാ പരിഷത്തിൽ സജീവമായിരുന്നു. ഈ സാഹചര്യത്തിലാണ് രമ്യാ ഹരിദാസിന് പരസ്യ പിന്തുണ അഭ്യർത്ഥിച്ച് ജെ എസ് അടൂർ എത്തുന്നത്.

വികാരനിർഭരമായ പ്രസംഗത്തിലൂടെ പ്രവർത്തകരുടെ ഹൃദയം കവർന്ന നേതാവാണ് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസ്. കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി എം.കെ. രാഘവന്റെ കുന്ദമംഗലം നിയോജക മണ്ഡലത്തിൽ നടന്ന തിരഞ്ഞെടുപ്പ് കൺവൻഷനിലാണ് രമ്യയുടെ പ്രസംഗം വൈറലാണ്. ഒരാളുപോലും ആലത്തൂരിലേക്ക് വരേണ്ടതില്ല. ഒരു ഫോൺകോളിനപ്പുറത്ത് നാട്ടുകാരുടെ വിളിപ്പുറത്ത് ഞാനുണ്ടാകും. ആലത്തൂരിലെ ഇടതുപക്ഷത്തിന്റെ കോട്ടയിൽ വിജയക്കൊടി നാട്ടാൻ എല്ലാവരുടെയും പ്രാർത്ഥനയുണ്ടാകണം- രമ്യ പറഞ്ഞു. ലോക്സഭയിലെക്ക് മത്സരിക്കാൻ പാകത്തിൽ തന്നെ വളർത്തിയെടുത്തത് കുന്ദമംഗലം നിയോജക മണ്ഡലത്തിലെ പ്രവർത്തകരാണ്. നിങ്ങളോടൊപ്പം പോസ്റ്ററൊട്ടിച്ചും കുടുംയോഗങ്ങളിൽ പ്രസംഗിച്ചുമാണ് താൻ വളർന്നത്. ആ കരുത്തുമായാണ് ഞാൻ പാർട്ടി ഏൽപ്പിച്ച വലിയ ദൗത്യവുമായി ആലത്തൂരിലേക്ക് പോകുന്നത്- രമ്യ പറഞ്ഞു നിർത്തുമ്പോൾ യുഡിഎഫ് പ്രവർത്തകർ ആവേശത്തോടെ നിറഞ്ഞ കൈയടികളോടെ ആ വാക്കുകൾ സ്വീകരിച്ചു.

നിലവിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് രമ്യാ ഹരിദാസ്. ഇടതു കോട്ടയായ ആലത്തൂർ പിടിക്കാനാണ് യുഡിഎഫ് രമ്യാ ഹരിദാസിനെ രംഗത്തിറക്കിയിരിക്കുന്നത്. അപ്രതീക്ഷിതമായാണ് തിരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് രമ്യാ ഹരിദാസിന്റെ പേരും ഉയർന്ന് വന്നത്. നിലവിൽ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് രമ്യാ ഹരിദാസ്. 29ാമത്തെ വയസിലാണ് രമ്യ ഈ പദവിയിൽ എത്തുന്നത്. ആറ് വർഷം മുൻപ് ഡൽഹിയിൽ നടന്ന ടാലന്റ് ഹണ്ട് വഴിയാണ് രമ്യയുടെ നേതൃത്വ മികവ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തിരിച്ചറിയുന്നത്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേയ്ക്കിറങ്ങിയ രമ്യ ആലത്തൂരിൽ പുതുചരിത്രമെഴുതുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ.

കേരളത്തിലെ ആകെയുള്ള 2 സംവരണ മണ്ഡലങ്ങളിലൊന്നാണ് ആലത്തൂർ. 2009ലാണ് ആലത്തൂർ മണ്ഡലം രൂപീകരിക്കുന്നത്. സിപിഎമ്മിന് വ്യക്തമായ സ്വാധീനമുള്ള മണ്ഡലമാണ് ആലത്തൂർ. മണ്ഡലം രൂപീകരിച്ചതുമുതൽ സിപിഎമ്മിന്റെ പികെ ബിജുവാണ് ആവത്തൂരിന്റെ എംപി. ആലത്തൂരിൽ ഇക്കുറിയും പികെ ബിജുവിനെ തന്നെയാണ് ഇടതുമുന്നണി ഇറക്കുന്നത്. ജഹവർ ബാലജനവേദിയിലൂടെയാണ് രമ്യ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. പഠനകാലത്ത് കെഎസ്‌യുവിലൂടെ പാർട്ടി പ്രവർത്തനങ്ങളിൽ സജീവയായി. പിന്നീട് യൂത്ത് കോൺഗ്രസിന്റെ കോഴിക്കോട് പാർലമെന്റ് സെക്രട്ടറിയായി.

ഇപ്പോൾ യൂത്ത് കോൺഗ്രസിന്റെ അഖിലേന്ത്യാ കോർഡിനേറ്റർ കൂടിയാണ് രമ്യാ ഹരിദാസ്. കോഴിക്കോട് നെഹ്‌റു യുവ കേന്ദ്രയുടെ 2007ലെ പൊതുപ്രവർത്തക അവാർഡും കരസ്ഥമാക്കിയിട്ടുണ്ട് രമ്യ. ഏകതാ പരിഷത്ത് പ്രവർത്തക ഗാന്ധിയൻ സംഘടനയായ ഏകതാ പരിഷത്തിന്റെ മുഖ്യ പ്രവർത്തകയായി രമ്യ. സബർമതി ആശ്രമത്തിലെ ശിക്ഷണത്തെ തുടർന്നായിരുന്നു ഇത്. ആദിവാസി-ദളിത് സമരങ്ങളിൽ പങ്കെടുത്തു. കേരളത്തിൽ മാത്രമല്ല രാജ്യത്തിന്റെ പലഭാഗങ്ങളിൽ നടന്ന സമരങ്ങളിൽ അണിചേർന്നിട്ടുണ്ട് രമ്യ. 2012ൽ ജപ്പാനിൽ നടന്ന ലോക യുവജന സമ്മേളനത്തിലും പങ്കെടുത്തിട്ടുണ്ട്.

കുന്ദമംഗലം കുറ്റിക്കാട്ടൂരിലെ കൂലിത്തൊഴിലാളിയായ പിപി ഹരിദാസിന്റെയും രാധയുടെയും മകളാണ് രമ്യ. പൊതുപ്രവർത്തനത്തിൽ മാത്രമല്ല കലാരംഗത്തും മികവ് തെളിയിച്ചയാളാണ് ബിഎ മ്യൂസിക് ബിരുദധാരിയായ രമ്യാ ഹരിദാസ്. ജില്ലാ-സംസ്ഥാന സ്‌കൂൾ കലോത്സവങ്ങളിലും നൃത്തവേദികളിലും രമ്യ മികവ് തെളിയിച്ചിട്ടുണ്ട്. ഇടയ്ക്ക് നൃത്താധ്യാപികയുടെ വേഷവും അണിഞ്ഞിട്ടുണ്ട് ഈ യുവ നേതാവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP