Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൗന്ദര്യം മാത്രം വിൽപ്പനചരക്കാക്കിയ ദീപനിശാന്ത് എന്നെഴുതിയത് ആത്മരതിയിലാണ്ട് ജാതി-വംശീയ വെറി തീർക്കാൻ രമ്യാഹരിദാസിന്റെ ദാരിദ്ര്യത്തേയും നിറത്തേയും വരെ അധിക്ഷേപിച്ചപ്പോൾ; സൗന്ദര്യത്തിന്റെ പേരിൽ അല്ലാതെ പ്രതിഭയുടെ പേരിലാണ് ദീപ നിശാന്ത് ആഘോഷിക്കപ്പെടുന്നതെന്ന് സാഹിത്യം അറിയാവുന്ന ആരെകൊണ്ടെങ്കിലും സാക്ഷ്യപ്പെടുത്തുമോ ? ദീപ നിശാന്തിന്റെ ഒറ്റ ചോദ്യത്തിന് ഇതാ മറുപടി

സൗന്ദര്യം മാത്രം വിൽപ്പനചരക്കാക്കിയ ദീപനിശാന്ത് എന്നെഴുതിയത് ആത്മരതിയിലാണ്ട് ജാതി-വംശീയ വെറി തീർക്കാൻ രമ്യാഹരിദാസിന്റെ ദാരിദ്ര്യത്തേയും നിറത്തേയും വരെ അധിക്ഷേപിച്ചപ്പോൾ; സൗന്ദര്യത്തിന്റെ പേരിൽ അല്ലാതെ പ്രതിഭയുടെ പേരിലാണ് ദീപ നിശാന്ത് ആഘോഷിക്കപ്പെടുന്നതെന്ന് സാഹിത്യം അറിയാവുന്ന ആരെകൊണ്ടെങ്കിലും സാക്ഷ്യപ്പെടുത്തുമോ ? ദീപ നിശാന്തിന്റെ ഒറ്റ ചോദ്യത്തിന് ഇതാ മറുപടി

മറുനാടൻ ഡെസ്‌ക്‌

വിശ്രുതയായ എഴുത്തുകാരിയും ലക്ഷക്കണക്കിന് ആരാധകരുമുള്ള നവോത്ഥാന നായികയായ ദീപ നിശാന്തിനോട് ഏറ്റ് മുട്ടാനുള്ള ശേഷിയു ശേംഷിയും ഒന്നും എനിക്ക് ഇല്ല. ഞാൻ ഒരു വെറും സാധാരണ പത്രക്കാരൻ. എന്നാൽ ടീച്ചറാകട്ടെ പുരോഗമന നവോത്ഥാന പ്രസ്ഥാനത്തിന്റെ ആശയും ആവേശവുമാണ്. ടീച്ചർ എന്നോട് ഒരു ചോദ്യ ചോദിച്ചു. അതിന് മറുപടി പറയാൻ അവിടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ താഴെ ചെന്നപ്പോൾ അവരുടെ സുഹൃത്തുക്കൾക്ക് മാത്രമെ അതിന് മറുപടി പറയാൻ പറ്റുകയുള്ളു.ടീച്ചർ ചോദിച്ചത് സൗന്ദര്യം വിൽപ്പനചരക്കാക്കിയ എന്ന പ്രയോഗത്തിന്റെ നിഷ്‌കളങ്കത മനസ്സിലാകാത്തത് എനിക്ക് മാത്രമാണോ എന്നും എന്നെ കുറിച്ചുല്‌ള ഇക്കിളി വാർത്തകൾ പ്രസിദ്ധീകരിക്കുന്ന ഒരു ഓൺലൈൻ മാധ്യമമായി കാണുന്നു എന്റേതിനെ എന്ന് ഞാൻ പറഞ്ഞു എന്നും ഒരു സ്ത്രീയെ ഇത്തരത്തിൽ അവതരിപ്പിച്ചതിന്റെ ശുദ്ധി വ്യക്തമാക്കണം എന്നുമായിരുന്നു അത്.

വ്യരക്തമാക്കാൻ മറ്റ് മാർഗങ്ങൾ ഒന്നും ഇല്ലാത്തതുകൊണ്ടാണ് ഇപ്പോൾ ഇങ്ങനെ ഒരു വീഡിയോയിൽ വരുന്നത്. കൃത്യമായി ആലോചിച്ച് തന്നെയാണ് രണ്ട് വാക്കുകളും കുറിച്ചത്. ഒന്ന് ടീച്ചറെ കുറിച്ചുള്ള ഇക്കിളി വാർത്തകൾ എന്ന് ടീച്ചർ പറയുന്നു. അത് ടീച്ചർ തന്നെ പറഞ്ഞതാണ്. മറുനാടന്റെ ഇക്കിളി വാർത്തകളെ കുറിച്ച് ടീച്ചർ പറഞ്ഞു. അത് ടീച്ചർ ഉദ്ദേശിച്ചത് ടീച്ചറിന്റെ വാർത്തകളെ കുറിച്ചായിരിക്കാം എന്ന് മാത്രമാണ് ഞാൻ ഉദ്ദേശിച്ചത്. ഇക്കിളി വാർത്തയായി ഒരുപക്ഷേ ടീച്ചർ പറയുന്നത് ടീച്ചർ കണ്ടത് ടീച്ചറെ കുറിച്ചുള്ള വാർത്ത തന്നെയാകും. രണ്ട് സൗന്ദര്യം വിൽപ്പന ചരക്കാക്കുന്ന ദീപ നിശാന്ത് എന്ന് പറഞ്ഞത് ഞാൻ അത് പറഞ്ഞു. ഞാൻ അതിൽ വിശ്വസിക്കുന്നു.

അതിന് രണ്ട് കാര്യങ്ങളാണ് ഉള്ളത്. അതായത് ഒന്ന് അങ്ങനെ ഒരു പോസ്റ്റ് ഇട്ടതിന് ഒരു പശ്ചാത്തലമുണ്ട്. ടീച്ചർ ഇപ്പോൾ ഇത് എടുത്ത് ഷെയർ യ്യെുമ്പോൾ എല്ലാവരും വിചാരിക്കും മൂന്നാം ക്ലാസിലെ പിള്ളാരെ പോലെ ഞാനും ടീച്ചറും ഗുസ്തി പിടിക്കുന്നതുകൊണ്ട് ഇട്ടതാണ് എന്ന്. ഞാൻ അങ്ങനെ ഒരു പോസ്റ്റിട്ടത്. ഈ ആധുനിക കേരളത്തിൽ ഞാൻ ആരാധിക്കുന്ന കേരളത്തിന് കിട്ടിയ ഒരു അമൂല്യമായ സമ്പത്താണ് എന്ന് ഞാൻ വിശ്വസിക്കുന്ന രമ്യ ഹരിദാസിനെ ടീച്ചർ വംശീയമായി ജാതീയമായി ദാരിദ്രയത്തിന്റെ പേര് പറഞ്ഞ് ആക്ഷേപിക്കുന്നു അതും നിറത്തിന്റെ പേരിൽ വരെ അധിക്ഷേപിക്കുന്നു.

സ്വന്തം ഫേസ്‌ബുക്ക് പ്രൊഫൈൽ ചിത്രങ്ങൾ എടുത്ത് മാറ്റി മാറ്റി അപ്‌ലോഡ് ചെയ്ത് അതിന്റെ ലൈക്ക് കൂടുന്നത് കണ്ട് ആത്മനിർവൃതി അടയുന്നയാളാണ് ടീച്ചർ. ഞാൻ സൗന്ദര്യം എന്ന വാക്ക് ഉപയോഗിച്ചതിന്റെ പ്രധാന ഘടകം തന്നെ അതാണ്. അങ്ങനെ ആത്മരതി അനുഭവിക്കുന്ന ടീച്ചർ ആ പെൺകുട്ടിയെ നിറത്തിന്റെ പേരിലും ജാതിയുടെ പേരിലും ഒക്കെ സൈബർ കൂട്ടക്കൊലയ്ക്ക് അവസരമൊരുക്കി കൊടുക്കുകയായിരുന്നു. ഇവിടെ ടീച്ചർ ചെയ്ത തെറ്റ് എന്താണ് എന്ന് വച്ചാൽ ശബരിമല സമര സമയത്ത് ഒക്കെ ടീച്ചർ തന്നെ ഉന്നയിച്ച് കുലസ്ത്രീ എന്ന പദം. അത്തരത്തിൽ കുലസ്ത്രീ ചമഞ്ഞ് കൊണ്ട് ദുർബലയായ ഒരു ദളിത് സ്ത്രീയെ അക്രമിക്കുകയാണ് ചെയ്തത്. ടീച്ചറിന്റെ ഒക്കെ അതേ മാനസിക സിഥിതിയാണ് അയ്യോ ഇത് പെങ്ങളൂട്ടിയായിരുന്നോ ഞാൻകരുതി മാലമോഷണത്തിൽ പിടിക്കപ്പെട്ട ഏതെങ്കിലും നാടോടി സ്ത്രീ ആയിരിക്കും എന്ന് പറഞ്ഞ് പരിഹസിച്ച ആൾക്കും

ആ രമ്യ ഹരിദാസിനെ അമ്പലപ്പറമ്പിലെ പാട്ടുകാരിയാക്കി ചിത്രീകരിച്ചത്. അത്തരത്തിൽ വംശീയമായി അവതരിപ്പിക്കുന്നതിനെയാണ് സൗന്ദര്യം ലവിൽപ്പന ചരക്കാക്കി എന്നത്‌കൊണ്ട് ഞാൻ ഉദ്ദേശിച്ചത്. കുറച്ച് കാലമായി ടീച്ചറെ വീക്ഷിക്കുന്നുണ്ട്. എഴുത്തുകാരായ വളരെ വലിയ ആളുകൾ പോലും പറയുന്നു ടീച്ചർ എഴുതാൻ അറിയാവുന്ന ഒരാളല്ല എന്ന്. ക്രിയേറ്റിവിറ്റി എന്ന സാധനം ടീച്ചറിന് ഇല്ല. സ്വാധീനമുള്ളത്‌കൊണ്ട് പണം കൊടുത്ത് ഒരു എയ്ഡഡ് കോളേജിൽ ജോലിക്കാരിയായി കയറി. ടീച്ചർ എഴുതി തരുന്നത് മുഴുവൻ ഒരാൾ എഴുതി തന്നാതാണ് ന്നെ് ടീച്ചർ തന്നെ പറയുന്നുമുണ്ട്.

ടീച്ചറിന്റെ പുസ്തകങ്ങൾ വിൽക്കപ്പെടുന്നു ചൂടപ്പം പോലെ, കുറിപ്പുകൾ വായിക്കാനും പ്രസിദ്ധീകരിക്കാനും ആളുണ്ട്. മാധ്യമങ്ങൾ ലേഖനങ്ങൾ പ്രസിദ്ധീകരിക്കാൻ കാത്തുനിൽക്കുന്നുണ്ട്. ഞാൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇനിയും പ്രസിദ്ധീകരിക്കാൻ താൽപര്യമുണ്ട്. യാതൊരു ക്രിയേറ്റിവിറ്റിയുമില്ലാത്ത ടീച്ചറിന് അത്രയും സ്വീകാര്യത കിട്ടുന്നത് ടീച്ചറിന്റഎ സൗന്ദര്യം കൊണ്ട് തന്നെയാണ്. ആ സൗന്ദര്യത്തെയാണ് ടീച്ചർ മാർക്കറ്റ് ചെയ്യുന്നത് ഏത് എഴുത്തുകാരി എന്ന നിലയ്ക്ക്. ഒരാൾ സുന്ദരിയാണ് എന്ന് പറയുന്നത് എങ്ങനെയാണ് അധിക്ഷേപമാകുന്നത്

ഒരാൾ സൗന്ദര്യം ഇല്ലാത്തയാളാണ്, നിറം ഇല്ലാത്ത ആളാണ്, വിരൂപിണിയാണ് അമ്പലപ്പറമ്പിലെ പാട്ടുകാരിയാണ് എന്നൊക്കെ പറയുന്നതാണ് അധിക്ഷേപം. ടീച്ചറോട് ഇതുവരെ ആരും പറഞ്ഞിട്ടില്ലേ സുന്ദരിയാണ് എന്ന്? അങ്ങനെ പറഞ്ഞവരോട് താങ്ക്‌സ് അല്ലേ പറയുക. അല്ലാതെ അവർക്കെതിരെ എല്ലാം കേസ് കൊടുക്കുകയല്ലല്ലോ? സൗന്ദര്യം എന്ന് പറയുന്നത് സാഹിത്യത്തിന്റേയും സംസ്‌കാരത്തിന്റേയും ഒക്കെ ഭാഗമാണ്.അത് ശൃംഗാരം ആകുമ്പോഴല്ലേ അധിക്ഷേപമാകുള്ളു.

ടീച്ചറിന്റെ പുസ്തകങ്ങളുടെ വിൽപ്പനയ്ക്ക സൗന്ദര്യം ഒരു ഘടകമാണ്. അത് എല്ലാവർക്കും അറിയാം. നിറമില്ലാത്ത ഒരാളെ ടീച്ചർ അധിക്ഷേപിച്ചപ്പോൾ ഇത് പറയേണ്ടി വന്നു. ഇവിടെയാണ് ഒരാൾക്ക് സൗന്ദര്യം ഉണ്ടെന്ന് പറയുന്നത് എങ്ങനെയാണ് കുറ്റമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP