Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭക്തജനങ്ങളുടെ പ്രക്ഷോഭം മഹാഭാരത യുദ്ധമാകാതെ നോക്കേണ്ടത് സർക്കാർ; ഓർഡിനൻസ് പുറപ്പെടുവിക്കുന്ന തീരുമാനമെടുക്കാൻ ഇനിയും സമയമുണ്ട്; കഴിയില്ലെങ്കിൽ സ്റ്റേ വാങ്ങി തൽക്കാലത്തേക്ക് യുവതി പ്രവേശനം തടയണം; അയ്യപ്പന് വേണ്ടി പ്രവർത്തിക്കാൻ മനസ്സില്ലെങ്കിൽ ദേവസ്വം പ്രസിഡന്റ് പദവിയൊഴിയണം; ജയിപ്പിച്ചുവിട്ട ഭക്തജനങ്ങളോടാണോ സർക്കാരിന് ശത്രുത? ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ മുന്നറിയിപ്പുമായി പന്തളം രാജകുടുംബം പ്രതിനിധി രാജ രാജ വർമ

ഭക്തജനങ്ങളുടെ പ്രക്ഷോഭം മഹാഭാരത യുദ്ധമാകാതെ നോക്കേണ്ടത് സർക്കാർ; ഓർഡിനൻസ് പുറപ്പെടുവിക്കുന്ന തീരുമാനമെടുക്കാൻ ഇനിയും സമയമുണ്ട്; കഴിയില്ലെങ്കിൽ സ്റ്റേ വാങ്ങി തൽക്കാലത്തേക്ക് യുവതി പ്രവേശനം തടയണം; അയ്യപ്പന് വേണ്ടി പ്രവർത്തിക്കാൻ മനസ്സില്ലെങ്കിൽ ദേവസ്വം പ്രസിഡന്റ് പദവിയൊഴിയണം; ജയിപ്പിച്ചുവിട്ട ഭക്തജനങ്ങളോടാണോ സർക്കാരിന് ശത്രുത? ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ മുന്നറിയിപ്പുമായി പന്തളം രാജകുടുംബം പ്രതിനിധി രാജ രാജ വർമ

അർജുൻ സി വനജ്

പന്തളം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷ പ്രതികരണവുമായി പന്തളം രാജകുടുംബം പ്രതിനിധി രാജ രാജ വർമ്മ. എൻഡിഎ നടത്തുന്ന ശബരിമലസംരക്ഷണ യാത്രയുടെ പശ്ചാത്തലത്തിൽ മറുനാടൻ മലയാളിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'സർക്കാരിന്റെ ഇപ്പോഴത്തെ നിലപാട് ധിക്കാരപരമാണ്. ഇപ്പോൾ നാമജപമായി നടക്കുന്ന പ്രതിഷേധങ്ങൾ നമുക്ക് പോലും ചിന്തിക്കാൻ പറ്റാത്ത നിലയിലേക്കാണ് പോകുന്നത്. മഹാഭാരത യുദ്ധത്തിന് ശേഷം കൗരവപക്ഷത്തിനും പാണ്ഡവപക്ഷത്തിന്നും വലിയ നഷ്ടമാണ് സംഭവിച്ചിരുന്നത്. അതുപോലെ ആകാതിരിക്കാൻ ഒരു ഓർഡിനൻസ് പുറപ്പെടുവിക്കുന്ന തീരുമാനമെടുക്കാൻ സർക്കാരിന് ഇനിയും സമയമുണ്ട്. കേരളത്തിന് തനിച്ച് കഴിയില്ലെങ്കിൽ കേന്ദ്രവുമായി ചേർന്ന് നടത്താവുന്നതേ ഉള്ളു. അതുമല്ലെങ്കിൽ ഒരു സ്റ്റേ എങ്കിലും വാങ്ങി തൽക്കാലത്തേക്ക് യുവതി പ്രവേശനം തടയണം.'

ദേവസ്വം ബോർഡ് പ്രസിഡന്റെ എ.പത്മകുമാറിനെതിരെയും രാജ രാജ വർമ്മ ആഞ്ഞടിച്ചു. ഈ പദവിയിൽ ഇരിക്കുമ്പോൾ അയ്യപ്പന് വേണ്ടി പ്രവർത്തിക്കാൻ കഴിയില്ലെങ്കിൽ പ്രസിഡന്റ് പദവി ഒഴിഞ്ഞ് അന്തസ് കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'ദേവസ്വം പ്രസിഡന്റ് ഒരു ഭക്തനാണെന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്. കുറച്ച് ദിവസം മുമ്പ് വരെ കക്ഷിചേരണമെന്ന് തീരുമാനിച്ചിരുന്ന പ്രസിഡന്റ് മലക്കം മറിഞ്ഞത് എന്താണെന്ന് എനിക്കറിയാം. അദ്ദേഹം ചെയ്യുന്നത് വലിയ പാപമാണ്. ആ പാപത്തിൽ നിന്ന് ഒരിക്കലും മുക്തി നേടാൻ അദ്ദേഹത്തിന് ആവില്ല. പദവിയിൽ നിൽക്കുമ്പോൾ അയ്യപ്പന് വേണ്ടി പ്രവർത്തിക്കാൻ പറ്റിയില്ലെങ്കിൽ പ്രസിഡന്റ് സ്ഥാനം രാജിവെച്ച് അന്തസ് കാണിക്കണം. ഭക്തജനങ്ങളുടെ പ്രക്ഷോഭം മഹാഭാരത യുദ്ധമാകാതിരിക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് അടിയന്തര നടപടികൾ വേണം.

കേന്ദ്ര സർക്കാരും അവരുടെ പോഷക സംഘടനകളും അവരുടെ മുൻ നിലപാടിൽ നിന്ന് അൽപം അയഞ്ഞിട്ടുണ്ടെന്നാണ് അറിയുന്നത്. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ അവരുടെ തീരുമാനം അറിയാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് ശേഷം കേന്ദ്ര സർക്കാർ നിലപാടിനെക്കുറിച്ച് പ്രതികരിക്കാം. ഇപ്പോൾ ധർമ്മയുദ്ധമായി മുന്നോട്ട് പോകാനാണ് കൊട്ടാരം ഉദ്ദേശിക്കുന്നത്. അതിൽ നിന്ന് വ്യതിചലിക്കാൻ ഇടവരുത്തരുതെ എന്ന് മാത്രമാണ് സർക്കാരിനോടും ദേവസ്വം ബോർഡിനോടും പറയാനുള്ളത്. രാജ രാജ വർമ്മ മറുനാടനോട് പറഞ്ഞു.

'ഒറ്റക്കെട്ടായാണ് പന്തളം കൊട്ടാരം മുന്നോട്ട് പോകുന്നത്. ധർമ്മയുദ്ധമാണ് നടത്തുന്നത്. ഇനിയും ധർമ്മയുദ്ധവുമായി മുന്നോട്ട് പോകാൻ സമയമുണ്ടോ എന്ന് സംശയമുണ്ട്. ഇത് ഒരു അധർമ്മസമരമായി മാറാതിരിക്കാൻ അയ്യപ്പനു മുന്നിൽ പ്രാർത്ഥിക്കുകയാണ്. സുപ്രീം കോടതി വിധിക്ക് ശേഷം ഓരോ ദിവസവും അയ്യപ്പന് മുന്നിൽ വിളക്ക് വെയ്ക്കുബോഴും കണ്ണ് നീര് വരും. അയ്യപ്പഭക്തരായവരുടെ 70 ശതമാനമെങ്കിലും പേരുടെ വോട്ട് നേടിയാണ് പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നത്. അവർക്ക് ജനങ്ങളോട് പ്രതിബദ്ധത വേണം. നൂറ്റാണ്ടുകളായി നടന്ന് വരുന്ന ആചാരങ്ങൾ സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. പന്തളം കൊട്ടാരത്തിൽ നിന്ന് സ്ത്രീകളാരും ശബരിമലയിൽ പോകാറില്ല. അത് ഏത് പ്രായത്തിലുള്ളവരായാലും. ആ ആചാരം കൊട്ടാരം ഇന്നും കാത്ത് സൂക്ഷിക്കുന്നു. ഞാൻ ഉൾപ്പടെയുള്ളവർ തെരെഞ്ഞെടുത്ത് വിട്ട സർക്കാർ ഭക്തജനങ്ങളുടെ മനസ്സ് അറിയാതെ കോടതി വിധി വന്നയുടനെ, വിധി നടപ്പാക്കാൻ ശ്രമിക്കുകയാണ്. സർക്കാരിന് ആരോടാണ് ശത്രുത. ജയിപ്പിച്ച് വിട്ട ഭക്തജനങ്ങളോടാണോ രാജ രാജ വർമ്മ ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP