Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വെള്ളത്തിൽ നിന്ന് കോരിയെടുക്കുമ്പോൾ കുഞ്ഞ് അനങ്ങുന്നുണ്ടായിരുന്നില്ല; നെഞ്ചത്ത് അമർത്തി വെള്ളം ഛർദ്ദിപ്പിക്കാൻ പഠിച്ചത് സിനിമയിൽ നിന്ന് ; വെള്ളക്കെട്ടിൽ വീണ രണ്ടരവയസുകാരിയെ രക്ഷിച്ച സുനിലാണ് ഇപ്പോൾ താരം; ആദരവുമായി അദ്ധ്യാപകരും നാട്ടുകാരും; പ്രാരാബ്ദത്തിനിടയിലും സുനിലിന്റെ മോഹം സുഫ്‌നയ്ക്ക് ഒരു ടെഡി ബയർ സമ്മാനിക്കാൻ

വെള്ളത്തിൽ നിന്ന് കോരിയെടുക്കുമ്പോൾ കുഞ്ഞ് അനങ്ങുന്നുണ്ടായിരുന്നില്ല; നെഞ്ചത്ത് അമർത്തി വെള്ളം ഛർദ്ദിപ്പിക്കാൻ പഠിച്ചത് സിനിമയിൽ നിന്ന് ; വെള്ളക്കെട്ടിൽ വീണ രണ്ടരവയസുകാരിയെ രക്ഷിച്ച സുനിലാണ് ഇപ്പോൾ താരം; ആദരവുമായി അദ്ധ്യാപകരും നാട്ടുകാരും; പ്രാരാബ്ദത്തിനിടയിലും സുനിലിന്റെ മോഹം സുഫ്‌നയ്ക്ക് ഒരു ടെഡി ബയർ സമ്മാനിക്കാൻ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: സുനിലാണ് ഇപ്പോൾ മണ്ണാഞ്ചേരിയിലെ സൂപ്പർസ്റ്റാർ! വെള്ളത്തിൽ മുങ്ങിത്താണ രണ്ടരവയസുകാരിയെ രക്ഷിച്ച എട്ടാം ക്ലാസുകാരൻ സുനിലിന് ഇപ്പോൾ ഒരുനാട് മുഴുവൻ ആരാധകരാണ്. മണ്ണാഞ്ചേരി രണ്ടാം വാർഡിൽ പൊന്നാട് വടക്കേ തൈയ്യിൽ നൗഷാദിന്റേയും സൗമിലയുടെയും മകളായ സഫ്നയെയാണ് സുനിലും ബന്ധുവായ ബാലുവും ചേർന്ന് രക്ഷിച്ചത്. മുഹമ്മ എ.ബി വിലാസം എച്ച്എസ്എസിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് സുനിൽ. അദ്ധ്യാപകരും കൂട്ടുകാരും ഉൾപ്പെടെ ഒട്ടേറെപ്പേരാണ് സുനിലിനെ അനുമോദിക്കാൻ കഴിഞ്ഞദിവസം മണ്ണഞ്ചേരി കാവുങ്കൽ ചെരുകോട് വീട്ടിലെത്തിയത്.

വെള്ളത്തിൽ നിന്ന് കോരിയെടുക്കുമ്പോൾ, കുഞ്ഞ് അനങ്ങുന്നുണ്ടായിരുന്നില്ലെന്നാണ് സുനിൽ പറയുന്നത്. ഉടൻ തന്നെ സിനിലും ബന്ധുവായ ബാലനും ചേർന്ന് കുഞ്ഞിന്റെ വയറ്റിലും നെഞ്ചിലുമായി അമർത്തി വെള്ളം ഛർദ്ദിപ്പിച്ചു. ഈ ടെക്കനിക്ക് സിനിമയിൽ കണ്ട് പഠിച്ചതാണെന്നാണ് സുനിൽ പറയുന്നത്. കുഞ്ഞ് വെള്ളത്തിൽ വീണവിവരം വീട്ടുകാർ ്അറിഞ്ഞിരുന്നില്ല. കുഞ്ഞിനെ തോളിലിട്ട് വീട്ടിലെത്തി കതക് തട്ടിയപ്പോഴാണ് വീട്ടുകാരും ഈ വിവരം അറിഞ്ഞത്.

കുഞ്ഞിന് കുഴപ്പമൊന്നുമില്ലെന്ന് അറിഞ്ഞപ്പോഴാണ് വീട്ടുകാരുടെ ശ്വാസം നേരെ വീണതും. ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുഞ്ഞിനെ ആശുപത്രിയിൽ നിന്ന് കൊണ്ടിവരുമ്പോൾ പോയി കാണണം എന്നാണ് സുനിലിന്റെ ആഗ്രഹം, വെറും കയ്യോടെയല്ല. ഒരു ടെഡി ബിയർ സമ്മാനമായി നൽകണമെന്ന് സുനിൽ പ്രതികരിക്കുന്നത്. പക്ഷേ അത് വാങ്ങാനുള്ള പണം തന്റെ അമ്മയുടെ കൈവശം ഉണ്ടാകുമോ എന്നും സുനിലിന് അറിഞ്ഞുകൂടാ.

മണ്ണഞ്ചേരി കാവുങ്കൽ ചെരുകോടിൽ ഒറ്റമുറി വീട്ടിലാണ് സുനിലും കുടുംബവും താമസിക്കുന്നത്. സുനിലും സഹോദരങ്ങളായ സുധീഷും സുധനും സുകന്യയും അമ്മ കാവേരിയും അമ്മൂമ്മ സരസുവുമാണ് പണിതീരാത്ത ആ കുഞ്ഞുവീട്ടിലെ അന്തേവാസികൾ.

പ്രാരരാബ്ധങ്ങൾക്കിടയിൽ തന്റെ കുഞ്ഞ് വീട്ടിൽ കഴിയുമ്പോഴും സുനിലിന്റെ കുഞ്ഞ് മോഹം സുഫ്‌നയെ പോയി കാണണം ഒരു സമ്മാനം നൽകണം എന്നുമാത്രമാണ്. വർഷങ്ങൾക്കു മുൻപ് നാടോടികളായി എത്തിയതാണ് സുനിലിന്റെ കുടുംബം. അമ്മയ്ക്കു കറിക്കത്തിയുടെ കച്ചവടമാണ്. അച്ഛൻ കുടുംബത്തെ ഉപേക്ഷിച്ചു പോയി. സഹോദരങ്ങൾക്കെല്ലാം ഇഷ്ട വിഷയം കണക്കാണ്. അതിൽ ഉപരിപഠനമാണ് സുനിലിന്റെയും സ്വപ്നം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP