Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ട്വിറ്ററിനും യാഹുവിനും ബ്ലാക്ക്‌ബെറിക്കും മൈക്രോസോഫ്റ്റിനും ഫ്രീ ഉപദേശം നൽകി ശ്രദ്ധ നേടി; ഗൂഗിളിനെ കുഴിയിൽ നിന്നും കരകയറ്റിയപ്പോൾ അഞ്ച് ലക്ഷം നൽകി; ഏറ്റവും ഒടുവിൽ ഹേമന്ത് ജോസഫ് രക്ഷകനായത് സാക്ഷാൽ ആപ്പിളിന് തന്നെ; പാലാക്കാരനായ എഞ്ചിനിയറിങ് വിദ്യാർത്ഥി സൈബർ സുരക്ഷയുടെ പേരിൽ ലോകത്തിന്റെ കൈയടി നേടുന്ന കഥ

ട്വിറ്ററിനും യാഹുവിനും ബ്ലാക്ക്‌ബെറിക്കും മൈക്രോസോഫ്റ്റിനും ഫ്രീ ഉപദേശം നൽകി ശ്രദ്ധ നേടി; ഗൂഗിളിനെ കുഴിയിൽ നിന്നും കരകയറ്റിയപ്പോൾ അഞ്ച് ലക്ഷം നൽകി; ഏറ്റവും ഒടുവിൽ ഹേമന്ത് ജോസഫ് രക്ഷകനായത് സാക്ഷാൽ ആപ്പിളിന് തന്നെ; പാലാക്കാരനായ എഞ്ചിനിയറിങ് വിദ്യാർത്ഥി സൈബർ സുരക്ഷയുടെ പേരിൽ ലോകത്തിന്റെ കൈയടി നേടുന്ന കഥ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ട്വിറ്റർ, യാഹു, മൈക്രോസോഫ്ട് തുടങ്ങിയവയുടെ സുരക്ഷാ വീഴ്ചകൾ ചൂണ്ടിക്കാട്ടി അന്താരാഷ്ര ശ്രദ്ധനേടിയ വിദ്യാർത്ഥിയാണ് ഹേമന്ത് ജോസഫ് എന്ന മലയാളി. ഗൂഗിളിലേയും പിഴവുകൾ കണ്ടെത്തിയ മിടുമിടുക്കൻ. ഒരു പ്രശ്‌നവുമില്ലെന്ന് വീമ്പു പറയുന്ന ആപ്പിളിനേയും വീഴത്തുകയാണ് ഈ പാലാക്കാരൻ. അപ്പിളിലേയും പിഴവ് കണ്ടെത്തി കമ്പനിയെ അറിയിച്ചതോടെ ഈ മലയാളിയുടെ മികവ് ലോകം വീണ്ടും തിരിച്ചറിയുകയാണ്. സൈബർ സുരക്ഷയിലെ പ്രധാന പേരുകാരനായി ഇതോടെ ഈ മലയാളി മാറുന്നു. നേരത്തെ ഗൂഗിൾ ക്ലൗഡിന്റെ സുരക്ഷാപ്പിഴവും ഹേമന്ത് കണ്ടെത്തിയിരുന്നു. ഇതിന് ഗൂഗിൾ അഞ്ചുലക്ഷം രൂപ നൽകി ആദരിച്ചിരുന്നു. പാലാ രാമപുരം സ്വദേശിയായ ഹേമന്ത് ഇപ്പോൾ കേരള പൊലീസിന്റെ സൈബർ ഡോം വിഭാഗവുമായി സഹകരിച്ച് പ്രവർത്തിച്ചുവരികയാണ്.

ആപ്പിളിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിലെ ഐ.ഒ.എസ്. 10.1 പതിപ്പിൽ സുരക്ഷാവീഴ്ചയുള്ളതായാണ് മലയാളിയായ ഹേമന്ത് ജോസഫ് കണ്ടെത്തിയത്. ഉയർന്ന സുരക്ഷാസംവിധാനങ്ങളുള്ള ആപ്പിൾ ഐഫോണുകളും ഐപാഡുകളും ഉടമയ്ക്കല്ലാതെ മറ്റാർക്കും ഉപയോഗിക്കാനാകില്ലെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എന്നാൽ, ഇതെല്ലാം മറികടന്ന് ഫോൺ പ്രവർത്തിപ്പിക്കാനാകുമെന്ന് ഹേമന്ത് കണ്ടെത്തി. ഇത് ആപ്പിളിനേയും ഞെട്ടിച്ചു. വൈഫൈ സംവിധാനത്തിലൂടെ ഫോണിലെ സോഫ്റ്റ് വെയർ തകർക്കാനാകുമെന്നാണ് ഹേമന്ത് തെളിയിച്ചിരിക്കുന്നത്.

ഐഫോണിൽ വൈഫൈ തിരഞ്ഞെടുക്കുമ്പോൾ 'അദർ നെറ്റ്‌വർക്ക്' ഓപ്ഷൻ തിരഞ്ഞെടുത്ത് ഡബഌു. യു.പി.എ.2 എന്ന് നൽകുക. ഇതിൽ പേര്, യൂസർ ഐ.ഡി., പാസ്വേഡ് എന്നിവ നൽകണം. എന്നാൽ, എത്ര അക്ഷരം പരമാവധി ടൈപ്പ് ചെയ്യാമെന്ന് നിജപ്പെടുത്തിയിട്ടില്ല. ഇത്തരത്തിൽ കൂടുതൽ അക്ഷരങ്ങൾ നൽകിയാൽ സോഫ്റ്റ് വെയർ തകരുമെന്നാണ് ഹേമന്ത് കണ്ടെത്തിയിരിക്കുന്നത്. ആപ്പിളിന്റെ മാഗ്‌നറ്റിക് സ്മാർട്ട് കവർ സ്‌ക്രീനിന് മുകളിലടച്ച് ഐപാഡ് ലോക്ക് ചെയ്തശേഷം, കവർ തുറക്കുമ്പോൾ സ്‌ക്രീൻ ഏതാനും സെക്കൻഡുകൾ അങ്ങനെ നിന്നശേഷം ഐ.ഒ.എസ്. ഹോംസ്‌ക്രീനിലേക്ക് മാറുന്നു. ഐപാഡിന്റെ ശക്തമായതെന്നുകരുതിയ ആക്ടിവേഷൻ ലോക്ക് മറികടന്ന് ഉപകരണത്തിലേക്ക് പൂർണമായി പ്രവേശനം നേടാൻ ഹേമന്തിനെ ഇത് സഹായിച്ചു. തകരാർ ഐഫോൺ ഒ.എസിന്റെ കഴിഞ്ഞ മാസത്തെ അപ്‌ഡേറ്റിൽ ആപ്പിൾ പരിഹരിച്ചു.

കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജ് വിദ്യാർത്ഥിയായ പാലാ രാമപുരം സ്വദേശി ഹേമന്ത് ജോസഫാണ് സൈബർ മേഖലയിലെ ചതിക്കുഴികൾ ഗൂഗിളിനേയും ആപ്പിളിനേയും മനസ്സിലാക്കി നൽകി ശ്രദ്ധേയനായത്. അഞ്ച് ലക്ഷം രൂപയായിരുന്നു ഗൂഗിൾ നേരത്തെ സമ്മാനം നൽകിയത്. ഗൂഗ്ൾ ക്‌ളൗഡിലെ സുരക്ഷാപിഴവുകൾ കണ്ടത്തെി കമ്പനിയെ അറിയിച്ചതിനാണ് സമ്മാനം. ഏതൊരു ഗൂഗ്ൾ ക്‌ളൗഡ് ഉപഭോക്താവിന്റെ അക്കൗണ്ടിലും കടന്നുകയറാൻ ഇടയാക്കുന്ന പിഴവ് ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് ഗൂഗ്ൾ വൾനറബ്‌ളിറ്റി റിവാർഡ് പ്രോഗ്രാമിന്റെ ഭാഗമായി 7,500 ഡോളർ ഹേമന്തിനെ തേടിയത്തെിയത്. ഏതാനും ആഴ്ചക്കുള്ളിൽ പിഴവ് പൂർണമായി ഗൂഗിൾ പരിഹരിച്ചു.

സംസ്ഥാന സർക്കാർ രൂപംകൊടുത്ത കേരള പൊലീസ് സൈബർ ഡോമിലെ കമാൻഡറാണ് ഹേമന്ത് ജോസഫ്. പല പ്രമുഖ അന്തർദേശീയ കമ്പനികളും തങ്ങളുടെ സോഫ്ട് വെയറുകളിലെ സുരക്ഷാ ഭീഷണി അറിയാൻ ഹേമന്തിന് അയച്ചുകൊടുക്കാറുണ്ട്. യു.എസിലെ ടെലികോം ഭീമനായ എ.ടി ആൻഡ് ടിയുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യാമെന്ന് കമ്പനിയെ ബോധ്യപ്പെടുത്തിയപ്പോൾ മുമ്പ് ഹേമന്തിന് പ്രതിഫലമായി 5000 ഡോളർ ലഭിച്ചിരുന്നു.

പ്രമുഖ സ്മാർട് വാച്ച് നിർമ്മാതാക്കളായ പെബ്‌ളും ഹേമന്തിനോട് കടപ്പെട്ടിരിക്കുന്നു. വാച്ച് ഉപയോഗിക്കുന്ന വ്യക്തിയുടെ ഫേസ്‌ബുക് അക്കൗണ്ട് ലഭിച്ചാൽ ലോകത്തെവിടെയിരുന്നും വാച്ച് പ്രവർത്തനരഹിതമാക്കാൻ കഴിയുമെന്നായിരുന്നു ഹേമന്തിന്റെ വാദം. ഇപ്പോഴും പെബ്‌ളിന്റെ പുത്തൻ സോഫ്‌ട്വെയറുകളും ഗാഡ്‌ജെറ്റുകളും സുരക്ഷാപരിശോധനക്കായി ഹേമന്തിന് അയച്ചുകൊടുക്കാറുണ്ട്. വിവിധ ടെക് ഭീമന്മാരിൽനിന്ന് ഇതിനോടകം പത്തുലക്ഷം രൂപയിലധികം സമ്മാനത്തുകയായി ലഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP