Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊലീസ് നേതൃത്വത്തിൽ കാട്ടുന്ന നിയമലംഘനങ്ങൾക്കെതിരെ അയ്യപ്പഭക്തർക്ക് നിയമസഹായം നൽകും; ഭക്തരെയും വിശ്വാസത്തെയും അവഹേളിക്കുന്നവർക്കെതിരെ നിയമനടപടി; ഓരോ ജില്ലയിലും അയ്യപ്പവിശ്വാസികളായ വിരമിച്ച ഉദ്യോഗസ്ഥരുടെ കൂട്ടായ്മയും; പന്തളത്ത് റിട്ട: പൊലീസ് ഉദ്യോഗസ്ഥരുടെ അയ്യപ്പധർമ സംരക്ഷണ പ്രാർത്ഥനാ യോഗത്തിന് നേതൃത്വം കൊടുത്ത് ടിപി സെൻകുമാർ: നട്ടെല്ലില്ലാത്ത ചില ഐപിഎസുകാരാണ് ശബരിമലയിൽ ആചാരലംഘനത്തിന് കൂട്ടുനിൽക്കുന്നതെന്നും വിമർശനം

പൊലീസ് നേതൃത്വത്തിൽ കാട്ടുന്ന നിയമലംഘനങ്ങൾക്കെതിരെ അയ്യപ്പഭക്തർക്ക് നിയമസഹായം നൽകും; ഭക്തരെയും വിശ്വാസത്തെയും അവഹേളിക്കുന്നവർക്കെതിരെ നിയമനടപടി; ഓരോ ജില്ലയിലും അയ്യപ്പവിശ്വാസികളായ വിരമിച്ച ഉദ്യോഗസ്ഥരുടെ കൂട്ടായ്മയും; പന്തളത്ത് റിട്ട: പൊലീസ് ഉദ്യോഗസ്ഥരുടെ അയ്യപ്പധർമ സംരക്ഷണ പ്രാർത്ഥനാ യോഗത്തിന് നേതൃത്വം കൊടുത്ത് ടിപി സെൻകുമാർ: നട്ടെല്ലില്ലാത്ത ചില ഐപിഎസുകാരാണ് ശബരിമലയിൽ ആചാരലംഘനത്തിന് കൂട്ടുനിൽക്കുന്നതെന്നും വിമർശനം

ശ്രീലാൽ വാസുദേവൻ

പന്തളം: ശബരിമല യുവതീപ്രവേശനത്തിന് പിന്നാലെ അയ്യപ്പധർമ സംരക്ഷണം ലക്ഷ്യമിട്ട് പൊലീസ് സേനയിൽ നിന്നും വിരമിച്ച വിശ്വാസികളായ ഉദ്യോഗസ്ഥരുടെ കൂട്ടായ്മ പന്തളത്ത് ചേർന്നു. അതിന് തെരഞ്ഞെടുത്ത ദിവസമാകട്ടെ ശബരിമലയിൽ മകരജ്യോതി തെളിയുന്ന ഇന്നും. റിട്ട: ഡിജിപി ടിപി സെൻകുമാറിന്റെ നേതൃത്വത്തിൽ ഒരു എഡിജിപി, ഏഴ് എസ്‌പി, 15 ഡിവൈഎസ്‌പി, 27 എസ്ഐമാർ (എല്ലാവരും വിരമിച്ചവർ) എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.

ശബരിമലയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് സർക്കാർ നേതൃത്വത്തിൽ നടക്കുന്നതെന്ന് ടിപി സെൻകുമാർ പറഞ്ഞു. വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പന്തളം വലിയ കോയിക്കൽ ധർമ ശാസ്താ ക്ഷേത്രത്തിൽ നടന്ന പ്രാർത്ഥനാ യജ്ഞത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ദേവസ്വം ബോർഡിലും അവിശ്വാസികളുടെ ഭരണ നേതൃത്വമാണ് ഇന്ന് കാണുന്ന അശാന്തിക്കെല്ലാം കാരണമായത്. കോടതിയിൽ സർക്കാർ സ്വീകരിച്ച നിലപാടിന്റെ ഫലമാണ് ഇന്ന് കാണുന്ന കോടതി വിധിയായി രൂപാന്തരപ്പെട്ടത്. വ്യത്യസ്തമായ ആചാരാനുഷ്ടാനങ്ങൾ ഒരേ ദൈവസങ്കൽപ്പത്തിൽ പോലുമുണ്ടെന്ന യാഥാർഥ്യം മറച്ചു വച്ച് സർക്കാർ കോടതിയിൽ നിലപാട് സ്വീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിധിയുണ്ടായതെന്ന് അതു വായിച്ചാൽ മനസിലാകും.

നിയമ വിരുദ്ധമായി ആരെയെങ്കിലും ശബരിമലയിൽ കൊണ്ടു പോകണമെന്ന് കോടതി വിധിയിൽ പറയുന്നില്ല. നിലവിലുള്ള നിയമങ്ങൾ ലംഘിച്ച് ശബരിമലയിൽ അവിശ്വാസികളെ കൊണ്ടു പോകാൻ നടത്തിയ ശ്രമങ്ങൾ ശബരിമലയെ തകർക്കാനുള്ള ലക്ഷ്യമിട്ടാണ്. ആചാരങ്ങൾ പരിഷ്‌കരിക്കണമെന്ന് കരുതുന്നവർക്ക് പോലും വേദനയുണ്ടാക്കിയ കാര്യങ്ങളാണ് ചില നട്ടെല്ലില്ലാത്ത ഐപിഎസുകാരുടെ നേതൃത്വത്തിൽ ശബിമലയിൽ നടത്തിയത്. പൊലീസ് എന്തെങ്കിലും കാര്യങ്ങൾ ചെയ്യുന്നത് നിയമപരമായിരിക്കണം. എന്നാൽ കെപി ശശികലയെ അറസ്റ്റ് ചെയ്തത് പോലും നിലവിലുള്ള നിയമങ്ങളുടെ ലംഘനമായിരുന്നു. ഭരിക്കുന്നവരോടുള്ള വിധേയത്വം പ്രകടിപ്പിക്കാനുള്ള അവസരമായി ഒരു ഐജി പോലും ഇതിനെ ഉപയോഗപ്പെടുത്തുകയായിരുന്നു. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌പി സുദർശനെതിരെ ഐജി പരാതി നൽകിയത് സ്ത്രീകളെ അറസ്റ്റ് ചെയ്യുന്നതിനുള്ള സിആർപിസിയുടെ ലംഘനമാണ് വ്യക്തമാക്കുന്നത്. സമാനമായ രീതിയിൽ ബാങ്ക് ഉദ്യോഗസ്ഥയെ അറസ്റ്റ് ചെയ്ത സിബിഐയ്ക്ക് ഡൽഹി ഹൈക്കോടതി പിഴയിട്ടത് സെൻകുമാർ ചൂണ്ടിക്കാട്ടി.

മാന്യതയുള്ള സർക്കാരായിരുന്നു കേരളത്തിലുണ്ടായിരുന്നതെങ്കിൽ ജനുവരി 22 വരെ കാക്കാമായിരുന്നു. ആരുടെ സമ്മർദ്ദമുണ്ടെങ്കിലും നിയമപരമായി നടപടികൾ സ്വീകരിക്കാൻ കഴിയുമായിരുന്ന നട്ടെല്ലില്ലാത്ത ഐപിഎസുകാരാണ് ചില പ്രശ്നങ്ങൾക്ക് കാരണക്കാരായത്.
ശബരിമലയിൽ അവിശ്വാസികളെയും ആക്ടിവിസ്റ്റുകളെയും കൊണ്ടുപോകാൻ തിടുക്കം കാട്ടിയ അതേ പൊലീസ് തന്നെ വാവര് പള്ളിയിൽ പ്രവേശിക്കാനെത്തിയ സംഘത്തെ കേരളത്തിൽ പ്രവേശിക്കുന്നതിന് മുൻപ് അറസ്റ്റ് ചെയ്തത് എന്തിനായിരുന്നു എന്ന് അദ്ദേഹം ചോദിച്ചു. മറ്റ് മതങ്ങൾ ലഭിക്കുന്ന തരത്തിലുള്ള തുല്യത സനാതന ധർമത്തിനും ലഭിക്കാൻ ചിലപ്പോൾ ഭരണഘടന പോലും ഭേദഗതി ചെയ്യേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.

ഏകം സദ് വിപ്രാ ബഹുധാ വദന്തി എന്ന വേദവാക്യമുള്ള ഹിന്ദു സംസ്‌കാരം ബഹുദൈവ വിശ്വാസികളുടേതാണെന്ന് പറഞ്ഞ മന്ത്രിയുള്ള നാടാണിത്. അവരിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കരുത്. അവരുടെ വിവരക്കേടുകൾക്ക് മറുപടി പറയുന്നത് തന്നെ പാഴ് വേലയാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ പൊലീസ് ഉദ്യോഗസ്ഥർ അയ്യപ്പ ഭക്തരോട് അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റുകൾ പൊറുക്കണമെന്ന പ്രാർത്ഥിക്കുന്നതിന് വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്. സംസ്ഥാനത്ത് പൊലീസ് നേതൃത്വത്തിൽ അയ്യപ്പ ഭക്തർക്കെതിരെ നടക്കുന്ന നിയമ ലംഘനങ്ങൾക്കെതിരെ ഭക്തർക്ക് നിയമ സഹായം നൽകാനും. ഭക്തരെയും വിശ്വാസത്തെയും അവഹേളിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി. ഓരോ ജില്ലയിലെയും അയ്യപ്പ വിശ്വാസികളായ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേരാനും തീരുമാനിച്ചു.

റിട്ട എഡിജിപി ഇപി ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു. റിട്ട എസ്‌പി ഗോപാലകൃഷ്ണ പിള്ള, കൊട്ടാരം നിർവ്വാഹക സമിതി പ്രസിഡന്റ് പി ജി ശശികുമാര വർമ്മ, സെക്രട്ടറി പി എൻ നാരായണ വർമ്മ, മുനിസിപ്പൽ കൗൺസിലർ കെ ആർ രവി, രഘുനാഥൻ നായർ, ആർ കെ കൃഷ്ണകുമാർ, കെ എൻ രാജീവ് എന്നിവർ പ്രസംഗിച്ചു. ഉണ്ണിക്കൃഷ്ണൻ മാടവന അയ്യപ്പ ധർമ്മവും വിശ്വാസവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി പരിപാടി നടക്കുന്ന വിവരം ഇന്റലിജൻസ് അറിഞ്ഞില്ല

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP