Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുട്ടനാട്ടെ കർഷകരുടെ പേരിൽ കോടികൾ വായ്‌പെയുടുത്ത് വൈദികൻ തട്ടിപ്പ് നടത്തിയത് ബിജെപിയുടെ കർഷക മോർച്ചാ നേതാക്കൾ നൽകിയ ഉറപ്പിന്റെ പുറത്ത്; കുട്ടനാട്ട് പാക്കേജിന് പകരമായി കർഷകരുടെ കടം എഴുതി തള്ളിക്കാൻ അഞ്ച് നേതാക്കളും കേന്ദ്രമന്ത്രിയെ പോയി കണ്ടത് പലതവണ; പോരാത്തതിന് പ്രക്ഷോഭവും; എഴുതി തള്ളുമെന്ന പ്രതീക്ഷയിൽ വ്യാജ പേരിൽ ലോണുകൾ എടുത്തതോടെ അച്ചൻ കുടുങ്ങി; കർഷക രക്ഷകനായി കുട്ടനാട്ടിൽ നിറഞ്ഞ ഫാ പീലിയാനിക്കൽ ഇപ്പോൾ ആലപ്പുഴ സബ് ജയിലിൽ

കുട്ടനാട്ടെ കർഷകരുടെ പേരിൽ കോടികൾ വായ്‌പെയുടുത്ത് വൈദികൻ തട്ടിപ്പ് നടത്തിയത് ബിജെപിയുടെ കർഷക മോർച്ചാ നേതാക്കൾ നൽകിയ ഉറപ്പിന്റെ പുറത്ത്; കുട്ടനാട്ട് പാക്കേജിന് പകരമായി കർഷകരുടെ കടം എഴുതി തള്ളിക്കാൻ അഞ്ച് നേതാക്കളും കേന്ദ്രമന്ത്രിയെ പോയി കണ്ടത് പലതവണ; പോരാത്തതിന് പ്രക്ഷോഭവും; എഴുതി തള്ളുമെന്ന പ്രതീക്ഷയിൽ വ്യാജ പേരിൽ ലോണുകൾ എടുത്തതോടെ അച്ചൻ കുടുങ്ങി; കർഷക രക്ഷകനായി കുട്ടനാട്ടിൽ നിറഞ്ഞ ഫാ പീലിയാനിക്കൽ ഇപ്പോൾ ആലപ്പുഴ സബ് ജയിലിൽ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: കേരളത്തിലെ കർഷകരുടെ ശബ്ദമായിട്ടായിരുന്നു ഫാ തോമസ് പീലിയാനിക്കൽ കേരളീയ പൊതു സമൂഹത്തിൽ നിറഞ്ഞത്. പാവപ്പെട്ട കർഷകർക്കായി സംസാരിക്കുന്ന നേതാവായി ഏവരും വലിയിരുത്തി. അച്ചനായതു കൊണ്ട് തന്നെ വലിയ അംഗീകാരവും നൽകി. കുട്ടനാട്ടിലെ കർഷകന്റെ രക്ഷകനായി പീലിയാനിക്കൽ മാറി. പക്ഷേ കുട്ടനാട് വികസനസമിതി എക്സിക്യുട്ടീവ് ഡയറക്ടർ കൂടിയായ വൈദികന് ഇന്ന് വില്ലൻ പരിവേഷമാണ്. കാർഷിക വായ്പ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഫാ. തോമസ് പീലിയാനിക്കലിൻ ഇപ്പോൾ ജയിലിനുള്ളിലാണ്.

കർഷകരുടെ പേരിൽ വ്യാജ ഒപ്പിട്ടു പണം തട്ടിയെന്നാണു പരാതി. പലർക്കും ജപ്തി നോട്ടീസ് ലഭിച്ചതോടെയാണ് തട്ടിപ്പ് വിവരം പുറത്തുവന്നത്. വായ്പകൾ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് 250 കർഷകർക്കാണ് വിവിധ ബാങ്കുകൾ ജപ്തി നോട്ടീസ് അയച്ചത്. ഇവർ ബാങ്കുകളിൽ അന്വേഷിച്ചപ്പോൾ തിരിച്ചറിയിൽ രേഖപോലുമില്ലാതെ വ്യാജ ഒപ്പിട്ട് വായ്പ വാങ്ങിയെടുത്തതായാണ് വിവരം ലഭിച്ചത്. ഫാ. തോമസ് പീലിയാനിക്കലിന്റെ ശിപാർശയെ തുടർന്നാണ് വായ്പകൾ നൽകിയത്. ഇതെല്ലാം കാർഷിക കടം എഴുതി തള്ളുമെന്ന പ്രതീക്ഷയിൽ നടന്ന തട്ടിപ്പായിരുന്നു. കാവാലം കർഷക മിത്ര നെൽക്കർഷക സംഘത്തിന്റെ പേരിൽ വായ്പയെടുത്തതിന് കൊണ്ടകശേരി ഷാജി എന്നയാൾക്ക് 6.74 ലക്ഷം രൂപയുടെ ജപ്തി നോട്ടീസ് ലഭിച്ചതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. സമിതിയുമായി യാതൊരു ബന്ധവുമില്ലാത്തയാളായിരുന്നു ഷാജി. കർഷകരുടെ ബുദ്ധിമുട്ടുകളും ജനകീയ വിഷയങ്ങളുമൊക്കെ ഉയർത്തിക്കാട്ടി കുട്ടനാട്ടിലെ പൊതുരംഗത്ത് രണ്ടു പതിറ്റാണ്ടായി നിറഞ്ഞുനിന്നയാളാണ് ഫാ. പീലിയാനിക്കൽ. ഫാ.പീലിയാനിക്കൽ രൂപം കൊടുത്തതാണ് കുട്ടനാട് വികസന സമിതി.

അതിനിടെ ബിജെപി നേതാക്കളുടെ വാക്ക് വിശ്വസിച്ചാണ് അച്ചൻ തട്ടിപ്പ് നടത്തിയതെന്ന വാദമാണ് സജീവമാകുന്നത്. കുട്ടനാട് പാക്കേജ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് ഫലപ്രദമായി നടപ്പായില്ല. ഏറെ പോരായ്മകൾ വന്നതോടെ കർഷകരുടെ ദുരിതം ഇരട്ടിച്ചു. ഈ സാഹചര്യത്തിൽ പാക്കേജിന് പകരം കുട്ടനാട്ടിലെ കർഷകരുടെ വായ്പ എഴതി തള്ളുമെന്നായിരുന്നു വിലയിരുത്തൽ. കർഷക മോർച്ചയുടെ നേതാക്കൾ കേന്ദ്ര സർക്കാർ കാർഷിക കടം എഴുതി തള്ളുമെന്ന ഉറപ്പ് അച്ചന് കൊടുത്തിരുന്നു. ഇത് അച്ചൻ പൂർണ്ണമായും വിശ്വസിച്ചു. കേന്ദ്രമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയും കർഷക കടം എഴുതി തള്ളണമെന്ന പ്രക്ഷോഭവും എല്ലാം ഇതിന്റെ ഭാഗമായിരുന്നു. എല്ലാ ശരിയാകുമെന്ന് വിശ്വസിച്ചാണ് അച്ചൻ പലരുടേയും പേരിൽ വായ്പ എടുത്ത് കൂട്ടിയത്. എഴുതി തള്ളുന്നതോടെ പ്രശ്‌നങ്ങളുണ്ടാകില്ലെന്നും കരുതി. എന്നാൽ കർഷക അനുകൂല നിലപാട് കേന്ദ്രസർക്കാർ എടുത്തില്ല. ഇതോടെ വായ്പ എടുത്ത അച്ചൻ വെട്ടിലായി. തിരിച്ചടവ് മുടങ്ങിയവർ ജപ്തി ഭീഷണി ഭയന്ന് അച്ചന് മുന്നിലെത്തി. ഇതോടെയാണ് വായ്പാ തട്ടിപ്പിൽ അച്ചൻ പ്രതിക്കൂട്ടിലാകുന്നത്.

കർഷകർ അറിയാതെയും അവരുടെ പേരിൽ ലോണുകൾ എടുത്തിരുന്നു. ഈ ലോണുകൾ അടച്ചതുമില്ല. കാർഷിക കടം ഉടൻ എഴുതി തള്ളുമെന്ന ബിജെപി നേതാക്കളുടെ വാക്ക് വിശ്വസിച്ചാണ് ഇത് ചെയ്തത്. എന്നാൽ അടവ് മുടങ്ങിയപ്പോൾ ബാങ്കുകൾ വായ്പക്കാരുടെ പേരിൽ നോട്ടീസ് അയച്ചു. ഇതോടെ അറിയാതെ എടുത്ത വായ്പയെ കുറിച്ച് എല്ലാവരും അറിഞ്ഞു. തട്ടിപ്പിൽ പൊലീസിൽ പരാതി നൽകി. ഇതോടെ ഫാ പീലിയാനിക്കലിന് പിടിച്ചു നിൽക്കാൻ കഴിയാതെയായി. ഹൈക്കോടതിയിലെ മുൻകൂർ ജാമ്യ ഹർജിയും ഗുണം ചെയ്തില്ല. ഇതോടെ പൊലീസും അറസ്റ്റിന് തയ്യാറായി. കുട്ടനാട് വികസന സമിതി ഓഫിസിൽ നിന്നാണു ക്രൈം ബ്രാഞ്ച് സംഘം ഫാ. തോമസ് പീലിയാനിക്കലിനെ കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് കോടതിയിലും എത്തിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് കാണണമെന്നും ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

കുട്ടനാട് വികസന സമിതി എക്സിക്യൂട്ടീവ് ഡയറക്ടർ എന്ന നിലയിൽ കർഷകസംഘം ഭാരവാഹികൾ കൊണ്ടുവന്ന അപേക്ഷകളിൽ വായ്പയ്ക്കായി ശുപാർശ നൽകുക മാത്രമാണു ചെയ്തതെന്നു ഫാ. പീലിയാനിക്കലിന്റെ അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. കർഷകസംഘം അംഗങ്ങളിൽനിന്നു വാങ്ങിയ തുകയ്ക്കു രസീത് നൽകിയിട്ടുണ്ടെന്നും അറിയിച്ചു. ഫാ.പീലിയാനിക്കലിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച സർട്ടിഫിക്കറ്റ് കോടതിയിൽ ഹാജരാക്കിയതിനാൽ ആവശ്യമുള്ളപ്പോൾ വൈദ്യസഹായം ഉറപ്പാക്കണമെന്നു കോടതി നിർദ്ദേശിച്ചു. കാർഷിക വായ്പ ക്രമക്കേടുമായി ബന്ധപ്പെട്ടു കുട്ടനാട്ടിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത 14 കേസുകളിലെ മുഖ്യപ്രതിയുൾപ്പെടെ ഇപ്പോഴും ഒളിവിലാണ്.

മുഖ്യപ്രതിയായ വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് അംഗം റോജോ ജോസഫ് നാളെ നടക്കുന്ന ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ പങ്കെടുത്തു പൊലീസിൽ കീഴടങ്ങിയേക്കുമെന്നു സൂചനയുണ്ട്. രണ്ടു മാസമായി കമ്മിറ്റികളിൽ റോജോ പങ്കെടുത്തിരുന്നില്ല. മൂന്നു കമ്മിറ്റികളിൽ പങ്കെടുക്കുന്നില്ലെങ്കിൽ പഞ്ചായത്ത് അംഗത്വം നഷ്ടമാകുന്ന സാഹചര്യമാണുള്ളത്. അതുകൊണ്ട് തന്നെ ഇദ്ദേഹത്തിന് പൊലീസിന് മുമ്പിൽ കീഴടങ്ങേണ്ട സാഹചര്യമുണ്ട്. എല്ലാ വിഭാഗം ജനങ്ങളും രാഷ്ട്രീയപാർട്ടികളുമൊക്കെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന വ്യക്തിത്വമായിരുന്നു പീലിയാനിക്കൽ. അവഗണിക്കപ്പെട്ടു കിടന്നിരുന്ന നെൽ കർഷകരുടെ രക്ഷാമാർഗമായി വരെ ഒരു ഘട്ടത്തിൽ കുട്ടനാട് വികസന സമിതി വളർന്നിരുന്നു.

തട്ടിപ്പുകേസിൽ അറസ്റ്റിലായതോടെ വികസന സമിതിയുടെ തലവനെന്നതിനൊപ്പം പള്ളി വികാരി കൂടിയായി പ്രവർത്തിച്ചിരുന്ന പീലിയാനിക്കലിനെ ഈ ചുമതലയിൽനിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കാൻ ചങ്ങനാശേരി അതിരൂപതയും പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. അഞ്ചും ആറും പേരടങ്ങുന്ന ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുണ്ടാക്കി അംഗങ്ങളുടെ വ്യാജ ഒപ്പിട്ട് വായ്പയെടുക്കുകയായിരുന്നെന്നാണ് വിവരം. സംഭവത്തിൽ ബാങ്ക് അധികാരികളും കുടുങ്ങിയ അവസ്ഥയിലാണ്. ഒരുവശത്ത് കർഷകരറിയാതെ അവരുടെ പേരിൽ വായ്പകളെടുത്തെന്ന് ആരോപണം നേരുടുന്ന ഫാ. പീലിയാനിക്കൽ മറുവശത്ത് കാർഷിക വായ്പകൾ എഴുതിത്ത്ത്ത്തള്ളാനായി നിരന്തരം പ്രക്ഷോഭങ്ങൾ നടത്തുകയായിരുന്നു.

ഇതിനായി ഡൽഹിയിൽപോയി കേന്ദ്ര കൃഷിമന്ത്രിക്ക് നിവേദനം നൽകുക വരെയുണ്ടായി. ആരോപണങ്ങൾ ഉയർന്നപ്പോൾ എല്ലാം നിഷേധിച്ചെങ്കിലും അറസ്റ്റ് ഭയന്ന് ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചു. മുൻകൂർ ജാമ്യഹർജി തള്ളിയതോടെ ഇടയ്ക്ക് ഒളിവിൽപോകുകയും ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP