Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലൈംഗിക പീഡനം നേരിടുകയോ പീഡിപ്പിക്കാൻ ശ്രമിക്കുകയോ ചെയ്താൽ പീഡനം നേരിട്ടവർ 24 മണിക്കൂറിനുള്ളിൽ പൊലീസിനെയോ മജിസ്ട്രേറ്റിനെയോ അറിയിപ്പിക്കാത്ത പരാതികളിൽ പരാതികാരിയെയും ശിക്ഷിക്കാൻ നിയമം വരണമെന്ന് ഒരു കൂട്ടർ; സിനിമാമേഖലയിലെ മുഖംമൂടിയിട്ട സ്വയംപ്രഖ്യാപിത മാന്യന്മാരെക്കുറിച്ച് ആലോചിക്കുമ്പോൾ ലജ്ജ തോന്നുന്നുവെന്ന് നടിയെ അനുകൂലിക്കുന്നവരും; സിദ്ദിഖിനെതിരെ മീ ടൂ ആരോപണമുന്നയിച്ച രേവതി സമ്പത്തിന് നേരിടേണ്ടി വരുന്നത് സൈബർ ഗുണ്ടകളുടെ കടന്നാക്രമണം

ലൈംഗിക പീഡനം നേരിടുകയോ പീഡിപ്പിക്കാൻ ശ്രമിക്കുകയോ ചെയ്താൽ പീഡനം നേരിട്ടവർ 24 മണിക്കൂറിനുള്ളിൽ പൊലീസിനെയോ മജിസ്ട്രേറ്റിനെയോ അറിയിപ്പിക്കാത്ത പരാതികളിൽ പരാതികാരിയെയും ശിക്ഷിക്കാൻ നിയമം വരണമെന്ന് ഒരു കൂട്ടർ; സിനിമാമേഖലയിലെ മുഖംമൂടിയിട്ട സ്വയംപ്രഖ്യാപിത മാന്യന്മാരെക്കുറിച്ച് ആലോചിക്കുമ്പോൾ ലജ്ജ തോന്നുന്നുവെന്ന് നടിയെ അനുകൂലിക്കുന്നവരും; സിദ്ദിഖിനെതിരെ മീ ടൂ ആരോപണമുന്നയിച്ച രേവതി സമ്പത്തിന് നേരിടേണ്ടി വരുന്നത് സൈബർ ഗുണ്ടകളുടെ കടന്നാക്രമണം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടൻ സിദ്ദഖിനെതിരെ മീടു ആരോപണം ഉന്നയിച്ച രേവതി സമ്പത്തിനെ തെരഞ്ഞ് പിടിച്ച് സൈബർ ആക്രമണം. അതിരൂക്ഷമായ കളിയാക്കലാണ് രേവതി സമ്പത്തിനെതിരെ ഉയർത്തുന്നത്. ചിലർ ബോധപൂർവ്വം തന്നെ വിഷയത്തിൽ നടിയെ കളിയാക്കാൻ ശ്രമിക്കുകയാണ്. മലയാള സിനിമയിലെ പ്രമുഖർക്കെതിരെ ശബ്ദിച്ചാൽ സംഭവിക്കുന്നത് എന്തെന്ന് ഏവർക്കും അറിയാം. കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവവും മറ്റും മലയാള സിനിമയിൽ ഏറെ ചർച്ചകൾക്ക് വഴി വച്ചിരുന്നു. ഇത്തരം ചർച്ചകൾ ആവർത്തിക്കാതിരിക്കാനാണ് രേവതി സമ്പത്തിനെ കടന്നാക്രമിക്കുന്നതെന്നാണ് ഉയരുന്ന ആരോപണം. നേരത്തെ സംവിധായകനായ രാജേഷ് ടച്ച് റിവറിനെതിരേയും രേവതി മീ ടൂ ആരോപണം ഉയർത്തിയിരുന്നു.

*താൻ ആള് കൊള്ളാമല്ലോ കൊച്ചെ, ഒരു Photo upload ചെയ്താൽ reactionന്റെ്റ എണ്ണം 4, ആരെയെങ്കിലും Tag ചെയ്താൽ reactionന്റെ്റ എണ്ണം 50 വരെയാകും, ഒരു Post ഇട്ടാലും കാര്യം Same to Same, അവസാനം അറ്റകൈ പ്രയോഗം പോലെ ഒരു പ്രമുഖ നടനെതിരെ post ഇട്ടപ്പോൾ Reaction ഒറ്റയടിക്ക് 360ന് മേലെ കൂടാതെ 280ഓളം Commentsഉം, കൊള്ളാം കൂടുതൽ Reactionsഉം Commentsഉം കിട്ടാനുള്ള തന്റെ്റ Psychological move*-ഇതാണ് രേവതി സമ്പത്തിന്റെ ആരോപണത്തിന് താഴെയുള്ള കമന്റ്. രേവതി സിനിമയിൽ അത്ര സജീവമായ വ്യക്തിയല്ല. എന്നാൽ ഡബ്ല്യുസിസിയുമായി അടുപ്പവുമുണ്ട്. അതുകൊണ്ട് ഡബ്ല്യുസിസിക്ക് വേണ്ടി നടത്തിയ വെറുമൊരു ആരോപണമായി ചിത്രീകരിക്കാനും നീക്കമുണ്ട്. പേരെടുത്ത നടികൾ പോലും ദുര അനുഭവങ്ങൾ വെളിപ്പെടുത്ത7യതിന്റെ പേരിൽ ഒറ്റപ്പെടുകയും ഫീൽഡിൽ നിന്ന് തന്നെ ഔട്ടാക്കുകയും ചെയ്യുന്ന ഈ മേഖലയിൽ കരിയർ സ്റ്റാർട്ട് ചെയ്യുന്ന ഒരു പെൺ കുട്ടിക്ക് അനുഭവ ങ്ങൾ വെളിപ്പെടു ത്താൻ അന്ന് കഴിഞ്ഞില്ല. വേട്ടക്കാരൻ ശക്തനാണ്. ഏറ്റുമുട്ടാനുള്ള ശക്തി ഇരക്കിലയിരുന്നു-എന്ന അനുകൂല കമന്റും പോസ്റ്റിന് താഴെ വരുന്നു.

ഈ വിഷയത്തിൽ താരസംഘടനയും ഇടപെടില്ല. സോഷ്യൽ മീഡിയയിലെ പരാമർശത്തിന്റെ പേരിൽ അമ്മ ആർക്കെതിരേയും നടപടിയെടുക്കില്ലെന്നാണ് താര സംഘടനയുടെ നിലപാട്. തിരിക്ക് പിടിച്ച നടനാണ് സിദ്ദിഖ്. ദിലീപിന് വേണ്ടി രംഗത്തിറങ്ങിയവരിൽ പ്രമുഖൻ. ഇതെല്ലാം സിദ്ദിഖിനെ കുടുക്കാൻ കാരണമായി സിനിമാ മേഖലയിൽ കാണുന്നവരുമുണ്ട്. ഇതെല്ലാം പ്രതിഫലിക്കുന്ന കമന്റുകളാണ് രേവതി സമ്പത്തിനെതിരെ ഉയർത്തുന്നത്. വിദേശ മലയാളിയുടെ മകളാണ് രേവതി.

തിരുവനന്തപുരം നിള തീയേറ്ററിൽ രണ്ട് വർഷം മുൻപ് സിദ്ദിഖിൽ നിന്നും നേരിടേണ്ടിവന്ന മോശം അനുഭവം തന്നെ വലിയ മാനസികപ്രയാസത്തിലേക്ക് തള്ളിയിട്ടെന്നും അതിന്റെ ആഘാതം ഇപ്പോഴും ഓർമ്മയിലുണ്ടെന്നും രേവതി സമ്പത്ത് ഫേസ്‌ബുക്കിൽ കുറിച്ചതാണ് വിവാദങ്ങൾക്ക് കാരണം. മുൻപ് ഡബ്ല്യുസിസിക്കെതിരേ, കെപിഎസി ലളിതയ്‌ക്കൊപ്പം സിദ്ദിഖ് നടത്തിയ വാർത്താസമ്മേളനത്തിന്റെ വീഡിയോയ്‌ക്കൊപ്പമാണ് രേവതിയുടെ പോസ്റ്റ്. ഈ വീഡിയോ വീണ്ടും വീണ്ടും കാണുമ്പോൾ സിദ്ദിഖിൽ നിന്ന് തനിക്കുണ്ടായ അനുഭവം പറയാതിരിക്കാനാവുന്നില്ലെന്ന മുഖവുരയോടെയാണ് കുറിപ്പ്. സംവിധായകനും തിരക്കഥാകൃത്തുമായ രാജേഷ് ടച്ച് റിവറിനെതിരെ നടി ഉയർത്തിയ വിമർശനങ്ങൾ ഏറെ ചർച്ചയായിരുന്നു. ഇതും കൂടി ഉയർത്തി രേവതി സമ്പത്തിനെ കടന്നാക്രമിക്കുകയാണ് സോഷ്യൽ മീഡിയയിൽ ഒരുകൂട്ടർ.

രേവതി സമ്പത്തിനെ അനുകൂലിച്ചും ആക്രമിച്ചും എത്തുന്ന കമന്റുകൾ ഇങ്ങനെ

  • ലൈംഗികപരമായി പീഡനം നേരിടുകയോ പീഡിപ്പിക്കാൻ ശ്രമിക്കുകയോ ചെയ്താൽ പീഡനം നേരിട്ട പെണ്കുട്ടി മോചിതയായി 24 മണിക്കൂറിനുള്ളിൽ പൊലീസ് നെയോ മജിസ്ട്രേറ്റ് നെയോ അറിയിപ്പിക്കാത്ത പരാതികളിൽ പരാതി കരിയെയും ശിക്ഷിക്കാൻ ഉള്ള നിയമം വരണം....ചില അവസരങ്ങളിൽ പെണ്ണും ആണും തമാസകളുടെ പേരിൽ ലൈംഗിക ചുവയുള്ള സംസാരം നടത്താറുണ്ട് അല്ലാത്തവർ ആരുണ്ട്....പെണ്കുട്ടി ആഞ്ഞൊന്നു മൂളിയാൽ പിന്നീട് അവരോടു തോണ്ടുന്ന ശീലം മര്യാദയുള്ള ആണ്കുട്ടികൾ ഉപേക്ഷിക്കും.....എന്നിട്ടും ചാച്ചി എന്തിനാണ് ഇത്രയും കാലം ഈ വിങ്ങൽ അടക്കി പിടിച്ചത്...
  • ഇന്ത്യൻ നിയമത്തെയും പൊലീസ് കരെയും വിഡ്ഢികൾ ആക്കി സോഷ്യൽ മീഡിയ യിൽ ആണോ അഭയം കിട്ടുന്നെ.. ഇത്തരം കേസുകൾ അർഹിക്കുന്ന അവഗണന യോടെ തള്ളണം...ഒരു പെണ്കുട്ടിക്കു മോശം അനുഭവം ഉണ്ടായാൽ എത്രയും വേഗം നിയമ നടപടി അല്ലെങ്കിൽ കൈ കൊണ്ട് എങ്കിലും പ്രതികരിക്കാത്തവരെ....കാണുമ്പോൾ .....
  • ഹോ...3 വർഷത്തേക്ക് തളർത്തി ഇരുത്തി കളഞ്ഞ ആ വേർബൽ ഡയലോഗ് എന്തായിരുന്നു എന്നു കൂടെ പറയാരുന്നു...
  • പീഡിപ്പിക്കപ്പെട്ട സ്ത്രീകൾ എല്ലാം അത് അടുത്ത ദിവസം രാവിലെ തന്നെ വെളിപ്പെടുത്താറുണ്ട്. അങ്ങനെ തൊട്ടടുത്ത ദിവസം തുറന്ന് പറഞ്ഞാലേ ഞങ്ങൾ സമ്മതിച്ചു തരൂ. നിങ്ങൾ പീടിപ്പിക്കപ്പെട്ടോ ഇല്ലയോ എന്ന് തീരുമാനിക്കുന്നത് ഞങ്ങൾ ആണ്
  • കുറച്ച് കൂടി കഴിഞ്ഞിട്ട് പറഞ്ഞാൽ മതിയായിരുന്നു...! പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുണ്ട്, അല്ല പറഞ്ഞത് സത്യം ആണെന്ന് ഉറപ്പുണ്ടേൽ നിയമപരമായി മുന്നോട്ട് പോകുക. എന്നാൽ കട്ട സപോർട്.. മറിച്ചാണെങ്കിൽ ഒരു ചാരിത്ര്യ പ്രസംഗം പോലെ എടുത്തോണ്ട്
  • സിനിമാമേഖലയിലെ മുഖംമൂടിയിട്ട, സ്വയംപ്രഖ്യാപിത മാന്യന്മാരെക്കുറിച്ച് ആലോചിക്കുമ്പോൾ ലജ്ജ തോന്നുന്നു-......ഇങ്ങനെയൊക്കെ എഴുതിയിട്ട് കാര്യമില്ല കൊച്ചെ. ആ നിമിഷം പ്രതികരിക്കുക. കാലിലെ ചെരുപ്പ്, നിയമ നടപടി .... അങ്ങിനെ എന്തെല്ലാം ചെയ്യേണ്ടതായിരുന്നു. നിങ്ങളുടെ മേഖലയിലുള്ളവരെയൊക്കെ ബോധവൽക്കരിക്കുക. പ്രതികരണം നാളുകളും വർഷങ്ങളും കഴിഞ്ഞുപോരാ. അപ്പോൾതന്നെവേണം. നാളുകളും വർഷങ്ങളും കഴിഞ്ഞു പ്രതികരിച്ചാൽ ഇര തന്നെ സംശയിക്കപ്പെടും.

രേവതി സമ്പത്തിന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ മലയാള പരിഭാഷ ഇങ്ങനെ

'ഈ വീഡിയോ വീണ്ടും വീണ്ടും കാണുമ്പോൾ (അഭിപ്രായം പറയുന്നതിൽ നിന്നും) എന്നെ തടഞ്ഞുനിർത്താനാവുന്നില്ല. തിരുവനന്തപുരം നിള തീയേറ്ററിൽ 2016ൽ നടന്ന 'സുഖമായിരിക്കട്ടെ' എന്ന സിനിമയുടെ പ്രിവ്യൂവിനിടെ നടൻ സിദ്ദിഖ് എന്നോട് ലൈംഗികമായി അപമര്യാദയായി പെരുമാറാൻ ശ്രമിച്ചു. വാക്കാലുള്ള ലൈംഗികാധിക്ഷേപം 21-ാം വയസ്സിൽ എന്റെ ആത്മവീര്യം കെടുത്തി. അതുണ്ടാക്കിയ ആഘാതം ഇപ്പോഴും ഞാൻ ഓർക്കുന്നുണ്ട്.

അദ്ദേഹത്തിന് ഒരു മകളുണ്ടെന്നാണ് ഞാൻ മനസിലാക്കുന്നത്. അവൾ അദ്ദേഹത്തിനൊപ്പം സുരക്ഷിതയായിരിക്കുമോ എന്ന് ചിന്തിക്കുകയാണ്. നിങ്ങളുടെ മകൾക്ക് സമാനമായ അനുഭവമുണ്ടായാൽ നിങ്ങൾ എന്തുചെയ്യും സിദ്ദിഖ്? ഇതുപോലെ ഒരു മനുഷ്യന് എങ്ങനെയാണ് ഡബ്ല്യുസിസിയെപ്പോലെ ആദരിക്കപ്പെടുന്ന, അന്തസ്സുള്ള ഒരു സംഘടനയ്‌ക്കെതിരേ വിരൽ ചൂണ്ടാനാവുന്നത്? നിങ്ങൾ ഇത് അർഹിക്കുന്നുണ്ടോ? സ്വയം ചിന്തിച്ച് നോക്ക്. ഉളുപ്പുണ്ടോ? ചലച്ചിത്ര വ്യവസായത്തിലെ മുഖംമൂടിയിട്ട, സ്വയംപ്രഖ്യാപിത യോഗ്യന്മാരെക്കുറിച്ച് ആലോചിക്കുമ്പോൾ ലജ്ജ തോന്നുന്നു', രേവതി സമ്പത്തിന്റെ കുറിപ്പ് അവസാനിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP