Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാത്രി പതിനൊന്നരയോടെ ഓടിയെത്തിയത് 17കാരി; ആരോ തന്റെ വാതിലിൽ മുട്ടി വിളിച്ചതിന്റെ ഭയത്താലായിരുന്നു ആ കുട്ടി; പേടിച്ചു വിറച്ച കുട്ടിക്കും അമ്മൂമ്മയ്ക്കും തന്റെ മുറിയിൽ സുരക്ഷിതത്വം ഒരുക്കി; അതൊരു ലൈംഗിക പീഡനമോ ശാരീരിക പീഡനമോ ആയിരുന്നില്ല; വെറുമൊരു രാത്രിഭയം; സംഭവിച്ചത് 25-26 കൊല്ലം മുമ്പും; കേസും പുലിവാലുമായപ്പോൾ വിശദീകരണവുമായി രേവതി രംഗത്ത്; കൊച്ചി പ്രസ് ക്ലബ്ബിലെ വെളിപ്പെടുത്തലിൽ പുതിയ വിശദീകരണം ഇങ്ങനെ

രാത്രി പതിനൊന്നരയോടെ ഓടിയെത്തിയത് 17കാരി; ആരോ തന്റെ വാതിലിൽ മുട്ടി വിളിച്ചതിന്റെ ഭയത്താലായിരുന്നു ആ കുട്ടി; പേടിച്ചു വിറച്ച കുട്ടിക്കും അമ്മൂമ്മയ്ക്കും തന്റെ മുറിയിൽ സുരക്ഷിതത്വം ഒരുക്കി; അതൊരു ലൈംഗിക പീഡനമോ ശാരീരിക പീഡനമോ ആയിരുന്നില്ല; വെറുമൊരു രാത്രിഭയം; സംഭവിച്ചത് 25-26 കൊല്ലം മുമ്പും; കേസും പുലിവാലുമായപ്പോൾ വിശദീകരണവുമായി രേവതി രംഗത്ത്; കൊച്ചി പ്രസ് ക്ലബ്ബിലെ വെളിപ്പെടുത്തലിൽ പുതിയ വിശദീകരണം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഡബ്ല്യുസിസി വാർത്താസമ്മേളനത്തിലെ വെളിപ്പെടുത്തലിൽ വിശദീകരണവുമായി നടി രേവതി രംഗത്ത്. വർഷങ്ങൾക്കുമുൻപ് 17കാരിയായ പെൺകുട്ടി അർധരാത്രി രക്ഷതേടി തന്റെ മുറിയിലെത്തിയെന്നുപറഞ്ഞതു ലൈംഗികപീഡനം ഉദ്ദേശിച്ചായിരുന്നില്ലെന്നു രേവതി വ്യക്തമാക്കി. അർധരാത്രി തുടർച്ചയായി മുറിയുടെ വാതിലിൽ മുട്ടിവിളിച്ചതിനെത്തുടർന്നു ഭയപ്പെട്ടാണു പെൺകുട്ടി തന്നെ വിളിച്ചത്.

പെൺകുട്ടിയും മുത്തശ്ശിയും താനും അന്നുമുഴുവൻ ഭയന്ന് ഉറങ്ങാതിരുന്നുവെന്നും രേവതി വെളിപ്പെടുത്തി. സ്ത്രീകൾക്ക് സുരക്ഷിതമായ തൊഴിലിടങ്ങൾ ഉണ്ടാകേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടാനാണ് ഇക്കാര്യം ഉന്നയിച്ചതെന്നും അവർ വാർത്താക്കുറിപ്പിൽ പറഞ്ഞു. ശനിയാഴ്ചത്തെ വാർത്താസമ്മേളനത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയതിനെത്തുടർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ കണ്ടെത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സെൻട്രൽ പൊലീസിന് പരാതി ലഭിച്ചിരുന്നു.

വർഷങ്ങൾക്ക് മുൻപുള്ള പീഡനവിവരം മറച്ചുവച്ചെന്ന കുറ്റത്തിനു നടി രേവതിക്കെതിരെയും കേസെടുക്കണമെന്നും പരാതിയിലുണ്ടായിരുന്നു. ഇതേത്തുടർന്നാണ് രേവതി വിശദീകരണക്കുറിപ്പ് ഇറക്കിയത്. അഭിഭാഷകനായ ജിയാസ് ജമാലാണ് ആവശ്യവുമായി പൊലീസിനെ സമീപിച്ചത്. ഇതോടെയാണ് രേവതി വിശദീകരണവുമായി രംഗത്ത് വന്നത്. 25-26 വർഷം മുമ്പാണ് വിവാദ സംഭവം നടന്നതെന്നും രേവതി വിശദീകരിക്കുന്നുണ്ട്. ഇരുപത്തിയഞ്ചു വർഷങ്ങൾക്കു മുമ്പു നടന്ന സംഭവമാണെന്നും പെൺകുട്ടിയുടെ അനുമതിയില്ലാതെ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും രേവതി പറഞ്ഞു.

സംഭവ ദിവസം രാത്രി വളരെ വൈകി ആ പെൺകുട്ടി എന്റെ മുറിയുടെ വാതിലിൽ വന്ന് മുട്ടി രക്ഷിക്കണമെന്നു പറഞ്ഞതിനെത്തുടർന്ന് അവളെ മുറിയിലേക്കു വിളിക്കുകയായിരുന്നുവെന്ന് രേവതി പറഞ്ഞു. ലൈംഗികാതിക്രമമൊന്നും നടന്നിട്ടില്ല. ആ സംഭവം ഇക്കാലമത്രയും എന്നെ വല്ലാതെ വിഷമിപ്പിച്ചു. ശനിയാഴ്‌ച്ച നടന്ന ംരര വാർത്താസമ്മേളനത്തിൽ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചു പരാമർശം വന്നപ്പോൾ ഇന്നും പ്രസക്തിയുണ്ടെന്നു മനസിലാക്കി ഈ സംഭവം കൂടി പറഞ്ഞതാണെന്നും രേവതി വിശദീകരിച്ചു. നോ എന്നാൽ നോ എന്നുതന്നെയാണെന്ന് എല്ലാവരും മനസിലാക്കണം. അന്ന് ആ പ്രായത്തിൽ അതു പുറത്തറിയിക്കാനൊന്നുമുള്ള ധൈര്യമെനിക്കുണ്ടായിരുന്നില്ലെന്നും രേവതി പറഞ്ഞു.

ഇന്നലെ ഡബ്ല്യു.സി.സി അംഗങ്ങൾ കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിനിടെയാണ് രേവതി ഇക്കാര്യം വെളിപ്പെടുത്തിയത്. രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 17കാരി പണ്ട് തന്റെ മുറിയുടെ വാതിലിൽ മുട്ടിയിരുന്നുവെന്നും അത് ഇനി ആവർത്തിക്കപ്പെടരുതെന്നുമായിരുന്നു രേവതി പറഞ്ഞത്. ഇത് ഏറെ വിവാദമായിരുന്നു. പതിനേഴുകാരിയെന്ന് പറഞ്ഞതു കൊണ്ട് തന്നെ ഇത് പോക്‌സോ കേസിന്റെ പരിധിയിൽ വരുമായിരുന്നു. സമ്മതതോടെ പീഡനം നടന്നാലും ക്രിമിനൽ കുറ്റമാണ്. ഈ സാഹചര്യത്തിലാണ് രേവതി പുതിയ വിശദീകരണം നൽകുന്നത്.

രേവതിയുടെ വിശദീകരണത്തിന്റെ പൂർണ്ണ രൂപം ചുവടെ

Statement by Revathy Asha.

There seems to be some concerns regarding a statement I made during the press conference held by the WCC on 13
10.18 regarding an incident which took place years ago.

I wish to clarify that the said incident happened 25-26 years back and not one and a half years back as some are projecting it to be.

On that night at around at around 11.30 PM, a seventeen year old girl, whose identity I do not wish to disclose, came running to my room and knocked on my door. She said that some one repeatedly knocked at her door asking her to open and she did not know who it was. This happened inspite of her grandmother staying with her. I asked her to come inside the room and locked the door. She was scared and I was also equally scared and h of us waited out that night in fear. NO SEXUAL OR PHYSICAL ASSAULT ACTUALLY HAPPENED.That is an incident which has always troubled me all these years. During the press conference when we were discussing about safety of women in the Workplace, I thought I should share that experience since I did not want such incidents to be repeated any more. Though a lot of people might think it was a trivial issue it was a traumatic experience for me and that girl. No one should dare to come and scare a young artist into submission. There should be a stern warning given to one and all that 'NO MEANS NO' AND WE WILL NOT TOLERATE ANY NONSENSE. At that age I did not have the courage to go and confront who ever was out there that night. Since a lot of persons were calling me and asking about that incident I thought I had a responsibility to clarify it.

Thank you

Revathy

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP