Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രഥമിക വിദ്യാഭ്യാസം മാത്രമുള്ള ബെർട്ടാനി അനായാസമായി കൈകാര്യം ചെയ്യുന്നത് നൂറു ഭാഷകൾ; പഠിച്ചെടുത്ത ഭാഷകളിൽ പലതും അത്യപൂർവവും വംശനാശത്തിന്റെ വക്കിലുള്ളതും; 70 വർഷത്തെ ഭാഷാ പഠനത്തിനിടെ വിവർത്തനങ്ങളും പഠനങ്ങളും പ്രസിദ്ധീകരിച്ചത് ആയിരത്തിലേറെ ജേർണലുകളിൽ; 86 വയസുള്ള ഈ വയോധികൻ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തനാകുന്നത് ഇങ്ങനെ

പ്രഥമിക വിദ്യാഭ്യാസം മാത്രമുള്ള ബെർട്ടാനി അനായാസമായി കൈകാര്യം ചെയ്യുന്നത് നൂറു ഭാഷകൾ; പഠിച്ചെടുത്ത ഭാഷകളിൽ പലതും അത്യപൂർവവും വംശനാശത്തിന്റെ വക്കിലുള്ളതും; 70 വർഷത്തെ ഭാഷാ പഠനത്തിനിടെ വിവർത്തനങ്ങളും പഠനങ്ങളും പ്രസിദ്ധീകരിച്ചത് ആയിരത്തിലേറെ ജേർണലുകളിൽ; 86 വയസുള്ള ഈ വയോധികൻ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തനാകുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്

റിച്ചാർഡോ ബെർട്ടാനി എന്ന കർഷന് പ്രാഥമിക വിദ്യാഭ്യാസം മാത്രമേ ഉള്ളൂ. എന്നാൽ അറിവിന്റെ കാര്യത്തിൽ ഈ 86 കാരൻ ഒരു അത്ഭുതമാണ്. ലോകത്ത് ഇന്ന് നിലവിലുള്ളതും ഇല്ലാത്തതുമായ 100 ഭാഷകൾ ഇദ്ദേഹത്തിന് നന്നായി അറിയാം. അതിൽ പല ഭാഷകളും അത്യപൂർവവും വംശനാശത്തിന്റെ വക്കിലുള്ളതുമാണെന്നതാണ് ബെർട്ടാനിയെ വ്യത്യസ്തനാക്കുന്നത്.

ഇറ്റലിയിലെ ഒരു കർഷകുടുംബത്തിൽ ജനിച്ച ബെർട്ടാനി പ്രഥമിക വിദ്യാഭ്യാസത്തിനു ശേഷം കാർഷികവൃത്തിയിലേക്ക് തിരിയുകയായിരുന്നു.  നല്ലകൃഷിക്കാരൻ ആകാൻ സാധിക്കുന്നില്ലെന്നു ബോധ്യമായതോടെയാണ് വായിക്കാനും പഠിക്കാനും ബെർട്ടാനി സമയം കണ്ടെത്തിയത്. ബെർട്ടാനിയുടെ വീട്ടിലെ പുസ്തകശേഖരം അദ്ദേഹത്തിന്റെ പഠനത്തിന് വഴിയൊരുക്കി.

അച്ഛൻ ഒരു കമ്മ്യൂണിസ്റ്റായിരുന്നതിനാൽ റഷ്യൻ ഭാഷയിലുള്ള പുസ്തകങ്ങളായിരുന്നു വീട്ടിലുണ്ടായിരുന്നവയിൽ ഏറെയും. റഷ്യൻ ഭാഷ ആദ്യമൊന്നും മനസിലായില്ലെങ്കിലും പിന്നീട് ബെർട്ടാനി അവയോട് പൊരുത്തപ്പെടുകയായിരുന്നു.

പുസ്തകങ്ങളുടെ ഇറ്റാലിയൻ പരിഭാഷകൾ കണ്ടെത്തി വായിക്കുകയായിരുന്നു ബെർട്ടാനിയുടെ അടുത്ത ശ്രമം. അവ കണ്ടെത്തി വായിച്ച് തുടങ്ങിയതോടെ റഷ്യൻ ഭാഷയോടുള്ള സ്നേഹം വർദ്ധിച്ചു. ടോൾസ്റ്റോയിയുടെതടക്കം മുള്ള കൃതികളുടെ ഇറ്റാലിയൻ പരിഭാഷകൾ ബെർട്ടാനി വായിച്ചു. വിവർത്തനങ്ങളെ റഷ്യൻ ഭാഷയിലുള്ള മൂല കൃതികളുമായി താരതമ്യം ചെയ്തു വായിക്കുകായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു ശീലം. ഇതിനായി വ്യാകരണ പുസ്തകങ്ങളുടെ സഹായവും തേടി.

നിലവിൽ നൂറോളം ഭാഷകളിൽ അദ്ദേഹം വൈദഗദ്ധ്യം തെളിയിച്ചിട്ടുണ്ട്. അതും നിലവിൽ ഉപയോഗത്തിൽ ഇല്ലാതായതും അപൂർവവുമായ ഭാഷകളിൽ. ഈ ഭാഷകളിലെ പല കൃതികളും വിവർത്തനങ്ങളും അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. ഭാഷാപഠനം ഒരു ലഹരിയായി മാറിയ അദ്ദേഹം സൈബീരിയൻ, മംഗോളിയൻ, എസ്‌കിമോകൾ എന്നിങ്ങനെ വിവിധ വിഭാഗക്കാരുടെ തനതായ ഭാഷകൾ അദ്ദേഹം പഠിച്ചെടുത്തു.

ഭാഷകളോട് അതിയായ 'ആർത്തി'യുള്ള ഈ മനുഷ്യന്റെ ജീവിത രീതികളും തികച്ചും സവിശേഷമാണ്. ചെറുപ്പത്തിൽ തന്നെ പുലർച്ചെ രണ്ട് മണിക്ക് എഴുനേൽക്കുന്ന ശീലമുള്ള ബെർട്ടാനി ഇന്നും അത് തുടരുന്നു. ആ സമയങ്ങളിൽ തലച്ചോർ കൂടുതൽ പ്രവർത്തിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

70 വർഷത്തെ പഠനം കൊണ്ട് നൂറോളം ഭാഷകളിലായുള്ള ആയിരത്തിലധികം ജേണലുകളിലാണ് അദ്ദേഹത്തിന്റെ വിവർത്തനങ്ങളും പഠനങ്ങളും പ്രസിദ്ധീകരിച്ചത്. അപൂർവവും വംശനാശം സംഭവിച്ചതുമായ ഭാഷകളിലുള്ള ഈ പഠനങ്ങൾ ലോകത്തിന് ഒരു മുതൽക്കൂട്ടാണ്. ഭാഷകളുമായി ബന്ധപ്പെട്ട വിലപ്പെട്ട രേഖകളും പുസ്തകങ്ങളും ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP