Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോകത്തെ ഏറ്റവും ആഡംബര പൂർണമായ രാഷ്ട്രത്തലവന്റെ വസതി ചൈനീസ് പ്രസിഡന്റിന്റെ വീട്; രാഷ്ട്രപതി ഭവന് 3500 കോടി മുല്യമുള്ളപ്പോൾ വൈറ്റ് ഹൗസിന് വെറും 258 കോടി മാത്രം

ലോകത്തെ ഏറ്റവും ആഡംബര പൂർണമായ രാഷ്ട്രത്തലവന്റെ വസതി ചൈനീസ് പ്രസിഡന്റിന്റെ വീട്; രാഷ്ട്രപതി ഭവന് 3500 കോടി മുല്യമുള്ളപ്പോൾ വൈറ്റ് ഹൗസിന് വെറും 258 കോടി മാത്രം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോകത്തെ ഏറ്റവും ശക്തമായതെന്ന് വിലയിരുത്തുന്ന 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ചേരുന്നതാണ് ജി ട്വന്റി കൂട്ടായ്മ. ഈ രാജ്യങ്ങളുടെ കൂട്ടത്തിൽ ഏറ്റവും സമ്പന്നവും പ്രൗഢവുമായ പ്രസിഡന്റിന്റെ വസതി ആരുടേതാണ് എന്ന വിലയിരുത്തലുമായി കഴിഞ്ഞദിവസം പുറത്തുവന്ന റിപ്പോർട്ട് പറയുന്നത് ചൈനീസ് പ്രസിഡന്റിന്റെ വസതിയാണ് ശരിക്കും കൊട്ടാരമെന്നാണ്.

പ്രോപ്പർട്ടി വെബ്‌സൈറ്റായ ഹാച്ച്ഡ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ചൈനീസ് പ്രസിഡന്റിന്റെ കൊട്ടാരത്തിന്റെ മൂല്യം 2.63 ലക്ഷം കോടി രൂപയോളം വരും.

ഏറെ അതിസമ്പന്നരുള്ള സാക്ഷാൽ അമേരിക്കയുടെ പ്രസിഡന്റ് താമസിക്കുന്ന വൈറ്റ് ഹൗസിനേക്കാൾ ഇന്ത്യൻ പ്രസിഡന്റിന്റെ വസതിക്ക് മൂല്യമുണ്ടെന്ന കണക്കും കൗതുകമുണർത്തും. വൈറ്റ് ഹൗസിന് വെറും 258 കോടി രൂപയുടെ മൂല്യമേ വെബ്‌സൈറ്റ് കണക്കാക്കുന്നുള്ളൂ. ഇന്ത്യയുടെ തലസ്ഥാനത്ത് കഴിഞ്ഞദിവസം ഡിഎൽഎഫ് കമ്പനിയുടെ ഉടമ കെപി സിംഗിന്റെ മകൾ രേണുക തൽവാർ വാങ്ങിയ വസതിക്ക് 450 കോടിയാണ് വില നൽകിയതെന്നും അറിയുക.

വൈറ്റ് ഹൗസിനേക്കാളും 12 ഇരട്ടിയിലേറെ മൂല്യമുണ്ട് നമ്മുടെ രാഷ്ട്രപതി ഭവന്. 3500 കോടി രൂപ. ഇന്ത്യയിലെ ഏറ്റവും വലുപ്പമുള്ള വസതിയും ഏറ്റവും വിലയേറിയ റിയൽ എസ്റ്റേറ്റ് പുരയിടവും രാഷ്ട്രപതിഭവൻ തന്നെ. 350 ഏക്കർ സ്ഥലത്തെ കെട്ടിടം മാത്രം അഞ്ച് ഏക്കർ വരും. നാലു നിലകളിലായി 340 മുറികൾ.

ഇടനാഴികൾ മാത്രം രണ്ടരകിലോമീറ്റർ. പൂന്തോട്ടം 190 ഏക്കർ. ഒൻപതു ടെന്നിസ് കോർട്ടുകൾ, ഒരോ ക്രിക്കറ്റ്, പോളോ മൈതാനങ്ങൾ, ഗോൾഫ് കോഴ്‌സ് എന്നിവയുമുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് 1931ൽ ഉദ്ഘാടനം ചെയ്ത, അന്നത്തെ വൈസ്രോയിയുടെ മന്ദിരം, 17 വർഷം കൊണ്ടാണു പൂർത്തിയാക്കിയത്.

നിരവധി ഘടകങ്ങൾ വിലയിരുത്തിയാണ് ലോകത്തെ രാഷ്ട്രത്തലവന്മാരുടെ വസതിയുടെ മൂല്യം വെബ്‌സൈറ്റ് നിർണയിച്ചത്. വസതികളുടെ പഴക്കം, പരിസരത്തെ വസ്തുവിന്റെ വില തുടങ്ങി നിരവധി ഘടകങ്ങൾ പരിഗണിക്കപ്പെട്ടു. ചരിത്രപരമായ പ്രാധാന്യം വിലയിരുത്തിയില്ല. ചൈനയുടെ രാഷ്ട്രത്തലവന്റെ വസതി ഒന്നാമതെത്തിയപ്പോൾ രാഷ്ട്രപതിഭവന്റെ സ്ഥാനം ഏഴാമതും അമേരിക്കൻ വൈറ്റ് ഹൗസിന്റെ സ്ഥാനം പത്താമതുമാണ്.

സൗത്തുകൊറിയയുടെ സോളിലെ പ്രസിഡന്റ് വസതിയായ ചിയോങ് വാ ഡേ (1,129,565,000 പൗണ്ട്), മോസ്‌കോയിലുള്ള റഷ്യയുടെ ക്രെംലിൻ കൊട്ടാരം (1,010,264,750 പൗണ്ട്), ഇറ്റലിയുടെ റോമിലുള്ള ക്വിരിനൽ പാലസ് (945,462,310 പൗണ്ട്) ജപ്പാൻ പ്രസിഡന്റിന്റെ ടോക്കിയോയിലുള്ള കാന്തേയ് എന്ന വസതി (565,777,292പൗണ്ട്), അങ്കാറയിലുള്ള തുർത്തി പ്രസിഡൻഷ്യൽ കോംപഌക്‌സ് (522,760,186 പൗണ്ട്) എന്നിവയാണ് ചൈനയ്ക്കു പിന്നാലെ ഇന്ത്യയ്ക്കു മുന്നിൽ ആദ്യ ആറു സ്ഥാനങ്ങളിലുള്ളത്.

രാഷ്ട്രപതി ഭവൻ (418,778,000 പൗണ്ട്), സ്‌പെയിനിലെ മാഡ്രിഡിലുള്ള മോങ്കോള പാലസ് (116,082,629 പൗണ്ട്), ഫ്രാൻസിന്റെ പാരീസിലുള്ള എലിസീ പാലസ് (89,354,650 പൗണ്ട്), വാഷിങ്ടണിലെ വൈറ്റ് ഹൗസ് (30,716,363 പൗണ്ട്) അർജന്റീനയിൽ ബ്യൂണസ് അയേഴ്‌സിലുള്ള ക്വിന്റ ഡി ഒലിവോസ് (17,930,122 പൗണ്ട്) ബ്രസീലിലെ ബ്രസീലിയയിലുള്ള പഌസിഡോ ഡാ അൽവോറഡ (15,889,370 പൗണ്ട്) എന്നിവയാണ് ഏഴുമുതൽ പന്ത്രണ്ടുവരെ സ്ഥാനത്തെത്തിയ രാഷ്ട്രത്തലവന്മാരുടെ വസതികൾ.

മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഡിപി) എത്രത്തോളം മൂല്യംവരും രാജ്യങ്ങൡലെ പ്രസിഡന്റുമാരുടെ ഭവനങ്ങൾക്കെന്ന രസകരമായ കണക്കും വെബ്‌സൈറ്റ് പുറത്തുവിട്ടിട്ടുണ്ട്. ഇതു പകാരം ചൈനയുടെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 0.3425 ശതമാനമാണ് സോങ്‌നാൻഹൈ എ്ന്ന സി ജിൻപിങ്ങിന്റെ വസതിയുടെ മൂല്യം. ഇന്ത്യയുടെ രാഷ്ട്രപതിഭവനാകട്ടെ ജിഡിപിയുടെ 0.0231 ശതമാനമാണ് മൂല്യം കൽപ്പിക്കപ്പെട്ടിട്ടുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP