Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു മോട്ടോർ സൈക്കിൾ പ്രണയകഥ'; മോട്ടോർബൈക്ക് യാത്രകളെ പ്രണയിച്ച ബഹറൈനിലെ മലയാളി റൈഡർക്ക് ഇനി ലക്ഷ്മി വധു; കാശ്മീരിലേക്ക് ബൈക്ക് യാത്ര നടത്തി റെക്കോർഡ് ഭേദിച്ച പെൺപുലി ഇനി അനീഷിന്റെ സ്വന്തം; ജീവിതത്തിലേക്ക് റൈഡ് ചെയ്യാനൊരുങ്ങി അനീഷും ലക്ഷ്മിയും

ഒരു മോട്ടോർ സൈക്കിൾ പ്രണയകഥ'; മോട്ടോർബൈക്ക് യാത്രകളെ പ്രണയിച്ച ബഹറൈനിലെ മലയാളി റൈഡർക്ക് ഇനി ലക്ഷ്മി വധു; കാശ്മീരിലേക്ക് ബൈക്ക് യാത്ര നടത്തി റെക്കോർഡ് ഭേദിച്ച പെൺപുലി ഇനി അനീഷിന്റെ സ്വന്തം; ജീവിതത്തിലേക്ക് റൈഡ് ചെയ്യാനൊരുങ്ങി അനീഷും ലക്ഷ്മിയും

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: മോട്ടോർസൈക്കിൾ സവാരിയിൽ നിന്ന് വരണമാല്യത്തിലേക്ക്. ഇനി ജീവിത്തിലേക്കും ഒരുമിച്ച് റൈഡ് ചെയ്യാനൊരുങ്ങുകയാണ് അനീഷ് മുരളീധരനും ലക്ഷ്മിയും. ബഹ്‌റൈനിലെ അറിയപ്പെടുന്ന മോട്ടോർസൈക്കിൾ റൈഡിങ് ഗ്രൂപ്പായ പ്‌ളഷർ റൈഡേർസിന്റെ അഡ്‌മിൻ മെംബറും റൈഡറുമായ അനീഷ് മുരളീധരൻ വിവാഹിതനായി.

കേരളത്തിൽ നിന്ന് ഒറ്റക്ക് ബൈക്ക് ഓടിച്ച് കശ്മീർ വരെ പോയി വന്ന് റെക്കോർഡ് സൃഷ്ടിച്ച ലക്ഷ്മി അമ്മു ആണ് വധു. ഇക്കഴിഞ്ഞ ഡിസംബറിൽ ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് പ്‌ളഷർ റൈഡേർസിന്റെ വിശിഷ്ടാതിഥി ആയി ലക്ഷ്മി ബഹ്‌റൈൻ സന്ദർശിച്ചിരുന്നു. അന്ന് മൊട്ടിട്ട പ്രണയം ആണിപ്പോൾ വിവാഹത്തിൽ എത്തിയത്.

വിവാഹിതർക്ക് പ്‌ളഷർ റൈഡേർസ് ഗ്രൂപ്പ് വിവാഹ മംഗളാശംസകൾ നേർന്നു. ഗ്രൂപ്പ് അഡ്‌മിൻ മെംബർമാരായ ഉമേഷ്, രഞ്ജിത്ത്, അനൂപ്, അജിത്ത്,അരുൺ, നിതിൻ, പ്രസാദ്, സാൽമൺ, വിൻസു, നിയാസ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന വിവാഹ ചടങ്ങിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു.

ബഹ്റൈൻ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് പ്ളഷർ റൈഡേർസ് സംഘടിപ്പിച്ച പരിപാടിയിൽ വിശിഷ്ടാതിഥിയായി ലക്ഷ്മി എത്തിയിരുന്നു. ഈ പരിപാടിക്കിടെയാണ് ഇരുവരും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP