Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എന്തിനാണീശോ ഈ മാലാഖ കുഞ്ഞിനെ കളകളോടൊപ്പം നീ വിട്ടുകൊടുത്തത്.... നല്ല പൂവിനെ നീ പറിച്ചെടുത്തതു ഞങ്ങളുടെ ഹൃദയത്തിൽ നിന്നാണ് ട്ടോ! നിന്നെയും നിന്റെ പപ്പയേയും ഓർത്തു ചങ്കുപിടയ്ക്കുന്ന ഒരു കുടുംബം താഴെയുണ്ട്: ജൊവാനയുടെ വിയോഗം താങ്ങാനാവാതെ വല്ല്യച്ഛന്റെ പോസ്റ്റ്; വിഷം കഴിച്ച വസീം ഗുരുതരാവസ്ഥയിൽ; ഭർത്താവിനേയും മകളേയും കൊന്ന ലിജി അപകട നില തരണം ചെയ്തു; കുഞ്ഞു മാലാഖയുടെ അന്ത്യയാത്രയ്ക്ക് ശാന്തൻപാറ തയ്യാറെടുക്കുമ്പോൾ

എന്തിനാണീശോ ഈ മാലാഖ കുഞ്ഞിനെ കളകളോടൊപ്പം നീ വിട്ടുകൊടുത്തത്.... നല്ല പൂവിനെ നീ പറിച്ചെടുത്തതു ഞങ്ങളുടെ ഹൃദയത്തിൽ നിന്നാണ് ട്ടോ! നിന്നെയും നിന്റെ പപ്പയേയും ഓർത്തു ചങ്കുപിടയ്ക്കുന്ന ഒരു കുടുംബം താഴെയുണ്ട്: ജൊവാനയുടെ വിയോഗം താങ്ങാനാവാതെ വല്ല്യച്ഛന്റെ പോസ്റ്റ്; വിഷം കഴിച്ച വസീം ഗുരുതരാവസ്ഥയിൽ; ഭർത്താവിനേയും മകളേയും കൊന്ന ലിജി അപകട നില തരണം ചെയ്തു; കുഞ്ഞു മാലാഖയുടെ അന്ത്യയാത്രയ്ക്ക് ശാന്തൻപാറ തയ്യാറെടുക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: ശാന്തൻപാറ പുത്തടിയിൽ ഫാം ഹൗസ് ജീവനക്കാരൻ റിജോഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഫാം ഹൗസ് മാനേജർ വസീമിന്റെ(32) നില അതീവ ഗുരുതരം. സംഭവശേഷം ഒളിവിൽ പോയ തൃശൂർ സ്വദേശി വസീമും റിജോഷിന്റെ ഭാര്യ ലിജിയും മുംബൈയിലെ ലോഡ്ജിൽ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചതിനെത്തുടർന്ന് ആശുപത്രിയിലാണ്. ലിജി(29) അപകട നില തരണംചെയ്തു. ഇവർ വിഷം നൽകി കൊലപ്പെടുത്തിയ മകൾ ജൊവാനയുടെ(2) മൃതദേഹം ഇന്നു നാട്ടിലെത്തിക്കും. മൃതദേഹം ഏറ്റുവാങ്ങാൻ റിജോഷിന്റെ സഹോദരങ്ങളായ ഫാ.വിജോഷ് മുല്ലൂർ, ജിജോഷ് എന്നിവർ മുംബൈയിൽ എത്തി. കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ ലിജിക്കും വസീമിനും എതിരെ പൻവേൽ സെൻട്രൽ പൊലീസ് കേസെടുത്തു. അതിനിടെ ജൊവാനയുടെ ഓർമ്മയുമായി ഫ് വിജോഷ് മുല്ലൂർ ഇട്ട പോസ്റ്റ് വൈറലാകുകയാണ്.

'ഈശോയേ, പറ്റുമെങ്കിൽ അവളെ ഒരു മാലാഖയാക്കണം, ബോധമില്ലാത്ത ഞങ്ങളുടെ കുടുംബങ്ങൾക്ക് ഒരു സംരക്ഷണമായി, ഓർമപ്പെടുത്തലായി' ജൊവാനയുടെ ചിത്രം പങ്കുവച്ച് റിജോഷിന്റെ സഹോദരൻ ഫാ. വിജോഷ് മുള്ളൂർ ഫേസ്‌ബുക്കിൽ ഇങ്ങനെ കുറിച്ചു. പോസ്റ്റിൽ നിന്ന്. 'കളകൾ പറിക്കണ്ട , ഒരു പക്ഷെ നിങ്ങൾ വിളയും കൂടെ പറിക്കാൻ ഇടയാകും എന്ന് പറഞ്ഞിട്ട് , എന്തിനാണീശോ ഈ മാലാഖ കുഞ്ഞിനെ കളകളോടൊപ്പം നീ വിട്ടുകൊടുത്തത്.... നല്ല പൂവിനെ നീ പറിച്ചെടുത്തതു ഞങ്ങളുടെ ഹൃദയത്തിൽ നിന്നാണ് ട്ടോ! ഇനി ഒന്നു മാത്രമേ പറയാനുള്ളൂ നിന്നോട്, ചീഞ്ഞളിഞ്ഞ ഞങ്ങളുടെ നിലത്തിൽ നിന്നു നിന്റെ തോട്ടത്തിലെ നല്ല മണ്ണിലേക്ക് നീ മാറ്റി നട്ട അവൾ പൂക്കുമ്പോൾ ഭൂമിയിലെ ഈ കാട്ടു ചെടികളെ ഓർക്കണേ... നിന്നെയും നിന്റെ പപ്പയേയും ഓർത്തു ചങ്കുപിടയ്ക്കുന്ന ഒരു കുടുംബം താഴെയുണ്ട്. അതിൽ നിന്റെ വല്യാച്ചനും പിന്നെ ഞങ്ങളുമുണ്ട് ട്ടോ- ഫാദർ വിജേഷ് മുള്ളൂർ വ്യക്തമാക്കി.

റിജോഷി(31)ന്റെ മൃതദേഹം കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണു ഫാം ഹൗസിനു സമീപം കുഴിച്ചു മൂടിയ നിലയിൽ കണ്ടത്. അന്വേഷണം വഴി തിരിച്ചു വിടാൻ ശ്രമിച്ചതിന് വസീമിന്റെ സഹോദരൻ ഫഹാദ്(25) അറസ്റ്റിലായിരുന്നു. ശാന്തൻപാറ കൊലക്കേസിലെ മുഖ്യപ്രതി വസീമിനെയും(32) കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജിയെയും(29) വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ഇന്നലെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇളയ മകൾ ജൊവാന(2)യെ വിഷം കൊടുത്തുകൊലപ്പെടുത്തിയ ശേഷമാണ് ഇവർ ജീവനൊടുക്കാൻ ശ്രമിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കാണു പൻവേലിലെ ലോഡ്ജിൽ ജൊവാനയെ മരിച്ച നിലയിലും ഇവരെ അവശ നിലയിലും കണ്ടെത്തിയത്.

റിജോഷിന്റെയും കുഞ്ഞിന്റെയും മരണവാർത്ത ഗ്രാമത്തെ മുഴുവൻ സങ്കടത്തിലാഴ്‌ത്തിയിരിക്കുകയാണ്. കൊച്ചുമകളുടെയും റിജോഷിന്റെയും വേർപാട് അച്ഛൻ വിൻസെന്റിനും അമ്മ കൊച്ചുറാണിക്കും താങ്ങാവുന്നതിലധികമായി. വീട്ടുകാരെയും മക്കളെയും കാണാതെ റിജോഷ് ഒരു ദിവസം പോലും കഴിയുമായിരുന്നില്ല. റിജോഷിന്റെ ഫേസ്‌ബുക് അക്കൗണ്ടിൽ മക്കൾക്കൊപ്പം അല്ലാത്ത ഒരു ചിത്രം പോലും ഇല്ല. 11 വർഷം മുൻപ് പ്രണയിച്ചു വിവാഹം ചെയ്തതാണ് റിജോഷും ലിജിയും. ഇരുവരുടെയും വീടുകൾ പുത്തടിയിൽ അടുത്തടുത്താണ്. ലിജിയുമായുള്ള വിവാഹത്തിന് റിജോഷിന്റെ വീട്ടുകാർ ആദ്യം എതിരായിരുന്നു എന്നാണ് സൂചന. റിജോഷിന്റെ നിർബന്ധം മൂലം പിന്നീട് വീട്ടുകാരും ലിജിയെ അംഗീകരിച്ചു. കുടുംബ വീട്ടിൽ നിന്നു മാറി താമസിച്ചതിനു ശേഷം ഒരു വർഷം മുൻപാണ് പുത്തടി മഷ്റൂം ഹട്ട് എന്ന ഫാം ഹൗസിൽ ജോലിക്കു പോയി തുടങ്ങിയത്. ഫാമിലെ മൃഗങ്ങളെ പരിപാലിക്കുന്ന ജോലിയായിരുന്നു റിജോഷിന്. ഏതാനും മാസം മുൻപ് ലിജി ഫാമിലെ ഏലത്തോട്ടത്തിൽ ജോലിക്കു പോയി തുടങ്ങി.

ഒക്ടോബർ 31 നാണു റിജോഷിനെ കാണാതായത്. സ്ഥിരമായി വീട്ടിലെത്തിയിരുന്ന റിജോഷ് പിറ്റേന്ന് വീട്ടിൽ എത്താത്തത് വീട്ടുകാരിൽ സംശയമുണ്ടാക്കിയിരുന്നു. എന്നാൽ നവംബർ ഏഴിനു റിജോഷിന്റെ മൃതദേഹം ഫാം ഹൗസിനു സമീപം കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവ് റിജോഷിനെ കൊലപ്പെടുത്തിയ ശേഷമായിരുന്നു വസീമും ലിജിയും കുഞ്ഞിനെയും കൊണ്ട് മുംബൈയിലേക്ക് നാടുവിട്ടത്. കേസിൽ വസീമാണ് ഒന്നാം പ്രതി. വസീം, റിജോഷിന്റെ ഭാര്യ ലിജി, ലിജിയുടെ രണ്ടരവയസുള്ള മകൾ ജൊവാന എന്നിവർ വ്യാഴാഴ്ചയാണ് മുംബൈ പനവേലിൽ എത്തിയത്. പനവേലിലെ ഹോട്ടലിൽ മുറിയെടുത്തു. വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ ഇവരെ ഹോട്ടൽ ജീവനക്കാർ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ മഹാരാഷ്ട്ര പൊലീസാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ഇതിന് മുൻപ് തന്നെ കുട്ടി മരിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് റിജോഷിന്റെ ഭാര്യ ലിജി, കാമുകൻ വസീം, എന്നിവരെ ശാന്തൻപാറയിൽ നിന്ന് കാണാതായത്. വ്യാഴാഴ്ച ശാന്തൻപാറയിലെ റിസോർട്ട് ഭൂമിയിൽ കൊന്ന് ചാക്കിൽകെട്ടി കുഴിച്ചുമൂടിയ നിലയിൽ റിജോഷിന്റെ മൃതദേഹം കണ്ടെത്തി. കേസിൽ കുറ്റസമ്മതം നടത്തിയുള്ള റിസോർട്ട് മാനേജർ വസീമിന്റെ വീഡിയോ സന്ദേശം അന്വേഷസംഘത്തിന് അന്ന് തന്നെ ലഭിച്ചിരുന്നു.

കേസിലെ രണ്ടാം പ്രതി വസീമിന്റെ സഹോദരൻ ഫഹദിനെ ഇന്നലെ നെടുങ്കണ്ടം കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. പ്രതികൾക്കെതിരെ കുഞ്ഞിനെ കൊലപ്പെടുത്തിയത്തിനും ആത്മഹത്യ ശ്രമത്തിനും മഹാരാഷ്ട്ര പൊലീസ് കേസെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP