Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അനുയായികളെക്കൊണ്ട് ചുടുചോറ് മാന്തിക്കുന്ന വിടുവായത്തത്തിലൂടെ യുവരക്തം തിളപ്പിക്കുന്ന രീതിയാണ് കെ സുധാകരന്റേത്; ആ നേതാവിന്റെ ശിഷ്യനായിപ്പോയി എന്നതാണ് ഷുഹൈബിന്റെ ഏറ്റവും വലിയ ജീവിത പരാജയം; പല കേസുകളിലും ചെറുപ്പക്കാരനെ എതിരാളികളുടെ അക്രമത്തിന്റെ വഴിയിലേക്ക് തള്ളിവിട്ടത് രാഷ്ട്രീയ ദുർഗുണങ്ങൾ നിറഞ്ഞ നേതാവിന്റെ സാമീപ്യം: കെ സുധാകരനെതിരെ കാന്തപുരത്തിന്റെ റിസാല വാരിക

അനുയായികളെക്കൊണ്ട് ചുടുചോറ് മാന്തിക്കുന്ന വിടുവായത്തത്തിലൂടെ യുവരക്തം തിളപ്പിക്കുന്ന രീതിയാണ് കെ സുധാകരന്റേത്; ആ നേതാവിന്റെ ശിഷ്യനായിപ്പോയി എന്നതാണ് ഷുഹൈബിന്റെ ഏറ്റവും വലിയ ജീവിത പരാജയം; പല കേസുകളിലും ചെറുപ്പക്കാരനെ എതിരാളികളുടെ അക്രമത്തിന്റെ വഴിയിലേക്ക് തള്ളിവിട്ടത് രാഷ്ട്രീയ ദുർഗുണങ്ങൾ നിറഞ്ഞ നേതാവിന്റെ സാമീപ്യം: കെ സുധാകരനെതിരെ കാന്തപുരത്തിന്റെ റിസാല വാരിക

രഞ്ജിത് ബാബു

കണ്ണൂർ: രാഷ്ട്രീയ ഗുരുവിനെ തെരഞ്ഞെടുക്കുമ്പോൾ യുവാക്കൾ നൂറ് വട്ടം ആലോചിക്കണമെന്ന മുന്നറിയിപ്പുമായി കോൺഗ്രസ്സ് നേതാവ് കെ.സുധാകരനെതിരെ കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ വിഭാഗത്തിന്റെ 'രിസാല വാരിക. '. എടയന്നൂരിലെ യൂത്ത് കോൺഗ്രസ്സ് നേതാവ് ഷുഹൈബിന്റെ ചോരക്ക് ഉത്തരം പറയേണ്ടത് സിപിഐ.(എം). മാത്രമല്ലെന്ന കവർ സ്റ്റോറിയിലാണ് കെ.സുധാകരനെതിരെയുള്ള പരാമർശം. സുധാകരന്റെ ശിഷ്യനായിപ്പോയി എന്നതാണ് ഷുഹൈബിന്റെ ഏറ്റവും വലിയ ജീവിത പരാജയം. പല കേസുകളിലും ചെറുപ്പക്കാരനെ എതിരാളികളുടെ അക്രമത്തിന്റെ വഴിയിലേക്ക് തള്ളി വിട്ടത് സുധാകരനെപ്പോലെ രാഷ്ട്രീയ ദുർഗുണങ്ങൾ നിറഞ്ഞ ഒരു നേതാവിന്റെ സാമീപ്യമാണെന്ന കവർ സ്റ്റോറിയിലൂടെ ശാഹിദ് കുറ്റപ്പെടുത്തുന്നു.

കോൺഗ്രസ്സ് നേതാവ് കെ.സുധാകരന്റെ അനുയായിയാതുകൊണ്ടാണ് ഷുഹൈബ് കൊല്ലപ്പെട്ടതെന്ന കാന്തപുരം വിഭാഗത്തിന്റെ പ്രസിദ്ധീകരണത്തിലെ പരാമർശം കോൺഗ്രസ്സിനേറ്റ തിരിച്ചടിയാണ്. സിപിഐ.(എം). ഓ അതിലെ നേതാക്കളോ പോലും ഇത്തരമൊരു ആരോപണം നടത്തിയിട്ടില്ല. തന്റെ മകന് തുല്യമാണ് ഷുഹൈബെന്നും അതുകൊണ്ടു തന്നെ അവൻ മകൻ തന്നെയാണെന്നും കണ്ണൂരിൽ നടത്തിയ ഉപവാസത്തിനിടെ സുധാകരൻ പറഞ്ഞിരുന്നു. അത്രകണ്ട് ഹൃദയത്തോട് അടുപ്പിച്ചിരുന്നു സുധാകരൻ ഷുഹൈബിനെ. ഷുഹൈബ് മാരുടെ അകാല വിയോഗങ്ങൾ യുവാക്കൾക്ക് ഒരു പാഠം നൽകുന്നുണ്ട്. അനുയായികളെക്കൊണ്ട് ചുടുചോറ് മാന്തിക്കുന്ന വിടുവായത്തത്തിലൂടെ യുവ രക്തം തിളപ്പിക്കുന്ന രീതി ശാസ്ത്രമാണ് സുധാകരന്റേത്.

കമ്യൂണിസ്റ്റ്കാരോട് ഏറ്റുമുട്ടുന്നത് തന്റെ ജീവിത നിയോഗമാണെന്ന് സ്വയം തീരുമാനിച്ചിരിക്കയാണ് അദ്ദേഹം. ചെളി പുരണ്ട വഴിയിൽ ഷുഹൈബിന് രക്തസാക്ഷിത്വം വഹിക്കേണ്ടി വരുമ്പോൾ എല്ലാ പ്രാർത്ഥനകൾക്കപ്പുറം ഒടുങ്ങാത്ത ഹൃദയ വേദന നിറഞ്ഞൊഴുകുകയാണ്. ലേഖനത്തിന്റെ ഒടുവിലത്തെ ഭാഗത്താണ് സുധാകരനെതിരെ അതി രൂക്ഷമായ വിമർശനം ഉന്നയിക്കുന്നത്. പുറം ചുവപ്പാണെങ്കിലും അകം കാവിയാണെന്ന മുസ്ലിം ലീഗിന്റെ പ്രചാരണത്തിന് ഷുഹൈബ് വധത്തോടെ സ്വീകാര്യത കൈവരിക്കയാണെന്നും പരാമർശമുണ്ട്. ഷുഹൈബ് ഉൾപ്പെട്ട കേസുകളിൽ ആറെണ്ണവും മുസ്ലിം ലീഗുമായി ബന്ധപ്പെട്ടതാണ്. ഷുഹൈബ് വധിക്കപ്പെട്ട് ആദ്യ ദിവസങ്ങളിലൊന്നും കാന്തപുരം അബൂബക്കർ മുസ്‌ലിയാർ പ്രതികരിച്ചിട്ടില്ല.

എന്നാൽ സുന്നി വിഭാഗത്തിന്റെ യുവ പണ്ഡിതന്മാർ അവരുടെ സദസ്സുകളിൽ ഷുഹൈബ് വധം വൈകാരികമായി തന്നെ അവതരിപ്പിച്ചിരുന്നു. മാത്രമല്ല എല്ലായിടത്തും പ്രാർത്ഥന നടത്താനും ആവശ്യപ്പെട്ടിരുന്നു. അതോടെ മുഖ്യമന്ത്രിയുമായി കാന്തപുരം ചർച്ചയും നടത്തി. ഇതേ തുടർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഷുഹൈബ് കൊലയിൽ സുധാകരന്റെ ഉപവാസ പന്തലിൽ കാന്തപുരത്തിന്റെ മൗനം ചർച്ചയായിരുന്നു. മിക്ക പ്രാസംഗികരും ഇത് ചൂണ്ടിക്കാട്ടുകയും ചെയ്തു. കെ സുധാകരന്റെ ഏറ്റവും അടുത്ത അനുയായി എന്ന ഷുഹൈബിന്റെ ബന്ധമാണ് അയാളുടെ ജീവനെടുത്തതെന്ന് കാന്തപുരം വിഭാഗം വിശ്വസിക്കുന്നു.

റിസാലയിൽ എ കെ ബശീർ 'കൊല്ലുന്നവരും കൊല്ലിക്കുന്നവരും മറ്റാരൊക്കെയാണ്?' എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിസലും കോൺഗ്രസ് നേതാവിനെതിരെ കടത്ത വിമർശനമുണ്ട്. ഈ വിമർശനം ഇങ്ങനെ: 'ഗാന്ധിജിയുടെ പൈതൃകം പേറുന്ന കണ്ണൂരിലെ കോൺഗ്രസുകാർക്ക് പോലും കൊലപാതകരാഷ്ട്രീയത്തെ നെഞ്ചത്ത് കൈവെച്ച് അപലപിക്കാൻ സാധിക്കില്ല. കാരണം, ഒരുവേള കണ്ണൂരിലെ രാഷ്ട്രീയപോരാട്ടം സിപിഎമ്മിലെയും കോൺഗ്രസിലെയും മെയ്വഴക്കമുള്ളവർ തമ്മിലായിരുന്നു. ഇന്ന് ശുഐബിന്റെ പേരിൽ നിരാഹാരം അനുഷ്ഠിക്കുന്ന കെ. സുധാകരനാണ് കോൺഗ്രസുകാർക്ക് മസിൽപവറിന്റെ കരുത്ത് പഠിപ്പിച്ചു കൊടുത്തതെന്ന് നിസ്സംശയം പറയാം. മട്ടന്നൂരിനടുത്ത് നാലപ്പാടി വാസുവിനെ വെടിവെച്ച് കൊന്ന ശേഷം, ബസ്സ്റ്റാൻഡിന് സമീപത്തെ പൊതുയോഗ വേദിയിൽ കയറി, ഞാനിതാ ഒരു കമ്യൂണിസ്റ്റുകാരന്റെ കഥ കഴിച്ചാണ് വരുന്നതെന്ന് പരസ്യമായി പ്രഖ്യാപിച്ചത് ഈ ലേഖകൻ നേരിട്ട് കേട്ട് ഞെട്ടിയതാണ്.''

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP