Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒന്ന് ഡൗണായെങ്കിലും കെഎസ്ആർടിസിയുടെ വരുമാനം വീണ്ടും ടോപ്പ് ഗിയറിൽ; ഏപ്രിൽ മാസം മാത്രം ലഭിച്ചത് 189.84 കോടിയുടെ റെക്കോർഡ് വരുമാനം; ടോമിൻ.ജെ.തച്ചങ്കരിയെ എം.ഡി സ്ഥാനത്ത് നിന്നും മാറ്റിയ ശേഷം വരുമാന വർധന ഇതാദ്യം; ശബരിമല കളക്ഷൻ റെക്കോർഡും തകർത്തു; വരുമാന ലക്ഷ്യം നിശ്ചയിച്ചതും ചെയിൻ സർവീസുകൾ അടക്കം മാറ്റി ഷെഡ്യൂൾ ചെയ്തതുമാണ് 'പണമൊഴുകിയതിന്' പിന്നിലെന്ന് മാനേജ്‌മെന്റ്

ഒന്ന് ഡൗണായെങ്കിലും കെഎസ്ആർടിസിയുടെ വരുമാനം വീണ്ടും ടോപ്പ് ഗിയറിൽ; ഏപ്രിൽ മാസം മാത്രം ലഭിച്ചത് 189.84 കോടിയുടെ റെക്കോർഡ് വരുമാനം; ടോമിൻ.ജെ.തച്ചങ്കരിയെ എം.ഡി സ്ഥാനത്ത് നിന്നും മാറ്റിയ ശേഷം വരുമാന വർധന ഇതാദ്യം; ശബരിമല കളക്ഷൻ റെക്കോർഡും തകർത്തു; വരുമാന ലക്ഷ്യം നിശ്ചയിച്ചതും ചെയിൻ സർവീസുകൾ അടക്കം മാറ്റി ഷെഡ്യൂൾ ചെയ്തതുമാണ് 'പണമൊഴുകിയതിന്' പിന്നിലെന്ന് മാനേജ്‌മെന്റ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഇടക്കാലത്ത് വരുമാനത്തിന്റെ കാര്യത്തിൽ ഒന്ന് ഡൗണായെങ്കിലും കേരളക്കരയുടെ പ്രിയ ആനവണ്ടി റെക്കോർഡ് വരുമാനവുമായി മുന്നേറുകയാണ്. ഈ വർഷം ഏപ്രിലിൽ മാത്രം കെഎസ്ആർടിസിക്ക് ലഭിച്ചത് 189.84 കോടി രൂപയുടെ കലക്ഷനാണ്. മുൻ മാസങ്ങളിലെ കണക്ക് നോക്കിയാൽ ആനവണ്ടി സർവീസിലെ ബോക്‌സോഫീസ് റെക്കോർഡാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കെഎസ്ആർടിസി എംഡിയായിരുന്ന ടോമിൻ.ജെ.തച്ചങ്കരിയെ സ്ഥാനത്ത് നിന്നും നീക്കിയ ശേഷം ആദ്യമായിട്ടാണ് ഇത്രയധികം തുക കലക്ഷൻ ലഭിക്കുന്നത്.

ടോമിൻ.ജെ. തച്ചങ്കരി ജനുവരിയിൽ സ്ഥാനമൊഴിയുമ്പോൾ വരുമാനം 189 കോടി 71 ലക്ഷം രൂപയായിരുന്നു. ശബരിമല സീസൺ അവസാനിച്ചതോടെ ഫെബ്രുവരിയിലും, മാർച്ചിലും വരുമാനം കുത്തനെ കുറഞ്ഞു. എന്നാൽ കഴിഞ്ഞ മാസത്തെ വരുമാനം പ്രതീക്ഷ നൽകുന്നതാണ്. 189 കോടി 84 ലക്ഷം രൂപ. ശബരിമല കളക്ഷനും 31 ദിവസവും ഉണ്ടായിരുന്ന ജനുവരിയിലെ വരുമാനമാണ് 30 ദിവസം മാത്രമുള്ള ഏപ്രിലിൽ മറികടന്നത്.

എല്ലാ ഡിപ്പോകളിലും വരുമാന ലക്ഷ്യം നിശ്ചയിച്ചും ഇൻസ്പെക്ടർമാർക്ക് ബസുകളുടെ ചുമതല വിഭജിച്ചു നൽകിയും ചെയിൻ സർവീസുകൾ അടക്കം മാറ്റി ഷെഡ്യൂൾ ചെയ്തുമാണ് വരുമാന വർധന നേടിയതെന്നാണ് മാനേജ്മെന്റിന്റെ അവകാശ വാദം. പ്രത്യേക സാഹചര്യത്തിൽ കൂടുതൽ അന്തർ സംസ്ഥാന സർവീസുകൾ കർണാടകയിലേക്ക് തുടങ്ങുന്നതോടെ വരുമാനം കൂടുമെന്നാണ് മാനേജ്മെന്റിന്റെ കണക്കുകൂട്ടൽ. ഈ വർഷത്തെ പ്രിമാസ കലക്ഷൻ : ഏപ്രിൽ - 189.84 കോടി രൂപ, മാർച്ച്- 183.68 കോടി രൂപ, ഫെബ്രുവരി -168.58 കോടി രൂപ, ജനുവരി -189.71 കോടി രൂപ.

തച്ചങ്കരി സ്ഥാനമൊഴിഞ്ഞത് പറഞ്ഞ വാക്ക് പാലിച്ച്

കഴിഞ്ഞ ഏപ്രിലിൽ കെഎസ്ആർടിസി സിഎംഡിയായി ചുമതലയേൽക്കുമ്പോൾ ടോമിൻ ജെ തച്ചങ്കരി ജീവനക്കാർക്ക് നൽകിയ വാക്കായിരുന്നു എല്ലാ മാസവും ഒന്നാം തീയതി തന്നെ ശമ്പളം ലഭിക്കും എന്ന്. ഇതിനായി പലപ്പോഴും ഉന്നത ഉദ്യോഗസ്ഥരുമായി ഇടയേണ്ടി വന്നെങ്കിലും ജീവനക്കാർക്ക് ശമ്പളം ലഭ്യമാക്കുന്ന കാര്യത്തിൽ നിന്ന് പിന്നോട്ട് പോകാൻ അദ്ദേഹം തയ്യാറായില്ല. ഇപ്പോഴിത പടിയിറങ്ങിപ്പോകുമ്പോൾ ഈ മാസത്തെ ശമ്പളവും നൽകി. മുൻ മാസങ്ങളിലെ പോലെ കടം വാങ്ങിയിട്ട് അല്ല. സ്വന്തം പണം ഉപയോഗിച്ചാണ് കെഎസ്ആർടിസി ജീവനക്കാർക്ക് കോർപ്പറേഷൻ ശമ്പളം നൽകിയത്.

്സംസ്ഥാന മന്ത്രിസഭ ടോമിൻ ജെ തച്ചങ്കരിയെ കെഎസ്ആർടിസി സിഎംഡി സ്ഥാനത്ത് നിന്ന് മാറ്റി ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെ മറ്റ് കാര്യങ്ങൾക്കൊന്നും കാത്ത് നിൽക്കാതെ തച്ചങ്കരി ചുമതലയൊഴിഞ്ഞ് പോവുകയും ചെയ്തു. സിഎംഡിയുടെ യാത്രയയപ്പ് വളരെ വികാരഭരിതമായ ചടങ്ങായി മാറുകയായിരുന്നു. താൻ ജോലി ചെയ്യുന്ന വകുപ്പിലെല്ലാം തന്നെ വ്യക്തമുദ്ര പതിപ്പിച്ച തച്ചങ്കരിക്ക് കെഎസ്ആർടിസിയിൽ നിന്ന് ലഭിക്കുന്ന ജീവനക്കാരുടെ സ്നേഹം അവരുട ഹൃദയത്തിൽ നിന്ന് എത്തുന്നത് തന്നെയാണ്. മുങ്ങിതാണു കൊണ്ടരിക്കുകയും ജീവിതത്തിൽ ഇനിയെന്ത് എന്ന് ചിന്തിച്ചിരിക്കുകയും ചെയ്ത് ജീവനക്കാർ മുന്നോട്ട് പോകുമ്പോഴാണ് തച്ചങ്കരി എത്തുന്നത്.

പടുകുഴിയിലേക്ക് വീണുകൊണ്ടിരുന്ന ആനവണ്ടിയെ പൊക്കിയെടുത്ത സിഎംഡി പടിയിറങ്ങിയപ്പോൾ പക്ഷേ പറഞ്ഞറിയിക്കാൻ പറ്റാത്ത സങ്കടമായിരുന്നു ജീവനക്കാരുടെ മനസ്സിൽ. സ്വന്തം കുടുംബത്തിലെ കാരണവർ നാട് വിട്ട് ദൂരെ എങ്ങോ പോയത് പോലെയാണ് ജീവനക്കാർ കാണുന്നത്. വികാരഭരിതമായ യാത്രയയപ്പ് തന്നെയാണ് തിരുവനന്തപുരം കെഎസ്ആർടിസി ആസ്ഥാനത്ത് നടന്നത്. തച്ചങ്കരി കെഎസ്ആർടിസിയെ നയിക്കാൻ ഇല്ല എന്ന യാതാർഥ്യം ഉൾക്കൊള്ളാൻ പലരും തയ്യാറായില്ല.

ശമ്പളം മാത്രമല്ല 2018 നവംബർ മാസം മുതൽ ഉള്ള ആനുകൂല്യങ്ങളും അതിന്റെ കുടിശ്ശികയിനത്തിലുള്ള 23 കോടി രൂപയും സ്വന്തം ഫണ്ടിൽ നിന്ന് എടുത്താണ് വിതരണം ചെയ്തത്.കെഎസ്ആർടിസി നന്നാകണമെങ്കിൽ ജീവനക്കാർ ന്നാകണം. നിങ്ങൾ നന്നായാൽ ഈ ്രസ്ഥാനം നിങ്ങൾക്ക് വാരിക്കോരി തരും എന്ന നിലപാടാണ് തച്ചങ്കരി കൈക്കൊണ്ടത്. ഇതിനെ ഭൂരിഭാഗം ജീവനക്കാരും അംഗീകരിച്ചെങ്കിലും തൊഴിലാളി നേതാക്കൾ ഉടക്കിലായിരുന്നു. യൂണിയൻ പ്രവർത്തനം എന്ന് പറഞ്ഞ് പണിയെടുക്കാതെ കറങ്ങി നടന്നവർക്ക് എതിരെയാണ് അദ്ദേഹം ആദ്യം വടിയെടുത്തത്. ഇത് വലിയ രീതിയിലുള്ള ഒച്ചപ്പാടുകളുണ്ടാക്കിയെങ്കിലും പൊതുജനങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ കഴിഞ്ഞു. എന്നാൽ അവിടെ തുടങ്ങിയതാണ് പണിയെടുക്കാതെ നേതാവ് കളിച്ച് നടക്കുന്നവരും തച്ചങ്കരിയും തമ്മിലുള്ള പ്രശ്‌നം

ജോലിയെടുക്കാതെ വകുപ്പിന് നഷ്ടമുണ്ടാക്കുന്ന ജീവനക്കാരെ കെഎസ്ആർടിസി പിരിച്ചുവിട്ടു. വർഷം 120 ഡ്യൂട്ടി ചെയ്യാതെ സ്ഥിരനിയമനം നേടിയവരെയാണ് സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആദ്യം പിരിച്ചുവിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP