Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

43,785 റെയ്ഡുകൾ... 8858 അറസ്റ്റുകൾ.... 30,000 ലിറ്റർ അനധികൃത മദ്യം.... 11,000 ക്ലാസുകൾ.... 20 കോടിയുടെ കുഴൽപ്പണ ഇടപാടുകൾ; 100 ദിവസം കൊണ്ട് 5000 പേരുടെ സേനയെ ഉപയോഗിച്ച് ഋഷിരാജ് സിങ് നടത്തിയ ഇടപെടലുകൾ ഇവയൊക്കെ

43,785 റെയ്ഡുകൾ... 8858 അറസ്റ്റുകൾ.... 30,000 ലിറ്റർ അനധികൃത മദ്യം.... 11,000 ക്ലാസുകൾ.... 20 കോടിയുടെ കുഴൽപ്പണ ഇടപാടുകൾ; 100 ദിവസം കൊണ്ട് 5000 പേരുടെ സേനയെ ഉപയോഗിച്ച് ഋഷിരാജ് സിങ് നടത്തിയ ഇടപെടലുകൾ ഇവയൊക്കെ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട് : എക്‌സൈസ് കമ്മിഷണറായി ചാർജെടുത്ത് 100 ദിവസങ്ങൾക്കുള്ളിൽ 43,785 റെയ്ഡുകൾ നടത്തിയതായി ഋഷിരാജ് സിങ്. 928 ലഹരി മരുന്നു കേസുകൾ രജിസ്റ്റർ ചെയ്തു. ലഹരി മരുന്നു കേസുകളിൽ 1085 പേർ പിടിയിലായി. അബ്കാരി കേസുകളിൽ പിടിയിലായവരുടെ എണ്ണം 8858 ആണെന്നും അറിയിച്ചു. സംസ്ഥാനത്ത് സമ്പൂർണ്ണ മദ്യനിരോധനം പ്രായോഗികമല്ലെന്നും എക്‌സൈസ് കമ്മീഷണർ കൂട്ടിച്ചേർത്തു.

പാൻപരാഗ്, ഹാൻസ് മുതലായവ പിടിച്ചെടുത്തത് 60,000 കിലോ. 37.49 ലക്ഷം രൂപ ഈയിനത്തിൽ പിഴ ഈടാക്കി. 4442 ലീറ്റർ വ്യാജമദ്യം പിടിച്ചെടുത്തു. സ്പിരിറ്റ് പിടിച്ചെടുത്തത് 656 ലീറ്റർ. മാഹിയിൽ നിന്നുള്ള വിദേശമദ്യം 15,000 ലീറ്റർ പിടിച്ചെടുത്തു. 12,715 ലീറ്റർ അരിഷ്ടം പിടിച്ചു. ലഹരി മരുന്നു കടത്താനുപയോഗിച്ച 439 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. 33,248 കള്ളു ഷാപ്പുകൾ പരിശോധിച്ചു. 9310 സാംപിളുകൾ ശേഖരിച്ചു. 11,207 ബോധവൽക്കരണ ക്ലാസുകൾ നടത്തി. 20 കോടി രൂപയുടെ കുഴൽപ്പണം ചെക്ക്‌പോസ്റ്റുകളിൽ നിന്നു പിടികൂടി. ഇടുക്കി, പാലക്കാട്, കാസർകോട് ജില്ലകളിലാണ് കഞ്ചാവ് ചെടി വളർത്തിയ കേസുകൾ അധികവുമെന്ന് ഋഷിരാജ് സിങ് വിശദീകരിച്ചു.

മദ്യം ഒറ്റ ദിവസം കൊണ്ട് ഇല്ലാതാക്കാനാവില്ല. മദ്യവിൽപന പൂർണമായും തടയുമ്പോൾ വ്യാജമദ്യ നിർമ്മാണം വർദ്ധിക്കും. മദ്യം പൂർണമായും നിരോധിച്ച സംസ്ഥാനങ്ങളിൽ വ്യാജമദ്യദുരന്തങ്ങൾ ഉണ്ടാകുന്നുണ്ട്. മദ്യം പൂർണമായും നിരോധിച്ച സംസ്ഥാനങ്ങളിൽ നിരവധി പേരാണ് വ്യാജമദ്യം കഴിച്ച് മരിക്കുന്നത്. ചാരായം വാറ്റാനുള്ള പ്രവണത കേരളത്തിൽ ഇപ്പോഴുമുണ്ടെന്നാണ് ഓണക്കാലത്തെ റെയ്ഡുകൾ തെളിയിക്കുന്നത്. കല്ലുവാതുക്കൽ പോലുള്ള ദുരന്തം ഇനിയും ആവർത്തിച്ചുകൂടാ. നിലവിലെ നയമാണ് പ്രായോഗികം. സംസ്ഥാനത്തെ 33 ഫൈവ്സ്റ്റാർ ഹോട്ടലുകളിലും 29 ബാറുകളിലും സർക്കാർ മേൽനോട്ടത്തിലുള്ള 300 ബീവ്‌റേജസ് കോർപറേഷൻ ഔട്ട്‌ലെറ്റുകളിലും മദ്യം ലഭ്യമാകുന്നുണ്ടെന്നും ഋഷിരാജ് സിങ് വിശദീകരിച്ചു.

മദ്യം പൂർണമായും നിരോധിച്ച ഗുജറാത്തിലും ബീഹാറിലും നിരവധി പേരാണ് വ്യാജമദ്യം കഴിച്ച് മരിക്കുന്നത്. അടുത്തിടെ ഗുജറാത്തിൽ 17 പേരാണ് വ്യാജമദ്യം കഴിച്ചുമരിച്ചത്. കേരളത്തിൽ മദ്യത്തിന്റെ ലഭ്യത മുൻകാലങ്ങളെ അപേക്ഷിച്ച് കുറച്ചിട്ടുണ്ട്. ഓൺലൈൻ മദ്യവിൽപന നിയമപരമായി നടത്താനാവില്ലെന്നും അദ്ദേഹം പറ്ഞ്ഞു. 21 വയസിനു മുകളിൽ പ്രായമുള്ളവർക്കേ മദ്യം നൽകാനാവൂ എന്നാണ് നിയമം. ഓൺലൈൻ വഴിയാവുമ്പോൾ വാങ്ങുന്ന വ്യക്തിക്ക് എത്ര പ്രായമുണ്ടെന്നത് അറിയാനാവില്ല. പണം നൽകിയ ശേഷം മദ്യം വാങ്ങുകയെന്നതാണ് മറ്റൊരു നിയമം. ഓൺലൈൻ വഴിയാവുമ്പോൾ ഇതും ലംഘിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

വ്യാജ മദ്യ, മയക്കുമരുന്ന് കടത്തു തടയുന്നതിന് അഞ്ചു ചെക്ക് പോസ്റ്റുകളിൽ 25 കോടി രൂപ ചെലവിൽ സ്‌കാനർ സ്ഥാപിക്കണമെന്നാവശ്യം സർക്കാറിനു മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്. വയനാട്, കണ്ണൂർ, മലപ്പുറം, കോട്ടയം എന്നീ ജില്ലകളിൽ എക്‌സൈസിനു സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP