1 usd = 71.17 inr 1 gbp = 92.85 inr 1 eur = 78.94 inr 1 aed = 19.38 inr 1 sar = 18.97 inr 1 kwd = 234.40 inr

Jan / 2020
22
Wednesday

ഒടുവിൽ സിങ്കവും സർക്കാരുമായി ഉടക്കിന്; സിപിഎം ഉന്നതന്റെ ബന്ധുവിനെ നിയമിക്കാൻ വിസമ്മതിച്ചതും യൂണിയൻ നേതാവിനെ സ്ഥലം മാറ്റിയതും മന്ത്രിയെ പ്രകോപിപ്പിച്ചു; ഋഷിരാജ് സിങിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് എക്‌സൈസ് മന്ത്രി മുഖ്യമന്ത്രിയെ കണ്ടു; അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ പേരിൽ കൈയടി നേടിയ മുഴുവൻ ഉദ്യോഗസ്ഥരും പുറത്തേക്ക്

April 09, 2018 | 09:48 AM IST | Permalinkഒടുവിൽ സിങ്കവും സർക്കാരുമായി ഉടക്കിന്; സിപിഎം ഉന്നതന്റെ ബന്ധുവിനെ നിയമിക്കാൻ വിസമ്മതിച്ചതും യൂണിയൻ നേതാവിനെ സ്ഥലം മാറ്റിയതും മന്ത്രിയെ പ്രകോപിപ്പിച്ചു; ഋഷിരാജ് സിങിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് എക്‌സൈസ് മന്ത്രി മുഖ്യമന്ത്രിയെ കണ്ടു; അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ പേരിൽ കൈയടി നേടിയ മുഴുവൻ ഉദ്യോഗസ്ഥരും പുറത്തേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സീനിയോറിട്ടി അനുസരിച്ച് വിജിലൻസ് ഡയറക്ടറുടെ കസേരയിൽ ഇരിക്കേണ്ടത് ഋഷിരാജ് സിംഗാണ്. കേന്ദ്ര സർക്കാരിന്റെ പുതിയ ഡിജിപിമാരുടെ സീനിയോറിട്ടി പട്ടികയിൽ ലോക്‌നാഥ് ബെഹ്‌റയ്ക്കും മുകളിലാണ് സിങ്കത്തിന്റെ സ്ഥാനം. എന്നാൽ പൊലീസിലെ സുപ്രധാന പദവികൾ നൽകിയാൽ പണിയാകുമെന്ന് പിണറായി സർക്കാരിന് അറിയാം. അതുകൊണ്ട് എക്‌സൈസ് കമ്മീഷറായി മൂലയ്ക്ക് ഇരുത്തിരിക്കുകയാണ് ഇടത് സർക്കാർ. ഇപ്പോൾ ഋഷിരാജ് സിംഗിനും മതിയായിരിക്കുന്നു. സർക്കാരുമായി ഏറ്റുമുട്ടലിന്റെ പാതയിലേക്ക് മാറുകയാണ് ഈ ഐപിഎസുകാരൻ. ഇതോടെ എക്‌സൈസ് കമ്മീഷണർ സ്ഥാനത്തു നിന്നു ഋഷിരാജ്‌സിംഗിനെ മാറ്റണമെന്ന ആവശ്യവുമായി എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ രംഗത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടു കണ്ടാണു മന്ത്രി ആവശ്യം ഉന്നയിച്ചത്.

സിപിഎം ഉന്നതന്റെ ബന്ധുവിനെ എക്‌സൈസിലെ സുപ്രധാന തസ്തികയായ അബ്കാരി ഡെപ്യൂട്ടി കമ്മീഷണറായി നിയമിക്കണമെന്ന സർക്കാർ നിർദ്ദേശം ഋഷിരാജ് സിങ് തള്ളിയതാണു പ്രകോപനത്തിലേക്കു നയിച്ചത്. എക്‌സൈസ് മന്ത്രി നൽകുന്ന നിർദ്ദേശങ്ങൾ കമ്മീഷണർ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്ന പരാതി നേരത്തെ തന്നെ ഉയർന്നിരുന്നു. എക്‌സൈസ് ഉദ്യോഗസ്ഥരുടെ സംഘടനയുടെ നേതാവിനെ മധ്യമേഖല ഉൾപ്പെടുന്ന ജില്ലയിൽ നിലനിർത്തണമെന്ന സർക്കാർ നിർദ്ദേശം തള്ളി മലബാർ മേഖലയിലേക്കു കമ്മീഷണർ സ്ഥലംമാറ്റിയതും പ്രശ്‌നങ്ങൾ വഷളാക്കിയിരുന്നു. അച്ചടക്ക നടപടി നേരിടുന്ന ഡിജിപി ജേക്കബ് തോമസ് വഹിച്ചിരുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് (ഐഎംജി) ഡയറക്ടർ സ്ഥാനവും ഒഴിഞ്ഞുകിടക്കുകയാണ്. ഇവിടേക്ക് ഋഷിരാജ് സിംഗിനെ മാറ്റുമെന്നാണ് സൂചന.

ഡിജിപി തസ്തികയിലുള്ള ഋഷിരാജ്‌സിംഗിനെ എക്‌സൈസ് മന്ത്രിയുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ ഉടൻ മാറ്റുമെന്നാണ് സൂചന. പറഞ്ഞാൽ കേൾക്കുന്ന ആൾ എക്‌സൈസ് കമ്മീഷണറായി വേണമെന്നാണ് മന്ത്രിയുടെ ആവശ്യം. കേന്ദ്ര സർക്കാരിന്റെ സീനിയോറിട്ടി പട്ടിയിൽ ഇടം പിടിച്ചതോടെയാണ് ഋഷിരാജ് സിംഗിന് പ്രശ്‌നങ്ങൾ തുടങ്ങിയതെന്ന് മന്ത്രി കുറ്റപ്പെടുത്തുന്നു. ഋഷിരാജ് സിങ് കേന്ദ്ര ഡെപ്യൂട്ടേഷന് അപേക്ഷിച്ചിട്ടുമുണ്ട്. സിബിഐ ഡയറക്ടർ തസ്തിക പോലും ഋഷിരാജ് സിംഗിന് കിട്ടാൻ ഇടയുണ്ട്. ഈ സാഹചര്യത്തിൽ ഋഷിരാജ് സിംഗിനെ പിണക്കുന്നത് ഉചിതമാകില്ലെന്ന് മുഖ്യമന്ത്രിയെ ചില കേന്ദ്രങ്ങൾ ഉപദേശിക്കുന്നുണ്ട്. എന്നാൽ ഐഎംജിയിലേക്ക് ഋഷിരാജ് സിംഗിനെ മാറ്റാൻ തന്നെയാണ് ആലോചന. പകരം എ ഹേമചന്ദ്രനെ എക്‌സൈസ് കമ്മീഷണറാക്കിയേക്കും. ഡിജിപി റാങ്കിലുള്ള ടോമിൻ തച്ചങ്കരിയെ കെ എസ് ആർ ടി സിയുടെ എംഡിയാക്കുന്നതും പരിഗണനയിലുണ്ട്.

സംസ്ഥാനത്തു മദ്യശാലകൾ വ്യാപകമായി തുറക്കാൻ ആവശ്യമായ എല്ലാ നടപടികളും ചെയ്തുനൽകിയത് ഋഷിരാജ്‌സിംഗായിരുന്നു. ഇത് ഇടതു സർക്കാരിന് വലിയൊരു ആശ്വാസമായിരുന്നു. കടുത്ത എതിർപ്പു നേരിടുന്ന ഘട്ടങ്ങളിലും ലഹരി പദാർഥങ്ങളെ മാത്രം തള്ളിയും മദ്യത്തെ അനുകൂലിച്ചും സിങ് നടത്തിയ പരാമർശങ്ങളും സർക്കാരിന് അനുകൂലമായിരുന്നു.സംസ്ഥാനത്തു കഞ്ചാവ് അടക്കമുള്ള ലഹരിപദാർഥങ്ങളുടെ ഉപയോഗം വർധിക്കുന്നതു മദ്യത്തിന്റെ ലഭ്യത കുറഞ്ഞതു മൂലമാണെന്നായിരുന്നു എക്‌സൈസ് കമ്മീഷണറുടെ വാദം. ഇത്തരത്തിൽ സർക്കാരിനൊപ്പം ചേർന്ന് നിന്നിട്ടും ഋഷിരാജ് സിംഗിന് അർഹതപ്പെട്ട പൊലീസിലെ സ്ഥാനം നൽകിയില്ല. ഇതോടെയാണ് ഋഷിരാജ് സിങ് പോരാട്ടത്തിന് ഇറങ്ങുന്നത്. അഴിമതിക്കെതിരെ പോരാടുന്നവരെ പിണറായി സർക്കാർ ഒതുക്കുന്നതിന്റെ മറ്റൊരു നേർകാഴ്ചയാണ് ഇത്.

ഐഎഎസുകാരായ രാജു നാരായണ സ്വാമി, പ്രശാന്ത്, ഇടുക്കി സബ് കളക്ടറായിരുന്ന ശ്രീരാം വെങ്കിട്ടരാമൻ എന്നിവരെയെല്ലാം പിണറായി സർക്കാർ മൂലയ്ക്കിരുത്തി. ഐപിഎസിൽ ജേക്കബ് തോമസിനും പണി കിട്ടി. ഇതിന് പിന്നാലെയാണ് ഋഷിരാജ് സിങിനേയും ഇടതുപക്ഷം ലക്ഷ്യമിടുന്നത്. ഇത് സിവിൽ സർവ്വീസുകാർക്കിടയിൽ അസ്യാരസ്യങ്ങൾ ഉണ്ടാക്കുന്നുണ്ട്. കണ്ണൂർ-കരുണ മെഡിക്കൽ ബില്ലിലെ പോരായ്മയെ കുറിച്ച് നോട്ടെഴുതിയ അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സാദാന്ദനും പണികൊടുക്കാൻ സിപിഎം തീരുമാനിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് അപ്രധാന വകുപ്പ് നൽകാനാണ് നീക്കം. ഇതിനൊപ്പമാണ് ഋഷിരാജ് സിങ് വിഷയവും സിവിൽ സർവ്വീസുകാർക്കിടയിൽ ചർച്ചയാകുന്നത്.

ഡയറക്ടർ ജനറൽ തസ്തികയിലേക്കുള്ള നിയമനത്തിന് കേന്ദ്രസർക്കാർ അംഗീകരിച്ച ഐപിഎസ് പട്ടികയിൽ കേരളത്തിൽനിന്നു ഡിജിപി: ഋഷിരാജ് സിങ് മാത്രമാണ് ഉള്ളത്. കേരള പൊലീസ് കേഡറിൽ സീനിയോറിറ്റിയുള്ള ഡിജിപിമാരായ ജേക്കബ് തോമസിനെയും സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെയും മറികടന്നാണു സിങ് ഇടം നേടിയത്. സിആർപിഎഫ്, ബിഎസ്എഫ്, ഇന്റലിജൻസ് ബ്യൂറോ, റോ, ദേശീയ അന്വേഷണ ഏജൻസി, സിബിഐ തുടങ്ങിയവയിൽ ഡയറക്ടർ ജനറലിനെ നിയമിക്കുന്നത് ഈ പട്ടികയിൽനിന്നാണ്. ഡയറക്ടർ ജനറലിന്റെ തത്തുല്യ തസ്തികകളിൽ നിയമനത്തിന് അർഹതയുള്ളവരുടെ രണ്ടാം പട്ടികയിലാണു ബെഹ്‌റ. ജേക്കബ് തോമസിനെ രണ്ടിലും ഉൾപ്പെടുത്തിയില്ല.

ആദ്യ പട്ടികയിലെ 10 പേർക്കും കേന്ദ്രത്തിൽ ഡയറക്ടർ ജനറൽ തസ്തികയിലോ, തത്തുല്യ തസ്തികകളിലോ നിയമിക്കപ്പെടാൻ അർഹതയുണ്ട്. പട്ടികയിൽ അഞ്ചാമനാണു സിങ്. രണ്ടാമത്തെ പട്ടികയിൽ നാലാം സ്ഥാനക്കാരനാണു ബെഹ്‌റ. ഈ പട്ടികയിലുള്ളവർ ഡയറക്ടർ ജനറലിന്റെ തത്തുല്യ തസ്തികകളിൽ നിയമിക്കപ്പെടാൻ അർഹരെന്നാണ് ഉത്തരവിൽ പറയുന്നത്. കേന്ദ്രത്തിൽ ഡയറക്ടർ ജനറൽ തസ്തികയിൽ നിയമിക്കപ്പെടാനുള്ള പട്ടികയിൽ ഇടം നേടിയതിനു തൊട്ടുപിന്നാലെ, എക്‌സൈസ് കമ്മിഷണർ ഋഷിരാജ് സിങ് കേന്ദ്ര ഡപ്യൂട്ടേഷന് അപേക്ഷ നൽകിയിരുന്നു. നേരത്തേ, ജേക്കബ് തോമസിനെ മാറ്റിയ സമയത്തു ഡിജിപിയുടെ കേഡർ തസ്തികയായ വിജിലൻസ് ഡയറക്ടർ പദവിയിൽ സർക്കാർ സിങ്ങിനെ പരിഗണിച്ചില്ല. സംസ്ഥാന പൊലീസ് മേധാവിയായ ബെഹ്‌റയ്ക്കു തന്നെ ഈ കസേരയും നൽകി. അതുമുതലാണ് സർക്കാരുമായി ഋഷിരാജ് സിങ് തെറ്റുന്നത്.

കേരളത്തിലെ ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ഋഷിരാജ് സിങ്. നിയമം നടപ്പിലാക്കുന്നതിലെ കാർക്കശ്യം കാരണം പ്രശസ്തനായ വ്യക്തിയാണിദ്ദേഹം. ഡ്യൂട്ടി ഇദ്ദേഹത്തിന്റെ കർക്കശമായ നിയമപാലന നിലപാടുകൾ പൊതുജനങ്ങൾക്കിടയിലും പൊതുസമൂഹത്തിലും അഭിനന്ദനതിനർഹാമായി. അതെ സമയം രാഷ്ട്രീയക്കാർക്ക് തലവേദനയും ഇദ്ദേഹം സൃഷ്ടിച്ചു. ഇടത് സർക്കാർ അധികാരത്തിലെത്തിയപ്പോൾ എക്‌സൈസ് കമ്മീഷണറായി ഋഷിരാജ് സിംഗിനെ നിയമിച്ചത് പ്രത്യേക ഉത്തരവിലൂടെയാണ്. എക്‌സൈസിനെ സമൂലമായി ഋഷിരാജ് സിങ് മാറ്റാൻ ഇറങ്ങിയെങ്കിലും സർക്കാർ അനുവദിച്ചിരുന്നില്ല.

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
പരാതി ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റിന് എതിരെയുള്ള വധഭീഷണി; ഗാന്ധിനഗർ പൊലീസ് ചോദിച്ചു ചോദിച്ചു പോയപ്പോൾ കണ്ടെത്തിയ പ്രതിയെ കണ്ട് ഞെട്ടി എൻ.ഹരി; സ്റ്റേഷനിൽ ബിജെപി പ്രവർത്തകനെ വിളിച്ചുവരുത്തി പൊലീസ് കണ്ണുരുട്ടുന്നതിനിടെ അയ്യോ...നമ്പർ മാറിപ്പോയതാണെന്ന് പറഞ്ഞ് ഓടിയെത്തി പ്രസിഡന്റ്; പരാതി പിൻവലിച്ച് തടിതപ്പുമ്പോൾ നേതാവിന് എല്ലാം സാങ്കേതിക തകരാർ മാത്രം
നാട്ടിലെ ഉത്സവം കൂടി ഡൽഹിക്ക് പോയത് വർഷന്തോറുമുള്ള കൂട്ടുകാരുടെ ഗെറ്റ് ടുഗതറിൽ പങ്കെടുക്കാൻ; നേപ്പാളിലേക്ക് ഉല്ലാസയാത്രയ്ക്ക് തീരുമാനിച്ചത് അവസാന നിമിഷം; അപകടവാർത്ത കേട്ടപ്പോഴേ ചങ്കിടിച്ച് കുന്ദമംഗലത്തെ ബന്ധുക്കൾ; വിവാഹവാർഷികത്തിന് കേക്ക് മുറിച്ച് പങ്കിട്ട ശേഷം യാത്രയായ രഞ്ജിത്തിന്റെയും കുടുംബത്തിന്റെയും ദുരന്തവാർത്ത താങ്ങാനാവാതെ കൂട്ടുകാർ; രക്ഷപെട്ടത് മൂത്തമകൻ മാധവ് മാത്രം; റിസോർട്ടിലെ മുറിയിൽ ശ്വാസംമുട്ടി മരിച്ച എട്ടുപേരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുക മറ്റന്നാൾ
പ്രവാചകനെ നിന്ദിച്ച താങ്കളുടെ പ്രവർത്തി ഒരു മുസ്ലിം എന്ന നിലയിൽ സഹിക്കാനാവില്ലെന്ന് പറഞ്ഞത് എൻഐഎ ഉദ്യോഗസ്ഥൻ; ഭാര്യയെ മർദിക്കുമെന്നും അമ്മയെ നോക്കാത്തവനും ഒക്കെ പ്രചരിപ്പിച്ചത് കന്യാസ്ത്രീകളും വൈദികരും; പ്രതിഷേധിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ 'മരിച്ചുപോയെങ്കിൽ കുഴപ്പമില്ലായിരുന്നു' എന്ന് പ്രതികരിച്ചത് കോളജ് മാനേജർ; ഇടതുകൈ കൊണ്ട് പ്രൊ. ടി ജെ ജോസഫ് എഴുതിയ 431 പേജുകളുള്ള 'അറ്റുപോവാത്ത ഓർമ്മകളിൽ' നിറയുന്നത് പൊള്ളുന്ന ജീവിതാനുഭവങ്ങൾ
മകളുടെ വിവാഹം ക്ഷണിക്കാൻ പോയി മടങ്ങവേ കാറിന്റെ ടയർ ശബ്ദത്തോടെ പൊട്ടി; അപകടമൊഴിവായത് ഭാഗ്യം; ടൂൾ കിറ്റ് എടുക്കാത്തതുകൊണ്ട് കുടുംബം സഹായത്തിനായി വാഹനങ്ങൾക്ക് കൈകാണിച്ചെങ്കിലും എല്ലാവരും നിർത്താതെ ഗമയിൽ; ഒടുവിൽ രക്ഷകനായി എത്തിയത് അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ; റോഡിൽ മുട്ടു കുത്തിയിരുന്ന് സ്വയം ടയർ മാറ്റുന്ന ടി.എസ്.പ്രജു ഫേസ്‌ബുക്കിൽ വൈറൽ
പുലർച്ചെ വിനോദസഞ്ചാരികളെ കാണാതെ വന്നതോടെ ഡോർ തട്ടിയിട്ടും തുറന്നില്ല; ഡ്യൂപ്ലിക്കേറ്റ് താക്കോലിട്ട് തുറന്നതോടെ കണ്ടത് കുട്ടികളും സ്ത്രീകളുമടക്കം എട്ടുപേരും അബോധാവസ്ഥിയിൽ കിടക്കുന്ന നിലയിൽ; ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സ്ഥിരികരിച്ചു; തണുപ്പ് അകറ്റാൻ ജനലുകൾ അടച്ച് ഹീറ്റർ ഓൺ ചെയ്തത് വില്ലനായി; കാർബൺ മോണോക്‌സൈഡ് ചോർന്നത് മരണകാരണമായെന്ന് പ്രാഥമിക നിഗമനം; ഞെട്ടലോടെ മലയാളികൾ
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
വീതി കുറഞ്ഞ റോഡിൽ ബെലോന പാർക്ക് ചെയ്തത് മതിലിനോട് ചേർന്ന്; കഷ്ടിച്ച് ഒരു വാഹനം മാത്രം പോകുന്നിടത്തെ ഒതുക്കിയിടൽ കണ്ട് പ്രതികാരാഗ്നിയിൽ ചോര തിളച്ചത് പള്ളീലച്ചന്; കാറിന്റെ മുന്നിലും പിന്നിലുമായി കല്ലുകൊണ്ട് ശക്തമായി ഉരച്ച് പെയിന്റ് കളഞ്ഞു: ഡോറിലും ബോണറ്റിലും കേടുപാടുകളും വരുത്തി; കലി തീരാതെ വീണ്ടും വീണ്ടും ആക്രമണം: മകന്റെ വിവാഹാവശ്യത്തിന് ബന്ധുവീട്ടിൽ എത്തിയവരുടെ കാറിന് നേരെ വികാരിയുടെ കാട്ടിയത് എല്ലാ സീമകളുടെ ലംഘിക്കുന്ന പ്രതികാരം; അന്വേഷണത്തിന് കോന്നി പൊലീസ്
കേട്ടപ്പോൾ ചങ്കുതകർന്നുപോയി; അവളെ പൊതിരെ തല്ലി വീട്ടിൽ നിന്നിറക്കി വിട്ടപ്പോഴും കലിയും സങ്കടവും അടങ്ങിയിരുന്നില്ല; എവിടെയാണെന്ന് പോലും അന്വേഷിച്ചില്ല; പതിന്നാലുകാരനെ 25കാരിയായ വനിതാ കൗൺസിലർ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുടെ സത്യാവസ്ഥ പുറത്തുവന്നപ്പോൾ ഞെട്ടിയത് പിതാവ് മാത്രമല്ല നാട്ടുകാരും; മൂന്നാർ സർക്കാർ സ്‌കൂളിലെ സംഭവത്തിന്റെ പിന്നാമ്പുറം ഇങ്ങനെ
'പരിപാടി നടക്കുമ്പോൾ കാഴ്ചക്കാരായി പോലും ആരും ടൗണിൽ ഉണ്ടാവരുത്; റാലി തുടങ്ങുമ്പോഴേക്കും വ്യാപാരികൾ കടകൾ അടച്ചുവീട്ടിൽ പോകണമെന്നുള്ള വാട്‌സാപ്പ് പ്രചാരണം നടത്തി ബഹിഷ്‌കരിച്ചാലും ഇനി ബിജെപി കൂസില്ല; പൗരത്വ ഭേദഗതി നിയമം ബോധവത്കരിക്കാൻ വിളിച്ചുകൂട്ടിയ യോഗങ്ങളും റാലികളും ബഹിഷ്‌കരിച്ചത് അമ്പലപ്പുഴ വളഞ്ഞവഴി മുതൽ കാസർകോഡ് ബോവിക്കാനം വരെ; വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയും കുത്തകയാക്കിയ മേഖലയിൽ പുതിയ തന്ത്രവുമായി ബിജെപി
കുന്നംകുളത്തെ കർഷക കുടുംബത്തിലെ അഞ്ചാമൻ; കാലിമെയ്‌ക്കലും കൃഷിയും ദാരിദ്രവും നിറഞ്ഞ കുട്ടിക്കാലം; ദുബായിലേക്ക് പറന്നത് ഓട്ടകാലണയുമായി; കപ്പയും മീനും വിളമ്പി കാശുകാരനായി; റിയൽ എസ്റ്റേറ്റിലും ഷിപ്പിംഗിലും പണമിറക്കിയപ്പോൾ ദുബൈ തമ്പിയും ഹോളിഡേ തമ്പിയുമായി വളർന്നു; കരുണാകരനുമായി അടുത്തതോടെ പിടി ഹൈക്കമാൻഡിലേക്കും നീണ്ടു; യുപിഎ ഭരണം നിയന്ത്രിച്ച വധേരയുടെ ബിസിനസ് പങ്കാളി ആയതോടെ കുമിഞ്ഞു കൂടിയത് ശതകോടികൾ; 1000 കോടിയുടെ അഴിമതി കേസിൽ എൻഫോഴ്‌സ്‌മെന്റ് പൊക്കിയ സിസി തമ്പിയുടെ കഥ
പുലർച്ചെ വിനോദസഞ്ചാരികളെ കാണാതെ വന്നതോടെ ഡോർ തട്ടിയിട്ടും തുറന്നില്ല; ഡ്യൂപ്ലിക്കേറ്റ് താക്കോലിട്ട് തുറന്നതോടെ കണ്ടത് കുട്ടികളും സ്ത്രീകളുമടക്കം എട്ടുപേരും അബോധാവസ്ഥിയിൽ കിടക്കുന്ന നിലയിൽ; ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സ്ഥിരികരിച്ചു; തണുപ്പ് അകറ്റാൻ ജനലുകൾ അടച്ച് ഹീറ്റർ ഓൺ ചെയ്തത് വില്ലനായി; കാർബൺ മോണോക്‌സൈഡ് ചോർന്നത് മരണകാരണമായെന്ന് പ്രാഥമിക നിഗമനം; ഞെട്ടലോടെ മലയാളികൾ
'ഒറ്റയടിക്ക് നൂറോളം ഐസിസുകാരെ ഞങ്ങൾ നരകത്തിലേക്ക് അയച്ചു; ഒരു സ്ത്രീയാൽ വധിക്കപ്പെട്ടാൽ നേരിട്ട് നരകത്തിൽ പോകുന്ന അവർക്ക് ഇതിനേക്കാൾ വലിയ തിരിച്ചടി കൊടുക്കാനില്ല'; കലാഷ്നിക്കോവും മെഷീൻഗണ്ണുമേന്തി സിറിയൻ മലനിരകളിൽ ഈ വനിതകളുടെ ആഹ്ലാദം; സിറിയൻ സൈന്യവും ഇസ്ലാമിക ഭീകരവാദികൾക്കും ഇടയിൽപെട്ടിട്ടും അവർ തോക്കെടുത്ത് പോരാടി ജയിക്കുന്നു; തിരിച്ചുവരാൻ ഒരുങ്ങിയ ഐസിസിനെ തീർത്ത തോക്കെടുത്ത സുന്ദരിമാരുടെ കഥ
ഇടിക്കട്ടകൊണ്ട് മുഖത്തിടിച്ചാലും ഭാവം വരാത്ത പ്രണവ് മോഹൻലാൽ ഇത്തവണത്തെ മോശം നടൻ; കണ്ണിറുക്കി പറ്റിച്ച പ്രിയാവാര്യർ മോശം നടി; ഹൊറർ സിനിമ കോമഡി പടമാക്കിയ വിനയനും, കിളിപോയ സയൻസ് ഫിക്ഷൻ ഒരുക്കിയ ജെനീസ് മുഹമ്മദും മോശം സംവിധായകർ; ഇട്ടിമാണിയും കൽക്കിയും മോശം ചിത്രങ്ങൾ; മോസ്റ്റ് വെറുപ്പിക്കലിനുള്ള സമഗ്ര സംഭവനാ പുരസ്‌ക്കാരം ജയറാമിന്; 2019ലെ മോശം മലയാള സിനിമകൾക്കുള്ള അവാർഡ് കൊടുത്താൽ ഇങ്ങനെയിരിക്കും
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് കോടഞ്ചേരി പള്ളി വികാരി ആയിരുന്നപ്പോൾ മുസ്ലിം യുവതിയിൽ കുഞ്ഞ് പിറന്നോ? ഒതുക്കി തീർക്കാൻ എംപിയായിരുന്ന എംഐ ഷാനവാസ് വഴി 50 ലക്ഷവും മാസം 25,000 രൂപയും നൽകിയോ? രൂപതാംഗമായ വീട്ടമ്മയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് അന്ന ഷിബി; പച്ചക്കള്ളം പറഞ്ഞ് അപമാനിക്കുന്നുവെന്ന് സഭാ നേതൃത്വം; ലൗ ജിഹാദ് കാലത്ത് സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാദം
അഡാർ ഊഡായ ലൗ, പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമേയം പറഞ്ഞ ഇരുപത്തിയൊന്നാം നൂറ്റാണ്ട്; ഏച്ചുകെട്ടിയ കഥയുമായി ദിലീപിന്റെ ജാക്ക് ഡാനിയൽ തൊട്ട് ആകാശ ഗംഗയെന്ന ചിരിപ്പിക്കുന്ന ഹൊറർ മൂവി വരെ; പൊട്ടമാണിയായിപ്പോയ ഇട്ടിമാണിയിൽ വീണ് മോഹൻലാൽ; ഗാനഗന്ധർവനിൽ മമ്മൂട്ടിക്കും പിഴച്ചു; കിളിപോയ സയൻസ് ്ഫിക്ഷനുമായി പൃഥ്വിരാജും കത്തിപൊലീസ് കഥയുമായി ടൊവീനോയും; ഒരു ശ്രദ്ധയുമില്ലാതെ കോടികൾ തുലച്ച് മലയാള സിനിമയും; 2019ലെ സൂപ്പർ ഫ്‌ളോപ്പുകൾ ഇങ്ങനെ
മകളുടെ ജനനേന്ദ്രയിത്തിൽ അടിക്കടി ഇൻഫക്ഷൻ കണ്ട അമ്മ ഭർത്താവിന്റെ പുതപ്പിനടിയിലായിരുന്ന മകളെ വിളിച്ചുണർത്തി വിവരം തിരക്കിയത് നിർണ്ണായകമായി; കൗൺസിലറുടെ ഇടപെടൽ പുറത്തു കൊണ്ടു വന്നത് മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരനായ അച്ഛന്റെ ക്രൂരത; പൊലീസ് കണ്ടെത്തിയത് അമ്മായിയുടെ മക്കളുടെ ലൈംഗിക പീഡനവും; കേരളത്തെ ഞെട്ടിച്ച് അഴിക്കുള്ളിലായത് നഗ്ന ചിത്രങ്ങൾ മകളെ കാണിച്ച അച്ഛൻ
വേണ്ടി വന്നാൽ ദുബായിയെയും ആക്രമിക്കും എന്ന ഇറാന്റെ ഭീഷണിയിൽ നെഞ്ചിടിക്കുന്നത് മലയാളികൾക്ക്; ലക്ഷക്കണക്കിന് പ്രവാസി കുടുംബങ്ങളുടെ നെഞ്ചിൽ തീകോരിയിട്ട് റെവല്യൂഷണറി ഗാർഡ്‌സിന്റെ ഭീഷണി സന്ദേശം; യുദ്ധഭീതി ഉയർന്നതോടെ ഗൾഫ് മേഖലയിൽ അതീവജാഗ്രത; വിമാന സർവീസുകൾ നിർത്തിവെച്ചു; ഇറാനിലേക്കും ഇറാഖിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യക്കാർക്ക് നിർദ്ദേശം; ഇരുരാജ്യങ്ങളിലെയും വ്യോമപാത ഒഴിവാക്കാനും നിർദ്ദേശം; ഗൾഫിലേക്കുള്ള അമേരിക്കൻ വിമാനങ്ങളും സർവീസ് നിർത്തുന്നു
പൊലീസിലെ നിന്ന് അഞ്ച് വർഷ അവധിയിൽ ഗൾഫിൽ പോയ വിരുതൻ; ലീവ് തീർന്നപ്പോൾ മടങ്ങിയെത്തി മൂന്ന് മാസം കാക്കി കുപ്പായമിട്ട് വീണ്ടും മുങ്ങി; ഗാന്ധിപുരത്ത് ആരുഷിനേയും അമ്മയേയും ഇടിച്ചു തെറിപ്പിച്ച് മനസാക്ഷി ഇല്ലാതെ പെരുമാറിയത് പ്രവാസിയായ പൊലീസുകാരൻ! കണ്ണിൽച്ചോരയില്ലാത്ത... പണത്തിന്റെ അഹങ്കാരം കൂടുതലുള്ള കൊട്ടാരക്കര വെട്ടിക്കവല-പുലമൺ സദാനന്ദപുരം കിഴക്കേ വിളവീട്ടിൽ സജി മാത്യുവിനെ തള്ളി പറഞ്ഞ് നാട്ടുകാരും; ശ്രീകാര്യത്തെ ക്രൂരതയിലെ വില്ലന്റെ വീട് കണ്ടെത്തി മറുനാടൻ