Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നാട്ടുകാർ കുടുംബത്തെ ഒറ്റപ്പെടുത്തിയതിലും സഹോദരന്റെ ജോലി നഷ്ടമായതിലും റിയാസിന് വിഷമം ഏറെ; രോഗികളായ മാതാപിതാക്കളുടെ ചികത്സ മുന്നോട്ടുകൊണ്ടുപോകാനാവുമോ എന്നും ആശങ്ക; എൻഐഎ ആരോപിക്കുന്ന ഒരു കുറ്റവും ചെയ്തിട്ടില്ല; പുറത്ത് വന്നിട്ടുള്ളതെല്ലാം സാങ്കല്പിക കഥകൾ മാത്രം; ആരുടെ മുമ്പിലും കുറ്റം സമ്മതിച്ച് മൊഴി നൽകിയിട്ടില്ല; ഇപ്പോൾ നടക്കുന്നത് സംസ്ഥാന സർക്കാരിനെ സമ്മർദ്ദത്തിലാക്കി അധികാരം കവരാനുള്ള കേന്ദ്ര നീക്കമെന്നും റിയാസിന്റെ അഭിഭാഷകൻ

നാട്ടുകാർ കുടുംബത്തെ ഒറ്റപ്പെടുത്തിയതിലും സഹോദരന്റെ ജോലി നഷ്ടമായതിലും റിയാസിന് വിഷമം ഏറെ; രോഗികളായ മാതാപിതാക്കളുടെ ചികത്സ മുന്നോട്ടുകൊണ്ടുപോകാനാവുമോ എന്നും ആശങ്ക; എൻഐഎ ആരോപിക്കുന്ന ഒരു കുറ്റവും ചെയ്തിട്ടില്ല; പുറത്ത് വന്നിട്ടുള്ളതെല്ലാം സാങ്കല്പിക കഥകൾ മാത്രം; ആരുടെ മുമ്പിലും കുറ്റം സമ്മതിച്ച് മൊഴി നൽകിയിട്ടില്ല; ഇപ്പോൾ നടക്കുന്നത് സംസ്ഥാന സർക്കാരിനെ സമ്മർദ്ദത്തിലാക്കി അധികാരം കവരാനുള്ള കേന്ദ്ര നീക്കമെന്നും റിയാസിന്റെ അഭിഭാഷകൻ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: മത പ്രസംഗങ്ങൾ കേൾക്കുന്നതിൽ താല്പര്യമുണ്ടായിരുന്നെന്നും എന്നാൽ യാതൊരു കുറ്റകൃത്യങ്ങളിലും പങ്കാളിയായിട്ടില്ല എന്നും അത്തരത്തിൽ മൊഴി നൽകിട്ടുമില്ലെന്നും ഐഎസ് ബന്ധമാരോപിച്ച് എൻ ഐ എ അറസ്റ്റുചെയ്ത പാലക്കാട് മുതലമട സ്വദേശി റിയാസ് അബുബക്കർ തന്റെ അഭിഭാഷകനോട് കോടതി മുറിക്കുള്ളിൽ നടന്ന കൂടിക്കാഴ്ചയിൽ വെളിപ്പെടുത്തി. കസ്റ്റഡി അപേക്ഷ പരിഗണിച്ച കോടതി നാലു ദിവസം മാത്രമാണ് അനുവദിച്ചത്. പ്രതിയെ അഭിഭാഷകൻ സന്ദർശിക്കാൻ സാധ്യതയുണ്ട്. അഡ്വ.ബി എ ആളൂരാണ് റിയാസിന് വേണ്ടി ഇന്നലെ കോടതിയിൽ ഹാജരായത്.കഴിഞ്ഞ ദിവസം റിയാസിന്റെ വക്കാലത്ത് സ്വീകരിക്കാൻ അനുമതി തേടി ആളുർ കോടതിയെ സമീപിച്ചിരുന്നു തുടർന്നാണ് ഏറെ പ്രാധാന്യമർഹിക്കുന്ന കേസ്സിൽ വക്കാലത്ത് ഒപ്പിട്ടുവാങ്ങുന്നതിനും കക്ഷിയോട് വിവരങ്ങൾ തിരക്കുന്നതിനുമായി ഇന്നലെ കോടതിയിൽ ഹാജരായത്.

കസ്റ്റഡി അപേക്ഷയിൽ പ്രൊസിക്യൂഷന്റെ ഭാഗത്തുനിന്നും ശക്തമായ വാദമുണ്ടായെന്നും ഇതിനെ പ്രതിരോധിക്കുന്നതിന് ആളൂരിന്റെ ഭാഗത്തുനിന്നും പരമാവധി ശ്രമം നടന്നു എന്നുമാണ് സൂചന. വീട്ടുകാർ നേരിടുന്ന ദുരിതത്തെക്കുറിച്ചുള്ള വിഷമവും റിയാസ് അഭിഭാഷകനോട് പങ്കിട്ടു.തന്നെ എൻ ഐ എ പിടിച്ച ശേഷം നാട്ടുകാർ കുടുംബത്തെ ഒറ്റപ്പെടുത്തിയതിലും സഹോദരന്റെ ജോലി നഷ്ടമായതിലുമാണ് ഏറെ വിഷമമെന്നും രോഗികളായ മാതാപിതാക്കളുടെ ചികത്സ മുന്നോട്ടുകൊണ്ടുപോകാനാവുമോ എന്ന് ആശങ്കപ്പെടുന്നുണ്ടെന്നും വിവര ശേഖരണത്തിനിടെ റിയാസ് അഭിഭാഷകനോട് വ്യക്തമാക്കി.

ഇന്നലെയാണ് റിയാസിനെ കൊച്ചി എൻ ഐ എ കോടതിയിൽ ഹാജരാക്കിയത്.5 ദിവസത്തേയ്ക്ക് കസ്റ്റഡി അനുവദിക്കണമെന്നായിരുന്നു പ്രൊസിക്യൂഷന്റെ വാദം.കോടതി നാല് ദിവസം അനുവദിച്ചു. പ്രതിക്ക് കോടതിയിൽ യാതൊന്നും പറയാൻ അവകാശമില്ലെന്നായിരുന്നു ഇന്നലെ പ്രോസിക്യൂട്ടർ കോടതിയിൽ സ്വീകരിച്ച നിലപാട്. 257 സിആർപിസി അനുസരിച്ച് പ്രതിക്ക കിട്ടേണ്ട അവകാശങ്ങൾ സംബന്ധിച്ച് അർണേഷ് കുമാർ വെഴ്‌സസ് സ്റ്റേറ്റ് ഓഫ് ബീഹാർ കേസിൽ വളരെ വ്യക്തമായി പറയുന്നുണ്ടെന്ന് ആളൂർ ചൂണ്ടിക്കാട്ടി. ഒരു മജിസ്‌ട്രേറ്റ് കോടതി കേസ് പരിഗണിക്കുമ്പോൾ പാലിക്കേണ്ട നടപടികൾ അക്കമിട്ട് എഴുതിയിട്ടുണ്ട് എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇത് മജിസ്‌ട്രേറ്റ് കോടതിയല്ലെന്നും സെഷൻ കോടതിയാണെന്നും പ്രോസിക്യൂട്ടർ എതിർവാദമുയർത്തി. മജിസ്‌ട്രേറ്റ് എന്നതിന്റെ നിർവചനമറിയുമോ എന്നായിരുന്നു ആളൂരിന്റെ മറുചോദ്യം. പ്രതിയെ അറസ്റ്റു ചെയ്ത് ഹാജരാക്കുന്ന കോടതി ഏതാണോ അത് മജിസ്‌ട്രേറ്റ് കോടതിയാണ് എന്ന് ആളൂർ ഓർമ്മിപ്പിച്ചു.

2016ലെ റിക്രൂട്ട്‌മെന്റ് കേസാണ് റിയാസ് അബുബക്കറിനെതിരെ നടക്കുന്നത്. ആരുടെയെങ്കിലും പ്രസംഗം കേട്ടു എന്നതിന് അവരുടെ ആരാധകനാണ് എന്ന് പറയാനാകില്ല. അത്തരം പ്രസംഗങ്ങൾ അയാൾകേട്ടിരിക്കാം. സിറിയ, ഖത്തർ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ ഐഎസിന്റെ ഏജന്റായി പ്രവർത്തിച്ചു എങ്കിൽ ഒരു തവണയെങ്കിലും ഇയാൾ അവിടെ പോകണം. ഇയാൾക്ക് പാസപോർട്ടുണ്ടോ എന്നു പോലും എൻഐഎ വെളിപ്പെടുത്തിയിട്ടില്ല. പാസ്‌പോർട്ടു പോലും ഇല്ലാതെ എങ്ങനെയാണ് സിറിയയിൽ പോയി റിക്രൂട്ട്‌മെന്റ് നടത്തുക എന്ന് അഭിഭാഷകൻ കോടതിയിൽ ചോദിച്ചിരുന്നു.

തീവ്രവാദമോ കോളംബോ സ്‌ഫോടനവുമായി ബന്ധപ്പെട്ടോ റിയാസിനെതിരെ യാതൊരു തെളിവുകളുമില്ലെന്ന് ആളൂർ പറഞ്ഞു. എന്തെങ്കിലും പ്രസംഗങ്ങൾ നെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തിട്ടുണ്ടാകാം. പ്രതിക്ക് അഭിഭാഷകനെ കാണുന്നതിനും അഭാഷകന് എപ്പോൾ വേണമെങ്കിലും പ്രതിയെ കാണുന്നതിനും കോടതി അനുമതി നൽകിയിട്ടുണ്ട്.നിലവിലെ സാഹചര്യത്തിൽ നാട്ടിൽ നിൽക്കാൻ തങ്ങൾക്ക് ബുദ്ധിമുട്ടാണെന്ന് റിയാസിന്റെ ബന്ധുക്കളിൽ ചിലർ തന്നോട് വ്യക്തമാക്കിയെന്നും ആളൂർ അറിയിച്ചു. ശ്രീലങ്കൻ സ്ഫോടനവുമായി ബന്ധപ്പെട്ടല്ല റിയാസിന്റെ അറസ്റ്റെന്ന് പ്രൊസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ ഇപ്പോൾ ഈ കേസ്സ് സംമ്പന്ധിച്ച് പുറത്ത് വന്നിട്ടുള്ള വിവരങ്ങളിൽ പലതും വസ്തുതകളുമായി യാതൊരുബന്ധമില്ലാത്താണെന്നും പ്രതിഭാഗം വ്യക്തമാക്കുന്നു.

റിയാസിന്റെ കേസ് മാത്രമല്ല, ഏതു കേസ് ഏറ്റെടുത്താലും ജനവികാരം ഉണ്ടാകാറുണ്ട് എന്നാണ് ആളൂരിന്റെ വാദം. 2016 മുതലാണ് റിയാസിനെ സംബന്ധിച്ചുള്ള കേസന്വേഷണം നടക്കുന്നത്. ഇന്ത്യൻ ഗവൺമെന്റിനെ പാക്കിസ്ഥാൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൾ കുറ്റം പറയുന്നുണ്ട്. ഇന്ത്യാ ഗവൺമെന്റിന് ഈ ആരോപണം ശരിയല്ലെന്ന് തെളിയിക്കണം. അതിനായി ഒരാളെ അറസ്റ്റു ചെയ്തു. തുടർന്നു നടന്ന അന്വേഷണത്തിൽ കേസ് തെളിയിക്കാനായില്ലെന്ന് കാണിക്കുന്നതിനുള്ള പരിശ്രമമാണ് നടക്കുന്നതെന്നും ആളൂർ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാന ഗവൺമെന്റിനെ പിരിമുറുക്കത്തിലാക്കാനും അവരുടെ അധികാരങ്ങൾ കവരാനുമുള്ള കേന്ദ്ര ഗവൺമെന്റിന്റെ നീക്കമാണ് ഇപ്പോൾ നടക്കുന്നത്. താല്ക്കാലിക നേട്ടമാണ് ചിന്തിക്കുന്നത്. അല്ലാതെ ഭവിഷ്യത്തുകളെ കുറിച്ച് ചിന്തിക്കുന്നില്ല. സിറിയൻ റിക്രൂട്ട്‌മെന്റ് കേസിലെ 17 പ്രതികളും ചാവേറായിരുന്നില്ല. പതിനെട്ടാം പ്രതി എങ്ങനെ ചാവേറായി എന്നും ആളൂർ ചോദിക്കുന്നു. വെറും ആരോപണം മാത്രമാണ് റിയാസിനെതിരെ നടത്തുന്നത്. താടി നീട്ടി വളർത്തിയ മുസ്ലിം പേരുകാരൻ തീവ്രവാദിയായി മുദ്രകുത്തപ്പെടുകയാണ് എന്നും ്അദ്ദേഹം പറഞ്ഞു. കസ്റ്റഡിയിൽ ഉപദ്രവിച്ച് അവർക്ക് അനുകൂലമായ മൊഴി എഴുതി വാങ്ങിക്കാനാണ് പൊലീസ് ശ്രമിക്കുക. അതിന് മുന്നോടിയായിട്ടാണ് പ്രതി കുറ്റം സമ്മതിച്ചെന്ന് പറയുന്നത്. അങ്ങനെ പ്രതി കുറ്റം സമ്മതിപ്പിച്ചാൽ പിന്നെ അന്വേഷത്തിന്റെ തന്നെ ആവശ്യമില്ല, പ്രതിയെ തൂക്കിക്കൊന്നാൽ മതിയെന്നും ആളൂർ ചൂണ്ടിക്കാട്ടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP