Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

റൂട്ട് പെർമിറ്റടക്കം ബസ് വിൽക്കാതിരുന്നാൽ എന്തും ചെയ്യും; ശരണ്യയുടെ 'ബസ് ക്വട്ടേഷൻ' ഫോറൻസിക് പരിശോധനയിൽ ഓട്ടോറിക്ഷാ അപകടമായി; പിള്ളയുടേയും മനോജിന്റേയും പകയിൽ ഒരു വശം തളർന്ന റോബിൻ ഗിരീഷിന്റെ കഥ

റൂട്ട് പെർമിറ്റടക്കം ബസ് വിൽക്കാതിരുന്നാൽ എന്തും ചെയ്യും; ശരണ്യയുടെ 'ബസ് ക്വട്ടേഷൻ' ഫോറൻസിക് പരിശോധനയിൽ ഓട്ടോറിക്ഷാ അപകടമായി; പിള്ളയുടേയും മനോജിന്റേയും പകയിൽ ഒരു വശം തളർന്ന റോബിൻ ഗിരീഷിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ശരണ്യ ബസുപയോഗിച്ച് റൂട്ടിലോട്ടം മാത്രമല്ല നടക്കുന്നത്. മറിച്ച് ഗുണ്ടാ പ്രവർത്തനത്തിനും ഇതിനെ ഉപോയിഗിക്കാം. ബസ് ആയതിനാൽ സെൻട്രൽ ജയിലിൽ പോകേണ്ടിയും വരില്ല. സ്വാധീനമുള്ളതിനാൽ എല്ലാം ഒതുക്കി തീർക്കുകയും ചെയ്യാം. ആർ ബാലകൃഷ്ണ പിള്ളയുടെ അനന്തരവൻ ശത്രുക്കളെ ഒതുക്കാനും ഭീഷണിപ്പെടുത്താനുമെല്ലാം ശരണ്യയെ തന്നെ ഉപയോഗിക്കും. തനിക്ക് വഴങ്ങാത്തവരെ കൈകാര്യം ചെയ്യാനുള്ള ഉത്തമ ആയുധമാണ് ബസ്. ശരണ്യ ബസിലൂടെ ജീവിതം നഷ്ടമായ നിരവധി പേരുണ്ട്. അതിൽ ഒരാളാണ് റോബിൻ ഗിരീഷ്.

ഗിരീഷും മനോജിനെ പോലെ സ്വകാര്യ ബസ് ഉടമയായിരുന്നു. നല്ല ലാഭമുള്ള റൂട്ടിലോടുന്ന ബസിന്റെ ഉടമ. അതുകൊണ്ട് തന്നെ ശരണ്യ മനോജിന്റെ നോട്ടം ആ ബസിലുമെത്തി. ആദ്യം സ്‌നേഹം, പിന്നെ ഭീഷണി, വഴങ്ങാതെ വന്നപ്പോൾ ഇല്ലായ്മ ചെയ്യാനുള്ള ഗൂഡപദ്ധതിയും. എന്നാൽ തെളിവ് സഹിതം എല്ലാം നിരത്തിയിട്ടും ഒന്നും പൊലീസിന് കണ്ടെത്താനായില്ല. അങ്ങനെ ബസ് അപകടം പോലുമെല്ലാതെ കേസ് വഴിമാറി. ഫോറൻസിക് പരിശോധനയിൽ ശരണ്യ ബസിന്റെ സ്ഥാനത്ത് തെളിഞ്ഞത് ഓട്ടോ റിക്ഷ. അങ്ങനെ എല്ലാവരും രക്ഷപ്പെട്ടു. നാൽപ്പതുകാരനായ ഗിരീഷ് ഇന്നും ദുരിത ജീവിതം തുടരുകയാണ്.

റൂട്ടടക്കം ബസ് വിൽക്കാൻ തയ്യാറാകാത്തതിനാണ് ബസുടമയെ ക്വട്ടേഷൻ സംഘം ബസ് കയറ്റി കൊല്ലാൻ ശ്രമിച്ചത്. 2007 മേയിൽ നടന്ന ഈ വധശ്രമക്കേസ് പൊലീസിനെ സ്വാധീനിച്ച് ഇല്ലാതാക്കിയെന്ന് ആക്രമണത്തിനിരയായ ഈരാറ്റുപേട്ടയ്ക്കടുത്ത് പ്ലാശനാലിലെ ബസുടമ പാറക്കൽ റോബിൻ ഗിരീഷ് പറയുന്നു. മുൻ മന്ത്രി ആർ ബാലകൃഷ്ണപിള്ളയും കുടുംബക്കാരും അനുയായികളും നിയന്ത്രിക്കുന്ന ശരണ്യ ബസ് സർവീസിന് കൂടുതൽ കളക്ഷൻ നേടിയെടുക്കാനാണ് 'റോബിൻ' ബസ് സർവീസ് നടത്തിയ ഗിരീഷിനെ വകവരുത്താൻ ശ്രമിച്ചത്. ദേശാഭിനാമിയും കൈരളിയുമെല്ലാം ഇത് പലപ്പോഴും വാർത്തയാക്കി. രാമപുരത്തെ ആകാശിന്റെ മരണത്തോടെ വീണ്ടും ഗിരീഷിന്റെ ദുരന്ത കഥ ചർത്തയാകുന്നു. എന്നാൽ ഇടതുപക്ഷത്തോട് ചേർന്ന് നിൽക്കുന്നതിനാൽ ഇടതുപക്ഷ മാദ്ധ്യമങ്ങളും ഇതൊന്നും ഏറ്റെടുക്കുന്നില്ല.

2007ലെ ശരണ്യ ബസിന്റെ അക്രമത്തിൽ ഗിരീഷിന്റെ വലതുകാലിനും കൈയ്ക്കും സ്വാധീനം നഷ്ടപ്പെട്ടു. ഇടയ്ക്കിടെ കഠിനമായ വേദന വരും. വേദന ശമിപ്പിക്കാനായി എപ്പോഴും ഐസ്ബാഗ് കരുതേണ്ട അവസ്ഥയാണെന്ന് റോബിന്. കൊട്ടാരക്കരയിൽനിന്ന് റാന്നി, എരുമേലി, ഈരാറ്റുപേട്ട, തൊടുപുഴ വഴി എറണാകുളത്തേക്ക് പിള്ളയുടെ ശരണ്യ ബസുകൾ സർവീസ് നടത്തുന്നുണ്ട്. റാന്നി മുതൽ എറണാകുളം വരെയാണ് ഗിരീഷിന്റെ റോബിൻ ബസിന് സർവീസുണ്ടായിരുന്നത്. ഒരേ റൂട്ടിൽ വരുമ്പോൾ സമയത്തെ ചൊല്ലിയുണ്ടായ പകയാണ് ആക്രമണത്തിലെത്തിച്ചത്. ഒരേ പേരിലും കളറിലുമായി ഒറ്റ നോട്ടത്തിൽ തരിച്ചറിയാൻ കഴിയാത്ത നിരവധി ശരണ്യ ബസുകൾ ഓടിച്ചാണ് പിള്ളയുടെ സംഘം മറ്റുള്ളവരെ റൂട്ടിൽനിന്ന് തട്ടിയെടുക്കുക.

ഇവയിൽ പലതിനും പെർമിറ്റ് പോലും ഉണ്ടാകില്ല. ഗതാഗതമന്ത്രിമാരായും മുൻ മന്ത്രിമാരായും ഉദ്യോഗസ്ഥരിലുള്ള സ്വാധീനമാണ് ആ സംഘത്തിന് എന്നും കരുത്ത്. ബസ് ചാർജ് കൂട്ടിയപ്പോൾ ചാർജ് കുറച്ച് വാങ്ങിയതും റോബിനെ ഇവരുടെ കണ്ണിലെ കരടാക്കി. ഗിരീഷിനോട് പിള്ളയും അനന്തരവൻ മനോജ്കുമാറും ബസും റൂട്ടും വിൽക്കുന്നോയെന്ന് പലവട്ടം ചോദിച്ചിട്ടുണ്ട്. എന്നാൽ , ഗിരിഷ് ബസ് നൽകാൻ തയ്യാറായില്ല. പിന്നെ ഭീഷണിയും വധശ്രമവുമായി. തന്ത്രപരമായി കൊലപ്പെടുത്താൻ നീക്കവും നടത്തി. ഈ ആസൂത്രണത്തിൽ അറിയാതെ ഗിരീഷും പെട്ടുപോയി

2007 മേയിലാണ് ശരണ്യ ബസിടിപ്പിച്ച് ഗിരീഷിനെ കൊല്ലാൻ ശ്രമിച്ചത്. ഈരാറ്റുപേട്ടയിൽ നിർത്തിയിട്ടിരുന്ന ഗിരീഷിന്റെ കാറിൽ ബസ് ഇടിപ്പിച്ചു. നിർത്താതെപോയ ബസിനെ ഗിരീഷ് ബൈക്കിൽ പിന്തുടരുന്നതിനിടെ ബസ് ഡ്രൈവർ ഗിരീഷിനോട് ഓവർടേക്ക് ചെയ്യാൻകൈകൊണ്ട് സിഗ്‌നൽ നൽകി. ഗിരിഷ് മറികടക്കുന്നതിനിടെ ബസ് വലത്തേക്ക് വെട്ടിച്ചു. നിയന്ത്രണം വിട്ട ബൈക്ക് ഓട്ടോയിലിടിച്ച് മറിഞ്ഞുവീണു. ഗിരീഷിന്റെ കൈപ്പത്തിയും ഇടുപ്പെല്ലും തകർന്നു. ഭാഗ്യത്തിന് രക്ഷപ്പെട്ടു. എല്ലാം പൊലീസിനോട് ഗിരീഷ് വിശദീകരിച്ചു. എന്നാൽ ഒന്നും നടന്നില്ല. മേലുകാവ് പൊലീസ് ഇപ്രകാരം തയ്യാറാക്കിയ എഫ്‌ഐആറിൽ അരമണിക്കൂറിനുള്ളിൽ തിരുത്തൽ വന്നു. ഫോറൻസിക് വിദഗ്ദ്ധർപോലും അര മണിക്കൂർ കൊണ്ട് സ്ഥലത്തെത്തി. ഗിരീഷിന്റെ ബൈക്ക് ഓട്ടോയിലിടിച്ചതായി റിപ്പോർട്ട് വന്നു. അവസാനം ഗിരീഷിനുള്ള മെഡിക്കൽ ക്ലെയിമും ലഭിക്കാത്ത നിലയിലുള്ള ആസൂത്രണമാണ് സംഘം നടത്തിയത്.

വാളകത്ത് അദ്ധ്യാപകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഗൂഢാലോചനയും പുറത്തുവരാത്തത് ഇത്തരം ആസൂത്രണത്തിന്റെ ഭാഗമാണെന്നാണ് റോബിൻ വിശദീകരിക്കുന്നത്. ജീവിതമാകെ ആ ദുരന്ത ദിനം തകർത്തെറിയുകയായിരുന്നു. 2007 മെയ്‌ 27നായിരുന്നു അത്. മനോജ് തന്നെ ചതിവിലൂടെ സംഭവ സ്ഥലത്ത് എത്തിക്കുകയായിരുന്നു. ബസ് കൊടുക്കാത്തതിലുള്ള പക തന്നെയായിരുന്നു. അപകടമുണ്ടാകുന്നതിന് ഒരു മാസം മുമ്പ് വെട്ടി കൊല്ലാൻ ശ്രമം നടന്നു. ആലുവ-റാന്നി പെർമിറ്റുള്ള ബസിൽ 30 പേരോളം കാഞ്ഞിരപ്പള്ളിയിൽ എത്തി. അത് നാട്ടുകാരുടെ ഇടപെടലോടെ നടന്നില്ല. ഇതിൽ 17 പേരെ പൊലീസ് പിടികൂടി. ഇതോടെയാണ് ബസ് ഉപയോഗിച്ചുള്ള അപകടക്കെണി ഒരുക്കിയത്. നീ ജനിച്ച രേഖ പോലും ഇല്ലാതെ നശിപ്പിക്കും. അതിനുള്ള പ്രാപ്തിയും കഴിവും ഉണ്ടെന്ന് പറഞ്ഞു. അത് പറഞ്ഞ് 15 ദിവസത്തിനകം ബസ് ഇടിച്ചു കൊല്ലാൻ ശ്രമിച്ചു-ഗിരീഷ് പറയുന്നു.

പൊലീസിന്റെ തന്റെ മൊഴിയൊന്നും രേഖപ്പെടുത്തിയില്ല. എന്നിട്ടും കള്ളമൊഴി എഴുതിച്ചേർത്ത് ബസ് അപകടം ഓട്ടോറിക്ഷയുടെ തലയിലാക്കി. അതിന് ശേഷം എല്ലാം ഗിരീഷിന്റെ പിഴവാണെന്ന് വരുത്തുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP