Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മകൾ ചോദിച്ചു.. ആരാണച്ഛാ നമ്മുടെ ഈ കഷ്ടപ്പാടിന്റെ ഉത്തരവാദി.. ആരു വിചാരിച്ചാൽ നമ്മുടെ ദുരിതങ്ങൾ തീരും? പിതാവ് ഉത്തരം നൽകിയത് ജില്ലാ 'കലക്ടർ' വിചാരിക്കണമെന്ന്; അച്ഛന്റെ ഈ വാക്കുകൾ റോഹിണി ബിദരിയുടെ ജീവിതം മാറ്റിമറിച്ചു; കുടിലിൽ നിന്നും തീവ്രപ്രയത്ന്നത്തോടെ ഐഎസ്എസ് നേടി; സേലത്തെ 170 വർഷത്തെ ചരിത്രം തിരുത്തുന്ന വനിത കളക്ടറുടെ കഥ

മകൾ ചോദിച്ചു.. ആരാണച്ഛാ നമ്മുടെ ഈ കഷ്ടപ്പാടിന്റെ ഉത്തരവാദി.. ആരു വിചാരിച്ചാൽ നമ്മുടെ ദുരിതങ്ങൾ തീരും? പിതാവ് ഉത്തരം നൽകിയത് ജില്ലാ 'കലക്ടർ' വിചാരിക്കണമെന്ന്; അച്ഛന്റെ ഈ വാക്കുകൾ റോഹിണി ബിദരിയുടെ ജീവിതം മാറ്റിമറിച്ചു; കുടിലിൽ നിന്നും തീവ്രപ്രയത്ന്നത്തോടെ ഐഎസ്എസ് നേടി; സേലത്തെ 170 വർഷത്തെ ചരിത്രം തിരുത്തുന്ന വനിത കളക്ടറുടെ കഥ

മറുനാടൻ ഡെസ്‌ക്ക്

സേലം : കലാഭവൻ മണി നായകനായ ലോകനാഥൻ ഐ.എ.എസ് എന്ന ചിത്രത്തിൽ ഓട്ടോക്കാരൻ കളക്ടർ ആവുന്നതായിരുന്നു നമ്മൾ കണ്ടത്. ഇത് സിനിമയിൽ മാത്രമേ നടക്കൂ എന്ന് കരുതി നമ്മൾ. എന്നാൽ കഠിനാധ്വാനം നടത്തിയാൽ സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഇത് സാധ്യമന്ന് തെളിയിച്ചിരിക്കുകയാണ് രോഹിണി ബിദരി എന്ന പെൺകുട്ടി. മാത്രമല്ല സേലം ജില്ലയുടെ 170 വർഷം നീണ്ട ചരിത്രത്തിലെ ആദ്യ വനിതാ കലക്ടറായി മാറിയിരിക്കുകയാണ് രോഹിണി ബിദരി. കഷടപ്പാടിനും നിശ്ചയദാർഢ്യത്തിന്റേയും പ്രതീകമാണ് സേലം കളക്ടർ ആയ രോഹിണി ബിദരി.

തന്റെ പത്താമത്തെ വയസ്സലാണ് രോഹിണി തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനം എടുക്കുന്നത്. പരാതികളും ആവശ്യങ്ങളുമായി എന്നും പുറത്തുപോയി നിരാശനായി തിരിച്ചെത്തുന്ന അച്ഛനാണ് രോഹിണിക്ക് മുന്നോട്ടുള്ള പാത കാണിച്ച് കൊടുത്തത്. സർക്കാർ ഓഫീസിൽ ദിനം പ്രതി തന്റെ ആവിശ്യങ്ങൾക്കായി കയറി ഇറങ്ങുന്ന അഛനെ കണ്ട പത്തു വയസ്സുകാരിയുടെ ചോദ്യം മുന്നോട്ടുള്ള പാത തെളിയിച്ചു. കഷ്ടപ്പാടുകളും ദുരിതങ്ങളും താങ്ങാനാകാതെ സഹായം ചോദിച്ചാണ് അച്ഛൻ പുറത്തുപോകുന്നത്. വെറുംകയ്യോടെ എന്നും തിരിച്ചുവരുന്നു.

സർക്കാരിന്റെ ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുന്നു അദ്ദേഹത്തിനു കിട്ടേണ്ട ആനുകൂല്യങ്ങൾ.ഒരുദിവസം രോഹിണി അച്ഛനോടു ചോദിച്ചു:ആരാണച്ഛാ നമ്മുടെ കഷ്ടപ്പാടിന്റെ ഉത്തരവാദി ? ആരു വിചാരിച്ചാൽ നമ്മുടെ ദുരിതങ്ങൾ തീരും''ജില്ലാ കലക്ടർ'' എന്നായിരുന്നു അച്ഛന്റെ മറുപടി. ഇതോടെ രോഹിണി തീരുമാനിച്ചു വലുതാകുമ്പോൾ കലക്ടറാകണം. തളർന്നു വീഴുന്ന കർഷകരെ സഹായിക്കണം.

ചുവപ്പുനാടയുടെ കെട്ടഴിച്ച് ആനുകൂല്യങ്ങൾ അർഹർക്കു ലഭ്യമാക്കണം. ഓഫിസുകളിൽ കയറിയിറങ്ങി നടന്നു കർഷകരുടെ കാലു തേയരുത്. ഈ സ്വപ്‌നം മനസ്സിലിട്ടു ഉരുക്കിയെടുക്കുകയായിരുന്നു വളർച്ചയിലെ ഓരോ പടവിലും രോഹിണി ദാരിദ്ര്യവും പ്രയാസങ്ങളും പിന്നോട്ടടിക്കുമ്പോഴും മുന്നോട്ടു കുതിക്കാൻ ഊർജം സംഭരിച്ച സ്വപ്‌നമായിരുന്നു കളക്ടറാവുക എന്ന സ്വപ്നം

രോഹിണിയുടെ സ്‌കൂൾ വിദ്യാഭ്യാസം സാധാരണക്കുട്ടികൽ പഠിക്കുന്ന സർക്കാർ സ്‌കൂളിൽ തന്നെയായിരുന്നു.എൻജിനീയറങ്ങിൽ ബിരുദം നേടിയതും സർക്കാർ കോളജിൽനിന്നു തന്നെ. സ്വകാര്യ സ്ഥാപനങ്ങളിൽ പരിശീലനത്തിനു പോകാതെ സ്വന്തമായി പഠിച്ച് സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയവും രോഹിണി സ്വന്തമാക്കി. ഭാഗ്യ കടാക്ഷത്തിനോ എളുപ്പ വഴികൾക്കോ രോഹിണി കാത്തിരുന്നില്ല. കഠിനാധ്വാനത്തിന്റെ വഴികൾ മാത്രം പിന്നിട്ട് രോഹിണി ഐ.എ.എസ് പദവിയിലിരുന്നു.

അഭിമാനാർഹമായ നേട്ടത്തിന്റെ വഴിയിൽ ഈ വനിതാ ജില്ലാ കലക്ടർക്ക് എന്നും താങ്ങും തണലുമായി നിൽക്കുന്നതു രണ്ടു പുരുഷന്മാരാണ് അച്ഛൻ രാമദാസും ഭർത്താവ് വിജയേന്ദ്ര ബിദരിയുമാണത്. മധുരയിലെ പൊലീസ് സൂപ്രണ്ടാണ് വിജയേന്ദ്ര. വികസന പ്രവർത്തനങ്ങൾക്കു നേതൃത്വം വഹിക്കുന്ന അഡീഷണൽ കളക്ടറായും മധുര ജില്ലയുടെ ഗ്രാമീണ വികസന അഥോറിറ്റിയുടെ പ്രോജക്ട് ഓഫിസറായും പ്രവർത്തിച്ചതിനുശേഷമാണു രോഹിണി സേലത്തിന്റെ സ്വന്തം വനിതാ കളക്ടറാകുന്നത്.

170 പുരുഷ കളക്ടന്മാർക്കും 170 വർഷങ്ങൾക്കും ശേഷമാണ് സേലത്തിന് ഒരു വനിതാ കളക്ടറെ കിട്ടുന്നത്.മഹാരാഷ്ട്രയിലെ കർഷകന്റെ കുടിലിൽനിന്നു കലക്ടറുടെ കസേരയിലെത്തിയ രോഹിണിക്ക് സാധാരണക്കാരന് വേണ്ടി പലതും ചെയ്യാനാകും എന്ന ആത്മ വിശ്വാസമാണുള്ളത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP