Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'നിരവധി തവണ പ്രണയിച്ചിട്ടുണ്ട്', അന്ന് മൊബൈൽ  ഉണ്ടായിരുന്നെങ്കിൽ ഏറ്റവുമധികം കാമുകന്മാരുള്ള സ്ത്രീ ഒരുപക്ഷേ ഞാനായിരിക്കും; ലൈംഗിക തൊഴിലാളിയാണ് ഞാൻ, അതു പറയാൻ മടിയില്ല; ലൈംഗികത്തൊഴിൽ ചെയ്യുന്നവരും മനുഷ്യരാണെന്നത് സമൂഹം അംഗീകരിക്കാറില്ല; ലൈംഗിക ബന്ധങ്ങൾക്കിടയിലെ പ്രണയം വിവരിച്ച് സദാചാര മലയാളികളെ ഞെട്ടിച്ച നളിനി ജമീല അത്മകഥയുടെ രണ്ടാം ഭാഗവുമായി വീണ്ടും

'നിരവധി തവണ പ്രണയിച്ചിട്ടുണ്ട്', അന്ന് മൊബൈൽ  ഉണ്ടായിരുന്നെങ്കിൽ ഏറ്റവുമധികം കാമുകന്മാരുള്ള സ്ത്രീ ഒരുപക്ഷേ ഞാനായിരിക്കും; ലൈംഗിക തൊഴിലാളിയാണ് ഞാൻ, അതു പറയാൻ മടിയില്ല; ലൈംഗികത്തൊഴിൽ ചെയ്യുന്നവരും മനുഷ്യരാണെന്നത് സമൂഹം അംഗീകരിക്കാറില്ല; ലൈംഗിക ബന്ധങ്ങൾക്കിടയിലെ പ്രണയം വിവരിച്ച് സദാചാര മലയാളികളെ ഞെട്ടിച്ച നളിനി ജമീല അത്മകഥയുടെ രണ്ടാം ഭാഗവുമായി വീണ്ടും

മറുനാടൻ ഡെസ്‌ക്‌

ലൈംഗിക തൊഴിലാളിയുടെ ജീവിതം തുറന്നെഴുതി സദാചാരി മലയാളിയെ ഞെട്ടിച്ച നളിനി ജമീലയുടെ ജീവിതകഥയായിരുന്നു 'ഒരു ലൈംഗിക തൊഴിലാളിയുടെ ആത്മകഥ'. ഇപ്പോൾ ആത്മകഥയുടെ രണ്ടാം ഭാഗവും പുറത്തിറക്കിയിരിക്കുകയാണ് നളിനി. ലൈംഗികത്തൊഴിയാളിയാണെന്ന് പറയാൻ ഒരു നാണവുമില്ലെന്ന് നളിനി ഉറക്കെ വിളിച്ച് പറഞ്ഞതോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.ആദ്യഭാഗമെഴുതി 13 വർഷങ്ങൾക്കുശേഷമാണ് 'റൊമാൻഡിക് എൻകൗണ്ടേഴ്സ് ഓഫ് എ സെക്സ് വർക്കർ' എന്ന രണ്ടാം ഭാഗം പുറത്തിറങ്ങിയത്.

മലയാളത്തിൽ 'എന്റെ ആണുങ്ങൾ' എന്നാണ് പുസ്തകത്തിന്റെ പേര്. പുസ്തകത്തെക്കുറിച്ച് ഇന്ത്യൻ വുമൻ ബ്ലോഗിന് നൽകിയ അഭിമുഖത്തിൽ മനസ്സുതുറക്കുകയാണ് നളിനി. തൃശൂർ സ്വദേശിയായ നളിനിക്ക് മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മക്ക് ജോലി നഷ്ടപ്പെട്ടതോടെ ഫീസടക്കാൻ കഴിയാതെ വന്നു. സ്‌കൂളിൽ നിന്ന് പുറത്താക്കപ്പെട്ട നളിനി കളിമൺ ഖനിയിൽ ജോലിക്കുപോയി. പതിനെട്ടാം വയസ്സിൽ ഒപ്പം ജോലി ചെയ്തിരുന്നയാളുമായി വിവാഹം. മക്കളുണ്ടായതിന് ശേഷമാണ്, കാൻസർ ഭർത്താവിന്റെ ജീവനെടുത്തത്. ഭർത്താവിന്റെ കുടുംബം തിരിഞ്ഞുനോക്കിയില്ല. മക്കളെ നോക്കാൻ മറ്റ് മാർഗ്ഗങ്ങളില്ലാതായതോടെ നളിനി ലൈംഗികത്തൊഴിലാളിയായി.

നളിനി ജമീല ലൈംഗികത്തൊഴിലിൽ സജീവമായിരുന്ന ആയിരത്തി തൊള്ളായിരത്തി എഴുപതുകൾ തൊട്ടുള്ള മൂന്നു പതിറ്റാണ്ടു കാലത്തെ ജീവിതത്തിൽ പരിചയപ്പെട്ട മറക്കാനാവാത്ത ചില പുരുഷന്മാരെ ഓർത്തെടുക്കുകയാണു 'റൊമാന്റിക് എൻകൗണ്ടേഴ്‌സി'ൽ. വെറുതെ വന്നു പോയ 'ക്ലൈന്റുകൾ', പ്രണയത്താലോ സൗഹൃദത്താലോ ശരീരത്തിലും മനസ്സിലും ഇടംപിടിച്ച പുരുഷന്മാർ, ഒരിക്കലും പൊറുക്കാനാവാത്ത ചതിയാൽ നളിനിയുടെ ജീവിതം വഴിതിരിച്ചു വിട്ടവർ എന്നിവരെ ഈ ഓർമക്കുറിപ്പുകളിൽ കാണാം. മറക്കാനാവാത്ത എട്ടു കഥകളാണു നളിനി ഇതിൽ വായനക്കാരുമായി പങ്കുവയ്ക്കുന്നത്.

ലൈംഗികത്തൊഴിൽ ചെയ്യുന്നവരും മനുഷ്യരാണെന്നത് സമൂഹം അംഗീകരിക്കാറില്ല. തങ്ങളുടെ കഥകളോട് ഭൂരിഭാഗവും മുഖം ചുളിക്കും എന്നറിഞ്ഞുകൊണ്ടാണ് നളിനി സ്വന്തം ജീവിതം തുറന്നെഴുതിയത്. തെരുവുജീവിതവും നളിനിയെ തേടിയെത്തിയ ആണുങ്ങളുമാണ് രണ്ടാം ഭാഗത്തിലുള്ളത്. കേരള സെക്സ് വർക്കേഴ്സ് ഫോറത്തിന്റെ പ്രസിഡന്റാണ് നളിനി. ജ്വാലമുഖി, എ പീപ്പ് ഇൻടു ദ സൈലൻസ് എന്നിങ്ങനെ രണ്ട് ഡോക്യുമെന്ററികളും നളിനി സംവിധാനം ചെയ്തിട്ടുണ്ട്.

എന്റെ ജീവിതമാണ് ഞാൻ എഴുതിക്കൊണ്ടിരുന്നത്. അത്ര എളുപ്പമായിരുന്നില്ല അത്. ഒരിക്കൽ മറന്നുകളഞ്ഞത് എന്നു കരുതിയിരുന്ന ഓർമ്മകളെ കൂട്ടിച്ചേർക്കുകയായിരുന്നു ഞാൻ. അതിന് സമയവും ധൈര്യവും ആവശ്യമായിരുന്നു''-നളിനി പറയുന്നു.

സാധാരണ ഗതിയിൽ ലൈംഗികത്തൊഴിലാളികൾക്ക് പണമാണ് പ്രധാനം. അതിനപ്പുറത്ത് വൈകാരികമായ അടുപ്പമോ പ്രണയമോ ഒന്നും ഇടപാടുകാരുമായി പുലർത്താറില്ല. പണം തരാതെ ചതിച്ചാലോ എന്ന ഭയമുള്ളതുകൊണ്ടാണത്. എന്നാൽ എന്റെ രീതി വ്യത്യസ്തമാണ്. ഞങ്ങൾക്കുള്ളതുപോലെ ഭയം ഇടപാടുകാർക്കും ഉണ്ടാകാം. മുൻവിധികൾ ഒഴിവാക്കിയാൽ തങ്ങളെ തേടിയെത്തുന്നവരുമായി നല്ലൊരു ബന്ധം വളർത്തിയെടുക്കാൻ കഴിയുമെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

നിരവധി തവണ പ്രണയിച്ചിട്ടുണ്ട്. അന്ന് മൊബൈൽ ഫോൺ ഉണ്ടായിരുന്നെങ്കിൽ ഏറ്റവുമധികം കാമുകന്മാരുള്ള സ്ത്രീ ഒരുപക്ഷേ ഞാനായിരിക്കും. ലൈംഗികത്തൊഴിലാളിയായതുകൊണ്ട് ഒരിടത്തു തന്നെ നിൽക്കുക എന്നത് സാധ്യമല്ല. താമസസ്ഥലം അടിക്കടി മാറേണ്ടി വരും. അതുകൊണ്ട് പ്രണയബന്ധങ്ങൾ നിലനിർത്താൻ അന്ന് സാധിച്ചിരുന്നില്ല. ഒരിടത്ത് നിന്ന് ഞാൻ താമസം മാറിപ്പോയാൽ എന്നെ പ്രണയിക്കുന്നവർ എന്നെ അന്വേഷിച്ച് പഴയ സ്ഥലത്തെത്തുമായിരുന്നുവെന്ന് ഒപ്പം ജോലി ചെയ്യുന്നവർ പറഞ്ഞ് അറിഞ്ഞിട്ടുണ്ട്.

ഒരിക്കൽ പാലായിൽ നിന്ന് എന്നെ തേടി ഒരാളെത്തി. അയാൾ എന്നോട് പറഞ്ഞു, 'എന്നോട് അൽപം കരുണ കാണിക്കണം, നമുക്ക് സംസാരിക്കാം.' കുട്ടിക്കാലം, പ്രണയം, വിവാഹം അങ്ങനെ അയാളുമായി ഒരുപാട് നേരം സംസാരിച്ചിരുന്നു. വെറുതെ അയാളെ കേൾക്കുകയായിരുന്നില്ല ഞാൻ. ചോദ്യങ്ങൾ ചോദിച്ചും എന്റെ വിശേഷങ്ങൾ പറഞ്ഞും മനോഹരമായ ഒരു സംഭാഷണമായിരുന്നു അത്.''-നളിനി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP