1 usd = 75.92 inr 1 gbp = 94.14 inr 1 eur = 82.49 inr 1 aed = 20.67 inr 1 sar = 20.18 inr 1 kwd = 243.63 inr

Apr / 2020
09
Thursday

ചായകുടിക്കാൻ എത്തിയപ്പോൾ പൊലീസ് വളഞ്ഞു; ചെറുത്ത് നിൽപ്പ് കൂടാതെ കീഴടങ്ങി; മുദ്രാവാക്യം വിളിച്ച് ജീപ്പിൽ കയറി; വയനാടൻ കാടുകൾ കേന്ദ്രീകരിച്ച് സായുധ വിപ്ലവത്തിനൊരുങ്ങിയ രൂപേഷിനേയും സംഘത്തേയും കുടുക്കിയത് സംയുക്ത ഓപ്പറേഷൻ

May 05, 2015 | 07:13 AM IST | Permalinkചായകുടിക്കാൻ എത്തിയപ്പോൾ പൊലീസ് വളഞ്ഞു; ചെറുത്ത് നിൽപ്പ് കൂടാതെ കീഴടങ്ങി; മുദ്രാവാക്യം വിളിച്ച് ജീപ്പിൽ കയറി; വയനാടൻ കാടുകൾ കേന്ദ്രീകരിച്ച് സായുധ വിപ്ലവത്തിനൊരുങ്ങിയ രൂപേഷിനേയും സംഘത്തേയും കുടുക്കിയത് സംയുക്ത ഓപ്പറേഷൻ

തൃശൂർ: കേരളത്തിലെ മാവോയിസ്റ്റ് ആക്രമണങ്ങളുടെ സൂത്രധാരനായ രൂപേഷിനേയും സംഘാംഗങ്ങളേയും ആന്ധ്രാ പൊലീസ് അറസ്റ്റ് ചെയ്തത് കേരളാ പൊലീസിന്റെ കൂടെ സഹായത്തോടെ തന്നെ. മാവോയിസ്റ്റ് സംഘടനയിലെ ഭിന്നതകൾ മുതലാക്കി കേരളം വിവരങ്ങൾ ചോർത്തി നൽകി. ദക്ഷിണേന്ത്യയിൽ മാവോവാദികളുടെ വിഹാര കേന്ദ്രമായ ആന്ധ്രാപ്രദേശിൽ നിന്നുള്ള പ്രത്യേക സംഘം ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടൂതൽ കരുതലോടെ നീങ്ങി. അവിടെ നിന്നും രഹസ്യങ്ങൾ ശേഖരിച്ചു. ദിവസങ്ങൾ നീണ്ട നിരീക്ഷണങ്ങൾക്കൊടുവിൽ രൂപേഷും ഭാര്യ ഷൈനയും പിടിയിലായി.

പ്രമുഖ മാവോയിസ്റ്റ് നേതാവ് രൂപേഷും ഭാര്യ ഷൈനയും ഉൾപ്പെടെ അഞ്ചംഗ സംഘം കോയമ്പത്തൂരിന് 20 കിലോമീറ്റർ അകലെ കരിമത്തുംപെട്ടിയിൽ വച്ച് ആന്ധ്ര പൊലീസിന്റെ പിടിയിലായി. മലയാളിയായ അനൂപും തമിഴ്‌നാട് സ്വദേശി കണ്ണനും വീരമണി എന്ന ഈശ്വറും പിടിയിലായവരിൽ ഉൾപ്പെടുന്നു. രൂപേഷിനൊപ്പം പിടിയിലായ എല്ലാവരുടെ പേരിലും രണ്ട് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് വിവരം. നിലവിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റിന്റെ സംസ്ഥാന സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമാണ് രൂപേഷ്. സിപിഐ. മാവോയിസ്റ്റിന്റെ ദക്ഷിണേന്ത്യൻ കമാൻഡറുമാിയുന്നു രൂപേഷ്. കേരളത്തിലെ വനിതാ ഗറില്ലാ വിഭാഗത്തിന്റെ ചുമതലയുള്ളയാളും മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗവുമാണ് ഷൈന. ഇവരുടെ നീക്കങ്ങൾ കേരളാ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. തണ്ടർ ബോൾട്ട് ഇവരെ പിടിക്കാനുള്ള തന്ത്രങ്ങളും തയ്യാറാക്കി. ഇത് മനസ്സിലാക്കിയാണ് ഇവർ തമിഴ്‌നാട്ടിലേക്ക് കൈമാറിയത്. ഇതും കേരളാ പൊലീസ് തിരിച്ചറിഞ്ഞു. ദക്ഷിണേന്ത്യയിലെ മൂന്ന് പൊലീസ് സേനകൾ ഒരുമിച്ചപ്പോൾ രൂപേഷ് കുടുങ്ങുകയായിരുന്നു. കോയമ്പത്തൂരിനടുത്തു കരുമറ്റംപെട്ടി എന്ന സ്ഥലത്തു ബേക്കറിയിൽ ചായകുടിക്കാൻ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. ചെറുത്തു നിൽപ്പുകൾ കൂടാതെ കീഴടങ്ങി. മുദ്രാവാക്യം വിളിക്കുകയും ചെയ്തു. കുറച്ചു ദിവസമായി ഈ മേഖലയിൽ ഇവർ ഉണ്ടായിരുന്നതായാണ് സൂചന.

ആഴ്ചകളോളമായി ഇവർ കരിമത്താംപെട്ടിയിൽ വീട് വാടകയ്‌ക്കെടുത്ത് താമസിക്കുകയായിരുന്നു. ഏറെ നാളത്തെ നിരീക്ഷണങ്ങൾക്കുശേഷമാണ് അറസ്റ്റിന് കളമൊരുങ്ങിയത്. പച്ച നിറമുള്ള കാറിൽ പാഞ്ഞെത്തിയ പൊലീസ് സംഘം കടയുടെ ഷട്ടറുകൾ വലിച്ചടച്ച ശേഷം കട വളയുകയായിരുന്നു. ഉടൻ തന്നെ കൂടുതൽ പൊലീസ് സംഘമെത്തി അറസ്റ്റിലായവരെ പീളമേട്ടിലുള്ള ക്യു ബ്രാഞ്ചിന്റെ റൂറൽ ഓഫിസിലേക്ക് കൊണ്ടുവന്നു. കോയമ്പത്തൂർ എസ്‌പി., എം.സുധാകറിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹത്തോടെയായിരുന്നു ഇവരെ ക്യു ബ്രാഞ്ച് ഓഫിസിലെത്തിച്ചത്. ഇവരെ ചോദ്യംചെയ്തു വരികയാണ്.

കേരളത്തിൽ മാത്രം ഇരുപതോളം കേസുകൾ രൂപേഷിനെതിരേയുണ്ട്. ആന്ധ്രയിലെ മാവോയിസ്റ്റ് നേതാവ് മല്ലരാജ റെഡ്ഡിയെ ഒളിവിൽ താമസിപ്പിച്ചതും നിലമ്പൂർ ട്രെയിൻ അട്ടിമറിശ്രമവുമാണ് കേരളത്തിലെ പ്രധാന കേസുകൾ. കേരള തീവ്രവാദ വിരുദ്ധ സ്‌ക്വാഡായ ആഭ്യന്തര സുരക്ഷാ അന്വേഷണ സംഘം (ഐ.എസ്.ഐ.ടി) രൂപേഷിനെതിരേ ഏഴ് കേസുകൾ എടുത്തിട്ടുണ്ട്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ വധിക്കാൻ ശ്രമിച്ച കേസിലും രൂപേഷിന് പങ്കുണ്ടെന്നാണ് സംശയം. ഈ കേസിലാണ് ആന്ധ്ര പൊലീസ് രൂപേഷിനെ പിടിച്ചതെന്നാണ് കേരളാ ഭീകരവിരുദ്ധ സ്‌ക്വാഡ് നൽകുന്ന വിവരം. വയനാടൻ വനാന്തരങ്ങൾ കേന്ദ്രീകരിച്ചു നടന്ന ഒട്ടേറെ മാവോയിസ്റ്റ് ആക്രമണ സംഭവങ്ങളിൽ രൂപേഷ് പ്രതിയാണ്. വയനാട്ടിൽ പൊലീസ് സ്‌റ്റേഷൻ ആക്രമണത്തിനു പദ്ധതിയിട്ടതും പൊലീസുകാരനെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയതും ആദിവാസി കുടിലുകളിലെത്തി ഭീഷണിപ്പെടുത്തിയതും കേസുകളിൽ ഉൾപ്പെടുന്നു.മാരക പ്രഹരശേഷിയുള്ള തോക്കുകളുമായാണ് രൂപേഷ് ഉൾപ്പെട്ട സംഘം കാടുകളിൽ സഞ്ചരിച്ചിരുന്നതെന്ന് തീവ്രവാദവിരുദ്ധ സ്‌ക്വാഡ് വ്യക്തമാക്കിയിരുന്നു. പലതവണ തണ്ടർബോൾട്ടും ഭീകരവിരുദ്ധ സ്‌ക്വാഡും രൂപേഷിനെ പിടികൂടാൻ ശ്രമം നടത്തിയിരുന്നു. ഒരുതവണ ബംഗളുരുവിൽവച്ച് രൂപേഷ് ഉൾപ്പെട്ട സംഘം തലനാരിഴയ്ക്കാണ് ഐ.എസ്.ഐ.ടിയുടെ പിടിയിൽനിന്നു രക്ഷപ്പെട്ടത്.

കേരളാ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെത്തുടർന്ന് 2008 ലാണ് രൂപേഷ് ഒളിവിൽ പോയത്. പാലക്കാട്കോയമ്പത്തൂർ അതിർത്തി ഗ്രാമങ്ങളിലെ വനാന്തരങ്ങളിലാണ് രൂപേഷും സംഘവും താമസിക്കുന്നതെന്നായിരുന്നു പൊലീസിന്റെ അനുമാനം. ആദിവാസി ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് മാവോയിസ്റ്റ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്ന രൂപേഷിനെയും സംഘത്തെയും പലയിടങ്ങളിലും കണ്ടതായി വെളിപ്പെടുത്തലുകളുണ്ടായിട്ടുണ്ട്. അടുത്തിടെ ചാനൽ പ്രതിനിധിക്ക് രഹസ്യകേന്ദ്രത്തിൽ അഭിമുഖം നൽകിയിരുന്നു. ജനകീയ പിന്തുണയോടെയുള്ള സായുധ വിപ്ലവത്തിൽനിന്ന് പിന്നോട്ടില്ലെന്നാണ് അന്ന് രൂപേഷ് പറഞ്ഞത്. കേരളത്തിലെ അടിച്ചമർത്തപ്പെട്ട ജനകീയ സമരങ്ങൾ തങ്ങളേറ്റെടുക്കുമെന്നായിരുന്നു രൂപേഷിന്റെ അവകാശവാദം. അഭിമുഖം പുറത്തുവന്നതിനുപിന്നാലെ രൂപേഷിനെ കുടുക്കാൻ പൊലീസ് ഊർജിത അന്വേഷണം തുടങ്ങി. ഇതിനായി തമിഴ്‌നാട്, ആന്ധ്ര പൊലീസിന്റെയും സഹായം തേടുകയും ചെയ്തു.

കേരളത്തിലെ മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്ക് രഹസ്യകേന്ദ്രങ്ങളിലിരുന്ന് നേതൃത്വം വഹിച്ചിരുന്ന രൂപേഷിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിട്ട് ഒരു മാസം തികയുമ്പോഴാണ് രൂപേഷ് പിടിയിലാകുന്നത്. കേരളത്തിലെ പശ്ചിമഘട്ട മലനിരകളെ കേന്ദ്രീകരിച്ച് മുമ്പില്ലാത്ത വിധം മാവോയിസ്റ്റ് ഗറില്ലാ വിഭാഗത്തെ ഉത്തേജിപ്പിച്ച് ചെറുതും വലുതുമായ പതിമൂന്ന് ആക് ഷനുകളാണ് ഇവർ നടപ്പിലാക്കിയത്. പൊലീസിന് മുഖാമുഖാമായി നിന്ന് വയനാട്ടിലെ വെള്ളമുണ്ടയിൽ നിറയൊഴിക്കുകയും ചെയ്തിരുന്നു. ഇതിൽ പാലക്കാടും എറണാകുളത്തും നടത്തിയ മൂന്ന് ആക് ഷനുകളുമായി ബന്ധപ്പെട്ട് ഒമ്പതുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഈ ആക്രമണങ്ങൾക്കെല്ലാം നേതൃത്വം നൽകിയത് ഒളിവിൽ കഴിഞ്ഞിരുന്ന സഖാവെന്നറിയപ്പെട്ട രൂപേഷ് തന്നെയായിരുന്നു. എന്നാൽ കേരളത്തിലെ സംഘടനയിൽ വിള്ളൽ വീണു. അക്രമങ്ങളിൽ നിന്ന് പിന്മാറുന്നതിന്റെ സാധ്യതകൾ രൂപേഷ് തേടി. കേരളം പോലൊരു സംസ്ഥാനത്ത് സായുധ വിപ്ലവത്തിനുള്ള സാധ്യതകൾ ചോദ്യം ചെയ്യപ്പെട്ടു. ഈ ഭിന്നതയിൽ നിന്നുള്ള ഒറ്റികൊടുക്കലാണ് രൂപേഷിനെ കുടുക്കിയത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മാവോവാദികൾ നടത്തിയതായി പറയപ്പെടുന്ന നിരവധി ആക്രമണങ്ങൾക്കിടയിലും അവയുടെ സൂത്രധാരന്മാരിൽ ഒരാളെപ്പോലും പിടികൂടാൻ കഴിയാതിരുന്ന കേരളാ പൊലീസിനും അറസ്റ്റ് ആശ്വാസമാണ്. രൂപേഷടങ്ങുന്ന മാവോയിസ്റ്റുകളുടെ കേരളത്തിലെ പ്രധാന താവളമാണ് വയനാട് എന്ന് പൊലീസ് വൃത്തങ്ങൾ മാസങ്ങൾക്കുമുമ്പേ വ്യക്തമാക്കിയിരുന്നു. തിരുനെല്ലി, കുഞ്ഞോം പ്രദേശങ്ങളിലെ വനമേഖലകളിൽ ഇവർ തമ്പടിക്കുന്നതായും ആദിവാസി കോളനികൾ ലക്ഷ്യമിട്ട് മാവോയിസ്റ്റ് പ്രവർത്തനം വ്യാപിപ്പിക്കുന്നതായും ഇന്റലിജൻസ് അധികൃതർ സൂചന നൽകി. പൊലീസുകാരന്റെ വീട്ടിലത്തെി മാവോയിസ്റ്റുകൾ ബൈക്ക് കത്തിക്കുകയും ചുവരിൽ നോട്ടീസ് പതിക്കുകയും ചെയ്താണ് സായുധ പോരാട്ടം തുടങ്ങിയത്. പിന്നാലെ തിരുനെല്ലിയിലെ അഗ്രഹാരം റിസോർട്ട് അർധരാത്രി ആക്രമണത്തിനിരയായി. േ

മഖലകളിൽ തണ്ടർബോൾട്ടിനെയടക്കം വിന്യസിച്ച് തെരച്ചിൽ വ്യാപകമാക്കിയിട്ടും ഫലമുണ്ടായില്ല. ഒരു വശത്ത് വ്യാപക തെരച്ചിൽ നടക്കുമ്പോഴും തൊട്ടടുത്ത പ്രദേശങ്ങളിലെ കോളനികളിലത്തെി മാവോവാദികൾ ആദിവാസി വിഭാഗങ്ങളുമായി കാര്യങ്ങൾ തിരിക്കി അരിയും ചായപ്പൊടിയും ഉൾപ്പെടെ വാങ്ങി വനത്തിലേക്ക് മറഞ്ഞു. രൂപേഷും സംഘവുമാണ് കോളനികളിൽ വന്നതെന്ന് ആദിവാസികളെ ചോദ്യം ചെയ്ത് ഇത്തരം കേസുകളിൽ പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു. മലപ്പുറത്ത് നിലമ്പൂരിലും പാലക്കാട്ടുമൊക്കെ രൂപേഷ് എത്തി. മലബാർ മേഖലയിലെ കാടുകൾ അരിച്ചു പറക്കിയിട്ടും ഫലമുണ്ടായില്ല. ഇതിനിടെ സർക്കാറിന്റെ ഉടമസ്ഥതയിലുള്ള തിരുനെല്ലിയിലെ കെ.ടി.ഡി.സി ഹോട്ടൽ അടിച്ചുതകർക്കപ്പെടുന്നത്. സിപിഐ (മാവോയിസ്റ്റ്) പശ്ചിമ ഘട്ട പ്രത്യേക മേഖലാ കമ്മിറ്റിയുടെ പേരിൽ നോട്ടീസും ബാനറുകളും പതിക്കുകയും ലഘുലേഖ വിതറുകയും ചെയ്തു.

കഴിഞ്ഞ ഡിസംബറിൽ കുഞ്ഞോം ചപ്പ കോളനിക്കടുത്ത വനത്തിൽ 20 പേരടങ്ങുന്ന തണ്ടർബോൾട്ട് സംഘം ആറു പേരടങ്ങിയ മാവോയിസ്റ്റ് സംഘവുമായി ഏറുമുട്ടി. ഇതിന് ശേശം കനത്ത തെരച്ചിലുമായി പൊലീസ് സംഘം കാടുകയറിയെങ്കിലും ഒരു തുമ്പുപോലും കിട്ടിയിരുന്നില്ല. കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലേക്കും ആറളം വനമേഖല ഉൾപ്പെടുന്ന കണ്ണൂരിലേക്കും നീങ്ങാൻ സൗകര്യമുള്ളതുകൊണ്ടാണ് വയനാടൻ കാടുകളെ മാവോവാദികൾ സുരക്ഷിത താവളമായിക്കരുതുന്നതെന്ന് പൊലീസ് വൃത്തങ്ങൾ നിരീക്ഷിച്ചിരുന്നു. ചപ്പാ കോളനിയിലും കുഞ്ഞോത്തും പൊലീസിന്റെ നിരീക്ഷണം ശക്തമാണെന്ന് അവകാശപ്പെട്ടിരുന്ന സമയത്താണ് ഏവരെയും ഞെട്ടിച്ച് കുഞ്ഞോം ഫോറസ്റ്റ് ഔട്ട്‌പോസ്റ്റ് ആക്രമിക്കപ്പെട്ടത്. ഇതിനുശേഷം കുറച്ചുകാലമായി വയനാട്ടിൽനിന്ന് മാവോയിസ്റ്റ് ആക്രമണ വാർത്തകളുണ്ടായില്ല. ക്വാറികളിൽ ആക്രമണം നടത്തി ആദിവാസികളുടെ മനസ്സിൽ കടന്നകൂടാനുള്ള ശ്രമങ്ങൾ വിജയിച്ചിരുന്നില്ല. ഇതോടെയാണ് തന്ത്രങ്ങളെ കുറിച്ച് ഭിന്നത ഉയർന്നത്. തർക്കങ്ങളും ഉണ്ടായി. രൂപേഷിന്റെ നേതൃത്വം പോലും ചിലർ ചോദ്യം ചെയ്തു. പാലക്കാട് കെഎഫ്‌സി ആക്രമണക്കേസിൽ ചിലർ പിടിയിലായതോടെ എല്ലാം കൈവിടുന്ന അവസ്ഥയിലുമെത്തി. ഇത് മുതലെടുക്കാൻ പൊലീസിന് കഴിഞ്ഞു. അതിനാൽ രണ്ടാഴ്ചയായി രൂപേഷിന്റെ നീക്കങ്ങളെ കുറിച്ച് മനസ്സിലാക്കാൻ കഴിഞ്ഞു. അതീവ രഹസ്യമായി കേരളവും തമിഴ്‌നാടും ആന്ധ്രയും വിവരങ്ങൾ പങ്കുവച്ചു. മാവോ ഓപ്പറേഷനിൽ കൂടുതൽ പരിചയമുള്ള ആന്ധ്രാപ്രദേശ് ഇവരെ കുടുക്കാനുള്ള ചുമതല ഏറ്റെടുത്തു. എല്ലാം പ്രതീക്ഷിച്ചതു പോലെ നടന്നു.

രാമചന്ദ്രന്റേയും സുമയുടേയും മകനായി വാടാനപ്പിള്ളിയിൽ ജനിച്ച രൂപേഷ് നാട്ടിക എസ്.എൻ കോളേജിൽ നിന്ന് ബിരുദവും തുടർന്ന് നിയമ ബിരുദ യോഗ്യതയും നേടി. നിയമബിരുദധാരിയായ ഭാര്യ ഷൈന ഹൈക്കോടതി ജീവനക്കാരിയായിരുന്നു. അങ്കമാലിയിൽ നിന്ന് നക്‌സൽ നേതാവ് മല്ലരാജ റെഡ്ഡി അറസ്റ്റിലായതോടെയാണ് രൂപേഷിന്റെ തീവ്ര ഇടതുപക്ഷ ബന്ധത്തെക്കുറിച്ച് പുറം ലോകം അറിയുന്നത്. ഇതേതുടർന്ന് ഒളിവിൽ പോയ രൂപേഷും ഷൈനയും പിന്നീട് പിടിയിലാകുന്നതുവരെ മാവോയിസ്റ്റ് പാർട്ടിയുടെ കേരളത്തിലെ അനിഷേധ്യ നേതാക്കളായിരുന്നു. സിപിഐ.എം.എല്ലിന്റെ വിദ്യാർത്ഥി പ്രസ്ഥാനമായ കേരള വിദ്യാർത്ഥി സംഘടനയിലൂടെയാണ് രൂപേഷ് പൊതുരംഗത്തെത്തിയത്. പിന്നീട് ജനശക്തിയിൽ ചേർന്ന് വയനാട്ടിലെ ആദിവാസി മേഖലകളിൽ പ്രവർത്തനം ആരംഭിച്ചു.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
'ഡ്രൈവിങ് പഠിപ്പിക്കാൻ പോകുമ്പോൾ സുന്ദരികളുമായി സൊള്ളുകയാണല്ലേ എന്ന് സംശയത്തോടെ ചോദിക്കും; മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യങ്ങളൊക്കെ പറഞ്ഞാണ് വഴക്ക്; ഒരു മനസമാധാനവും ഇല്ലാത്ത ജീവിതം; ഇന്നലെ രാത്രിയിലും ഇന്ന് രാവിലെ ഡ്രൈവിങ്ങ് സ്‌കൂളിലേക്ക് പോകാൻ എഴുന്നേറ്റപ്പോഴും അതുതന്നെ; സഹികെട്ടിട്ടാ സാറേ ഞാനത് ചെയ്തത്': ചേർത്തലയിൽ കുടുംബവഴക്കിനെ തുടർന്ന് ഭാര്യ സൗമ്യയെ കൊലപ്പെടുത്തിയ പ്രജിത്തിന്റെ മൊഴി
കൊല്ലത്ത് രാജകീയ പ്രൗഡിയിൽ കഴിഞ്ഞ രഘു സാനിറ്ററിയുടെ ഉടമ; കച്ചവടത്തിൽ കള്ളപ്പയറ്റുകൾ വീണപ്പോൾ പൊളിഞ്ഞ് പാളിസായി; ഭാര്യ മരിച്ചതോടെ വീടും കുടുംബവും നഷ്ടപ്പെട്ട് തെരുവിലേക്ക്; ഭിന്നശേഷിക്കാരനായ മകനുമായി തെരുവിലെത്തിയപ്പോൾ ആശ്രയം ഒറ്റമുറി വീട്; പ്രമേഹം മൂത്ത് ജില്ലാ ആശുപത്രിയിലെത്തിയപ്പോൾ രണ്ടാളും രണ്ട് വഴിക്ക്; അറിയാതെ പോകരുത് ഈ അച്ഛന്റേയും മകന്റേയും ജീവിതകഥ
ചെറിയ തെറ്റിന് പോലും വലിയ ശാസന നൽകുന്ന ടീം ലീഡർ; ഒപ്പമുള്ളവർക്ക് ആത്മവിശ്വാസം പകരുന്ന നിറ പുഞ്ചിരിയുമായി ഏകോപനകർക്ക് താങ്ങും തണലുമാകുന്ന ടീച്ചർ; കോവിഡിന്റെ രണ്ടാം വരവിനെ കേരളം അതിജീവിച്ചത് സെക്രട്ടറിയേറ്റിൽ ഒരുക്കിയ വാർ റൂമിന്റെ ഇടപെടൽ മികവിൽ; നിസ്സാമുദ്ദീനിൽ നിന്നെത്തിയ കൊറോണയുടെ മൂന്നാം വരവ് പ്രതിസന്ധിയായില്ലെങ്കൽ കേരളത്തിന് രണ്ട് ദിവസങ്ങൾക്കുള്ളിൽ പുഞ്ചിരിച്ച് തുടങ്ങാം; വുഹാനിലൂടെ എത്തി ലോകത്തെ കരയിച്ച മഹാമാരിയോട് ഗുഡ് ബൈ പറയാൻ ദൈവത്തിന്റെ സ്വന്തം നാട്
കൊറോണയെ വോട്ടാക്കി മാറ്റാനും കൂടുതൽ ശവശരീരങ്ങൾ കാണാനും ആഗ്രഹമുണ്ടെങ്കിൽ മാത്രം ട്രംപ് ഈ പണി തുടരുക; അല്ലെങ്കിൽ അൽപം കൂടി മര്യാദ കാട്ടുക; ട്രംപിനു ചുട്ട മറുപടിയുമായി ലോകാരോഗ്യ സംഘടനാ തലവൻ; എല്ലാ രാഷ്ട്രത്തലവന്മാരും പൗരന്മാരുടെ ജീവൻ രക്ഷ മാത്രം മുന്നിൽ കണ്ട് പ്രവർത്തിക്കണമെന്നും ആവശ്യം; ചൈനയുടെ താത്പര്യപ്രകാരം തലവനായ എത്യോപ്യാക്കാരനും അമേരിക്കൻ പ്രസിഡണ്ടും കൊറോണ കാലത്ത് ഏറ്റുമുട്ടുമ്പോൾ ലോകത്തിനു ആശങ്ക ബാക്കി
മോദിയിൽനിന്ന് ട്രംപ് കണ്ണുരുട്ടി വാങ്ങിയ മലേറിയ മരുന്ന്; ചൈനയെ രക്ഷിച്ച ക്യൂബയുടെ അത്ഭുത മരുന്ന്; കൊറോണയെ 48 മണിക്കുർ കൊണ്ട് കൊന്ന് തീർക്കുന്ന പേനിനെ കൊല്ലുന്ന മരുന്നായ ഇവെർമെക്ടിൻ; മൃഗങ്ങളിൽ വിജയിച്ച വാക്‌സിൻ പരീക്ഷണം മനുഷ്യരിൽ പുരോഗമിക്കുന്നു; നേരിട്ട് നേതൃത്വം കൊടുത്ത് രാഷ്ട്രത്തലവന്മാർ; കോടികൾ ഇറക്കി ആഗോളഭീമന്മാരും രംഗത്ത്; സ്പാനിഷ് ഫ്ളൂവിനെയും പ്ലേഗിനെയും വസൂരിയെയും പോലെ കോവിഡിനെയും പിടിച്ചുകെട്ടാനുറച്ച് ശാസ്ത്രലോകം; മഹാമാരിക്ക് പരമാവധി ആയുസ്സ് ഒന്നര വർഷം മാത്രം!
കോവിഡിൽ ആഗോള മരണ നിരക്ക് ആറു ശതമാനം; രാജ്യത്ത് മൂന്ന് ശതമാനം; കേരളത്തിലെ 345 രോഗ ബാധിതരിൽ മരിച്ചത് രണ്ട് പേരും; ഒരു രോഗിയിൽ നിന്ന് 2.6 പേർക്ക് രോഗം പകരാമെന്നത് രാജ്യാന്തര ശരാശരി; കേരളത്തിൽ പുറത്തുനിന്നെത്തിയത് 254 രോഗികൾ; പകർന്നത് 91 പേരിലും; നിപയ്ക്ക് പിന്നാലെ ലോകത്തെ വിറപ്പിച്ച മഹാമാരിയേയും അതിജീവിച്ച് ആരോഗ്യ കേരളം; കൊറോണയിലും കേരളത്തിന് അപൂർവ്വ നേട്ടങ്ങൾ; കേരളം സുരക്ഷിതമാകുമ്പോൾ കേന്ദ്രം അനുവദിച്ചാൽ ലോക് ഡൗൺ ഒഴിവാക്കാം
ഏതുപാർട്ടിക്കാരായാലും..അതു സിപിഎമ്മായാലും സ്ത്രീകൾക്ക് നേരേയുള്ള അക്രമം അനുവദിക്കില്ല; മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകിയതോടെ നിരീക്ഷണത്തിലുള്ള വിദ്യാർത്ഥിനിയുടെ വീടാക്രമിച്ച മൂന്ന് സിപിഎമ്മുകാരെ അറസ്റ്റ് ചെയ്തു; പാർട്ടി സമ്മർദം മറികടന്നത് മുഖ്യമന്ത്രിയുടെ ഉത്തരവിന്റെ പിൻബലത്തിൽ; കോവിഡ് കാലത്ത് കൈയൂക്ക് കാട്ടാൻ ഇറങ്ങിയ തണ്ണിത്തോട്ടിലെ സഖാക്കൾക്ക് തിരിച്ചടി
ക്യാൻസറിന് പ്രണയം തോന്നിയ ഒരാളെ ഞാൻ പ്രണയിച്ചു; പിന്നെ ഞങ്ങൾ ഒരുമിച്ചു അവനെ ഞങ്ങളുടെ ജീവിതത്തിൽ നിന്ന് ഒഴിവാക്കി; ഇവിടെ തുടങ്ങുന്നു ഞങ്ങളുടെ അതിജീവന കഥ....; ഞങ്ങളുടെ രണ്ടാമത് വിവാഹ വാർഷികമാണ്. ഇപ്പോൾ ഞങ്ങൾക്ക് 6മാസം പ്രായമായ ഒരു പൊന്നു മോളും ഉണ്ട്; ഇനി അടുത്ത ചെക്കപ്പ് ജൂണിൽ ആണ്; ഇതുവരെ ഞങ്ങൾ രണ്ടുപേരും കൂടിയാണ് പോയത്; ഇനി ഞങ്ങൾ മൂന്നു പേരും കൂടി പോകും: ഡോ അഞ്ജു എസ് കുമാറിന്റെ പ്രണയകഥ വൈറലാകുമ്പോൾ
സോഷ്യൽ മീഡിയയിൽ ഹരമായെങ്കിലും യുവാക്കളുടെ മനസ്സിൽ കൂടുകൂട്ടിയെങ്കിലും ഇമേജിന്റെ തിളക്കം എതിരാളി തട്ടിയെടുക്കുന്നത് തിരിച്ചറിഞ്ഞു; രണ്ടാം വട്ടം ഗോദായിൽ ഇറങ്ങുന്ന ട്രംപിനെ തളയ്ക്കാനുള്ള പോരാട്ടം വൈസ് പ്രസിഡന്റ് ജോ ബൈഡനെ ഏൽപ്പിച്ച് ബെർണി സാൻഡേ്‌സ് പിന്മാറി; 78കാരന്റെ പിന്മാറ്റം ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള പ്രൈമറികളിൽ പിന്നോട്ട് പോയതോടെ
ആ ചിത്രത്തിൽ ശശി കലിംഗ അഭിനയിച്ചത് മമ്മൂട്ടിയും മോഹൻലാലും വാങ്ങുന്നതിനേക്കാൾ കൂടുതൽ പ്രതിഫലം വാങ്ങി; ഹോളിവുഡ് സൂപ്പർ താരം ടോം ക്രൂസ് നായകനായ ബൈബിൾ ചിത്രത്തിൽ നടന് കിട്ടിയത് യൂദാസിന്റെ വേഷം; ഷൂട്ടിങ്ങിനായി പോയിരുന്നത് ഹോട്ടലിന്റെ റൂഫ് ടോപ്പിൽ നിന്ന് ഹെലികോപ്റ്ററിൽ; അഞ്ചുവർഷം കഴിഞ്ഞ് ശശി യാത്രയാവുമ്പോഴും ചിത്രത്തിന് എന്താണ് സംഭവിച്ചത് എന്നറിയാതെ ചലച്ചിത്രലോകം
മനുഷ്യൻ രാത്രിയിലിറങ്ങുക അരയ്ക്കൊപ്പമുള്ള വസ്ത്രം മാത്രം ധരിച്ച്; കള്ളന്മാരുടെ പുതിയ അവതാരത്തിനെ സ്പ്രിങ് മാനെന്ന് പേരിട്ടും നാട്ടുകാർ; കൊറോണകാലത്ത് കോഴിക്കോടിനെ ഭീതിയിലാഴ്‌ത്തി അജ്ഞാതനായ മനുഷ്യന്റെ സഞ്ചാരം; കള്ളനെ പിടിക്കാൻ ലോക്ക് ഡൗൺ ലംഘിച്ചും രാത്രിയിൽ സംഘടിച്ച് ജനക്കൂട്ടം; സി.സി ടിവിയിൽ ദൃശ്യം പതിഞ്ഞതോടെ അന്വേഷണവുമായി പൊലീസും
ബിസിനസ് ഉപേക്ഷിച്ച് ഭർത്താവ് തിരിച്ചെത്തിയതോടെ നഷ്ടമായത് കാമുകനുമായി ഇടപഴകാനുള്ള അവസരങ്ങൾ; രാഷ്ട്രീയ നേതാവുമായുള്ള അവിഹിത ബന്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടതോടെ രേണുക തീരുമാനിച്ചത് ഭർത്താവിനെ കൊലപ്പെടുത്താനും; ലോക് ഡൗണിനിടെ യുവാവ് ലോറിയിടിച്ച് മരിച്ച സംഭവം ആസൂത്രിതമായ കൊലപാതകം; ഭാര്യയേയും കാമുകനേയും അറസ്റ്റ് ചെയ്ത് പൊലീസും
8,000 പേർ രോഗികളായിട്ടും മരണം 1000 ത്തിന് താഴെ നിർത്തിയ ജർമ്മനിയും കേവലം 23 പേർ മരിച്ചിട്ടും മൂന്നു മാസത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഓസ്‌ട്രേലിയൻ സംസ്ഥാനവും അപകടം മണത്ത ഉടൻ ലോക്ക് ഡൗൺ തുടങ്ങിയ ഇന്ത്യയും ലോകത്തിന്റെ കൊറോണാ പ്രതിരോധ മോഡലുകൾ; ലോക്ക്ഡൗൺ എന്ന് തീരുമെന്ന് ആശങ്കപ്പെടുന്നവർ ഓസ്‌ട്രേലിയയിൽ സംഭവിക്കുന്നത് മാത്രം അറിയുക; ഇച്ഛാശക്തികൊണ്ട് കൊറോണയെ നേരിടുന്ന മൂന്നു രാജ്യങ്ങളുടെ കഥ
ആശങ്കകൾക്കൊടുവിൽ മനുഷ്യകുലം രക്ഷപ്പെട്ടു; കൊറോണയെ രണ്ട് ദിവസം കൊണ്ട് കൊല്ലുന്ന മരുന്ന് കണ്ടു പിടിച്ച് ഓസ്ട്രേലിയൻ ശാസ്ത്രജ്ഞൻ; ലോകം എമ്പാടും ഇപ്പോൾ ലഭ്യമായ ആന്റി പാരസെറ്റ് മരുന്ന് ഉപയോഗിച്ചാൽ കോവിഡ്-19 അണുക്കൾ ഞൊടിയിടയിൽ നശിക്കും; മനുഷ്യനിൽ പരീക്ഷിച്ച് കഴിഞ്ഞാൽ കൊലയാളി വൈറസിനെ കൊന്നൊടുക്കാൻ ഇവർമെക്ടിൻ രംഗത്തിറങ്ങും; ഇനി ആർക്കും എച്ച്ഐവി-മലേറിയ മരുന്നുകളെ ആശ്രയിച്ച് ജീവൻ കളയേണ്ടി വരില്ല
സ്ത്രീ തടവുകാരെ കൂട്ടത്തോടെ ബലാൽസംഗം ചെയ്യുന്നത് പതിവ്; പെൺകുട്ടികളെ ഉൾപ്പെടെ പരിപൂർണ നഗ്നരാക്കി നിർത്തി ഇടക്കിടെ പരിശോധന; വൃത്തിഹീനമായ ജയിലിൽ ആവശ്യത്തിനു ഭക്ഷണം പോലുമില്ല; വിശപ്പടക്കിയത് എലികളെ ജീവനോടെ പിടിച്ചു തിന്ന്; തുടർച്ചയായി 18 മണിക്കുർ ജോലി; മർദനവും പട്ടിണിയും സഹിക്കാതെ തടവുകാർ മരിച്ചാൽ മൃതദേഹം കൃഷിത്തോട്ടങ്ങളിൽ വളമായി ഉപയോഗിക്കും; ഉത്തരകൊറിയയിലെ കോൺസ്ട്രേഷൻ ക്യാംപിൽ നിന്ന് രക്ഷപ്പെട്ടെത്തിയ യുവതിയുടെ വെളിപ്പെടുത്തലിൽ നടുങ്ങി ലോകം
കൊറോണയെ അതിജീവിച്ചെന്ന 'ചങ്കിലെ ചൈനാ തള്ളുകൾ' ശുദ്ധഅസംബന്ധം; ഉദ്ഭവ സ്ഥാനത്ത് തന്നെ നിഷ്പ്രയാസം തടയാമായിരുന്ന വൈറസ് ബാധയെ പിടിപ്പുകേടും മുട്ടാളത്തവും കൊണ്ട് ലോകത്തിലാകെ പടർത്തി; ഒന്നും സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കാൻ നാൽപ്പതിനായിരത്തോളം കുടുംബങ്ങൾ തയാറാക്കിയ ഭക്ഷ്യവിഭവങ്ങൾ പങ്കിട്ടുകൊണ്ടുള്ള നവവത്സരവിരുന്നു നടത്തി; പ്രതിച്ഛായ മിനുക്കലിന് പ്രതിവർഷം 50 കോടിയോളം കമന്റുകൾ എഴുതുന്ന വൻ സൈബർ ആർമി; കോവിഡ് മഹാമാരി ചൈനയുണ്ടാക്കിയ ചെർണോബിൽ ദുരന്തം!
'ഏത് തെണ്ടിയാ നിങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചത്... എന്റെ മകനും ഭർത്താവും ഡോക്ടറാണ്... അവരേക്കാൾ വലിയ ആളൊന്നുമല്ലല്ലോ നിങ്ങൾ'; ഓസ്ട്രേലിയയിൽ നിന്നെത്തിയ മകൻ ക്വാറന്റൈൻ ലംഘിച്ചെന്ന നാട്ടുകാരുടെ പരാതി അന്വേഷിക്കാനെത്തിയ ഹെൽത്ത് ഇൻസപെക്ടറെ അധിക്ഷേപിച്ച് മുൻ എം പിയും മുൻ മേയറുമായ എ കെ പ്രേമജം; സർക്കാർ തീരുമാനം നടപ്പാക്കേണ്ട സിപിഎം നേതാവു തന്നെ ധിക്കാരം കാട്ടിയപ്പോൾ കേസ് എടുത്ത് പൊലീസും; കോഴിക്കോട് ക്വാറന്റൈൻ ലംഘനത്തിലെ വിപ്ലവ കഥ ഇങ്ങനെ
വിമാനം ഇറങ്ങി കരിപ്പൂരിൽ തങ്ങിയത് ജ്യൂവലറികളിൽ പോകാൻ; കോഴിക്കോടും കണ്ണൂരും സ്വർണ്ണ കടകളിൽ കയറി ഇറങ്ങി വീട്ടിലെത്തി കല്യാണവും ആഘോഷവും ഗംഭീരമാക്കി എരിയാൽ സ്വദേശി; രഹസ്യ ബന്ധങ്ങൾ പലതുള്ള കൊറോണക്കാരന്റെ രാഷ്ട്രീയം മുസ്ലിം ലീഗിനൊപ്പം; റൂട്ട് മാപ്പ് തയ്യാറാക്കുന്നത് അറിഞ്ഞ് ഞെട്ടിയത് മലബാറിലെ സ്വർണ്ണ മാഫിയ; കൃത്യമായ വിവരങ്ങൾ നൽകാതെ ഒളിച്ചുകളിച്ച് പ്രവാസിയും; മലബാറിലെ ദുരിതത്തിന് കാരണം 'ഗോൾഡ് മാഫിയ'! കാസർകോട്ടെ കോവിഡിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
'ശവത്തെ ഭോഗിക്കുന്നതുപോലെ കാമഭ്രാന്തനായി ലിംഗം, നനവിന്റെ കണികകൾ എത്തിനോക്കാൻ പോലും മടിക്കുന്ന യോനിയിലേക്ക് കുത്തിത്തിരുകി കയറ്റുമ്പോൾ അനുഭവിക്കേണ്ടി വരുന്ന വേദനയുടെ തീവ്രതയൊന്നും ഒരു പ്രസവവേദനക്കും തരാൻ കഴിയില്ല;' തള്ളിനിക്കുന്ന രണ്ട് മൃദുമാംസ തുണ്ടുകളും, കടിച്ചുപൊട്ടിക്കാനായി രണ്ട് ചുണ്ടുകളും, കാലുകൾക്കിടയിലെ ഒരു തുളയും മാത്രമാണോ താനെന്ന ചിന്ത ഇന്നും വേട്ടയാടുന്നു എന്നും ജോമോൾ ജോസഫ്
പലവട്ടം യാചിച്ച ശേഷം ആരോ ബെഡ്ഷീറ്റിന്റെ പകുതി കീറിതന്നു; ഞങ്ങൾ നാണം മറച്ചു; അവളുടെ രഹസ്യ ഭാഗത്തുകൂടി ചോര ഒഴുകുന്നുണ്ടായിരുന്നു; സമീപത്തെ ആശുപത്രിയിൽ എത്തിക്കുന്നതിനു പകരം ദൂരെ കൊണ്ടുപോയി; ലൈഫ് ഓഫ് പൈ സിനിമ സെക്കന്റ്‌ഷോ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ അവീന്ദ്ര പാണ്ഡെയേയും സുഹൃത്തിനേയും തേടിയിരുന്നത് സമാനതകളില്ലാത്ത ദുരന്തം: നിർഭയയ്ക്ക് നീതിയൊരുക്കിയ അവീന്ദ്ര പാണ്ഡെ; ക്രൂരത പുറത്തുകൊണ്ടു വന്ന ആ പഴയ തുറന്നു പറച്ചിൽ
20,000 കോടിയിലേറെ ഡോളറിന്റെ സ്വത്തുക്കളുമായി ലോകത്തിലെ ഏറ്റവും സമ്പന്നനായ രാഷ്ട്രീയക്കാരൻ; ലോകത്ത് എവിടെയും കൊല നടത്താവുന്ന സംഘമുണ്ടാക്കി എതിരാളികളെ അരിഞ്ഞുതള്ളും; തികച്ച സ്ത്രീലമ്പടൻ, ബാലപീഡകനെന്നും ആരോപണം; ലൈംഗിക രഹസ്യങ്ങൾ ചോർത്തി ട്രംപിനെപ്പോലും ബ്ലാക്ക്മെയിൽ ചെയ്തു; ഐഎസിനെ തകർക്കുന്നതിലും നിർണ്ണായക പങ്കുവഹിച്ചു; ലോകം ഭയക്കുന്ന ഏകാധിപതിയായി മാറിയ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ ജീവിതകഥ
വസ്ത്രം മാറുമ്പോൾ പരിചയമില്ലാത്തയാൾ ജനലിന് അടുത്ത് വന്ന് ജോബി ഉണ്ടോ എന്ന് ചോദിച്ചു; ഇങ്ങോട്ട് വന്നില്ലെന്ന് പറഞ്ഞപ്പോൾ സാധനം കൊണ്ടു പോകാൻ വണ്ടി വിളിച്ചിരുന്നു എന്ന് മറുപടി; തുറന്നപ്പോൾ വാ പൊത്തി പിടിച്ചു പറഞ്ഞത് ഇതൊരു ക്വട്ടേഷൻ എന്ന്; വായിൽ തിരുകിയ തുണി അഴിച്ചു മാറ്റി ഇട്ടത് ഗുളികയും വെള്ളവും; രാത്രി മുഴുവൻ പീഡനം; പിന്നെ പണവും എടിഎമ്മുമായി കടന്നു കളയൽ; കൊട്ടിയൂരിലെ ഫാമിൽ നേരിട്ടത് സമാനതകളില്ലാത്ത പീഡനം; മറുനാടനോട് യുവതി ക്രൂരത പറയുമ്പോൾ
കൊച്ചി സാമ്രാജ്യം എന്നും സക്കീർ ഭായിയുടേത്! ലോക് ഡൗൺ ബോധവത്കരണത്തിന് നോക്കിയ ഉദ്യോഗസ്ഥനെ സക്കീർ ഹുസൈൻ വിരട്ടിയപ്പോൾ പേടിച്ച് വാല് ചുരുട്ടാതെ കേരള പൊലീസ്; എന്റെ പേര് സക്കീർ ഹുസൈൻ...സിപിഎമ്മിന്റെ കളമശേരി ഏരിയ സെക്രട്ടറി..മനസ്സിലായോ.. മനസ്സിലാക്കാതെ വർത്തമാനം പറയരുതെന്ന് ഭീഷണി; സാറിനെ ബോധവത്കരണം നടത്തി അത്രേയുള്ളുവെന്നും പിന്നെ എങ്ങനെ മനസ്സിലാക്കും താങ്കളെ എന്നും പൊലീസുകാരന്റെ മറുചോദ്യം; ചൂളിപ്പോയി സക്കീർഭായ്
ആ ചിത്രത്തിൽ ശശി കലിംഗ അഭിനയിച്ചത് മമ്മൂട്ടിയും മോഹൻലാലും വാങ്ങുന്നതിനേക്കാൾ കൂടുതൽ പ്രതിഫലം വാങ്ങി; ഹോളിവുഡ് സൂപ്പർ താരം ടോം ക്രൂസ് നായകനായ ബൈബിൾ ചിത്രത്തിൽ നടന് കിട്ടിയത് യൂദാസിന്റെ വേഷം; ഷൂട്ടിങ്ങിനായി പോയിരുന്നത് ഹോട്ടലിന്റെ റൂഫ് ടോപ്പിൽ നിന്ന് ഹെലികോപ്റ്ററിൽ; അഞ്ചുവർഷം കഴിഞ്ഞ് ശശി യാത്രയാവുമ്പോഴും ചിത്രത്തിന് എന്താണ് സംഭവിച്ചത് എന്നറിയാതെ ചലച്ചിത്രലോകം
വാട്ട്സ് ആപ്പിലും ഫെയ്സ് ബുക്കിലും ടിക് ടോക്കിലും എല്ലാവരെയും വിളിച്ച് വശീകരിച്ച് വീഴ്‌ത്തും; ഒപ്പം ഫഹദ് ഫാസിൽ സിനിമ ട്രാൻസിലെ പോലെ മോട്ടിവേഷൻ പരിപാടി തട്ടിപ്പും; ദുബായ് ബുർജ് മാൾ കേന്ദ്രമാക്കി ക്യൂനെറ്റിന്റെ പേര് പറഞ്ഞ് ശ്രുതി തമ്പിയും കൂട്ടരും നടത്തിയത് കോടികളുടെ മണി ചെയ്ൻ തട്ടിപ്പ്; മറുനാടൻ പുറത്തു വിട്ട തട്ടിപ്പ് വാർത്ത ശരിവച്ച് ക്യൂനെറ്റിന്റെ കുറ്റസമ്മതം; തട്ടിപ്പ് നടത്തിയ നാനൂറു ഏജന്റുമാരെ പുറത്താക്കി; ദുബായ് പത്രത്തിൽ ഒന്നാം പേജ് പരസ്യം