Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉദയനാണ് താരത്തിന് ബജറ്റ് 2.75 കോടി; നോട്ട് ബുക്കിന് 3.50 കോടി; ഇവിടം സ്വർഗമാണ് എന്ന ചിത്രത്തിന് 4 കോടി ചെലവായി; കായംകുളം കൊച്ചുണ്ണിക്ക് 45 കോടിയിലേറെ; പ്രതി പൂവൻകോഴിക്ക് 5.50 കോടിയും; എന്റെ പത്തു സിനിമകളിൽ എട്ടും സാമ്പത്തിക വിജയം നേടി; ഞാൻ ചെലവേറിയ സിനിമകളേ ചെയ്യൂ എന്ന വ്യാഖ്യാനം ശരിയല്ല: ജോജു ഡേറ്റ് പ്രശ്‌നത്തിൽ പിന്മാറിയപ്പോൾ ആന്റപ്പനെ ഏറ്റെടുത്തുവെന്ന് സംവിധായകൻ; പ്രതി പൂവൻകോഴിയിലെ 'വില്ലൻ' റോഷൻ ആൻഡ്രൂസ് കഥ പറയുമ്പോൾ

ഉദയനാണ് താരത്തിന് ബജറ്റ് 2.75 കോടി; നോട്ട് ബുക്കിന് 3.50 കോടി; ഇവിടം സ്വർഗമാണ് എന്ന ചിത്രത്തിന് 4 കോടി ചെലവായി; കായംകുളം കൊച്ചുണ്ണിക്ക് 45 കോടിയിലേറെ; പ്രതി പൂവൻകോഴിക്ക് 5.50 കോടിയും; എന്റെ പത്തു സിനിമകളിൽ എട്ടും സാമ്പത്തിക വിജയം നേടി; ഞാൻ ചെലവേറിയ സിനിമകളേ ചെയ്യൂ എന്ന വ്യാഖ്യാനം ശരിയല്ല: ജോജു ഡേറ്റ് പ്രശ്‌നത്തിൽ പിന്മാറിയപ്പോൾ ആന്റപ്പനെ ഏറ്റെടുത്തുവെന്ന് സംവിധായകൻ; പ്രതി പൂവൻകോഴിയിലെ 'വില്ലൻ' റോഷൻ ആൻഡ്രൂസ് കഥ പറയുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: പൂവൻകോഴിയിലെ ആന്റപ്പൻ-മലയാള സിനിമയിൽ റോഷൻ ആൻഡ്രൂസ് വീണ്ടും ചർച്ചയാവുകയാണ്. വില്ലൻ വേഷത്തിൽ അരങ്ങേറ്റം കുറിച്ച് നായകനെ പോലെ ചർച്ചകളിൽ എത്തുന്ന സംവിധായകൻ. 'ഹൗ ഓൾഡ് ആർ യു' സ്ത്രീകളെ സ്വപ്നം കാണാനാണ് പഠിപ്പിച്ചതെങ്കിൽ പ്രതി പൂവൻകോഴി പ്രതികരിക്കാനാണ് അവരെ പ്രാപ്തരാക്കുന്നത്. സ്ത്രീകൾ കണ്ടിരിക്കേണ്ട സിനിമയാണിത്. ജീവിതത്തിൽ പലപ്പോഴും ഇത്തരമൊരു ഘട്ടത്തിലൂടെ കടന്നുപോയവരാണ് നമ്മുടെ സഹോദരിമാരിൽ പലരും-സംവിധായകൻ പറയുന്നു. പലപല വിവാദങ്ങളിലൂടെ റോഷൻ കടന്നു പോയിട്ടുണ്ട്. ഇതെല്ലാം പ്രതി പൂവൻ കോഴിയെന്ന സിനിമ മാച്ചു കളയുമെന്നാണ് റോഷന്റെ വിശ്വാസം. മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ റോഷൻ പങ്കുവയ്ക്കുന്ന പ്രതീക്ഷയും ഇതു തന്നെയാണ്.

എന്റെ പത്തു സിനിമകളിൽ എട്ടും സാമ്പത്തിക വിജയം നേടിയതാണ്. ഞാൻ ചെലവേറിയ സിനിമകളേ ചെയ്യൂ എന്നൊരു വ്യാഖ്യാനം ശരിയല്ല. ഉദയനാണ് താരം എന്ന സിനിമയുടെ ബജറ്റ് 2.75 കോടി രൂപയാണ്. നോട്ട് ബുക്കിന് 3.50 കോടി ആയി. ഇവിടം സ്വർഗമാണ് 4 കോടി ചെലവായി. ഇതെല്ലാം ലാഭകരമായ സിനിമകളാണ്. കായംകുളം കൊച്ചുണ്ണി 45 കോടിയിലേറെ ചെലവിട്ടു ചെയ്ത സിനിമയാണ്. ആ സിനിമ നിർമ്മാതാവിനു പണം തിരിച്ചു നൽകി. കൊച്ചുണ്ണി ചെയ്ത അതേ ഗോകുലം പ്രൊഡക്ഷൻസ് ആണ് പ്രതി പൂവൻകോഴി ചെയ്യുന്നത്. 38 ദിവസം കൊണ്ട് ഈ സിനിമ ചെയ്തു തീർത്തു. 5.50 കോടിയാണ് ചെലവ്. ഒരു സിനിമയുടെ കഥയാണ് അതിന്റെ ചെലവ് നിശ്ചയിക്കുന്നത്. കായംകുളം കൊച്ചുണ്ണിയിൽ ആത്മാർഥമായി എനിക്കൊപ്പം നിന്നതാണ് നിർമ്മാതാവ്. എന്നെ വച്ച് സിനിമ ചെയ്യരുത് എന്ന് ഉപദേശിക്കുന്നവരുണ്ട്.

പത്തു സിനിമകളിൽ കാസനോവയും കായംകുളം കൊച്ചുണ്ണിയുമാണ് എന്റെ ചെലവേറിയ സിനിമകൾ. ഞാൻ തമിഴിൽ സൂര്യയുടെ ചിത്രം നിർമ്മിച്ചിട്ടുണ്ട്. എന്റെ സിനിമകളിൽ കാസനോവയും സ്‌കൂൾ ബസും മാത്രമാണ് പരാജയപ്പെട്ടത്. ഞാൻ ക്വാളിറ്റിയുള്ള സിനിമകളേ കൊടുക്കൂ. എന്റെ അടുത്ത സിനിമ നിർമ്മിക്കുന്നത് ദുൽഖർ സൽമാനാണ്. ദുൽഖർ തന്നെയാണ് നായകനും. കഥ കിട്ടിയാൽ ഞാൻ പൂർണമായും ഇൻവോൾവ്ഡ് ആണ്. എങ്ങനെ തിരക്കഥയെ സമീപിക്കണം എന്നതിന്റെ സ്‌കൂൾ ശ്രീനിയേട്ടനാണ്. ഞാൻ പറഞ്ഞ കഥയും ശ്രീനിയേട്ടന്റെ അനുഭവ സമ്പത്തുമാണ് 'ഉദയനാണ് താരം' എന്ന എന്റെ ആദ്യ സിനിമ. പത്തു സിനിമകളിലും ശ്രീനിയേട്ടൻ പഠിപ്പിച്ചതാണ് ഞാൻ ചെയ്തിരിക്കുന്നത്. ഒരു തിരക്കഥാകൃത്തിനെ പരമാവധി പ്രോൽസാഹിപ്പിക്കുന്നതാണ് എന്റെ ശൈലി. എഴുത്തിൽ ഇടപെടാറില്ല. തിരക്കഥ കയ്യിൽ കിട്ടിയാൽ പിന്നെ ചർച്ചകളിലൂടെ പുതുക്കും. അതിനുശേഷം കൃത്യമായി ലൊക്കേഷൻ നിർണയിക്കും.-മനോരമയോട് റോഷൻ മനസ്സ് തുറക്കുന്നത് ഇങ്ങനെയാണ്.

കഴിഞ്ഞ ആറുവർഷത്തിനിടെ അപ്പച്ചനും അമ്മച്ചിയും സഹോദരനും എന്നെ വിട്ടുപോയി. സ്വന്തം വീട് ജപ്തി ചെയ്യുന്നതു കണ്ടുനിന്നയാളാണ് ഞാൻ. അത്രമേൽ കണ്ണീർ കുടിച്ചിട്ടുണ്ട്. അടുത്തിടെ ഒരു സംഭവത്തിൽ എന്നെ മോശമാക്കിക്കാണിക്കാൻ ഒരു ശ്രമം നടന്നു. ഞാൻ ഒരു നല്ലകാര്യത്തിനു വേണ്ടി ഒരാൾക്കൊപ്പം നിൽക്കാൻ ശ്രമിച്ചതാണ്. ശത്രുക്കളെ തിരിച്ചറിയാൻ അതുകൊണ്ടു കഴിഞ്ഞു. എനിക്ക് ആരോടും വഴക്കും പരിഭവവുമില്ല. എനിക്കു വേണ്ടത് മനഃസമാധാനമാണ്. ഞാൻ സൈഡിൽക്കൂടി പൊയ്ക്കോളാം-ഇതാണ് വിമർശകരോട് റോഷന് പറയാനുള്ളത്.

തൃപ്പൂണിത്തുറ ഭാസഭേരിയിലെ നാടകക്കാലത്ത് റോഷൻ ആൻഡ്രൂസ് എന്ന സംവിധായകൻ പണ്ടൊരു നടനായിരുന്നു. ഇപ്പോൾ സ്വന്തം സിനിമയിലൂടെ റോഷൻ വീണ്ടും നടനാകുന്നു.''അഭിനയം ഇഷ്ടപ്പെടുന്നയാളാണ് ഞാൻ. കോളജിൽ മിമിക്രിയും നാടകവുമായി നടന്നിട്ടുണ്ട്. പിന്നീട് തൃപ്പൂണിത്തുറ ഭാസഭേരിയിൽ ചന്ദ്രദാസൻ സാറിന്റെ നാടകക്കളരിയിൽ അംഗമായിരുന്നു. സ്റ്റൻസിലാവിസ്‌കിയുടെ 'ആൻ ആക്ടർ പ്രിപ്പയേഴ്സ്' വായിച്ചപ്പോൾ കിട്ടിയ കാര്യങ്ങളാണ് ഉദയഭാനുവിലും നിരുപമയിലും ആന്റണി മോസസിലും പച്ചാളം ഭാസിയിലും ഞാൻ പ്രയോഗിച്ചത്. ഇവരെല്ലാം എന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്. എന്റെ പത്തു സിനിമയിൽ ഒരു ചെറിയവേഷം പോലും ശ്രദ്ധിക്കപ്പെടാതെ പോയിട്ടില്ല. ഒരു ഫ്രെയിമിലുള്ള ഒരാൾ മോശമായാൽ അതൊരു കല്ലുകടിയാകും. നടനാകാൻ മോഹമുണ്ടായിരുന്നതു കൊണ്ടാണ് നാടകങ്ങളിൽ അഭിനയിച്ചത്.

പ്രതി പൂവൻകോഴിയിലെ ആന്റപ്പന്റെ വേഷം ചെയ്യാൻ മുൻപ് നിശ്ചയിച്ചിരുന്ന നടൻ ഡേറ്റ് ഇഷ്യു കൊണ്ടു മാറിപ്പോയി. അങ്ങനെയാണ് ഞാൻ ആ വേഷം ചെയ്തത്. ഇവനിട്ടു രണ്ടടി കൊടുക്കണം എന്നു കാഴ്ചക്കാർക്കു തോന്നുന്ന മുഖമുള്ളയാളായിരിക്കണം ആന്റപ്പൻ എന്നു തോന്നി. തിരക്കഥാകൃത്ത് ഉണ്ണി ആർ. സിനിമയുടെ കഥ പറഞ്ഞപ്പോൾ മുതൽ അങ്ങനെയൊരു ചിത്രം തെളിഞ്ഞുവന്നു. എനിക്ക് ഒരുപാടു ശത്രുക്കളുള്ളതിനാൽ ആന്റപ്പന്റെ വേഷം ഞാൻ തന്നെ ചെയ്യാൻ തീരുമാനിച്ചു. എന്റെ അഭിനയം ഞാൻ തന്നെ മോണിറ്ററിൽപ്പോയി കണ്ട് ചെയ്തു. ചിലപ്പോൾ ആൾക്കൂട്ടത്തിനു നടുവിൽ ഒരു വള്ളിനിക്കർ മാത്രമിട്ട് അഭിനയിക്കേണ്ടി വന്നു.അഭിനയവും സംവിധാനവും ഒരുപോലെ ചെയ്യേണ്ടി വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല-റോഷൻ പറഞ്ഞു നിർത്തുന്നു.

ജോജുവിനെയാണ് ഈ വേഷം കൈകാര്യം ചെയ്യാൻ റോഷൻ ആദ്യം സമീപിച്ചത്. എന്നാൽ ജോജു പിന്മാറുകയായിരുന്നു. ഇതോടെയാണ് സംവിധായകൻ തന്നെ ആന്റപ്പന്റെ വേഷം ഏറ്റെടുത്തത്. അത് വലിയ വിജയവുമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP