1 usd = 75.54 inr 1 gbp = 94.44 inr 1 eur = 84.11 inr 1 aed = 20.57 inr 1 sar = 20.12 inr 1 kwd = 245.17 inr

Jun / 2020
02
Tuesday

സാമ്പിൾ വെടിക്കെട്ടിന് മുമ്പേ തർക്കമെല്ലാം തീർത്ത് കൈകൊടുത്തു; ഹിന്ദുഐക്യവേദി പ്രവർത്തകരുടെ ഉപരോധത്തെ തുടർന്ന് ഘടകപൂര കമ്മിറ്റിക്കുള്ള വിഹിതം കൈമാറി കൊച്ചിൻ ദേവസ്വം ബോർഡ് തലയൂരി; പൂരങ്ങളുടെ പൂരത്തിനായി ഇനി തൃശൂരിൽ ഉറക്കമില്ലാ രാവുകൾ

April 23, 2018 | 06:46 PM IST | Permalinkസാമ്പിൾ വെടിക്കെട്ടിന് മുമ്പേ തർക്കമെല്ലാം തീർത്ത് കൈകൊടുത്തു; ഹിന്ദുഐക്യവേദി പ്രവർത്തകരുടെ ഉപരോധത്തെ തുടർന്ന് ഘടകപൂര കമ്മിറ്റിക്കുള്ള വിഹിതം കൈമാറി കൊച്ചിൻ ദേവസ്വം ബോർഡ് തലയൂരി; പൂരങ്ങളുടെ പൂരത്തിനായി ഇനി തൃശൂരിൽ ഉറക്കമില്ലാ രാവുകൾ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: തൃശൂർ പൂരത്തിന്റെ ഘടക പൂര കമ്മറ്റിക്ക് ഉത്സവ വിഹിതം കൊടുക്കാതെ ഒളിച്ചുകളിച്ച ദേവസ്വങ്ങളും സർക്കാരും ജില്ല ടൂറിസം അധികൃതരും ഒടുവിൽ വഴങ്ങി. തർക്കം പൂര പകിട്ട് കുറയ്ക്കുന്നുവെന്ന മറുനാടൻ വാർത്ത പ്രസിദ്ധീകരിച്ച് മണിക്കൂറുകൾക്കുള്ളിലാണ് കൊച്ചിൻ ദേവസ്വം ബോർഡ് അധികൃതരുടെ നടപടി.

ഇന്ന് ഉച്ചയോടെ കഴിഞ്ഞ വർഷത്തെ പൂരം നടത്തിപ്പ് വിഹിതം എട്ടു ഘടക പൂര കമ്മറ്റികൾക്കും വിതരണം ചെയ്തുകൊണ്ട് കൊച്ചിൻ ദേവസ്വം ബോർഡ് തൽക്കാലം വിവാദത്തിൽ നിന്ന് തടിയൂരി. ജില്ലയിലെ ഹിന്ദു ഐക്യവേദി പ്രവർത്തകർ കൊച്ചിൻ ദേവസ്വം ബോർഡ് ഓഫീസ് ഉപരോധിച്ചതിനെ തുടർന്നാണ് തീരുമാനമുണ്ടായത്. എന്നാൽ മുഴുവൻ പണവും കിട്ടിയില്ലെന്ന പരാതികളും നിലനിൽക്കുന്നുണ്ട്.ഘടകപൂരകമ്മിറ്റിക്ക് വിഹിതം കൊടുക്കുന്നില്ലെന്ന വാർത്ത മറുനാടൻ മലയാളി ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.

കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള മുടിക്കോട് ശിവക്ഷേത്രത്തിന്റെ ഭൂമി ഇന്ത്യൻ ഓയിൽ കോർപ്പറേഷന് പാട്ടത്തിനുകൊടുക്കാനുള്ള തീരുമാനത്തിൽ നിന്ന് ദേവസ്വം പിന്മാറണമെന്നും ഹിന്ദു ഐക്യവേദി പ്രവർത്തകർ ആവശ്യപ്പെട്ടു. തൃശൂരിലെ ദേവസ്വം വക ഭൂമിയിലെ മറ്റൊരു ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വക പെട്രോൾ പമ്പ് ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസ് കോടതിയിൽ നിലനിൽക്കുമ്പോഴാണ് മുടിക്കോട് ശിവക്ഷേത്ര ഭൂമി വിട്ടുകൊടുക്കാനുള്ള നീക്കം.

ഘടക പൂരങ്ങളുടെ നടത്തിപ്പ് തിണ്ണബലം പ്രയോഗിച്ചുകൊണ്ട് ദേവസ്വം ബോർഡ് കയ്യാളുന്നതിലും ഹിന്ദു ഐക്യവേദി പ്രവർത്തകർ ആശങ്ക പ്രകടിപ്പിച്ചു. ഘടക പൂരങ്ങളുടെ സ്വാതന്ത്ര്യത്തിന്മേൽ കൈ കടത്തുന്നത് അനുവദിക്കില്ലെന്നും താക്കീത് നൽകി.

സാമ്പിൾ വെടിക്കെട്ട് അരങ്ങേറുന്നതോടെ ഇനിയുള്ള മണിക്കൂറുകൾ പൂരലഹരിയുടെ മണിക്കൂറുകളാണ്. ഇന്നുമുതൽ തൃശൂർ ഉറങ്ങില്ല. മുപ്പത്താറു മണിക്കൂർ തൃശൂരിൽ സപ്ത വർണ്ണങ്ങളും സഹസ്ര ശബ്ദങ്ങളും ജനമഹാസമുദ്രത്തെ ആനന്ദത്തിൽ ആറാടിക്കും. സർവ്വ മാധ്യമങ്ങളും ആറാടി തിമിർക്കുന്ന തൃശൂർ പൂരം ഒരിക്കൽകൂടി ചരിത്രത്തിലേക്ക് ചേക്കേറും.

തൃശൂർ പൂരത്തെ പൂരങ്ങളുടെ പൂരമാക്കുന്നത് ഘടക പൂരങ്ങളാണ്. എട്ടു ഘടക പൂരങ്ങൾ ഒന്നൊന്നായി കൂടിച്ചേരുമ്പോഴാണ് ചരിത്രമാവുന്ന മഹാ തൃശൂർപൂരം ഉണ്ടാവുന്നത്. ഘടക പൂരങ്ങളുടെ നടത്തിപ്പിലേക്കായി ഏകദേശം മൂന്നുലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. സർക്കാർ ഗ്രാന്റായി കിട്ടുന്ന ഏകദേശം ഒരു ലക്ഷം രൂപ, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ വക ഒരു ലക്ഷം രൂപ കൂടാതെ പൂരം എക്‌സിബിഷൻ കമ്മറ്റി വക ഏകദേശം ഒരു ലക്ഷം രൂപ. പൂരത്തലേന്നായിട്ടും ഈ തുക കൊടുക്കാൻ ദേവസ്വങ്ങളോ സർക്കാരോ ജില്ലാ ടൂറിസം അധികൃതരോ ഇനിയും തയ്യാറായിട്ടില്ല. ഈ ഘടക പൂരങ്ങളുടെ നടത്തിപ്പുകാരാണ് ഇപ്പോൾ ചില്ലിക്കാശില്ലാതെ വഴിയാധാരമാക്കപ്പെട്ടിരിക്കുന്നത്. മറുനാടൻ പുറത്തുവിട്ട വാർത്തയെതുടർന്നുണ്ടായ ഹിന്ദു ഐക്യവേദി പ്രവർത്തകരുടെ ഉപരോധത്തിന്റെ ഭാഗമായാണ് ഇന്ന് മുൻ വർഷത്തെ പൂരം നടത്തിപ്പ് വിഹിതം ഏതാനും മണിക്കൂറുകൾക്ക് മുമ്പ് വിതരണം ചെയ്തത്.

വെയിലേൽക്കാതെ വടക്കുംനാഥനിൽ എത്തുന്ന കണിമംഗലം ശാസ്താവ്, വഴിനീളെ പറകൾ ഏറ്റുവാങ്ങിക്കൊണ്ട് വടക്കുംനാഥനിൽ എത്തുന്ന അയ്യന്തോൾ ഭഗവതി, അയ്യന്തോൾ ഭഗവതിയുടെ അനുജത്തിയായെത്തുന്ന ചെമ്പൂക്കാവ് ഭഗവതി, യാഗഭൂമിയിൽ നിന്നെത്തുന്ന ലാലൂർ കാർത്യായനി ദേവി, തെക്കേ ഗോപുരനട തള്ളിത്തുറക്കാനെത്തുന്ന കുറ്റൂർ നയൂതലക്കാവ് ദേവി, ചൂരൽക്കാടുകൾ വാണിരുന്ന ചൂരക്കോട്ടുകാവ് ദേവി, ശങ്കരാചാര്യ സ്മരണയുമായെത്തുന്ന പനമുക്കുംപിള്ളി ശാസ്താവ്, പരശുരാമപ്പഴമയുമായെത്തുന്ന പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി എന്നിങ്ങനെ എട്ടു ഘടകപൂരങ്ങളാണ് മഹാ തൃശൂർ പൂരമായി പരിണമിക്കുന്നത്.

സർക്കാരിന്റെയും വിനോദ സഞ്ചാര വകുപ്പിന്റെയും സഹായധനത്തിനു പുറമേ, തൃശൂർ പൂരം നടത്തിപ്പിലെ പ്രധാന വരുമാനം പൂരം എക്‌സിബിഷൻ വഴി കിട്ടുന്ന കോടികളുടെ വരുമാനമാണ്. മുൻ വർഷത്തെ കണക്കെടുത്താൽ മൊത്തം നാല് കോടിയിലേറെയാണ് വരുമാനം. ഇതിൽ പൂരം നടത്തിപ്പിലേക്കായി ചെലവാകുന്നത് ഓരോ കോടി മാത്രം. ബാക്കി രണ്ടു കോടിയും കൊണ്ടുപോകുന്നത് തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾ. കൊച്ചിൻ ദേവസ്വം ബോർഡിന് കിട്ടുന്നത് കേവലം നാൽപ്പതു ലക്ഷം മാത്രം. വടക്കുംനാഥ ക്ഷേത്ര നിത്യവൃത്തിക്കുപോലും ഈ തുക തികയുന്നില്ലെന്നാണ് കൊച്ചിൻ ദേവസ്വം ബോർഡിന്റെ എന്നത്തേയും പരാതി.

ഈ സാഹചര്യങ്ങൾ നിലനിൽക്കുമ്പോഴാണ് ഘടക പൂരങ്ങളുടെ നടത്തിപ്പിലേക്കായി കൊടുക്കേണ്ടുന്ന ഏകദേശം മൂന്നു ലക്ഷം രൂപയുടെ പേരിൽ കോലാഹലങ്ങൾ. മുൻ വർഷങ്ങളുടെ പൂരക്കണക്ക് ഇനിയും ഘടക പൂര കമ്മറ്റികൾ സമർപ്പിച്ചിട്ടില്ലെന്നും ചിലരെങ്കിലും സമർപ്പിക്കപ്പെട്ട കണക്കുകൾ ദേവസ്വങ്ങൾക്ക് സ്വീകാര്യമല്ലെന്നുമുള്ള പ്രത്യേക സാഹചര്യങ്ങളിലാണ് ഘടക പൂരങ്ങൾക്കുള്ള ഫണ്ട് മുടങ്ങിയിട്ടുള്ളത്. കഴിഞ്ഞ വർഷത്തെ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ അനുവദിച്ച തുക പൂരം കഴിഞ്ഞു ഒരു വർഷമായിട്ടും കിട്ടിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

കൊച്ചിൻ ദേവസ്വം ബോർഡിനുള്ള ഇടതുപക്ഷ സാന്നിദ്ധ്യവും സ്വാധീനവും പ്രശ്‌നങ്ങൾ സങ്കീർണ്ണമാക്കുന്നുണ്ട്. പത്മശ്രീ സി.കെ. മേനോന് കൊച്ചിൻ ദേവസ്വം ബോർഡിന്മേലുള്ള മേൽക്കോയ്മയും പ്രശ്‌നങ്ങൾ കൂടുതൽ വഷളാക്കുന്നുണ്ടെന്നും പറയപ്പെടുന്നു. വടക്കുംനാഥ ക്ഷേത്ര മൈതാനം സിപിഎമ്മിന് വിട്ടുകൊടുത്തതുമായി സംബന്ധിച്ച കോടതി വ്യവഹാരങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല.

അതേസമയം വടക്കുംനാഥ ക്ഷേത്ര മൈതാനം സിപിഎമ്മിന് കൊടുത്തതിൽ തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങളിലെന്നപോലെ ഘടക പൂരങ്ങളുടെ കമ്മറ്റികളിലും ഇഷ്ടാനിഷ്ടങ്ങൾ നിലനിൽക്കുന്നുമുണ്ട്. വിജിലൻസിലും കോടതിയിലും ഇതുസംബന്ധിച്ച പൊതുതാൽപ്പര്യ ഹരജികളുടെ എണ്ണം കൂടിക്കൂടി വരികയാണ്. രാഷ്ട്രീയാധിപത്യവും പണാധിപത്യവും മത്സരിക്കുന്ന സാഹചര്യത്തിലാണ് ചില ഘടക പൂരങ്ങളുടെ കമ്മറ്റികളോടുള്ള അസംതൃപ്തി രൂപപ്പെട്ടതും പൂരം നടത്തിപ്പിന്നായുള്ള ഫണ്ട് തടഞ്ഞതെന്നും ആരോപണമുണ്ട്.

തൃശൂർ പൂരത്തിന് ഒരു മതേതര സ്വഭാവമുള്ളതുകൊണ്ട് ഹൈന്ദവർ ആരുംതന്നെ ഇതിനോട് പ്രതികരിക്കുന്നില്ലെന്നതാണ് സത്യം. എന്നാൽ ക്ഷമയുടെ നെല്ലിപ്പടിയും കഴിഞ്ഞ സാഹചര്യത്തിലാണ് ഇന്ന് തൃശൂർ ജില്ല ഹിന്ദു ഐക്യവേദി ജനറൽ സെക്രട്ടറി കെ. കേശവദാസിന്റെ നേതൃത്തത്തിൽ പ്രവർത്തകർ കൊച്ചിൻ ദേവസ്വം ബോർഡ് ഉപരോധിച്ചത്. അതേസമയം സിപിഐ. കാർ പ്രധാനമായും കൃഷിമന്ത്രി വി എസ്. സുനിൽകുമാർ തൃശൂരിൽ തന്റെ സർവ്വാധിപത്യം ഉറപ്പിക്കുന്നതിലെ അസ്വാരസ്യവും തെല്ലൊരു അസൂയയും സിപിഎമ്മിന് ഉണ്ടെന്നതും പ്രശ്‌നങ്ങൾക്ക് പിന്നിലുണ്ടെന്നും പരക്കെ കരുതപ്പെടുന്നു.

കൊച്ചിരാജാവായിരുന്ന ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച പൂരങ്ങളുടെ പൂരം എന്നറിയപ്പെടുന്ന തൃശൂർ പൂരത്തിന് എകദേശം 200 വർഷത്തെ ചരിത്ര പാരമ്പര്യമുണ്ട്. മേടമാസത്തിലെ പൂരം നക്ഷത്രത്തിൽ വിരുന്നെത്തുന്ന തൃശൂർ പൂരം ലോകത്തിന്റെ മുഴുവൻ മനസ്സും ആത്മാവും കീഴടക്കിക്കഴിഞ്ഞു.

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

Loading...
TODAYLAST WEEKLAST MONTH
പാമ്പു കടിക്ക് ശേഷം സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ച ഉത്രയുടെ ശരീരത്തിൽ നിന്ന് 12 പവന്റെ ആഭരണങ്ങളും സൂരജ് ഊരിയെടുത്തു; ഭാര്യയുടെ സ്വർണത്തിന്റെ ഏറെ ഭാഗവും കൈവശപ്പെടുത്തിയ സൂരജ് ഒരു ഭാഗം സ്വന്തം വീട്ടുകാർക്കും നൽകി; തന്റെ പേരിലുള്ള വസ്തുവകകൾ തന്റെ കൂടി അനുമതിയില്ലാതെ അറ്റാച്ച് ചെയ്യാൻ പാടില്ലെന്നു കാണിച്ച് കെവിയറ്റ് ഹർജി നൽകിയത് അച്ഛനെ കുടുക്കി; അമ്മയേയും സഹോദരിയേയും അറസ്റ്റ് ചെയ്യാനും തീരുമാനം; ഉത്രാ കേസ് നിർണ്ണായക വഴിത്തിരിവിൽ
അച്ഛന് എല്ലാം അറിയാം എന്ന് സൂരജ്; അടൂർ പറക്കോട്ടെ വീട്ടിന് അടുത്തുള്ള റബർ തോട്ടത്തിൽ കുഴിച്ചിട്ടത് 37.5 പവൻ സ്വർണം; സ്വർണം കുഴിച്ചിട്ടത് രണ്ടുപൊതികളിലായി; സ്ഥലം പൊലീസിന് കാണിച്ചുകൊടുത്തതും അച്ഛൻ സുരേന്ദ്രൻ; കൊലപാതക വിവരം അറിയാമായിരുന്ന സുരേന്ദ്രൻ ഒടുവിൽ അറസ്റ്റിൽ; കൂടുതൽ ചോദ്യം ചെയ്യാനായി കൊട്ടാരക്കരയിലേക്ക് കൊണ്ടു പോയി; സൂരജിന്റെ അമ്മയെയും സഹോദരിയെയും കേസിൽ പ്രതി ചേർത്തേക്കും; ദൃക്‌സാക്ഷികൾ ഇല്ലാത്ത ഉത്രകൊലക്കേസിൽ നിർണ്ണായക വഴിത്തിരിവ്
കൊലപാതകത്തിന് ശേഷം പ്രതിയെ രക്ഷപെടാൻ സഹായിച്ച സൂരജിന്റെ സഹോദരി കേസിൽ പ്രതിയാകും; പ്രതിക്ക് ഒളിച്ചിരിക്കാൻ സൗകര്യമൊരുക്കിയ സഹോദരിയുടെ സുഹൃത്തിനെ ചോദ്യം ചെയ്തപ്പോൾ കിട്ടിയത് നിർണ്ണായക വിവരങ്ങൾ; സൂരജിന് പാമ്പുകളോടുള്ള താൽപ്പര്യം വെളിപ്പെടുത്തിയ അയൽവാസി യുവതിയുടെ മൊഴി വമ്പൻ ട്വിസ്റ്റായി; അമ്മ രേണുകയും പ്രതിയായാൽ കുടുംബത്തിലെ എല്ലാവരും അഴിക്കുള്ളിലാകും; വിനയാകുന്നത് മൊഴികളിലെ വൈരുദ്ധ്യം
കല്യാണ ശേഷം നടന്നത് നിരന്തര പീഡനം; ഉത്രയുടെ വസ്ത്രങ്ങൾ തീയിട്ട് നശിപ്പിച്ച സഹോദരിയും കുടുങ്ങും; ഒളിപ്പിച്ച സ്വർണം എടുത്തു കൊടുക്കാൻ സൂരജ് ആവശ്യപ്പെട്ടിട്ട് പോലും തന്റെ കയ്യിലില്ലെന്ന മറുപടി പറഞ്ഞ അച്ഛൻ; ഒടുവിൽ എല്ലാത്തിനും ഉത്തരവാദി ഭാര്യയും മകളുമാണെന്ന് തുറന്നു പറഞ്ഞ് തൊണ്ടി മുതൽ തോണ്ടി എടുത്ത സുരേന്ദ്ര പണിക്കർ; ചോദ്യം ചെയ്യലിന് എത്താൻ രേണുകയ്ക്കും സൂര്യയ്ക്കും ഭയം; പാമ്പുകടി കൊലയിൽ സൂരജിന്റെ കുടുംബം പെട്ടു; അമ്മയും മകളും അറസ്റ്റ് ഒഴിവാക്കാനുള്ള അവസാന ശ്രമത്തിൽ
ചോദ്യം ചെയ്യാൻ ആവശ്യപ്പെട്ടിട്ടും എത്തിയില്ല; ഒടുവിൽ പൊലീസ് വീട്ടിലെത്തി കസ്റ്റഡിയിൽ എടുത്തു; ഇനി വിശദ ചോദ്യം ചെയ്യൽ; എല്ലാം ഭാര്യയുടേയും മകളുടേയും അറിവോടെയെന്ന സുരേന്ദ്ര പണിക്കരുടെ മൊഴി അമ്മയ്ക്കും മകൾക്കും പ്രശ്‌നമാകും; ഉത്രാ കൊലപാതകത്തിൽ ഒടുവിൽ രേണുകയും സൂര്യയും പൊലീസ് വലയത്തിൽ; വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് സൂചന; അഞ്ചലിലെ പാമ്പ് കടി കൊലയിലെ ഗൂഢാലോചനയിൽ സൂരജിന്റെ കുടുംബം മുഴുവൻ പ്രതികളാകും
കത്തിനശിച്ചാലും വേണ്ടില്ല, നീതി ലഭിക്കട്ടെ! യന്ത്ര തോക്കുകളേന്തി അനേകം പൊലീസുകാർ നഗരങ്ങൾ വളഞ്ഞു; എന്തിനും തയ്യാറായി പട്ടാളവും നിലയുറപ്പിച്ചു; പ്രതിഷേധക്കാരെ ചുട്ടെരിക്കുമെന്ന ഭീഷണി ഉയർത്തി ട്രംപും രംഗത്ത്; റബ്ബർ ബുള്ളറ്റുകളും കണ്ണീർവാതക പ്രയോഗവുമായുള്ള നേരിടൽ തൽക്കാലത്തേക്ക്; ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തിൽ ഇളകി മറിഞ്ഞ് അമേരിക്കയിലെ കറുത്ത വർഗക്കാർ
പിണറായിക്ക് ജീവിതം കാലം മുഴുവൻ തലതാഴ്‌ത്താൻ ഇതാ ഒരു നാണംകെട്ട ചിത്രം; സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസർ വിരമിക്കുന്ന ദിവസം ഉറങ്ങിയത് ഓഫീസിലെ വെറും നിലത്ത് പാ വിരിച്ച് കിടന്നും; ഗസ്റ്റ് ഹൗസ് ഇല്ലാത്ത ഷൊർണ്ണൂരിലെ മെറ്റൽ ഇൻഡ്‌സ്ട്രീസ് ഓഫീസ് മുറിയിൽ പാ വിരിച്ച് കിടന്നുറങ്ങി എണ്ണീറ്റ ചിത്രം പോസ്റ്റ് ചെയ്ത് ജേക്കബ് തോമസ്; ഞായറാഴ്ച ആയിട്ടും അവസാന ദിവസവും പണിയെടുത്ത് വിരമിക്കലിന് വിവാദ ഐപിഎസ് ഓഫീസർ
ഒരു രാത്രി മുഴുവൻ വട്ടംചുറ്റിച്ച പ്രതിയെ അടുത്ത ദിവസം പുലർച്ചെ പിടികൂടിയത് സഹോദരിയുടെ ആൺ സുഹൃത്തിന്റെ വീട്ടിൽ നിന്ന്; മൂർഖന്റെ കടി തിരിച്ചറിഞ്ഞെന്ന് ഉറപ്പായതോടെ പൊലീസിന്റെ നീക്കങ്ങൾ അപ്പപ്പോൾ അറിയിച്ചത് വാട്സാപ്, ബോട്ടിം തുടങ്ങിയ സാധ്യതകളിലൂടെ; വിവരം കൈമാറാൻ എംബിഎ സ്റ്റുഡന്റ് ഉപയോഗിച്ചത് ഇന്റർനെറ്റ് കോൾ മാത്രം; ഉത്രാ കൊലക്കേസിൽ രേണുകയും മകളും സംശയ നിഴലിൽ; മുൻകൂർ ജാമ്യത്തിന് ശ്രമിച്ച് സൂരജിന്റെ അമ്മയും സഹോദരിയും; ഷാഹിദാ കമാലിന്റെ ഇടപെടൽ നിർണ്ണായകമാകുമ്പോൾ
അണലിയെ കൈമാറിയത് അമ്മയുടേയും സഹോദരിയുടേയും മുമ്പിൽ വച്ച്; കല്ലുവാതുക്കൽ സുരേഷ് പോയപ്പോൾ അണലി പുറത്തേക്ക് ചാടി; ഏറെ ശ്രമകരമായി പാമ്പിനെ പിടികൂടിയത് സൂരജ്; ആദ്യ ശ്രമം പൊളിഞ്ഞപ്പോൾ മുർഖനെത്തി; ഭാര്യയെ കടുപ്പിച്ചത് വടികൊണ്ട് മൂർഖനെ വേദനിപ്പിച്ച്; ഉത്രയുടെ വീട്ടിലെ നാടകവും സ്വത്ത് സ്വന്തമാകുമെന്ന് ഉറപ്പിക്കാൻ; രക്ഷപെടാൻ അവസരമൊരുക്കിയതും നിയമ ഉപദേശം ലഭ്യമാക്കിയതും കൂടപ്പിറപ്പ്; സൂരജിന്റെ മൊഴി വെട്ടിലാക്കുന്നത് സഹോദരിയെ; എംബിഎക്കാരി രണ്ടാം പ്രതിയാകാൻ സാധ്യത
ആഡംബര വാഹനങ്ങളും സിക്സ് പായ്ക്കും കാണിച്ച് വലയിൽ വീഴ്‌ത്തിയത് നൂറിലധികം സ്ത്രീകളെ; കോഴിക്കച്ചവടക്കാരന്റെ മകനായ തൊഴിൽരഹിതന്റെ ഇരകൾ ഏറെയും ലേഡി ഡോക്ടർമാർ; നഗ്നഫോട്ടോകൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് തട്ടിയത് ലക്ഷങ്ങൾ; കെണിയിൽ പെട്ടവരിൽ മലയാളികളും; നാഗർകോവിലുകാരൻ പുരുഷവേശ്യയായും പണം സമ്പാദിച്ചു; കാശി എന്ന സുജിയുടെ വിദേശബന്ധങ്ങളും സംശയത്തിൽ; ഇന്ത്യ കണ്ട ഏറ്റവു വലിയ പീഡനക്കേസിന് ചുരുളഴിയുമ്പോൾ ഞെട്ടി തമിഴകം
എന്റെ കുഞ്ഞെവിടെ? മാതാപിതാക്കളോട് സൂരജിന്റെ ചോദ്യം ഇങ്ങനെ; ഇവിടില്ലെന്ന് പറഞ്ഞപ്പോൾ മുഖംപൊത്തി പൊട്ടിക്കരച്ചിൽ; അണലിയെ സൂക്ഷിച്ച വിറകുപുര ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥരോട് കാര്യങ്ങൾ വിവരിച്ചു; ടെറസിൽ നിന്ന് വലിച്ചെറിഞ്ഞ രീതിയും കാണിച്ചു കൊടുത്തു; ഒന്നാം നിലയിലെ തെളിവെടുപ്പ് നീണ്ടത് അര മണിക്കൂറോളം; അമ്മ രേണുകയും സഹോദരി സൂര്യയും സൂരജിനെ കാണാൻ ഹാളിലെത്തിയപ്പോഴും പൊട്ടിക്കരച്ചിൽ; പറക്കോട്ടെ വീട്ടിൽ സൂരജിന്റെ തെളിവെടുപ്പ് ഇങ്ങനെ
ലോകത്ത് ഏറ്റവും അധികം സന്ദർശകരെത്തുന്ന നഗരങ്ങളിൽ ഒന്നായ ദുബായ് തകർച്ചയുടെ വക്കിലേക്ക്; വരുമാനത്തിന്റെ 11% നൽകുന്ന വിനോദ സഞ്ചാര മേഖല ആദ്യ മൂന്ന് പാദങ്ങളിലും പ്രവർത്തിക്കാതിരിക്കുന്നത് നഷ്ടത്തിന്റെ ആക്കം വർദ്ധിപ്പിക്കും; നിർമ്മാണ മേഖലയിൽ ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടം; റിയൽ എസ്റ്റേറ്റ് മേഖലയുടെയും നട്ടെല്ലൊടിയും; എണ്ണവിലയിലെ ഇടിവും കൊറോണയും ഗുരുതരമായ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന ദുബായ് എന്ന നഗരത്തിന്റെ കഥ.... ഒപ്പം യു എ ഇ യുടേയും
മാർച്ച് രണ്ടിന് വെറുതെ പായസം ഉണ്ടാക്കിയത് അമ്മ; മയക്ക് മരുന്ന് ചേർത്ത് ഭാര്യയ്ക്ക് നൽകി മകനും; അണലിയെ പ്രകോപിപ്പിച്ച് കൊത്തിച്ചതും ആശുപത്രിയിൽ കൊണ്ടു പോകാൻ വൈകിച്ചതും മരണം ഉറപ്പാക്കാൻ; പായസത്തിൽ മയക്കു മരുന്ന് കലക്കി കൊടുത്തുവെന്ന തുറന്നു പറച്ചിൽ പ്രതിക്കൂട്ടിലാക്കുന്നത് അമ്മ രേണുകയെ; കുടുംബത്തിന്റെ പ്രതിരോധമൊരുക്കൽ അഭിഭാഷക ഉപദേശം അനുസരിച്ചെന്നും വ്യക്തം; ഗൂഢാലോചനയിൽ രേണുകയേയും സംശയം; ഉത്രാ കൊലക്കേസ് ആസൂത്രണത്തിൽ നിറയുന്നത് പണത്തോടുള്ള ആർത്തി മാത്രം
വിവാഹ ആലോചന വന്നപ്പോൾ ഉത്രയുടെ പോരായ്മ ഇടനിലക്കാരൻ പറഞ്ഞിരുന്നു; കുട്ടി ആയതോടെ ദാമ്പത്യ പ്രശ്‌നങ്ങൾ സഹിക്കാവുന്നതിലും അപ്പുറമായി; സ്വർണ്ണവും പണവും പല വഴിക്ക് മാറ്റിയത്ബന്ധം ഒഴിയുന്നതിനും തടസ്സമായി; മകനെ നഷ്ടപ്പെടുമെന്നത് ആലോചിക്കാൻ പോലും കഴിഞ്ഞില്ല; പാമ്പു കടിയിൽ തന്ത്രം വിജയിച്ചാൽ എല്ലാം ശുഭമെന്ന ചിന്തയിൽ പ്ലാനിങ്; ഒടുവിൽ സത്യങ്ങൾ പറഞ്ഞു തുടങ്ങി; ഗാർഹിക പീഡനത്തിൽ അമ്മയ്ക്കും സഹോദരിക്കുമെതിരേയും സൂരജിന്റെ മൊഴി
തിരുവല്ലയിൽ പോയി മദ്യം വാങ്ങി രാത്രിയിൽ വീട്ടിലെത്തിയപ്പോൾ ടിവി കാണാൻ സമ്മതിച്ചില്ല; കയ്യിൽ കിട്ടിയ ചുറ്റിക ഉപയോഗിച്ച് മകനെ ആദ്യം അടിച്ചത് അമ്മ; കറിക്കത്തിക്കും കുത്തി; വേദനയിൽ പുളഞ്ഞ് അമ്മയെ തള്ളി താഴെയിട്ട് നെഞ്ചിൽ കയറി ഇരുന്ന് കഴുത്തറത്ത് മകന്റെ പ്രതികാരം; ദൃശ്യങ്ങൾ ഫോണിൽ പകർത്തിയ ശേഷം കസിൻസ് എന്ന വാട്‌സാപ്പ് ഗ്രൂപ്പിൽ ശബ്ദ സന്ദേശം; കുഞ്ഞന്നാമ്മയുടെ കൊലയിൽ ജിതിൻബാബുവിന്റെ കുറ്റസമ്മതം ഞെട്ടിക്കുന്നത്  
വീട്ടമ്മയെ കെണിയിൽ പെടുത്തി ദുരുപയോഗം ചെയ്ത ശേഷം വീഡിയോ എടുത്ത് മൊബൈലിൽ സൂക്ഷിച്ചത് ഇടുക്കിയിലെ മെത്രാൻ ആകാനുള്ളവരുടെ ലിസ്റ്റിൽ ഇടംപിടിച്ച വൈദികൻ; വെള്ളയാംകുടി ഫൊറോന പള്ളി വികാരിക്കു പണി കിട്ടിയത് മൊബൈൽ നന്നാക്കാൻ ഏൽപ്പിച്ചപ്പോൾ; ഇടവകയിലെ ആഭ്യന്തര പ്രശ്‌നങ്ങളും വിവാദത്തിന് വഴിമരുന്നിട്ടു; ആഴ്‌ച്ചകൾക്ക് മുമ്പ് മുങ്ങിയ വൈദികനെ തേടി വിശ്വാസ സമൂഹം; വീട്ടമ്മയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാൻ പൊലീസ്
കരിമൂർഖൻ കടിച്ചാൽ ഏതുറക്കത്തിൽ നിന്നും ഞെട്ടിയുണരും; വേദനാജനകമായ കടിയേറ്റിട്ടും ഉണരാതെ ഉത്ര ആണ്ടുപോയത് മയക്കത്തിലേക്കും മരണത്തിലേക്കും; ടൈലുകൾ പാകിയ എസി മുറിയിൽ എങ്ങനെ പാമ്പ് കയറിയെന്ന് യാതൊരു പിടിയുമില്ലാതെ വീട്ടുകാർ; സർപ്പദോഷത്തിനു ശാസ്ത്രീയമായ അടിത്തറയില്ലെന്നും മരണം പഠനവിഷയമെന്നും വിദഗ്ദർ; പകവെച്ച് പാമ്പുകൾ കൊത്തില്ലെന്നും സംഭവം പരിശോധിക്കേണ്ടതെന്നും മറുനാടനോട് വാവാ സുരേഷ്; വിശദീകരിക്കാൻ കഴിയാത്ത ദാരുണ മരണമായി അഞ്ചലിലെ ഉത്രയുടെ വിയോഗം
പിണറായിക്ക് ജീവിതം കാലം മുഴുവൻ തലതാഴ്‌ത്താൻ ഇതാ ഒരു നാണംകെട്ട ചിത്രം; സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസർ വിരമിക്കുന്ന ദിവസം ഉറങ്ങിയത് ഓഫീസിലെ വെറും നിലത്ത് പാ വിരിച്ച് കിടന്നും; ഗസ്റ്റ് ഹൗസ് ഇല്ലാത്ത ഷൊർണ്ണൂരിലെ മെറ്റൽ ഇൻഡ്‌സ്ട്രീസ് ഓഫീസ് മുറിയിൽ പാ വിരിച്ച് കിടന്നുറങ്ങി എണ്ണീറ്റ ചിത്രം പോസ്റ്റ് ചെയ്ത് ജേക്കബ് തോമസ്; ഞായറാഴ്ച ആയിട്ടും അവസാന ദിവസവും പണിയെടുത്ത് വിരമിക്കലിന് വിവാദ ഐപിഎസ് ഓഫീസർ
അൽപം മന്ദതയുള്ള മകളെ പൊന്നു പോലെ നോക്കാൻ സ്ത്രീധനമായി നൽകിയത് അഞ്ചുലക്ഷം രൂപയും തൊണ്ണൂറ്റിയാറര പവൻ സ്വർണ്ണവും പുത്തൻ ബലേനോ കാറും മൂന്നേക്കർ റബ്ബർ എസ്റ്റേറ്റും; രണ്ടുവർഷത്തിനിടെ കൊടുത്തത് പതിനഞ്ച് ലക്ഷത്തോളം രൂപ; കല്യാണത്തിന് മുമ്പേ മകളുടെ കുറവുകൾ ഭർതൃ വീട്ടൂകാരെ അറിയിച്ചിരുന്നു; ഗുണ്ടാസംഘത്തിന്റെ നേതാവാണ് മരുമകനെന്ന് തിരിച്ചറിഞ്ഞത് ഈയിടെ; മകളെ ഭർത്താവ് കൊന്നതു തന്നെ; ഉത്രയുടെ പിതാവ് വിജയസേനൻ മറുനാടനോട്
ഹൈറേഞ്ചിലെ ഫൊറോന പള്ളിയിലെ വികാരിയച്ചന്റെ പ്രണയ ലീലകളുടെ വീഡിയോയും ചിത്രങ്ങളും വാട്‌സ് ആപ്പിൽ പ്രചരിക്കുന്നു; ബിരുദങ്ങളുടെ നീണ്ട പട്ടികയുള്ള 'ജ്ഞാനി'യുടെ ദൃശ്യങ്ങൾ കണ്ട് തലയിൽ കൈവെച്ച് ഇടവകക്കാർ; ഹോളയിട്ട പുരോഹിതൻ വീട്ടമ്മയെ പാട്ടിലാക്കിയത് സാഹചര്യം മുതലെടുത്ത്; നാട്ടുകാർ വിവരം അറിഞ്ഞതോടെ നാടുവിട്ടു മുങ്ങി അച്ചൻ
ഭാര്യവീട്ടിൽ എത്തിയാൽ എട്ടു മണിക്ക് ഉണരുന്നത് പതിവുള്ള സൂരജ് ഉത്ര മരിച്ച ദിവസം എഴുനേറ്റത് രാവിലെ ആറു മണിക്ക്; മകളുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കുമ്പോൾ ദേഷ്യത്തോടെ പെരുമാറിയതും അസ്വഭാവിക തോന്നാൻ ഇടയാക്കി; സ്ത്രീധനമായി നൽകിയ 100 പവൻ രണ്ട് വർഷം കൊണ്ട് സൂരജ് വിറ്റഴിച്ചു; മരുമകന് പാമ്പു പിടുത്തക്കാരുമായി അടുത്ത ബന്ധമെന്നും ചില പ്രത്യേക സംഘത്തിന്റെ തലവനാണെന്നും ഉത്രയുടെ മാതാപിതാക്കൾ; പാമ്പുകടി മരണത്തിൽ സംശയമുണ്ടാകാൻ കാരണം സൂരജിന്റെ ദുരൂഹമായ പെരുമാറ്റം
ഷെട്ടിയെ കുടുക്കിയത് ഭർത്താക്കന്മാരെന്ന് പുറത്തായതോടെ ഭാര്യമാർ ആശുപത്രിയിൽ വരാതെയായി; നെന്മാറയിലെ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് പിന്നിലും എൻഎംസി ഹെൽത്ത് കെയറിൽ നിന്നും ഒഴികിയെത്തിയ പണമെന്ന് സൂചന; ഭാര്യമാരെ എക്‌സിക്യൂട്ടീവ് ഡയറക്ടർമാരാക്കി നെന്മാറയിൽ പ്രശാന്ത് മങ്ങാട്ടും പ്രമോദ് മങ്ങാട്ടും പടുത്തുയർത്തിയത് സ്വന്തം ആശുപത്രി സാമ്രാജ്യം; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മോഹൻലാലും ഒരുമിച്ച് ഉദ്ഘാടനം ചെയ്ത ആശുപത്രിയും തട്ടിപ്പിന്റെ ആഗോള ചർച്ചയിൽ
കാർ മല്ലപ്പള്ളിയിൽ എത്തിയപ്പോൾ വനിതാ എസ്‌ഐയും സംഘവും കൈകാട്ടി; വാഹനത്തിൽ നാലുപേരുണ്ടെന്നും മൂന്നുപേരിൽ കൂടുതൽ കയറിയാൽ കേസെടുക്കാൻ വകുപ്പുണ്ടെന്നും വിരട്ടൽ; അഞ്ച് മിനിറ്റോളം ഉശിരൻ വിരട്ടൽ നീണ്ടതോടെ കാറിലെ പ്രമുഖൻ ഗ്ലാസ് താഴ്‌ത്തിയിട്ടും ആളെ പിടികിട്ടിയില്ല; ഒടുവിൽ മാസ്‌ക് മാറ്റിയതോടെ രണ്ടൂകൂട്ടർക്കും ചമ്മൽ