ഫ്രാങ്കോ ബിഷപ്പ് കന്യാസ്ത്രീയെ ബലാൽസംഗം ചെയ്തത് ഏത് ഗണത്തിൽപ്പെടും? അതെന്താ പരിശുദ്ധ 'ലൗ റേപ്പ്' ആയി തിരുസഭ അംഗീകരിച്ചിട്ടുണ്ടോ? ഫ്രാങ്കോക്കെതിരെ കേസു കൊടുത്ത ഒരു സംഘം കന്യാസ്ത്രീ മാർക്ക് ഭക്ഷണവും വെള്ളവും നൽകാതെ പീഡിപ്പിക്കുന്നതിനെ കുറിച്ച് സിനഡിന് വല്ലോം പറയാനുണ്ടോ? അഭയക്ക് നീതി കിട്ടണമെന്ന് ഏതെങ്കിലും സിനഡിൽ നിങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ? ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിത ലൗ ജിഹാദ് എന്ന സിനഡ് ആരോപണം തള്ളി മാധ്യമപ്രവർത്തകന്റെ ചോദ്യങ്ങൾ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: കേരളത്തിൽ ആസൂത്രിതമായ വിധത്തിൽ ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന ആരോപണം ഉന്നയിച്ചു കൊണ്ട് സീറോ മലബാർ സഭാ സിനഡ് പത്രക്കുറിപ്പ് പുറത്തിറക്കിയത് ഇന്നലെയാണ്. വ്യാപകമായ തോതിൽ ലൗ ജിഹാദ് നടക്കുന്നത് കേരളത്തിലെ സാമൂഹിക അന്തരീക്ഷങ്ങളെയും സമാധാനത്തെയും ബാധിക്കുന്നതായാണ് ഉയർന്ന ആരോപണം. ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമാക്കി ലൗ ജിഹാദ് വളരുന്നതായാണ് സീറോ മലബാർ സഭാ സിനഡ് ആരോപിച്ചത്. സിനഡിന്റെ ചർച്ചകൾക്കിടെയാണ് ഇത്തരമൊരു നിരീക്ഷണമുണ്ടായതെന്ന് സീറോ മലബാർ സഭാ മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. ആന്റണി തലച്ചെല്ലൂർ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ ലൗ ജിഹാദ് ഉണ്ടെന്ന് ഇതുവരെ ഒരു കേസുകളിൽ പോലും കേരളത്തിൽ തെളിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ സീറോ മലബാർ സഭയുടെ സിനഡ് പുറത്തിറക്കിയ പ്രസ്താവനയെ തള്ളിക്കൊണ്ട് മാധ്യമപ്രവർത്തകർ റോയ് മാത്യു രംഗത്തെത്തി. നിങ്ങടെ കൂട്ടത്തിൽപ്പെട്ട കൊച്ചി മെത്രാനായിരുന്ന ജോൺ തട്ടുങ്കൽ പത്ത് മുപ്പത്തിയേഴു വയസുള്ള ഒരു ഓർത്തഡോക്സുകാരി പെണ്ണിനെ തട്ടിക്കൊണ്ടുപോയി നാടുവിട്ടത് ലൗ ജിഹാദ് അല്ലേ? ഓർത്തഡോക്സ് മെത്രാൻ സിനഡ് ഈ തട്ടിക്കൊണ്ട് പോകൽ ലൗ ജിഹാദായി പ്രഖ്യാപിച്ചാൽ കത്തോലിക്കാ മെത്രാൻ സിനഡിന് മറുപടി ഉണ്ടോ? തട്ടുങ്കൽ തട്ടിക്കൊണ്ടുപോയ ആ പെണ്ണ് ഐഎസിൽ ചേർന്നോ, ജീവനോടെ ഉണ്ടോ എന്ന് നിങ്ങൾക്കുറപ്പുണ്ടോ? റോയ് മാത്യു ഫേസ്ബുക്കിൽ ചോദിക്കുന്നു.
ഫ്രാങ്കോ ബിഷപ്പ് കന്യാസ്ത്രീയെ ബലാൽസംഗം ചെയ്തത് ഏത് ഗണത്തിൽപ്പെടുമെന്നും ഇത് പരിശുദ്ധ 'ലൗ റേപ്പ് ' ആയി തിരുസഭ അംഗീകരിച്ചിട്ടുണ്ടോ? എന്നും അദ്ദേഹം ചോദിക്കുന്നു. ഫ്രാങ്കോ കാണിച്ച പെറപ്പുകേടിനെക്കുറിച്ചെന്നാണ് സിനഡിന് ആശങ്കയും ഉത്കണ്ഠയും ഉണ്ടാകുന്നത്? ഫ്രാങ്കോക്കെതിരെ കേസു കൊടുത്ത ഒരു സംഘം കന്യാസ്ത്രീ മാർക്ക് ഭക്ഷണവും വെള്ളവും നൽകാതെ പീഡിപ്പിക്കുന്നതിനെ കുറിച്ച് നിങ്ങളുടെ സിനഡിന് വല്ലോം പറയാനുണ്ടോ? റോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.
റോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
ഫ്രാങ്കോയുടെ 'ലൗ ജിഹാദി ' നെക്കുറിച്ച് മെത്രാൻ സിനഡ് പത്രക്കുറിപ്പ് ഇറക്കുമോ?
കേരളത്തിൽ ക്രൈസ്തവ പെൺകുട്ടികളെ പ്രണയം നടിച്ച് ആസൂത്രിതമായി കുടുക്കുന്നതായി സീറോ മലബാർ സഭ സിനഡിന്റെ പത്രക്കുറിപ്പ്. കേരളത്തിൽ നിന്ന് ഐ എസിൽ ചേർന്നതായി പൊലീസ് സാക്ഷ്യപ്പെടുത്തിയ 21 പേരിൽ പകുതി പേർ ക്രൈസ്തവ വിശ്വാസത്തിൽ നിന്ന് മത പരിവർത്തനം ചെയ്തതാണെന്ന വസ്തുത കണ്ണു തുറപ്പിക്കേണ്ടതാണ്. കേരളത്തിലെ മതസൗഹാർദ്ദത്തേയും സാമൂഹിക സമാധാനത്തേയും അപകടപ്പെടുത്തുന്ന രീതിയിൽ ലൗ ജിഹാദ് കേരളത്തിൽ വളർന്നു വരുന്നത് ആശങ്കാ ജനകമാണെന്ന് സിനഡ് വിലയിരുത്തി. കേരളത്തിൽ ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ തോതിൽ ലൗ ജിഹാദ് നടക്കുന്നു എന്നത് വസ്തുതയാണ്. ലൗ ജിഹാദ് എന്നത് സാങ്കല്പികമല്ല എന്നതിന് ഈ കണക്കുകൾ തന്നെ സാക്ഷ്യം നൽകുന്നുണ്ട്. - ഇങ്ങനെ പോകുന്നു സിനഡിന്റെ പതം പറച്ചിൽ.
പച്ച മലയാളത്തിൽ പറഞ്ഞാൽ മേത്തമ്മാര് നമ്മുടെ പെൺകൊച്ചുങ്ങളെ അടിച്ചോണ്ട് പോകുന്നത് തടയണമെന്നാണ് കത്തോലിക്കാ മെത്രാൻ സിനഡ് പറയുന്നത്.. ആയിക്കോട്ടെ - തടയണം - അതിനാരാ തടസം നിൽക്കുന്നത്? ഈ ഒളിച്ചോട്ടം ഇന്നും ഇന്നലയും തുടങ്ങിയതല്ലല്ലോ - എത്രയോ ഹിന്ദു പെൺപിള്ളാരെ ക്രിസ്ത്യാനി ആൺ പിള്ളാര് കെട്ടിയിരിക്കുന്നു. - അതിനെക്കുറിച്ചൊന്നുമില്ലാത്ത ഉത്കണ്ഠമെത്രാന്മാർക്കിപ്പോ തോന്നാനെന്താ കാരണം - പ്രത്യേകിച്ച് സൂക്കേടൊന്നുമില്ല.
എന്നാൽ ഞാനൊന്ന് ചോദിച്ചോട്ടെ 'പരിശുദ്ധ' പിതാക്കന്മാരെ - നിങ്ങടെ കൂട്ടത്തിൽ പ്പെട്ട മെത്രാന്മാരും , അച്ചന്മാരും ചേർന്ന് എത്രയോ സ്ത്രീകളെ പെഴപ്പിച്ചിരുന്നു. അതിനെതിരെ ഒരു വരി എങ്കിലും നിങ്ങൾ പത്രക്കുറിപ്പായി ഇറക്കിയിട്ടുണ്ടോ?
നിങ്ങടെ കുട്ടത്തിൽ പ്പെട്ട കൊച്ചി മെത്രാനായിരുന്ന ജോൺ തട്ടുങ്കൽ പത്ത് മുപ്പത്തിയേഴു വയസുള്ള ഒരു ഓർത്തഡോക്സുകാരി പെണ്ണിനെ തട്ടിക്കൊണ്ടുപോയി നാടുവിട്ടത് ലൗ ജിഹാദ് അല്ലേ? ഓർത്തഡോക്സ് മെത്രാൻ സിനഡ് ഈ തട്ടിക്കൊണ്ട് പോകൽ ലൗ ജിഹാദായി പ്രഖ്യാപിച്ചാൽ കത്തോലിക്കാ മെത്രാൻ സിനഡിന് മറുപടി ഉണ്ടോ? തട്ടുങ്കൽ തട്ടിക്കൊണ്ടുപോയ ആ പെണ്ണ് ഐഎസിൽ ചേർന്നോ, ജീവനോടെ ഉണ്ടോ എന്ന് നിങ്ങൾക്കുറപ്പുണ്ടോ?
ഫ്രാങ്കോ ബിഷപ്പ് കന്യാസ്ത്രീയെ ബലാൽസംഗം ചെയ്തത് ഏത് ഗണത്തിൽ പ്പെടും? അതെന്താ പരിശുദ്ധ ' ലൗ റേപ്പ് ' ആയി തിരുസഭ അംഗീകരിച്ചിട്ടുണ്ടോ? ഫ്രാങ്കോ കാണിച്ച പെറപ്പുകേടിനെക്കുറിച്ചെന്നാണ് സിനഡിന് ആശങ്കയും ഉത്കണ്ഠയും ഉണ്ടാകുന്നത്? ഫ്രാങ്കോ ക്കെതിരെ കേസു കൊടുത്ത ഒരു സംഘം കന്യാസ്ത്രീ മാർക്ക് ഭക്ഷണവും വെള്ളവും നൽകാതെ പീഡിപ്പിക്കുന്നതിനെ കുറിച്ച് നിങ്ങളുടെ സിനഡിന് വല്ലോം പറയാനുണ്ടോ?
ഇതൊന്നും വേണ്ട - ഇപ്പോൾ സിനഡിൽ അംഗമായിരിക്കുന്ന താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനനാനിയേൽ ഏതോ മുസ്ലിം സ്ത്രീയെ പെഴപ്പിച്ച് ഗർഭിണിയാക്കി പ്രസവിപ്പിച്ചു എന്നൊക്കെ ആരോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിൽ ലേശം പോലും സത്യമില്ലാ എന്നൊക്കെ പറഞ്ഞ് പത്രക്കുറിപ്പ് ഇറക്കിയതിന്റെ കാരണമെന്താണ്? അത് ലൗ ജിഹാദ ല്ലേ? മുസ്ലിം സ്ത്രീയെ പെഴപ്പിക്കാമെന്നാണോ സിനഡിന്റെ അഭിപ്രായം? മെത്രാൻ ആറാം പ്രമാണം തെറ്റിച്ചാ ലൗ ജിഹാദല്ലാതാവുമോ പിതാക്കന്മാരെ? ഈ സിനഡിൽ വന്നിരിക്കുന്ന യോഗ്യന്മാരിൽ ആറാം പ്രമാണം ( നീ വ്യഭിചരിക്കരുത്) ലംഘിക്കാത്ത ഒരുത്തനെങ്കിലുമുണ്ടോ? അക്കാര്യം നെഞ്ചിൽ കൈവെച്ചൊന്ന് പറയാമോ? അപ്പോൾ നിങ്ങൾക്ക് കന്യാസ്ത്രീ മാരുടേയും അല്ലാത്തവരുടേയും തുണി പറിക്കാം, വ്യഭിചരിക്കാം - അത് നിങ്ങടെ അവകാശം - ബെസ്റ്റ് ന്യായങ്ങൾ!
സിസ്റ്റർ അഭയയെ രണ്ട് വൈദികർ ചേർന്ന് ബലാൽ സംഗം ചെയ്ത് തല്ലിക്കൊന്ന് കെണറ്റിലിട്ടിട്ട് പത്ത് മുപ്പത് വർഷമാകുന്നു. അതേ കുറിച്ച് നിങ്ങടെ സിനഡെന്ന ഈ ഏടാകൂടം ഒരു വരി കുറിപ്പ് എഴുതുകയോ പറയുകയോ ചെയ്തിട്ടുണ്ടോ? ആ കന്യാസ്ത്രീക്ക് നീതി കിട്ടണമെന്ന് ഏതെങ്കിലും സിനഡിൽ നിങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ? അഭയയ്ക്ക് നീതി കിട്ടാൻ കോടതി കേറി ഇറങ്ങുന്ന കത്തോലിക്കനായ ജോമോൻ പുത്തൻ പുരയ്ക്കലിനെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്തതിനെക്കുറിച്ച് സിനഡിന് എന്ത് പറയാനുണ്ട്.?
പ്രായ പൂർത്തിയാകാത്ത പെൺകുഞ്ഞുങ്ങളെയും സ്ത്രീകളേയും ബലാൽസംഗം ചെയ്ത വൈദികരെ സംരക്ഷിക്കുകയും അവരുടെ കേസുകൾ സഭാ ചെലവിൽ നടത്തിക്കൊടുക്കുകയും ചെയ്യുന്ന നിങ്ങൾക്കിപ്പോൾ ലൗ ജിഹാദിനെക്കുറിച്ചുള്ള പൊലീസിന്റെ രേഖകളിൽ പെരുത്ത് വിശ്വാസമാണല്ലോ. ? നിങ്ങളുടെ വൈദികരും മെത്രാന്മാരും കേസിൽ പ്രതികളാകുമ്പോൾ അവർ വെറും 'കുറ്റാരോപിതർ ' മാത്രം! ഈ രേഖകളിൽ പറയുന്നവരും കുറ്റാരോപിതർ മാത്രമല്ലേ?
സഭയ്ക്കുള്ളിൽ മെത്രാന്മാരും പാതിരി മാരും നടത്തുന്ന വ്യഭിചാരം നിർത്തിയിട്ടു വന്നാൽ നമുക്ക് ലൗ ജിഹാദിനെക്കുറിച്ച് വേവലാതിപ്പെടാം അതുവരെ നമുക്ക് കള്ളനും പൊലീസും കളിക്കാം.
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍