Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആർത്തവത്തിന്റെ പേരിൽ മാറ്റിപ്പാർപ്പിക്കുന്നത് മുതൽ പ്രേതബാധ ഒഴിപ്പിക്കാനുള്ള 'ദേഹോപദ്രവം' വരെ വൈകാതെ പഴങ്കഥയാകും; ദുർമന്ത്രവാദവും കൂടോത്രവും കുറ്റകരമാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ; ശാസ്ത്രീയ അടിത്തറയില്ലാത്ത ക്രൂര ദുരാചാരങ്ങൾ നടത്തുന്നവർക്ക് ഏഴ് വർഷം തടവും പിഴയും; ചികിത്സയ്ക്ക് പകരമുള്ള മന്ത്രവാദവും തൊലിയിൽ കമ്പി തറച്ചുള്ള 'പരിഹാര'വും ഇനി വേണ്ട

ആർത്തവത്തിന്റെ പേരിൽ മാറ്റിപ്പാർപ്പിക്കുന്നത് മുതൽ പ്രേതബാധ ഒഴിപ്പിക്കാനുള്ള 'ദേഹോപദ്രവം' വരെ വൈകാതെ പഴങ്കഥയാകും; ദുർമന്ത്രവാദവും കൂടോത്രവും കുറ്റകരമാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ; ശാസ്ത്രീയ അടിത്തറയില്ലാത്ത ക്രൂര ദുരാചാരങ്ങൾ നടത്തുന്നവർക്ക് ഏഴ് വർഷം തടവും പിഴയും; ചികിത്സയ്ക്ക് പകരമുള്ള മന്ത്രവാദവും തൊലിയിൽ കമ്പി തറച്ചുള്ള 'പരിഹാര'വും ഇനി വേണ്ട

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ആർത്തവമാണെന്നും പ്രസവം കഴിഞ്ഞ സ്ത്രീയെന്നും പറഞ്ഞ് മാറ്റി പാർപ്പിക്കുന്നത് മുതൽ പ്രേതബാധ ഒഴിപ്പിക്കാനെന്ന് പറഞ്ഞ് ദേഹോപദ്രവം നടത്തുന്നത് വരെ ഇനി വൈകാതെ പഴങ്കഥകൾ മാത്രമാകും. സംസ്ഥാനത്ത് വിശ്വാസത്തിന്റെ പേരിൽ ദുരാചാരങ്ങൾ വർധിച്ച് വരവേയാണ് കൂടോത്രവും ദുർമന്ത്രവാദവും കുറ്റമാക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നത്. വിഷയം സംബന്ധിച്ച കരടു നിയമത്തിന് സംസ്ഥാന നിയമ പരിഷ്‌കരണ കമ്മീഷൻ ഇപ്പോൾ രൂപം നൽകിയിരിക്കുകയാണ്.

ഒരു തരത്തിലും ശാസ്ത്രീയമായ അടിത്തറയും ഇല്ലാതെ ദുരാചാരങ്ങൾ പ്രചരിപ്പിക്കുകും അതു വധി സാധാരണക്കാരായ ആളുകളെ മാനസികമായും ശാരീരീകമായും ചൂഷണം ചെയ്തും പണം തട്ടുന്ന പ്രവണതയ്ക്ക് ഇതോടെ അന്ത്യമാകും. നിയമം പ്രാവർത്തികമാകുന്നതോടെ ഇത്തരം വിഷയങ്ങൾ ശ്രദ്ധിൽപെട്ടാൽ ഏഴ് വർഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. എന്നാൽ മതപരമായ ആചാരങ്ങളിൽ ശാരീരികവും മാനസികവുമായ ചൂഷണങ്ങൾ നടത്താത്തവയെ നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

നിയമം പ്രാവർത്തികമാകുന്നതോടു കൂടി കുറ്റകരമാകുന്നവ

1. പ്രേതബാധ ഒഴിപ്പിക്കലിന്റെ പേരിൽ ശാരീരികോപദ്രവം ഏൽപ്പിക്കുന്നതിനായി മർദിക്കൽ, കെട്ടിയിടൽ, മുടിപറിച്ചെടുക്കൽ, പൊള്ളിക്കൽ, ലൈംഗികപ്രവൃത്തികൾക്ക് നിർബന്ധിക്കൽ, മൂത്രം കുടിപ്പിക്കൽ തുടങ്ങിയവ.2. ദുർമന്ത്രവാദം, കൂടോത്രം, നഗ്‌നരായി നടത്തിക്കൽ തുടങ്ങിയവ, അമാനുഷിക ശക്തിയുടെ പേരിൽ ഒരാളുടെ ദൈനംദിന പ്രവൃത്തികൾക്ക് തടസം നിൽക്കൽ, നിധിയന്വേഷണത്തിന്റെ പേരിലുള്ള ഉപദ്രവം.

3. മൃഗത്തെയോ പക്ഷിയെയോ ഉപദ്രവിക്കുയോ കൊല്ലുയോ ചെയ്യുന്നതിനായി നിർബന്ധിക്കൽ.4. ചികിത്സ തേടുന്നതിൽനിന്ന് തടയുകയും പകരം മന്ത്രതന്ത്രങ്ങൾ, പ്രാർത്ഥന തുടങ്ങിയ ചികിത്സകൾ നൽകുക. 5. കവിളിൽ കമ്പിയോ, അമ്പോ തറയ്ക്കുക.

6. സ്ത്രീകളെ ബലപ്രയോഗത്തിലൂടെ ഒറ്റപ്പെടുത്തൽ, ഗ്രാമത്തിൽ പ്രവേശിക്കുന്നത് തടയുക, ആർത്തവപ്രസവാനന്തരം മാറ്റിപ്പാർപ്പിക്കൽ, ആരാധനയുടെ പേരിൽ നഗ്‌നരായി നടത്തിക്കൽ.7. കുട്ടിച്ചാത്തന്റെ പേരിൽ വീടിനുകല്ലെറിയുക, ഭക്ഷണമോ വെള്ളമോ മലിനപ്പെടുത്തുക8. അമാനുഷിക ശക്തിയുടെ പേരിൽ ചികിത്സതേടുന്നത്, മരണം, ശാരീരിവേദന എന്നിവയുടെ പേരിൽ ഭീഷണിപ്പെടുത്തൽ, സാമ്പത്തിക നഷ്ടമുണ്ടാക്കൽ.

നിയമം ബാധകമല്ലാത്തത്-

1. മത, ആത്മീയസ്ഥലങ്ങളിൽ നടക്കുന്ന ആരാധനാരീതികൾ.2. ഉത്സവങ്ങൾ, പ്രാർത്ഥനങ്ങൾ, ഘോഷയാത്രകൾ തുടങ്ങിയ മതാചാരങ്ങൾ.3. വീട്, ക്ഷേത്രം, ക്രിസ്ത്യൻ, മുസ്ലിം ദേവാലയങ്ങൾ, മറ്റു മതപരമായ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നടക്കുന്ന ശരീരത്തിന് ആപത്ത് ഉണ്ടാക്കാത്ത മതാചാരങ്ങൾ.4. പുരാതന സന്ന്യാസിമാരുടെയും പുണ്യാളന്മാരുടെയും പാരമ്പര്യഅറിവുകൾ, കല, ആചാരങ്ങൾ തുടങ്ങിയവ പ്രചരിപ്പിക്കൽ.

5. മരിച്ചുപോയ സന്ന്യാസിമാരുടെയും വിശുദ്ധന്മാരുടെയും അദ്ഭുതങ്ങളെക്കുറിച്ചുള്ള പരാമർശങ്ങളും അവയുടെ പ്രചാരണവും. മതപ്രഭാഷകരുടെ അദ്ഭുതങ്ങൾ സംബന്ധിച്ച് പ്രചാരണം. 6. വഞ്ചനയോ ചൂഷണമോ ഇല്ലാത്തവിധത്തിലുള്ള വാസ്തുശാസ്ത്ര, ജ്യോതിഷ ഉപദേശങ്ങൾ.7. സർക്കാർ ഗസറ്റിൽ വിജ്ഞാപനം ചെയ്യുന്ന ഏതെങ്കിലും വിധത്തിലുള്ള മതപരമായ ചടങ്ങുകൾ.

സർക്കാർ ആവശ്യപ്പെട്ടത് പ്രകാരമാണ് നിയമപരിഷ്‌കരണ കമ്മിഷൻ കരടുനിയമം തയ്യാറാക്കിയത്. ദുർമന്ത്രവാദത്തിന്റെ പശ്ചാത്തലത്തിൽ ചികിത്സ നിഷേധിക്കപ്പെട്ട് സംസ്ഥാനത്ത് പലരും കൊല്ലപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിയമനിർമ്മാണം. ദുർമന്ത്രവാദത്തിനും കൂടോത്രത്തിനുമെതിരെ നിയമനിർമ്മാണം നടത്തുമെന്ന് നിയമസഭയിൽ മുഖ്യമന്ത്രി അറിയിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP