Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അദ്ധ്യാപിക രൂപശ്രീയെ വെങ്കിട്ടരമണയും നിരഞ്ജൻകുമാറും ചേർന്ന് കൊലപ്പെടുത്തിയത് എങ്ങനെ? മുടി പൂർണമായും കൊഴിഞ്ഞുപോയതും മൃതദേഹത്തിൽ വസ്ത്രങ്ങൾ ഇല്ലാതായതിനും പിന്നിൽ രാസവസ്തു പ്രയോഗമെന്ന് സംശയം; കൊലയാളികളുടെ മൊഴിയിലും സംശയം; വീപ്പയിലെ വെള്ളത്തിൽ ശക്തമായി മുക്കി കൊലപ്പെടുത്തി കാറിന്റെ ഡിക്കിയിലിട്ട് കടൽത്തീരത്തേക്കു കൊണ്ടുപോയെന്ന മൊഴി വിശദമായി പരിശോധിക്കാൻ പൊലീസ്; തെളിവു നശിപ്പിക്കാൻ ശ്രമിച്ചതിന്റെ ഭാഗമായി ആസിഡോ മറ്റ് രാസവസ്തുവോ ഉപയോഗിച്ചിരിക്കാമെന്ന് നിഗമനം

അദ്ധ്യാപിക രൂപശ്രീയെ വെങ്കിട്ടരമണയും നിരഞ്ജൻകുമാറും ചേർന്ന് കൊലപ്പെടുത്തിയത് എങ്ങനെ? മുടി പൂർണമായും കൊഴിഞ്ഞുപോയതും മൃതദേഹത്തിൽ വസ്ത്രങ്ങൾ ഇല്ലാതായതിനും പിന്നിൽ രാസവസ്തു പ്രയോഗമെന്ന് സംശയം; കൊലയാളികളുടെ മൊഴിയിലും സംശയം; വീപ്പയിലെ വെള്ളത്തിൽ ശക്തമായി മുക്കി കൊലപ്പെടുത്തി കാറിന്റെ ഡിക്കിയിലിട്ട് കടൽത്തീരത്തേക്കു കൊണ്ടുപോയെന്ന മൊഴി വിശദമായി പരിശോധിക്കാൻ പൊലീസ്; തെളിവു നശിപ്പിക്കാൻ ശ്രമിച്ചതിന്റെ ഭാഗമായി ആസിഡോ മറ്റ് രാസവസ്തുവോ ഉപയോഗിച്ചിരിക്കാമെന്ന് നിഗമനം

മറുനാടൻ മലയാളി ബ്യൂറോ

മഞ്ചേശ്വരം: മഞ്ചേശ്വരം മിയാപ്പദവ് വിദ്യാവർധക സ്‌കൂൾ അദ്ധ്യാപിക ബി.കെ.രൂപശ്രീയുടെ കൊലയുമായി ബന്ധപ്പെട്ട് പ്രതികൾ നൽകിയ മൊഴിയിൽ വൈരുദ്ധ്യം. രൂപശ്രീയെ എങ്ങനെയാണ് കൊലപ്പെടുത്തിയത് എന്ന കാര്യത്തിലാണ് സംശയം ഉടലെടുത്തിരിക്കുന്നത്. സ്ത്രീയുടെ മുടി കൊഴിഞ്ഞു പോയത് എങ്ങനെയെന്ന കാര്യത്തിൽ അടക്കം ഇനിയും കൂടുതൽ വ്യക്തത വരാനുണ്ട്. അതുകൊണ്ട് പ്രതികളുടെ മൊഴി പൂർണമായും വിശ്വാസത്തിലെടുക്കാൻ ക്രൈംബ്രാഞ്ച് തയ്യാറായിട്ടില്ല. ലോക്കൽ പൊലീസിന്റെയും പിന്നീട് ക്രൈംബ്രാഞ്ചിന്റെയും അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങളും പ്രതികളായ ചിത്രകലാധ്യാപകൻ വെങ്കിട്ടരമണയും ഇയാളുടെ അയൽവാസി നിരഞ്ജൻകുമാറും നൽകിയ മൊഴിയും പലയിടത്തും പൊരുത്തപ്പെടുന്നില്ല.

മുടി പൂർണമായും കൊഴിഞ്ഞുപോയ നിലയിലായിരുന്നു രൂപശ്രീയുടെ മൃതദേഹം. മൃതദേഹത്തിൽ വസ്ത്രങ്ങളൊന്നുമില്ലാതെ നഗ്നമായി അഴുകി തുടങ്ങിയ നിലയിലുമാണ് കാണപ്പെട്ടത്. വീപ്പയിലെ വെള്ളത്തിൽ രൂപശ്രീയെ മുക്കിക്കൊന്നുവെന്നാണ് പ്രതികൾ നൽകിയ മൊഴി. ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊല്ലാൻ ശ്രമിക്കവെ വെങ്കിട്ടരമണയുടെ കൈയിൽനിന്ന് രൂപശ്രീ കുതറിയോടി. നിരഞ്ജൻകുമാർ പിന്നാലെയെത്തി പിടിച്ചുകൊണ്ടുവന്നു. പിന്നീട് രണ്ടുപേരും ചേർന്ന് വീപ്പയിലെ വെള്ളത്തിൽ ശക്തമായി മുക്കി. മരിച്ചുവെന്നുറപ്പുവരുത്തിയശേഷം കാറിന്റെ ഡിക്കിയിലിട്ട് കടൽത്തീരത്തേക്കുപോയി. ഇതാണ് പ്രതികൾ നൽകിയ മൊഴി.

ഈ വെള്ളത്തിൽ രാസവസ്തുക്കൾ ഉള്ളതായാണ് വെങ്കിട്ടരമണ പറയുന്നത്. അതിനാലാകും മൃതദേഹത്തിൽനിന്ന് മുടി കൊഴിഞ്ഞുപോയതെന്ന് അന്വേഷണോദ്യോഗസ്ഥരും അനുമാനിക്കുന്നു. രൂപശ്രീയുടെ ശരീരത്തിൽ വസ്ത്രങ്ങളില്ലാതായതെങ്ങനെയെന്ന് വ്യക്തമായിട്ടില്ല. വസ്ത്രങ്ങൾ കഴുകിയ ശേഷം തിളക്കംകിട്ടാനുപയോഗിക്കുന്ന രാസവസ്തുവാണ് വീപ്പയിലെ വെള്ളത്തിലുണ്ടായിരുന്നതെന്നും തന്റെ ഭാര്യ വസ്ത്രങ്ങൾ കഴുകിയശേഷം വീപ്പയിലെ വെള്ളം മറിച്ചുകളഞ്ഞിരുന്നില്ലെന്നും വെങ്കിട്ടരമണയുടെ മൊഴിയിലുണ്ട്. എന്നാൽ, ഈ മൊഴിയും പൂർണമായി വിശ്വസിക്കാൻ ക്രൈംബ്രാഞ്ചിന് കഴിയുന്നില്ല.

തെളിവു നശിപ്പിക്കാൻ വേണ്ടി പ്രത്യേകം രാസവസ്തുക്കൾ വെങ്കിട്ടരമണ കരുതിവെച്ചിട്ടുണ്ടാകുമെന്നാണ് പൊലീസ് അനുമാനിക്കുന്നത്. മുൻകൂട്ടി ആസൂത്രണം നടത്തിയാണ് കൊലനടത്തിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. അതിനാൽ രാസവസ്തുചേർത്ത വെള്ളവും ഇവർ കരുതിവെച്ചിട്ടുണ്ടാകുമെന്നാണ് പൊലീസിന്റെ സംശയം. കൊലനടത്തിയശേഷം ആസിഡോ മറ്റേതെങ്കിലും രാസവസ്തുവോ ശരീരത്തിൽ പുരട്ടിയാലും തെളിവ് നശിപ്പിക്കാൻ കഴിയും. മുഖം വികൃതമാവുകയും മുടിയില്ലാതാവുകയും ചെയ്താൽ ആളെത്തന്നെ തിരിച്ചറിയാൻ കഴിയില്ല. ഇതിനായാണോ വസ്ത്രങ്ങൾ അഴിച്ചുമാറ്റിയതെന്ന സംശയവും ബാക്കിയാകുന്നു. തലമുടി പോയത് ആസിഡ് പോലുള്ള വസ്തുവിന്റെ സാന്നിധ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.

വെങ്കിട്ടരമണയുടെ വീടിനുസമീപം നിരഞ്ജൻകുമാറിന്റേതടക്കം ഒട്ടേറെ വീടുകളുണ്ട്. കുതറിയോടിയ സമയത്ത് രൂപശ്രീ ഉച്ചത്തിൽ നിലവിളിച്ചിട്ടുണ്ടാകില്ലേയെന്ന ചോദ്യവും ഉയരുന്നു. ഒന്ന് ഒച്ചവച്ചാൽ കേൾക്കുന്ന അകലത്തിലാണ് അയൽപക്കത്തെ വീടുകളെല്ലാം. പ്രതികളെ കൂടുതൽ ചോദ്യംചെയ്താൽ ഇതിലെല്ലാം വ്യക്തതലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. ഇവരെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി. എ.സതീഷ്‌കുമാർ കാസർകോട് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ തിങ്കളാഴ്ച അപേക്ഷ നൽകും.

സഹപ്രവർത്തകയായ രൂപശ്രീയെ കൊലപ്പെടുത്താൻ വെങ്കിട്ടരമണ ദിവസങ്ങൾക്കു മുൻപേ പദ്ധതിയിട്ടെന്നു സൂചന. ഇതിനായി കണ്ടെത്തിയതു മറ്റൊരു സഹപ്രവർത്തകയുടെ ബന്ധുവിന്റെ കല്യാണ ദിവസമായിരുന്നു. ഹൊസങ്കടിയിലെ കല്യാണത്തിൽ വെങ്കിട്ടരമണയെ കാണാത്തതിനെ തുടർന്നു രൂപശ്രീ ഫോണിൽ വിളിച്ചു. എന്നാൽ ചടങ്ങിനു വരുന്നില്ലെന്നും വീട്ടിലേക്ക് വരണമെന്നുമായിരുന്നു മറുപടി. മകൾ പഠിക്കുന്ന മഞ്ചേശ്വരത്തെ സ്‌കൂളിലെത്തിയ അദ്ധ്യാപിക അവിടെ നിന്നു ദുർഗിപ്പള്ളയിലേക്കു പോയി. സ്‌കൂട്ടർ അവിടെ നിർത്തിയ ശേഷം അദ്ധ്യാപകന്റെ കാറിൽ കയറി. പുറമേക്കു കാണാതിരിക്കുന്നതിനായി കാറിന്റെ പിറകിലെ സീറ്റിൽ രൂപശ്രീ കിടക്കുകയായിരുന്നു. വീട്ടിലെത്തിയ ശേഷം തർക്കമായി. പിന്നെ മയക്കലും മന്ത്രവാദവും. ഒടുവിൽ കൊലയും.

ഇന്നലെയായിരുന്നു രൂപശ്രിയുടെയും ഭർത്താവ് ചന്ദ്രശേഖരന്റെയും ഇരുപതാം വിവാഹവാർഷികം. അന്ന് തന്നെ പ്രതികൾ പിടിയാലാവുകയും ചെയ്തു. വിവാഹ ആഘോഷം ഗംഭീരമാക്കാനായിരുന്നു ആലോചന. എന്നാൽ അതിനു മുൻപെ ദുരന്തമെത്തി. ഈ മാസം 28നാണ് രൂപശ്രീയുടെ 42ാം പിറന്നാളും. കുളിമുറിയിലെ ബക്കറ്റിൽ രാസവസ്തു ചേർത്ത ശേഷം തലഅതിൽ മുക്കിവച്ചായിരുന്നു കൊലപാതകം. വെള്ളത്തിൽ രാസവസ്തു കലക്കിവച്ചത്, കൊലപാതകം നേരത്തേ തന്നെ ആസൂത്രണം ചെയ്തിരുന്നുവെന്നതിനു തെളിവായി പൊലീസ് കരുതുന്നു. ബക്കറ്റിൽ തല മുക്കിയപ്പോൾ ബക്കറ്റ് പൊട്ടി. പിന്നീട് വലിയ വീപ്പയിൽ നിന്ന് വെള്ളം മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. ഈ രാസവസ്തു മന്ത്രവാദത്തിന് വേണ്ടി കലർത്തിയതാണെന്നും പൊലീസ് സംശയിക്കുന്നു.

സൗഹൃദത്തിലും സാമ്പത്തിക ഇടപാടിലുമുണ്ടായ തർക്കങ്ങളെ തുടർന്ന് അദ്ധ്യാപികയെ വീട്ടിലേക്കു വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. 8നു രാവിലെയാണ് അഴുകിയ നിലയിൽ മൃതദേഹം കടപ്പുറത്തു കണ്ടെത്തിയത്. അതിനു രണ്ടു ദിവസം മുൻപു രൂപശ്രീയെ കാണാതായിരുന്നു. തന്നെ സഹപ്രവർത്തകൻ ശല്യപ്പെടുത്തുന്നതായി രൂപശ്രീ പറഞ്ഞുവെന്ന ബന്ധുക്കളുടെ മൊഴിയാണ് അന്വേഷണത്തിനു സഹായകമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP