Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂല്യത്തകർച്ചയിൽ റെക്കോർഡിലെത്തി രൂപ; ഡോളറിനെതിരെ 70.07 എന്ന നിലയിലേക്ക് രൂപയുടെ അപ്രതീക്ഷിത പതനം; ഓണം അടുത്തിരിക്കുന്നതിനാൽ മൂല്യം താഴ്ന്നയുടൻ നാട്ടിലേക്ക് പണമയച്ച് മലയാളി പ്രവാസികൾ ; രൂപയുടെ മൂല്യം ചരിത്രത്തിൽ ആദ്യമായി ഇത്രയധികം താഴുമ്പോൾ നാട്ടിലേക്ക് പണമയയ്ക്കാൻ മണി എക്‌സ്‌ചേഞ്ചിൽ പ്രവാസികളുടെ തിരക്ക്

മൂല്യത്തകർച്ചയിൽ റെക്കോർഡിലെത്തി രൂപ; ഡോളറിനെതിരെ 70.07 എന്ന നിലയിലേക്ക് രൂപയുടെ അപ്രതീക്ഷിത പതനം; ഓണം അടുത്തിരിക്കുന്നതിനാൽ മൂല്യം താഴ്ന്നയുടൻ നാട്ടിലേക്ക് പണമയച്ച് മലയാളി പ്രവാസികൾ ; രൂപയുടെ മൂല്യം ചരിത്രത്തിൽ ആദ്യമായി ഇത്രയധികം താഴുമ്പോൾ നാട്ടിലേക്ക് പണമയയ്ക്കാൻ മണി എക്‌സ്‌ചേഞ്ചിൽ പ്രവാസികളുടെ തിരക്ക്

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ഇന്ത്യൻ രൂപയുടെ മൂല്യം ചെറിയ തോതിലെങ്കിലും കരകയറി വരുന്നതിനിടെയാണ് സംഗതി പെട്ടന്ന് തകിടം മറിഞ്ഞത്. രൂപയുടെ മുല്യ തകർച്ച റെക്കോർഡിൽ എത്തി നിൽക്കുകയാണിപ്പോൾ. ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം ചരിത്രത്തിൽ ആദ്യമായാണ് വൻ താഴ്‌ച്ചയിലേക്ക് പോയരിക്കുന്നത്. ഇന്ന് വ്യാപാരം തുടങ്ങിയപ്പോൾ ഡോളറിനെതിരെ 70.07 എന്നതായിരുന്നു രൂപയുടെ മൂല്യം. ഡോളറിന് 69.91 എന്ന നിരക്കിലാണ് രൂപയുടെ മൂല്യം കുറഞ്ഞത്.

ഇതിന് പിന്നാലെ ദിർഹവമായുള്ള വിനിമയ നിരക്കിലും മാറ്റമുണ്ടായിട്ടുണ്ട്. ദിർഹത്തിന് പത്തൊൻപത് രൂപയ്ക്ക് മുകളിലേക്കാണ് മൂല്യം ഇടിഞ്ഞത്. എന്നാൽ മൂല്യമിടിഞ്ഞത് പ്രവാസികൾക്ക് ഗുണം ചെയ്തിരിക്കുകയാണ്. ഓണം അടുത്തിരിക്കുന്നതിനാൽ പ്രവാസികൾ നാട്ടിലേക്ക് പണമയയ്ക്കുന്നതിന് തിരക്ക് കൂട്ടുകയാണ്. യുഎഇ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ മിക്ക മണി എക്‌സ്‌ചേഞ്ചുകളിലും തിങ്കളാഴ്‌ച്ച തിരക്ക് കൂടുതലായിരുന്നു. ഒരു ദിർഹത്തിന് 18.83 രൂപ എന്നതായിരുന്നു ഞായറാഴ്‌ച്ച നിരക്ക്. ഇതിൽ നിന്നാണ് വൈകാതെ 19.01 എന്ന നിലയിലേക്ക് രൂപയുടെ മൂല്യം ഇടിഞ്ഞത്.

രൂപയുടെ മൂല്യം വരും ദിവസങ്ങളിൽ താഴാനാണ് സാധ്യതതെന്ന് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നു. അമേരിക്കയും തുർക്കിയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത് അമേരിക്കൻ ഡോളർ ശക്തിപ്പെടുന്നതിന് കാരണമായി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഒരു ദിർഹമിന് 18.90, 18.91, 18.92, 18.93 രൂപ എന്നിങ്ങനെയാണ് യുഎഇയിലെ പ്രമുഖ എക്‌സ്‌ചേഞ്ചുകൾ തിങ്കളാഴ്ച നൽകിയ നിരക്ക്. ഒരു ലക്ഷം രൂപയെക്കാൾ കൂടുതൽ അയക്കുന്നവർക്ക് അൽപം മെച്ചപ്പെട്ട നിരക്ക് നൽകാമെന്ന വാഗ്ദാനത്തിലും ചില എക്‌സ്‌ചേഞ്ചുകൾ ജനങ്ങളെ ആകർഷിച്ചിരുന്നു.

ആയിരം ഇന്ത്യൻ രൂപ ലഭിക്കാൻ ഇന്നലെ 52 ദിർഹം 82 ഫിൽസ് നൽകിയാൽ മതിയായിരുന്നു.അമേരിക്കയുടെ വളർച്ചാ നിരക്ക് ഉയർന്നതും ഡോളർ ശക്തിപ്രാപിച്ചതുമാണ് കറൻസി വിപണിയിൽ പ്രതിഫലിച്ചത്. ഇതോടൊപ്പം കഴിഞ്ഞ വെള്ളിയാഴ്ച തുർക്കിയിൽനിന്നുള്ള സ്റ്റീൽ, അലൂമിനിയം എന്നിവയ്ക്ക് അമേരിക്ക 100 ശതമാനം ഇറക്കുമതി നികുതി കൂട്ടിയതും വിനിമയ നിരക്കിൽ ചലനമുണ്ടാക്കി. ഇതേതുടർന്ന് തുർക്കി കറൻസിയായ ലിറയുടെ മൂല്യം ഡോളറിനെതിരെ എട്ടു ശതമാനം ഇടിഞ്ഞു.

ഈ വർഷം ഇതുവരെ ഡോളറിനെതിരെ ലിറയുടെ മൂല്യം 45 ശതമാനം ഇടിഞ്ഞിരുന്നു. ഇത് ഇന്ത്യ ഉൾപെടെ മറ്റു രാജ്യങ്ങളുടെ കറൻസിക്കും പ്രഹരമായി. ഈ സന്ദർഭത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വേണ്ട രീതിയിൽ ഇടപെട്ടില്ലെങ്കിൽ സ്ഥിതി കൂടുതൽ വഷളാവുകയും രൂപയുടെ മൂല്യം ഇനിയും ഇടിയാൻ കാരണമാവുകയും ചെയ്യുമെന്ന് സാമ്പത്തിക വിദഗ്ധനും ഐബിഎംസി സിഇഒയും എംഡിയുമായ പി.കെ സജിത് കുമാർ പറഞ്ഞു. സമീപ ഭാവിയിൽ ഡോളറിനെതിരെ രൂപ 70ലെത്തുമെന്നും സൂചനയുണ്ട്.

ഈ പശ്ചാത്തലത്തിൽ ഇന്ത്യയിലെ വിദേശ ധനകാര്യ സ്ഥാപനങ്ങൾ നിക്ഷേപം പിൻവലിച്ച് ഡോളറിൽ നിക്ഷേപിക്കാനുള്ള സാധ്യത കൂടുന്നതും രൂപയ്ക്ക് ക്ഷീണമാകും. 2019ൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പും നിയന്ത്രാണാതീതമായ പണപ്പെരുപ്പവും രൂപയുടെ ചാഞ്ചാട്ടത്തിന് കാരണമാകുമെന്നും വിദഗ്ദ്ധർ പറയുന്നു. കുവൈത്ത് ദിനാറിന് 230 രൂപ 78 പൈസയാണ് രാജ്യാന്തര വിപണിയിലെ നിരക്കെങ്കിലും എക്‌സ്‌ചേഞ്ചുകൾ നൽകിയത് 228 രൂപയായിരുന്നു.

ഒമാനി റിയാൽ 181 രൂപ 92 പൈസ, ബഹ്‌റൈൻ ദിനാറിന് 185 രൂപ 72 പൈസ, ഖത്തർ റിയാലിന് 19 രൂപ 23 പൈസ, സൗദി റിയാലിന് 18 രൂപ 67 പൈസ എന്നിങ്ങനെയാണ് രാജ്യാന്തര വിപണിയിലെ ഇന്നലത്തെ മികച്ച നിരക്ക്. പ്രാദേശിക വിപണിയിൽ രണ്ടോ മൂന്നോ രൂപയുടെ മാർജിനെടുത്തുള്ള വിപണനത്തിൽ നിരക്കിൽ നേരിയ വ്യത്യാസമുണ്ടാകുമെന്ന് മാത്രം.നിക്ഷേപം ആഗ്രഹിച്ച് അയക്കുന്നവരാണ് തക്കം പാർത്ത് എക്‌സ്‌ചേഞ്ചിലെത്തി പണമയച്ചവരിൽ കൂടുതലും. രാവിലെ തന്നെ എക്‌സ്‌ചേഞ്ചിലെത്തിയ ചിലർക്ക് ദിർഹമിന് പത്തൊൻപത് രൂപ ലഭിച്ചു. പിന്നീടെത്തിയവർക്ക് പത്തും പതിനഞ്ചും ഇരുപതും പൈസ കുറവിനാണ് ലഭിച്ചത്.

പലർക്കും ശമ്പളം കിട്ടിയിട്ട് അധിക സമയം ആയിട്ടില്ലാത്തതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ പേർ പണം അയക്കാനെത്തുമെന്നാണ് പണമിടപാട് സ്ഥാപനങ്ങളുടെ പ്രതീക്ഷ. കൂടാതെ പെരുനാൾ പ്രമാണിച്ച് സർക്കാർ സ്ഥാപനങ്ങൾ ഈ മാസത്തെ ശമ്പളം നേരത്തെ നൽകുന്നതും പ്രവാസികൾക്ക് ഗുണകരമാകും. വിനിമയ നിരക്കിന്റെ ഈ ചാഞ്ചാട്ടം ഈ മാസാവസാനം വരെ തുടർന്നാൽ ഗൾഫ് രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് കോടികൾ ഒഴുകും.2013 ഓഗസ്റ്റ് 28നാണ് ഇതിന് മുൻപ് മികച്ച നിരക്ക് ലഭിച്ചത്. അന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 69.22 വരെ എത്തിയിരുന്നു. അന്ന് ഒരു ദിർഹമിന് 18 രൂപ 65 പൈസയാണ് ലഭിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP