Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വനിതാ പ്രിൻസിപ്പാളുടെ ക്രൂരതകളും മാനേജരുടെ വിരട്ടലുകളും സഹിക്കാനാവാതെ ആത്മഹത്യയും ഒളിച്ചോട്ടവും വരെ പതിവ്; ക്രൂരതയുടെ രക്തസാക്ഷികളായി അദ്ധ്യാപികമാർ തലകറങ്ങി വീണ് മൂത്രം ഒഴിക്കുന്നു; മജിസ്‌ട്രേട്ടിന്റെ ഭാര്യ പോലും നിവർത്തിയില്ലാതെ പണി ഉപേക്ഷിച്ച് പോയി; പ്രസവ അവധി പോലും ക്രിമിനൽ കുറ്റമെന്ന രീതി; ആലപ്പുഴയിലെ എസ് ഡി വി ഇ എം എച്ച് എസ് എസിനെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസ് എടുത്തു; പരാതി പ്രളയവുമായി വിദ്യാർത്ഥികളും അദ്ധ്യാപകരും

വനിതാ പ്രിൻസിപ്പാളുടെ ക്രൂരതകളും മാനേജരുടെ വിരട്ടലുകളും സഹിക്കാനാവാതെ ആത്മഹത്യയും ഒളിച്ചോട്ടവും വരെ പതിവ്; ക്രൂരതയുടെ രക്തസാക്ഷികളായി അദ്ധ്യാപികമാർ തലകറങ്ങി വീണ് മൂത്രം ഒഴിക്കുന്നു; മജിസ്‌ട്രേട്ടിന്റെ ഭാര്യ പോലും നിവർത്തിയില്ലാതെ പണി ഉപേക്ഷിച്ച് പോയി; പ്രസവ അവധി പോലും ക്രിമിനൽ കുറ്റമെന്ന രീതി; ആലപ്പുഴയിലെ എസ് ഡി വി ഇ എം എച്ച് എസ് എസിനെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസ് എടുത്തു; പരാതി പ്രളയവുമായി വിദ്യാർത്ഥികളും അദ്ധ്യാപകരും

എം മനോജ് കുമാർ

ആലപ്പുഴ: ആലപ്പുഴയിലെ പ്രമുഖ സിബിഎസ്ഇ വിദ്യാലയമായ എസ്ഡിവിഇഎംഎച്ച്എസ്എസിനെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസ് എടുത്തു. കുട്ടികൾക്ക് നേരെയും അദ്ധ്യാപകർക്ക് നേരെയും സ്‌കൂളിൽ തുടരുന്ന പീഡനങ്ങൾക്കെതിരെ നൽകിയ പരാതിയിലാണ് കേസ് എടുത്തത്. ഹ്യുമൻ റൈറ്റ്‌സ് പ്രൊട്ടക്ഷൻ കൗൺസിൽ നൽകിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മിഷൻ കേസ് രജിസ്റ്റർ ചെയ്തത്. എസ്ഡിവിഇഎംഎച്ച്എസ്എസിനെക്കുറിച്ച് ഒട്ടനവധി പരാതികൾ വന്നതിനെ തുടർന്നാണ് ഹ്യുമൻ റൈറ്റ്‌സ് പ്രൊട്ടക്ഷൻ കൗൺസിൽ പ്രശ്‌നത്തിൽ ഇടപെടുന്നത്. ഇതിനെ തുടർന്നാണ് മനുഷ്യാവകാശ കമ്മിഷനിൽ പരാതി നൽകിയത്. 2127/11/1/2019 എന്ന നമ്പരിലാണ് മനുഷ്യാവകാശ കമ്മിഷൻ കേസ് രജിസ്റ്റർ ചെയ്തത്. മുപ്പത് ദിവസത്തിനുള്ളിൽ സ്‌കൂൾ അധികൃതരോട് വിശദീകരണം നല്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. സ്‌കൂൾ പ്രിൻസിപ്പളിൽ നിന്നും സിബിഎസ്ഇയിൽ നിന്നും ആലപ്പുഴ കളക്ടറിൽ നിന്നും പൊലീസ് സൂപ്രണ്ടിൽ നിന്നും ഈ പരാതികളെ കുറിച്ച് മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്.

സ്‌കൂൾ മാനേജ്മെന്റ് അദ്ധ്യാപകരോടും രക്ഷിതാക്കളോടും മനുഷ്യത്വരഹിതമായി പെരുമാറുന്നു. മാനേജ്മെന്റ് പിന്തുടരുന്ന മനുഷ്യത്വ രഹിതമായ നടപടികൾ കാരണം സ്‌കൂളിലെ ഒരു വിദ്യാർത്ഥി ആത്മഹത്യ ചെയ്തിരുന്നു. രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം കാര്യക്ഷമമായി നടന്നില്ല. ഈ വിദ്യാർത്ഥിയുടെ മാതാപിതാക്കൾ കമ്മീഷന് മുന്നിൽ ഹാജരാകാൻ തയ്യാറാണ്. സ്‌കൂൾ അധികൃതരുടെ മാനസിക പീഡനം കാരണം രണ്ടു കുട്ടികൾ സ്‌കൂളിൽ നിന്നും 22-1 2018 ൽ സ്‌കൂളിൽ നിന്നും ചാടിപ്പോയി. അന്നേ ദിവസം അർദ്ധരാത്രിയിൽ കൊച്ചിയിൽ വെച്ച് കുട്ടികളെ പൊലീസ് കണ്ടെടുത്തു. ഈ കേസും മാനേജ്‌മെന്റ് ഒത്തുതീർത്തു. അധികൃതരുടെ പീഡനം കാരണം സ്‌കൂളിൽ ഒരു അദ്ധ്യാപികയ്ക്ക് ശാരീരികമായി ബുദ്ധിമുട്ടുകൾ ഉണ്ടായി. ഈ അദ്ധ്യാപികയും പൊലീസിൽ പരാതി നൽകിയിരുന്നു. സ്‌കൂൾ അധികൃതർക്ക് രസിക്കാത്ത മറുപടി നൽകിയാൽ അത് ആരായാലും ശരി ഇവരെ ഒറ്റപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയുമാണ് ചെയ്യുന്നത്-അതിനാൽ പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടണം-കമ്മീഷന് നൽകിയ ഹ്യുമൻ റൈറ്റ്‌സ് പ്രൊട്ടക്ഷ്ൻ കൗൺസിൽ ആവശ്യപ്പെടുന്നു.

ഈ പരാതി ഗൗരവത്തോടെ എടുത്താണ് കമ്മീഷൻ നടപടികൾ. സിബിഎസ്ഇ അടക്കമുള്ള ബന്ധപ്പെട്ടവരോട് വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇതു സംബന്ധിച്ച അന്വേഷണവും നടക്കുന്നുണ്ട്. സ്‌കൂളിലെ പ്രിൻസിപ്പൽ ഇന്ദുദത്ത് അടക്കമുള്ളവർക്കെതിരെ കുട്ടികളുടെ രക്ഷിതാക്കൾ വിവിധ അധികാര സ്ഥാനങ്ങളിൽ പരാതി നൽകിയിരുന്നു. ഈ പരാതി മറുനാടനും ലഭിച്ചതിനെ തുടർന്ന് മറുനാടൻ സ്‌കൂളിലെ പീഡനങ്ങൾ തുറന്നുകാട്ടി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. മനുഷ്യാവകാശ കമ്മീഷനിലെ നടപടികൾ തുടങ്ങിയത് മനസ്സിലാക്കിയായിരുന്നു റിപ്പോർട്ട് നൽകിയത്. ഈ സ്‌കൂളിനെ പറ്റി നിരവധി പരാതികളാണ് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും മറ്റും കിട്ടിയത്. സിബിഎസ്ഇ സ്‌കൂളിലെ പ്രിൻസിപ്പൽ ഇന്ദുദത്ത് ആണ് പരാതികളിൽ പ്രതിസ്ഥാനത്ത് വരുന്നത്. ഇവർക്ക് എല്ലാത്തിനും പിന്തുണ നൽകുന്ന സ്‌കൂൾ മാനേജർ ആർ.കൃഷ്ണനെതിരെയും സ്‌കൂളിൽ പരാതി ശക്തമായിരുന്നു.ഇതിനെ തുടർന്നാണ് ഇന്ദു ദത്തിനെയും ആർ.കൃഷ്ണനെയും തുറന്നു കാട്ടി മറുനാടൻ വാർത്ത നൽകിയത്.

ഇന്ദു ദത്തിന്റെ മാനസിക പീഡനത്തിൽ വിറച്ചുപോയ അദ്ധ്യാപിക ഇതേ പ്രിൻസിപ്പാളിന്റെ മുറിയിൽ തല കറങ്ങി വീണു മൂത്രമൊഴിച്ചു പോയത് അടക്കമുള്ള ഞെട്ടിക്കുന്ന സംഭവങ്ങളാണ് മറുനാടൻ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയത്. 2009-ൽ സ്‌കൂളിലെ ചീഫ് കോ-ഓർഡിനേറ്ററുടെ പീഡനം സഹിക്കവയ്യാതെ സ്‌കൂളിലെ പത്താം തരം വിദ്യാർത്ഥി ആത്മഹത്യ ചെയ്തത് മുതൽ സ്‌കൂൾ വിവാദങ്ങളുടെയും പരാതികളുടെ കേന്ദ്രബിന്ദുവാണ്. ഏതു ക്ലാസുകാരൻ ആയാലും വിദ്യാർത്ഥികൾക്ക് കഠിന ശിക്ഷയാണ്. പ്രിൻസിപ്പാളിന്റെ പീഡനം സഹിക്കവയ്യാതെ ഇവിടെ ടീച്ചർ ആയിരുന്ന ഒരു മജിസ്‌ട്രേറ്റിന്റെ ഭാര്യ രാജിവെച്ചുപോയി. പ്രസവം കഴിഞ്ഞുവരുന്ന ടീച്ചേഴ്സിനു വരെ ലീവ് നൽകില്ല. മൂന്നാം ക്ലാസിലെ വിദ്യാർത്ഥിയെ ശിക്ഷ എന്ന പേരിൽ സ്പോർട്സ് സമയത്ത് ലൈബ്രറിയിൽ കൊണ്ടിരുത്തും. ഇങ്ങിനെ പ്രിൻസിപ്പൽ ഇന്ദു ദത്തിന്റെ നേതൃത്വത്തിൽ സ്‌കൂളിൽ നടത്തുന്ന കൊടുംക്രൂരതകളുടെ സാക്ഷ്യപത്രമാവുകയാണ് സ്‌കൂൾ കുട്ടികളുടെ രക്ഷിതാക്കൾ മറുനാടന് നൽകിയ കത്തിന്റെ ഉള്ളടക്കം.

പ്രിൻസിപ്പാളിന്റെ കൊടുംക്രൂരതകളൂം സ്‌കൂളിലെ സംഭവവികാസങ്ങളും അന്വേഷിക്കാൻ വിജിലൻസ് അന്വേഷണം വേണമെന്നാണ് രക്ഷിതാക്കൾ കത്തിൽ ആവശ്യപ്പെടുന്നത്. ഇതിനെ തുടർന്നാണ് ഞങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചത്. പ്രിൻസിപ്പൽ ഇന്ദു ദത്തും ചീഫ് കോ-ഓർഡിനേറ്ററും കൂടി വിരട്ടിയപ്പോൾ അദ്ധ്യാപിക പ്രിൻസിപ്പലിന്റെ മുറിയിൽ തലകറങ്ങി വീണ് മൂത്രമൊഴിച്ചു പോയി. ഈ അദ്ധ്യാപിക പൊലീസിൽ പരാതി നൽകിയപ്പോൾ ഇതേ പ്രിൻസിപ്പൽ അദ്ധ്യാപികയെ വശത്താക്കി കേസ് ഇല്ലാതാക്കി. മാനേജർ ആർ.കൃഷ്ണൻ എല്ലാത്തിനും കുടപിടിക്കുന്നതിനാൽ പ്രിൻസിപ്പളിന്റെ ദുഷ്ചെയ്തികൾ തുടരുകയാണ് ചെയ്യുന്നത്. സ്‌കൂളിലെ പ്യൂണായ പരീഷിത്താണ് പ്രിൻസിപ്പളിനു വേണ്ടി പീഡനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. പരാതി നൽകുന്നവരെ ഭീഷണിപ്പെടുത്തുന്നതും പരീഷിത്താണ്.

പ്രസവം കഴിഞ്ഞു വന്നാൽ ടീച്ചർമാർക്ക് ലീവ് അനുവദിക്കില്ല. കുട്ടിക്ക് പാല് പോലും നൽകാതെ ജോലി ചെയ്യേണ്ട അവസ്ഥ കേരളത്തിൽ ഒരു ടീച്ചർക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ടെങ്കിൽ അത് എസ്ഡിവിഇഎംഎച്ച്എസ്എസിലെ അദ്ധ്യാപികമാർക്ക് മാത്രമാവും. എൽപി വിഭാഗം ടീച്ചറിനെ പ്രിൻസിപ്പൽ വിരട്ടി. അദ്ധ്യാപികയ്ക്ക് വിഷാദ രോഗം വന്നതിനെ തുടർന്ന് ചികിത്സ തേടേണ്ടി വന്നു. ഇതെല്ലാം വിജിലൻസ് അന്വേഷണം വന്നാൽ തെളിയും-കത്തിൽ രക്ഷിതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ദുദത്ത് കാരണം ഒരു പാട് അദ്ധ്യാപികമാർ രാജിവെച്ചുപോയി. മാനസിക പീഡനത്തിൽ മനം മടുത്താണ് മജിസ്‌ട്രേറ്റിന്റെ ഭാര്യ രാജിവെച്ചു പോയത്. മജിസ്‌ട്രേറ്റിന്റെ ഭാര്യയ്ക്ക് പോലും രക്ഷയില്ലാ എന്ന് പറയുമ്പോൾ സ്‌കൂളിലെ പീഡനം എത്രമാത്രമെന്നാണ് രക്ഷിതാക്കൾ കത്തിൽ ചൂണ്ടിക്കാട്ടുന്നത്.

അദ്ധ്യാപകർക്കെതിരെയും സ്‌കൂൾ ക്രൂരതകളുടെ കെട്ടഴിക്കുകയാണ് എന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ടീച്ചേഴ്‌സിനെ കുട്ടികളുടെയും ടീച്ചേഴ്‌സിന്റെയും മുന്നിൽ പരമാവധി ഇൻസൾട്ടു ചെയ്യും. ഏതു ടീച്ചർക്ക് എപ്പോൾ വേണമെങ്കിലും ജോലി നഷ്ടമാകാം എന്ന അവസ്ഥയാണ്. പ്ലസ് ടുവിന്റെ ടീച്ചർ അടുത്ത ക്ലാസ് എടുക്കുന്നത് രണ്ടാം ക്ളാസിലാവും. പ്രൈമറി വിഭാഗത്തിൽ പഠിപ്പിക്കേണ്ടത് ടിടിസി കഴിഞ്ഞ ടീച്ചറാണ്. ഒരു നിയമവും സ്‌കൂളിന് ബാധകമല്ല. ഏതെങ്കിലും ടീച്ചർ എതിർത്താൽ അപ്പോൾ ജോലി തെറിക്കും. പിന്നീട് വരുന്നത് പ്രിൻസിപ്പലിന്റെ ഏറാന്മൂളികളാകും. ജൂനിയർ ടീച്ചർമാർ സീനിയർ ടീച്ചർമാരോട് സംസാരിച്ചാലും പ്രിൻസിപ്പൽ ഇടയും. ഈ കാര്യത്തിലുള്ള തിട്ടൂരം പ്രിൻസിപ്പൽ ആദ്യം തന്നെ നൽകിയിട്ടുണ്ട്. പ്രിൻസിപ്പൽ വിഡ്ഢിത്തം പറഞ്ഞാലും സോഷ്യൽ മീഡിയാ ഗ്രൂപ്പിൽ പ്രിൻസിപ്പലിനെ സപ്പോർട്ട് ചെയ്യണം. അല്ലാത്തവർ പിറ്റേന്ന് വിവരമറിയും. ഒന്നും പ്രതികരിക്കാതെ പോകുന്നവരും അടുത്ത ദിവസങ്ങളിൽ നടപടിക്ക് ഇരയാകും.

കുട്ടികളുടെ ഭാഗത്ത് തെറ്റ് വന്നതായി പ്രിൻസിപ്പലിന് തോന്നിയാൽ ശിക്ഷ കടുക്കും. അത് പ്രൈമറി വിദ്യാർത്ഥിയോ അല്ലെങ്കിൽ ഹൈസ്‌കൂൾ വിദ്യാര്ഥിയോ എന്ന വ്യത്യാസവുമൊന്നുമില്ല. ശിക്ഷ ഒരേപോലെയാകും. ഹൈസ്‌കൂൾ വിദ്യാർത്ഥിയുടെ മനസും പ്രൈമറി വിദ്യാർത്ഥിയുടെ മനസും ഒരുപോലെയാണോ എന്നൊന്നും ഇന്ദു ദത്തിനോട് ചോദിക്കരുത്. നാളെ ആ വിദ്യാർത്ഥിയും വിദ്യാർത്ഥിയെ പിന്തുണയ്ക്കുന്ന അദ്ധ്യാപകനും സ്‌കൂളിൽ കാണില്ല. കുട്ടികളോട് തെറ്റ് ചെയ്തിട്ടില്ല എന്ന് എഴുതി വാങ്ങും. കുട്ടികൾ പിന്നീട് എന്തെങ്കിലും ചെയ്താൽ രക്ഷിതാക്കൾക്ക് ഈ കുറ്റസമ്മതം കാണിച്ചുകൊടുക്കും. കുട്ടികൾ തെറ്റ് ചെയ്തില്ല എന്ന് രക്ഷിതാവ് പോലും വിശ്വസിക്കില്ല. ഇതുമാതിരി പ്രവർത്തികളാണ് സ്‌കൂളിൽ പ്രിൻസിപ്പൽ ചെയ്തുവയ്ക്കുന്നത്. തീരെ ചെറിയ കുട്ടികളെ പോലും മാനസികമായി അങ്ങേയറ്റം പീഡിപ്പിക്കും. പുറത്തു നിർത്തുന്ന കുട്ടികൾക്ക് സസ്‌പെൻഷൻ ആണെന്നാണ് കുട്ടികൾ പറയുന്നത്.

നാലു ദിവസം വരെ ഇങ്ങിനെ സസ്‌പെൻഷൻ എന്ന പേരിൽ ക്ലാസിനു പുറത്ത് നിർത്താറുണ്ട്. ഇതേ രീതിയിലാണ്കൊച്ചുകുട്ടികളെ സ്പോർട്സ് സമയത്ത് ശിക്ഷ എന്ന രീതിയിൽ ലൈബ്രറിയിൽ ഇരുത്തുന്നതും. ഇങ്ങിനെ ഇരുത്തുമ്പോൾ ഒരു പ്രശ്നം കൂടിയുണ്ട്. മറ്റു കുട്ടികൾ ഓടുന്നതും ചാടുന്നതും ഈ പ്രൈമറി വിദ്യാർത്ഥിയെ കാണിച്ചും കൊടുക്കും. ശക്തമായ മാനസിക പീഡനങ്ങൾക്കാണ് എസ്ഡിവിഇഎംഎച്ച്എസ്എസിലെ കുട്ടികൾ ഇരയാക്കുന്നത് എന്ന് ഊമക്കത്ത് വിരൽചൂണ്ടുന്നു. ലോഗ് ബുക്ക് എന്നാൽ എസ്ഡിവിഇഎംഎച്ച്എസ്എസിനെ സംബന്ധിച്ച് പീഡനബുക്കാണ്. കുട്ടികളുടെയും അദ്ധ്യാപകരുടെയും പെരുമാറ്റവും പ്രവർത്തനവും രേഖപ്പെടുത്താനുള്ള ബുക്കാണ് ലോഗ് ബുക്ക്. കുട്ടികൾ കൂടുതൽ കൂടുതൽ കുറ്റങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു എന്ന് എഴുതുന്ന അദ്ധ്യാപികയാണ് ഇവിടെ മിടുക്കി.

കുട്ടികളുടെ കൂടുതൽ കുറ്റങ്ങൾ എഴുതുന്ന എന്ന ഒരൊറ്റ കാര്യം കൊണ്ട് പ്രമോഷൻ കിട്ടിയ അദ്ധ്യാപകരും ഇവിടെയുണ്ട്. മധ്യവേനൽ അവധിക്കാലത്ത് സ്‌കൂൾ വേണ്ടാ ബാലാവകാശ കമ്മീഷൻ ഉത്തരവുണ്ട്. പക്ഷെ സ്‌കൂൾ പ്ലസ് റ്റു ക്‌ളാസുകളുമായി മുന്നോട്ടു പോയി. ഒടുവിൽ ഉന്നത ഇടപെടൽ വന്നപ്പോൾ നിർത്തണ്ടി വരുകയും ചെയ്തു. ഹോം വർക്ക് എന്നാൽ മറ്റൊരു പീഡന ഉപാധിയാണ്. അവധി ദിവസം രാവിലെ മുതൽ വൈകിട്ട് വരെ എഴുതാനുള്ള ഹോം വർക്കുകൾ ആണ് ഇന്ദു ദത്തിന്റെ നിർദ്ദേശ പ്രകാരം അദ്ധ്യാപികമാർ നൽകുന്നത്. കഴിഞ്ഞ വർഷം രണ്ടു പത്താം തരം വിദ്യാർത്ഥികൾ സ്‌കൂളിൽ നിന്നും ഒളിച്ചോടിയിരുന്നു.

ഇതിനു കാരണവും പ്രിൻസിപ്പാളിന്റെ മാനസിക പീഡനമായിരുന്നു. വീട്ടുകാരെ സ്വാധീനിച്ച് ഈ പരാതി പ്രിൻസിപ്പൽ ഒതുക്കി തീർക്കുകയായിരുന്നു. സ്‌കൂളിലെ സമഗ്ര സംഭവങ്ങളും ചൂണ്ടിക്കാട്ടി വിജിലൻസ് അന്വേഷണത്തിനാണ് രക്ഷിതാക്കൾ കത്തിൽ ആവശ്യം ഉന്നയിക്കുന്നത്. ഈ പരാതികൾ വ്യാപകമായപ്പോഴാണ് ഇപ്പോൾ ഹ്യുമൻ റൈറ്റ്‌സ് പ്രൊട്ടക്ഷൻ കൗൺസിൽപരാതി നൽകുകയും കേസ് എടുക്കുകയും ചെയ്തത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP