Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

എംഎൽഎ സ്ഥലത്തില്ലെന്ന് കരുതി എന്തുമാകാമെന്ന് കരുതിയോ? മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കാൻ വന്ന ഉദ്യോഗസ്ഥർ ധാർഷ്ട്യം കാട്ടിയാൽ ചോദിക്കാനും പറയാനും ആളുണ്ടെന്ന് തെളിയിച്ച് ദേവികുളം എംഎൽഎയുടെ ഭാര്യ; പൊമ്പിളൈ ഒരുമൈ മോഡൽ കുത്തിയിരിപ്പ് സമരം നടത്തിയ എസ്.രാജേന്ദ്രന്റെ ഭാര്യ ലതയുടെ സമരം കണ്ടില്ലെന്ന് നടിച്ച് പൊലീസും

എംഎൽഎ സ്ഥലത്തില്ലെന്ന് കരുതി എന്തുമാകാമെന്ന് കരുതിയോ? മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കാൻ വന്ന ഉദ്യോഗസ്ഥർ ധാർഷ്ട്യം കാട്ടിയാൽ ചോദിക്കാനും പറയാനും ആളുണ്ടെന്ന് തെളിയിച്ച് ദേവികുളം എംഎൽഎയുടെ ഭാര്യ; പൊമ്പിളൈ ഒരുമൈ മോഡൽ കുത്തിയിരിപ്പ് സമരം നടത്തിയ എസ്.രാജേന്ദ്രന്റെ ഭാര്യ ലതയുടെ സമരം കണ്ടില്ലെന്ന് നടിച്ച് പൊലീസും

പ്രകാശ് ചന്ദ്രശേഖരൻ

മൂന്നാർ: കയ്യേറ്റം ഒഴിപ്പിക്കാൻ ചെന്ന സ്‌പെഷ്യൽ തഹസീദാർ കെട്ടിടത്തിന് മുകളിലേക്ക് കല്ലെറിഞ്ഞതിനെ ചൊല്ലിയുള്ള സിപിഎമ്മിന്റെ പ്രതിഷേധസമരം നയിച്ചത് എംഎൽഎയുടെ ഭാര്യ. എം എൽ എ സ്ഥലത്തില്ലാതിരുന്ന തിനാൽ റവന്യൂവകുപ്പ് ഉദ്യോഗസ്ഥന്റെ നടപടിക്കെതിരെ പാർട്ടി പ്രവർത്തകർക്കൊപ്പം പ്രതിഷേധ സമരം നയിച്ച് ഭാര്യ താരമായി.ഇതൊന്നും കണ്ടില്ലന്ന് നടിച്ച് പൊലീസും നിലകൊണ്ടു,

കഴിഞ്ഞ ദിവസം നടന്ന റവന്യൂവകുപ്പിന്റെ കയ്യേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് മൂന്നാറിലുണ്ടായ പുകില് സാധാരണയിൽ നിന്നും കുറച്ച് വിഭിന്നമായപ്പോൾ പൊലീസ് അല്പമൊന്നമ്പരന്നു എന്നത് വാസ്തവം.കാര്യങ്ങളുടെ കിടപ്പുവശം ബോദ്ധ്യമായപ്പോൾ ഇക്കൂട്ടർ എല്ലാം' കോംപ്ലിമെന്റ്‌സാക്കി' സ്ഥലം വിട്ടു.

ദേവികളം റവന്യു വകുപ്പ് സ്‌പെഷ്യൽ ഓഫീസർക്കെതിരെ ദേവികുളം എംഎൽഎ എസ്.രാജേന്ദ്രന്റെ ഭാര്യ എം.ലതയാണ് ഇന്ന് രാവിലെ 11 ഓടെ സത്യാഗ്രഹ സമരവുമായി രംഗത്തെത്തിയത്.ഇക്കാനഗറിൽ അനധികൃതമായി നിർമ്മാണം നടന്നിരുന്ന കെട്ടിടത്തിന് മുകളിലേക്കാണ് സപെഷ്യൽ ഓഫീസർ കല്ലെറിഞ്ഞത്. മൂന്നാറിൽ നൈറ്റ് കട നടത്തുന്ന ഗണേശൻ ഈ കെട്ടിടത്തിൽ വർഷങ്ങളായി താമസിക്കുകയാണെന്നാണ് പ്രതിഷേധക്കാരുടെ വെളിപ്പെടുത്തൽ.

നിർമ്മാണ പ്രവർത്തനങ്ങളിൽ തൽസ്ഥിതി തുടരണമെന്ന കോടതി നിർദ്ദേശം നില നിൽക്കുബോൾ ഇയാൾ കെട്ടിടം നിർമ്മിച്ചെന്ന് ആരോപിച്ചാണ് രാവിലെ സ്‌പെഷൽ ഓഫീസർ കെട്ടിടത്തിന് മുകളിൽ കല്ലിട്ട് ഒഴിപ്പിക്കാൻ ശ്രമിച്ചത്. ഈ സമയം കെട്ടിടത്തിനകത്ത് ദമ്പതികൾ ഉണ്ടായിരുന്നെന്നും കല്ല് ദേഹത്ത് വീണ് ഭാര്യയ്ക്ക് പരിക്കേറ്റെന്നുമായിരുന്നു പുറത്ത് പ്രചരിച്ച വിവരം.എന്നാൽ ഇക്കാര്യം ശരിയായിരുന്നില്ലന്ന് പിന്നീട് നടന്ന പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.

രാവിലെ 11 മണിയോടെയാണ് ലതയും പാർട്ടിപ്രവർത്തകരും ഉദ്യോഗസ്ഥന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി ഒഫീസിലെത്തിയത്.ആരോപണ വിധേയ ഉദ്യോഗസ്ഥനെതിരെ പൊലീസ് കേസെടുക്കും വരെ താൻ സത്യഗ്രഹം തുടരുമെന്നായിരുന്നു ലതയുടെ പ്രഖ്യാപനം.
പാർട്ടിപ്രവർത്തകരും സ്ത്രീ സഖാക്കളും ഒപ്പമെത്തിയിരുന്നു.ഓഫീസിന് മുൻവശത്തെ ഇരിപ്പിടത്തിൽ ഇടം പിടിച്ചാണ് ഇവർ സത്യാഗ്രഹം നടത്തിയത്.

സംഭവം നടക്കുമ്പോൾ മൂന്നാർ സിഐ അടക്കമുള്ള വൻ പൊലീസ് സംഘം മാങ്കുളത്ത് വനംവകുപ്പിനെതിരെ നാട്ടുകാർ ആരംഭിച്ച പ്രതിഷേധ സമരം 'ഒതുക്കുന്ന' തിരക്കിലായിരുന്നു.ഇടയ്ക്ക് സ്റ്റേഷനിൽ നിന്നും പൊലീസ് എത്തിയെങ്കിലും രംഗം ശാന്തമായതിനാൽ ഒന്നിലും ഇടപെടാതെ മാറി നിന്നു.മൂന്ന് മണിയോടടുത്തപ്പോൾ പരിശോധിച്ച് വേണ്ടത് ചെയ്യാമെന്ന പതിവ് പല്ലവിയുമായി പൊലീസ് എത്തി.പിന്നാലെ സമരം അവസാനിപ്പിച്ച് പ്രതിഷേധക്കാർ സ്ഥലം കാലിയാക്കി.

സംഭവം നടക്കുമ്പോൾ തന്നെ പാർട്ടി ജില്ലാനേതൃത്വവുമായി പൊലീസിലെ ഉന്നതർ ബന്ധപ്പെട്ടെന്നും ഈ അസരത്തിൽ കുറച്ചുകഴിയുമ്പോൾ അവർ പൊയ്‌ക്കോള്ളും,ശല്യം ചെയ്യണ്ട എന്നുമാത്രമായിരുന്നു ഉത്തരവാദിത്വപ്പെട്ടവർ പ്രതികരിച്ചതെന്നാണ് പിന്നാമ്പുറത്ത് പറഞ്ഞുകേൾക്കുന്നത്.പൊമ്പിളൈ ഒരുമൈ സമരം വേരുപിടിച്ച മുന്നാറിന്റെ മണ്ണിൽ വിജയം ലക്ഷ്യമിട്ട് എം എൽ എ യുടെ ഭാര്യ മുന്നിട്ടിറങ്ങിയ പ്രതിഷേധ സമരത്തിന് പൊലീസ് പുല്ലുവില കൽപ്പിച്ചില്ല എന്ന് പറയുന്നതാവും വാസ്്തവം.സംഭവം സ്മ്പന്ധിച്ച് ഇതുവരെ ആരുടെ പേരിലും കേസെടുത്തിട്ടില്ലന്നും അന്വേഷണം നടത്തി വരികയാണെന്നും മൂന്നാർ സി ഐ സാം ജോസ് മറുനാടനോട് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP