Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓർത്തഡോക്‌സ് -യാക്കോബായ പള്ളിതർക്കത്തിൽ കോടതിവിധി നടപ്പാക്കാത്ത പിണറായി സർക്കാർ ഹിന്ദുസമൂഹത്തിന്റെ കാര്യത്തിൽ സ്വീകരിച്ചത് ഉന്മൂലകരമായ നിലപാട്; ശബരിമല വിഷയത്തിൽ മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം ശബരിമല കർമസമിതി വീണ്ടും ശക്തമായ പ്രക്ഷോഭത്തിന്; നവംബറിൽ കാസർകോട് നിന്ന് പത്തനംതിട്ട വരെ രഥയാത്ര; അനുകൂല വിധി വന്നില്ലെങ്കിൽ ദേശവ്യാപക പ്രക്ഷോഭം; സർക്കാർ കുഴിച്ച കുഴിയിൽ സമരക്കാർ വീണുവെന്നും സമിതിയിൽ സ്വയം വിമർശനം

ഓർത്തഡോക്‌സ് -യാക്കോബായ പള്ളിതർക്കത്തിൽ കോടതിവിധി നടപ്പാക്കാത്ത പിണറായി സർക്കാർ ഹിന്ദുസമൂഹത്തിന്റെ കാര്യത്തിൽ സ്വീകരിച്ചത് ഉന്മൂലകരമായ നിലപാട്; ശബരിമല വിഷയത്തിൽ മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം ശബരിമല കർമസമിതി വീണ്ടും ശക്തമായ പ്രക്ഷോഭത്തിന്; നവംബറിൽ കാസർകോട് നിന്ന് പത്തനംതിട്ട വരെ രഥയാത്ര; അനുകൂല വിധി വന്നില്ലെങ്കിൽ ദേശവ്യാപക പ്രക്ഷോഭം; സർക്കാർ കുഴിച്ച കുഴിയിൽ സമരക്കാർ വീണുവെന്നും സമിതിയിൽ സ്വയം വിമർശനം

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ശബരിമല ആചാരസംരക്ഷണത്തിന് നിയമം ഉടനില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയതോടെ സമ്മർദ്ദം ശക്തമാക്കാൻ ഒരുങ്ങി ശബരിമല കർമസമിതി. ഒരിടവേളയ്ക്ക് ശേഷം പ്രക്ഷോഭം വീണ്ടും ശക്തമാക്കുകയാണ് സമിതി. ഒക്ടോബറിൽ കർമസമിതിയുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും രഥയാത്ര സംഘടിപ്പിക്കും. നവംബറിൽ കാസർകോട് നിന്ന് പത്തനംതിട്ട വരെ രഥയാത്ര സംഘടിപ്പിക്കും. ഇതോടൊപ്പം അയ്യപ്പസേവാ സമാജത്തിന്റെ നേതൃത്വത്തിൽ അഞ്ച് സംസ്ഥാനങ്ങളിലും രഥയാത്ര നടത്തും. അനുകൂല വിധി ഉണ്ടായില്ലെങ്കിൽ ദേശീയ വ്യാപകമായി പ്രക്ഷോഭം നടത്തുമെന്നും എസ്‌ജെആർ കുമാർ അറിയിച്ചു. ഇന്ന് പന്തളത്ത് ചേർന്ന സംസ്ഥാന സമിതിയോഗത്തിലാണ് സംഘടനയെ വീണ്ടും സജീവമാക്കി രംഗത്തിറക്കാൻ തീരുമാനിച്ചത്.

വലിയ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ കർമ്മസമിതിക്കും വിവിധ ഹൈന്ദവ സംഘടനകൾക്കും കേന്ദ്രസർക്കാർ നിലപാട് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണ്. എൻ.ഡി.എ. സർക്കാർ വീണ്ടും അധികാരത്തിൽ വന്നാൽ ശബരിമല ആചാരസംരക്ഷണത്തിന് ആവശ്യമായ നിയമനിർമ്മാണം ഉൾെപ്പടെയുള്ള നടപടികളുണ്ടാകുമെന്ന് പ്രക്ഷോഭവേളയിൽ ബിജെപി. ഉറപ്പ് നൽകിയിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ മെല്ലപ്പോക്ക് സമിതിക്ക് തിരിച്ചടിയായി.

ശബരിമലയിലെ ആചാരസംരക്ഷണത്തിന് ആവശ്യമായ നടപടികൾ ബിജെപി. പ്രകടനപത്രികയിൽ ഉറപ്പ് നൽകിയിരുന്നു. കോടതിയുടെ പരിഗണനയിലാണെന്നു മാത്രമാണ് കേന്ദ്രം ഇപ്പോൾ പറഞ്ഞിട്ടുള്ളത്. കോടതിനടപടികൾ നീണ്ടുപോയാൽ നിയമവിധേയമായ ഇടപെടൽ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് കരുതുന്നു. കർമ്മസമിതി ഇക്കാര്യത്തിൽ ആവശ്യമായ സമ്മർദ്ദം ചെലുത്തുമെന്നും എസ്.ജെ.ആർ.കുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഏതായാലും പ്രക്ഷോഭം വീണ്ടും ശക്തമാക്കാൻ തന്നെയാണ് പന്തളം യോഗത്തിലെ തീരുമാനം.

ശബരിമല യുവതീ പ്രവേശന വിധി തിരുത്തപ്പെടേണ്ടത് തന്നെയാണെന്ന് എസ്.ജെ.ആർ കുമാർ പറഞ്ഞു. പൊതു സ്ഥലത്തിന്റെ നിർവചനത്തിൽ ഹിന്ദു ക്ഷേത്രങ്ങളെ ഉൾപ്പെടുത്തിയതും മാറ്റേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു സമൂഹത്തിന്റെ കാര്യത്തിൽ ഉന്മൂലകരമായ നിലപാട് എടുക്കുന്ന സർക്കാർ ന്യൂനപക്ഷങ്ങളുടെ കാര്യത്തിൽ വ്യത്യസ്ത നിലപാടാണ് എടുക്കുന്നത്. പള്ളിതർക്കത്തിൽ കോടതി വിധി നടപ്പാക്കാത്തത് ഇതിന് തെളിവാണ്. ശബരിമല യുവതീപ്രവേശനത്തിനെതിരെ എൻകെ പ്രേമചന്ദ്രൻ കൊണ്ടു വന്ന സ്വകാര്യബിൽ ഗുണകരമല്ലെന്ന് എസ്‌ജെആർ കുമാർ പറഞ്ഞു. ഭരണഘടന അനുസരിച്ച് യുവതീപ്രവേശനത്തിനായി നിയമം വേണം. ഇതിനായി അഭിഭാഷകരുമായി ചർച്ച ചെയ്ത് കരട് തയ്യാറാക്കി കേന്ദ്ര സർക്കാരിന് കൈമാറും. ഇതിനായി കർമ്മ സമിതി പ്രതിനിധി സംഘം കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രിക്കും നിവേദനം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒക്ടോബറിൽ കർമസമിതിയുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും രഥയാത്ര സംഘടിപ്പിക്കും. നവംബറിൽ കാസർകോട് നിന്ന് പത്തനംതിട്ട വരെ രഥയാത്ര സംഘടിപ്പിക്കും. ഇതോടൊപ്പം അയ്യപ്പസേവാ സമാജത്തിന്റെ നേതൃത്വത്തിൽ അഞ്ച് സംസ്ഥാനങ്ങളിലും രഥയാത്ര നടത്തും. അനുകൂല വിധി ഉണ്ടായില്ലെങ്കിൽ ദേശീയ വ്യാപകമായി പ്രക്ഷോഭം നടത്തുമെന്നും എസ്‌ജെആർ കുമാർ അറിയിച്ചു.

അതേസമയം, ശബരിമല യുവതീ പ്രവേശനത്തിനെതിരായ സമരം നിർത്തിയതിൽ ശബരിമല കർമ്മസമിതിയുടെ സ്വയം വിമർശനമുണ്ടായി. മൂന്ന് മാസമായി സമരം നടക്കുന്നില്ലെന്നും സർക്കാർ കുഴിച്ച കുഴിയിൽ സമരക്കാർ വീണുവെന്നും വിമർശനം ഉയർന്നു. മൂന്ന് മാസമായി സമരങ്ങൾ നിലച്ചിരിക്കുകയാണ്. യുവതീ പ്രവേശനത്തിനെതിരെ കേന്ദ്രസർക്കാർ നിയമനിർമ്മാണം നടത്തിയില്ലെങ്കിൽ ഇതുവരെ നടത്തിയ സമരങ്ങൾ വെറുതെ ആകുമെന്നും ശബരിമല കർമ്മസമിതിയുടെ പ്രവർത്തന റിപ്പോർട്ടിൽ വിമർശനമുണ്ട്.

കർമ്മസമിതി പ്രവർത്തകർക്കെതിരെ നിരവധി കേസുകൾ വന്നത് സമരങ്ങൾക്ക് തടസമായെന്നും റിപ്പോർട്ടിൽ പറയുന്നു. യോഗത്തിൽ ജനറൽ കൺവീനർ എസ്.ജെ.ആർ കുമാറാണ് റിപ്പോർട്ട് അവതരിപ്പിച്ചത്. തെരഞ്ഞെടുപ്പിന് ശേഷവും സംസ്ഥാന സർക്കാർ നിലപാട് മാറ്റാത്ത സാഹചര്യത്തിൽ ശക്തമായ ശക്തമായ തുടർ സമരം വേണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത സ്വാമി ചിദാനന്ദപുരി പറഞ്ഞു. ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധി അനുകൂലമായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറിച്ചായാൽ കേന്ദ്രസർക്കാർ നിയമനിർമ്മാണം നടത്തുമെന്നാണ് പ്രതീക്ഷ. ഇക്കാര്യം പ്രധാനമന്ത്രി തന്നെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും സമിതി രക്ഷാധികാരി സ്വാമി ചിദാനന്ദപുരി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP