Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൊലീസ് അകമ്പടിയോടെ രണ്ട് യുവതികൾ കൂടി ശബരിമലയിലേക്ക് യാത്ര തുടങ്ങി; നട ചവിട്ടാൻ എത്തിയതിന് മുൻപേ മലകയറുമെന്ന് പ്രഖ്യാപിച്ച് കണ്ണൂർകാരായ രേഷ്മയും ഷലീമയും; ദർശനം കഴിഞ്ഞ് മടങ്ങിയ ഭക്തർ നീലിമലയിൽ വച്ച് ഇരുവരേയും തടഞ്ഞു; ഏഴ് ഭക്തരെ കസ്റ്റഡിയിലെടുത്ത് യാത്ര മുൻപോട്ട് നയിച്ച് പൊലീസ്; കൂടുതൽ പേർ തടയാനായി എത്തിയതോടെ ശബരിമല വീണ്ടും സംഘർഷഭരിതം

പൊലീസ് അകമ്പടിയോടെ രണ്ട് യുവതികൾ കൂടി ശബരിമലയിലേക്ക് യാത്ര തുടങ്ങി; നട ചവിട്ടാൻ എത്തിയതിന് മുൻപേ മലകയറുമെന്ന് പ്രഖ്യാപിച്ച് കണ്ണൂർകാരായ രേഷ്മയും ഷലീമയും; ദർശനം കഴിഞ്ഞ് മടങ്ങിയ ഭക്തർ നീലിമലയിൽ വച്ച് ഇരുവരേയും തടഞ്ഞു; ഏഴ് ഭക്തരെ കസ്റ്റഡിയിലെടുത്ത് യാത്ര മുൻപോട്ട് നയിച്ച് പൊലീസ്; കൂടുതൽ പേർ തടയാനായി എത്തിയതോടെ ശബരിമല വീണ്ടും സംഘർഷഭരിതം

മറുനാടൻ മലയാളി ബ്യൂറോ

ശബരിമല : ശബരിമലയിൽ ആചാരലംഘനത്തിന് വീണ്ടും ശ്രമം. സന്നിധാനത്ത് ദർശനം നടത്താനായി പൊലീസ് സംരക്ഷണയോടെ രണ്ട് യുവതകൾ എത്തിയതിന് പിന്നാലെ ഇവിടെ അയ്യപ്പന്മാരുടെ നേതൃത്വത്തിൽ നാമജപവും പ്രതിഷേധവും നടക്കുയാണ്. അയ്യപ്പഭക്തരുടെ സംഘം ഇവരെ നീലിമലയിൽ വച്ചാണ് തടഞ്ഞത്. ഷലീമ, രേഷ്മ നിശാന്ത് എന്നീ യുവതികളാണ് ദർശനത്തിനായി ശബരിമലയിലെത്തിയത്. ഇതിൽ കണ്ണൂർ സ്വദേശിനികളാണെന്നാണ് സൂചന.

ആറു യുവതികളുമായി എട്ടംഗ സംഘമാണ് മല കയറാനെത്തിയത്. ദർശനം നടത്തി മടങ്ങി വന്ന ഭക്തരാണ് ഇവരെ കണ്ടത്. പിന്നീട് നാമജപത്തോടെ അയ്യപ്പന്മാർ ഇവരെ തടയുകയായിരുന്നു. എന്നാൽ യുവതികളെ തടഞ്ഞ ഏഴു അയ്യപ്പന്മാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ഏതു വിധേനയും സന്നിധാനത്ത് എത്തിക്കുമെന്ന നിലപാടിലാണ് പൊലീസ്. സന്നിധാനത്ത് എത്താതെ തങ്ങൾ മടങ്ങില്ലെന്ന നിലപാടിലാണ് യുവതികളും. ഇതോടെ നീലിമലയിൽ സംഘർഷ സാധ്യത നിലനിൽ്ക്കുകയാണ്. പൊലീസിന്റെ കനത്ത സുരക്ഷ നീലിമലയിൽ ഇവർക്കായി ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം തന്നെ കൂടുതൽ പൊലീസ് ശബരിമലയിൽ എത്തിയിരുന്നു.കനക ദുർഗ്ഗയ്ക്കും,ബിന്ദുവിനും സുരക്ഷ ഒരുക്കിയവരും,പൊലീസ് അസോസിയേഷൻ ഭാരവാഹികളും മഫ്തി വേഷത്തിൽ ശബരിമലയിൽ എത്തി.ആചാര ലംഘനത്തിനു വീണ്ടും നീക്കം നടക്കുന്നതായി പരിവാറുകാർ ആരോപിച്ചിരുന്നു.ഡ്യൂട്ടിയിലില്ലാത്ത പൊലീസുകാർ വരെ കഴിഞ്ഞ ദിവസം ശബരിമലയിൽ എത്തിയിരുന്നു. ഇതായിരുന്നു ഇത്തരത്തിലൊരു ആരോപണത്തിന് കാരണം. പൊലീസിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് യുവതികൾക്കൊപ്പമുള്ളത്. കണ്ണൂരിൽ നിന്നുള്ള പൊലീസ് സംഘമാണ് രേശ്മയേയും സംഘത്തേയും അനുഗമിക്കുന്നത്.

ആചാരലംഘനം തടഞ്ഞ ഭക്തർക്കെതിരെ യുവതികൾ.തുടക്കത്തിൽ പത്ത് പേരാണ് തങ്ങളെ തടഞ്ഞത്. അവരെ തടയാൻ പൊലീസ് ശ്രമിക്കാത്തതുകൊണ്ടാണ് നിമിഷ നേരം കൊണ്ട് ഇത്രയും പേർ എത്തിയത്. പൊലീസ് സുരക്ഷ നൽകാനെന്ന് സമ്മതിച്ചിരുന്നു. അതിക്രമം കാട്ടാനാണെങ്കിൽ ഞങ്ങൾക്ക് അത് മുൻപേ ആകാമായിരുന്നു. ആർ എസ് എസുകാരാണ് ഇവിടെ ഭരിക്കുന്നതെങ്കിൽ ഒന്നും പറയാനില്ല,ഈ തടയുന്നവരാണ് ഞങ്ങൾക്ക് മുന്നിലെ വെല്ലുവിളി .അവരെ പൊലീസ് തടയണം.എന്തുവന്നാലും സന്ദർശനം നടത്താതെ പിന്മാറില്ലെന്നും യുവതികൾ പറയുന്നു. ഇതോടെ യുവതികൾ മാറില്ലെന്ന് ഉറപ്പാവുകയാണ്. ഇതോടെ സർക്കാരും പൊലീസും കടുത്ത വെല്ലുവിളിയിലാവുകയാണ്. ഇനിയും യുവതികൾ പമ്പയിലുണ്ടെന്നും സൂചനയുണ്ട്. ആരും അറിയാതെ അതീവ രഹസ്യമായി ഇവരെ മലകയറ്റാനായിരുന്നു ശ്രമം.

മകരവിളക്ക് കഴിഞ്ഞതോടെ സന്നിധാനത്ത് എത്തുന്ന ഭക്തരുടെ എണ്ണം കുറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ വലിയ എതിർപ്പില്ലാതെ യുവതികളെ സന്നിധാനത്ത് എത്തിക്കാൻ കഴിയുമെന്നായിരുന്നു പൊലീസ് വിലയിരുത്തൽ. നിരോധനാജ്ഞ പോലും പൊലീസ് ശബരിമലയിൽ പിൻവലിച്ചിരുന്നു. വേഷപ്രച്ഛനരായി മുഖം മുറച്ചായിരുന്നു യുവതികളുടെ യാത്ര. എന്നാൽ നീലമലയിലും മറ്റുമുണ്ടായിരുന്ന ഭക്തർ ഇവരെ തിരിച്ചറിഞ്ഞു. ഇതോടെ നീലമല ടോപ്പിലേക്ക് കൂടുതൽ ഭക്തരെത്തി. പമ്പയിൽ നിന്നും ഭക്തർ സന്നിധാനത്തേക്ക് എത്തുന്നുണ്ട്. ഇതെല്ലാം തടയാനുള്ള ശ്രമങ്ങൾ പൊലീസ് നടത്തുന്നുണ്ട്. എന്തുവന്നാലും യുവതികളെ സന്നിധാനത്തുകൊണ്ടു പോകുമെന്ന സൂചനയാണ് പൊലീസ് നൽകുന്നത്.

കണ്ണൂർ ചെറുകുന്നിൽ പാർട്ടി മെമ്പർ നിശാന്തിന്റെ ഭാര്യ രേഷ്മയാണ് ഇന്ന് ശബരിമല സന്ദർശനത്തിനായെത്തിയത്. 2018 ഒക്ടോബറിലാണ് രേഷ്മ നിശാന്ത് ശബരിമലയിൽ പോകുമെന്ന് പറഞ്ഞ് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. വിശ്വാസികളായ സത്രീകളാരും മലചവിട്ടില്ലെന്ന അഭിപ്രായങ്ങളുയരുന്നതിനിടെയാണ് ഇത്തരത്തിലൊരു നീക്കം നടത്തിയത്. ആചാര ലംഘനം ലക്ഷ്യമിട്ട് സർക്കാർ നടത്തിയ വനിതാ മതിലിനു ഐക്യദാർഢ്യം പ്രകടിപ്പിച്ചും രേഷ്മ രംഗത്തെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP