Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

10വയസുകാരി അയ്യപ്പന്റെ ബ്രഹ്മചര്യം ഇല്ലാതാക്കുമെന്നത് അംഗീകരിക്കാനാവില്ല; യുവതികൾ എത്തിയാൽ അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കും എന്ന വാദം സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്നതും; യുവതികളെ മാറ്റി നിറുത്തുന്നത് അയ്യപ്പ ആരാധനയുടെ അനുപേക്ഷിണയമായ ആചാരത്തിന്റെ ഭാഗമല്ല; ആചാരപരമായ ഒരു സമ്പ്രദായത്തിനും ഭരണഘടന പരിരക്ഷ നൽകുന്നില്ല: എന്തു സംഭവിച്ചാലും വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ച് ശബരിമല യുവതി പ്രവേശനത്തിൽ ഉറച്ച് സത്യവാങ്മൂലം സുപ്രീംകോടതിയിൽ വീണ്ടും നൽകി സർക്കാർ

10വയസുകാരി അയ്യപ്പന്റെ ബ്രഹ്മചര്യം ഇല്ലാതാക്കുമെന്നത് അംഗീകരിക്കാനാവില്ല; യുവതികൾ എത്തിയാൽ അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കും എന്ന വാദം സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്നതും; യുവതികളെ മാറ്റി നിറുത്തുന്നത് അയ്യപ്പ ആരാധനയുടെ അനുപേക്ഷിണയമായ ആചാരത്തിന്റെ ഭാഗമല്ല; ആചാരപരമായ ഒരു സമ്പ്രദായത്തിനും ഭരണഘടന പരിരക്ഷ നൽകുന്നില്ല: എന്തു സംഭവിച്ചാലും വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ച് ശബരിമല യുവതി പ്രവേശനത്തിൽ ഉറച്ച് സത്യവാങ്മൂലം സുപ്രീംകോടതിയിൽ വീണ്ടും നൽകി സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ശബരിമലയിൽ യുവതികളുടെ സാന്നിധ്യം ശബരിമലയിലെ അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ല എന്ന് സംസ്ഥാന സർക്കാർ. സുപ്രീം കോടതിയിൽ എൻ എസ് എസ് നൽകിയ പുനഃപരിശോധന ഹർജിയിൽ എഴുതി നൽകിയിരിക്കുന്ന മറുപടിയിൽ ആണ് സർക്കാർ നിലപാട് വിശദീകരിച്ചിരിക്കുന്നത്. കേസിന്റെ വാദം കേൾക്കലിന് ശേഷം കൂടുതൽ കാര്യങ്ങൾ എഴുതി നൽകാൻ കേസിലെ കക്ഷികളോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ സീനിയർ അഭിഭാഷകൻ വിജയ് ഹൻസാരിയ ആണ് സർക്കാരിന്റെ നിലപാട് എഴുതി നൽകിയിരിക്കുന്നത്.

യുവതികൾ എത്തിയാൽ അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കും എന്ന വാദം സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്നത് ആണ്. പത്ത് വയസ്സ് ഉള്ള പെൺകുട്ടി പോലും അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കും എന്ന വാദം അംഗീകരിക്കാൻ ആകില്ല. 2007 വരെ 35 വയസ്സ് കഴിഞ്ഞ യുവതികൾക്കും തിരുവിതാം കൂർ ദേവസ്വം ബോർഡ് അംഗമാകാമായിരുന്നു. 2007 ലാണ് ഇത് 60 വയസ്സായി ഉയർത്തിയത്. 35 വയസ്സ് ഉള്ള യുവതിക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം ആകാം എങ്കിൽ ശബരിമലയിൽ പ്രവേശിക്കുകയും ചെയ്യാം എന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.

തന്ത്രി കണ്ഠരര് രാജീവര് നൽകിയ പുനഃ പരിശോധന ഹർജിയിൽ പ്രത്യേക സബ്മിഷൻ സംസ്ഥാന സർക്കാരിന് വേണ്ടി സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്ത എഴുതി നൽകിയിട്ടുണ്ട്. യുവതികളെ ക്ഷേത്രങ്ങളിൽ നിന്ന് മാറ്റി നിറുത്തുന്നത് അയ്യപ്പ ആരാധനയുടെ അനുപേക്ഷിണയം ആയ ആചാരത്തിന്റെ ഭാഗം അല്ല എന്ന് സംസ്ഥാന സർക്കാർ നിലപാട് എടുക്കുന്നു. യുവതി പ്രവേശന വിലക്ക് ശബരിമല ക്ഷേത്രത്തിന്റെ അനുപേക്ഷണീയം ആയ ആചാരം എന്ന തന്ത്രിയുടെ വാദം കണക്കിൽ എടുത്ത് ശബരിമല വിധി പുനഃ പരിശോധിക്കരുത്. നൂറു കണക്കിന് അയ്യപ്പ ക്ഷേത്രങ്ങളിൽ യുവതികൾക്ക് പ്രവേശിക്കാം. യുവതികൾക്ക് വിലക്ക് ഉള്ളത് ശബരിമലയിൽ മാത്രം. ഒരു മതത്തിലെയോ, പ്രത്യേക വിഭാഗത്തിന്റെയോ അനുപേക്ഷിണീയം ആയ ആചാരം ആണോ യുവതി പ്രവേശന വിലക്ക് എന്നാണ് ഭരണഘടന ബെഞ്ച് പരിശോധിക്കേണ്ടതെന്നും സർക്കാർ ആവശ്യപ്പെടുന്നു.

ശബരിമലയിലെ യുവതി പ്രവേശനം വിലക്കുന്നത് ആചാര പരമായ സമ്പ്രദായം ആണെന്ന അഭിഭാഷകൻ വെങ്കിട്ട രാമന്റെ വാദം തെറ്റ്. ആചാരപരമായ ഒരു സമ്പ്രദായത്തിനും ഭരണഘടന പരിരക്ഷ നൽകുന്നില്ല എന്ന് സംസ്ഥാന സർക്കാർ വാദിക്കുന്നു. ഭരണഘടന ബെഞ്ചിന്റെ വിധി രാജ്യത്തെ പല ക്ഷേത്രങ്ങളുടെയും സ്വാഭാവിക നീതി നിഷേധിക്കും എന്ന ഹർജിക്കാരി ഉഷ നന്ദിനിയുടെ അഭിഭാഷകന്റെ വാദം തെറ്റാണെന്നും പറയുന്നു. വിധി ബാധകം ആകുന്ന എല്ലാവേരയും കോടതിക്ക് കേൾക്കാൻ കഴിയില്ല എന്ന് സംസ്ഥാന സർക്കാർ പറയുന്നു. പ്രാഥമികം ആയ വാദം ആണിത് എന്നും റിവ്യൂ പെറ്റീഷനുകൾ അംഗീകരിച്ചാൽ വിശദമായ വാദം ഉന്നയിക്കാൻ അധികാരം ഉണ്ടെന്നും സംസ്ഥാന സർക്കാർ

നേരത്തെ ശബരിമല വിധി പുനപരിശോധിക്കേണ്ടെന്ന് പുനപരിശോധനാ ഹർജിയുടെ വാദത്തിനിടെ സർക്കാർ സുപ്രീംകോടതിയിൽ പറഞ്ഞിരുന്നു. തുല്യതയാണ് വിധിയുടെ അടിസ്ഥാനം. തൊട്ടുകൂടായ്മയല്ലെന്നു സർക്കാരിനു വേണ്ടി ഹാജരായ അഡ്വ.ജയ്ദീപ് ഗുപ്ത വാദിച്ചു. വാദം കേട്ടില്ല എന്നത് വിധി പുനപരിശോധിക്കാൻ പര്യാപ്തമായ കാരണമല്ല. തന്ത്രിയുടെ വാദം വ്യാഖ്യാനം മാത്രമാണ്. അത് പുനപരിശോധനയ്ക്ക് തക്കതായ കാരണമല്ല. അനിവാര്യമായ ആചാരം ഏതെന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ടാക്കാൻ തന്ത്രി ശ്രമിക്കുന്നു. പുനപരിശോധനയ്ക്ക് അർഹമായ ഒരു കാരണവും ഹർജിക്കാർ ഉന്നയിച്ചില്ല. അയ്യപ്പഭക്തർ പ്രത്യേകഗണമല്ലെന്ന കാര്യത്തിൽ ബെഞ്ചിൽ സമവായമുണ്ടെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് സമാനമാണ് ഇപ്പോൾ എഴുതി നൽകിയ വിശദീകരണത്തിലുമുള്ളത്. ഇതോടെ സുപ്രീംകോടതയിൽ ഭക്തരുടെ വാദങ്ങൾ അംഗീകരിക്കില്ലെന്ന് കൂടി വ്യക്തമാക്കുകയാണ് സർക്കാർ.

ശബരിമലയിൽ യുവതീപ്രവേശം വിലക്കിയത് ദേവന്റെ അവകാശമെന്നു സുപ്രീംകോടതിയിൽ തന്ത്രിയുടെ അഭിഭാഷകൻ അഡ്വ. വി.ഗിരി വാദിച്ചിരുന്നു. അയ്യപ്പപ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരിയാണ്. മറ്റുക്ഷേത്രങ്ങൾ പോലെയല്ല ശബരിമല. ഹിന്ദുവിശ്വാസിയുടെ മൗലികാവകാശവും ദേവന്റെ അവകാശവും പരസ്പരപൂരകമാണ്. തന്ത്രിയാണ് ശബരിമല പ്രതിഷ്ഠയുടെ രക്ഷാധികാരി. ആരാധനാലയങ്ങളിൽ പോകുന്നത് പ്രാർത്ഥിക്കാനാണ്, പ്രതിഷ്ഠയെ ചോദ്യംചെയ്യാനല്ല. പ്രതിഷ്ഠയുടെ സ്വഭാവത്തോട് ചേർന്നതാണ് ഭക്തരുടെ ഭരണഘടനാഅവകാശമെന്നും ഗിരി വാദിച്ചു. ഈ സമയത്ത് ശബരിമല വിധിയിലെ പിഴവുകൾ എന്തെന്ന് നേരത്തെ പുനപരിശോധനാഹർജിക്കാരോട് ചീഫ് ജസ്റ്റിസ് ചോദിച്ചു. പിഴവുകൾ ചൂണ്ടിക്കാട്ടാൻ കഴിയുമെന്ന് എൻഎസ്എസ് അഭിഭാഷകൻ കെ.പരാശരൻ ബോധിപ്പിച്ചു. കോടതിക്ക് തെറ്റുപറ്റി. മതവിശ്വാസത്തിനും അനുഷ്ഠാനത്തിനുമുള്ള ഭരണഘടനാ അവകാശത്തിനെതിരാണ് കോടതി വിധി. മതസ്ഥാപനങ്ങളെ പൊതുസ്ഥലങ്ങളുടെ ഗണത്തിൽപ്പെടുത്താൻ കഴിയില്ലെന്നും നിലപാട് എടുത്തു.

ശബരിമല വിധി ഭരണഘടനയുടെ 25-ാം അനുച്ഛേദത്തിന് വിരുദ്ധമാണ്. പതിനഞ്ചാം അനുച്ഛേദപ്രകാരം ക്ഷേത്രാചാരങ്ങൾ റദ്ദാക്കിയത് തെറ്റ്. മതവിശ്വാസങ്ങൾ യുക്തിയുടെ അടിസ്ഥാനത്തിൽ പരിശോധിക്കാനാവില്ല. 15, 17, 25 അനുച്ഛേദങ്ങൾ തമ്മിലുള്ള ബന്ധം വിലയിരുത്തിയതിൽ പിഴച്ചു. യുവതികൾക്ക് പ്രവേശനം അനുവദിക്കാത്തത് അയിത്തമല്ല. തൊട്ടുകൂടായ്മ കുറ്റകരമാണ്, പക്ഷേ അത് കൃത്യമായി നിർവചിക്കണം. ലിംഗവിവേചനം പാടില്ലെന്ന അനുച്ഛേദം മതസ്ഥാപനങ്ങൾക്ക് ബാധകമല്ലെന്നു അഭിഭാഷകൻ കെ.പരാശരൻ വിശദീകരിച്ചു. വിധിയിലെ പിഴവുകൾ മാത്രം ചൂണ്ടിക്കാട്ടിയാൽ മതിയെന്നു ചീഫ് ജസ്റ്റിസ് ആവർത്തിച്ചു. ഇതിന് ശേഷം നടന്ന വാദത്തിലാണ് ഇതിനെയെല്ലാം സംസ്ഥാന സർക്കാർ തള്ളി പറഞ്ഞതും.

ദേവസ്വം ബോർഡും സർക്കാരിനോട് ചേർന്നാണ് നിലപാട് എടുത്തത്. ഇതോടെ ഏറെ വിവാദവും വിമർശനവുമുണ്ടായി. ഇതും സർക്കാരിനെ സ്വാധീനിക്കുന്നില്ലെന്നാണ് പുതിയ വിശദീകരണവും വ്യക്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP